Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Accident. Show all posts
Showing posts with label Accident. Show all posts

പിറകോട്ടുരുണ്ട മണല്‍ലോറി ഇടിച്ച് വിദ്യാര്‍ഥി മരിച്ചു

Written By Kvartha Delta on Monday, October 22, 2012 | 7:38 PM

Malappuram, Valanjeri, Lorry, Accident, Obituary, Kerala, Malayalam News
വളാഞ്ചേരി: അനധികൃത കടവില്‍ നിന്നും മണലെടുക്കാനെത്തിയപ്പോള്‍ കേടായ ടിപ്പര്‍ലോറി കെട്ടിവലിക്കുന്നതിനിടെ കയര്‍പൊട്ടി പിറകോട്ടുരുണ്ട് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വലിയകുന്ന് ചോലപ്ര റോഡ് കാളിയാര്‍ വട്ടത്ത് അബ്ദുല്‍ അസീസിന്റെ മകന്‍ മുനീര്‍(17) ആണ് മരിച്ചത്.

ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. തൂതപ്പുഴയില്‍ ചോലപ്ര റോഡിന് സമീപം കാളിയാര്‍ വട്ടത്ത് കടവില്‍ നിന്ന് മണലെടുക്കാനെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ കെട്ടിവലിക്കുന്നതിനിടെയാണ് കയര്‍ പൊട്ടിയത്.

പിന്നോട്ടുരുണ്ട ലോറിക്കും മതിലിനും ഇടയില്‍ കുടുങ്ങി മുനീറിന്റെ തല തകര്‍ന്നു. നാട്ടുകാര്‍ ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വലിയകുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കി. ആബിദയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, മുബീന.

Keywords: Malappuram, Valanjeri, Lorry, Accident, Obituary, Kerala, Malayalam News
7:38 PM | 0 comments

മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

Written By Kvartha Delta on Wednesday, October 17, 2012 | 7:19 PM

 Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
മഞ്ചേരി: നിലമ്പൂര്‍ മഞ്ചേരി റോഡില്‍ ചെരണിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 19 പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പാസ്‌വേര്‍ഡ് ബസും മഞ്ചേരിയില്‍ നിന്ന് എളങ്കൂരിലേക്ക് പോകുകയായിരുന്ന ബാബുമോന്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചൊവാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. പരുക്കേറ്റ മലപ്പുറം കോട്ടക്കുന്നുമ്മല്‍ വിദ്യ (32), കരിക്കാട് തേക്കിന്‍കാട്ടില്‍ പിയൂഷ് (15), മഞ്ഞപ്പറ്റ കണയംകോട്ടില്‍ സവിത (19), മേലാക്കത്ത് താമസിക്കുന്ന വളാഞ്ചേരി തിരുവേഗപ്പുറ മുബശ്ശിറ (26), പാണ്ടിക്കാട് തച്ചിങ്ങനാടം ശിജ (34), പുന്നപ്പാല കല്ലിങ്ങല്‍ സറീന (39), പട്ടാമ്പി മുതുതല വേലക്കാട്ടില്‍ അനില്‍കുമാര്‍ (41), കൂമംകുളം കരുവാരക്കുണ്ട് ബേബി (26), കൂമംകുളം ചെങ്കാട്ടില്‍ ബനോയിയുടെ മകള്‍ അനീറ്റ (മൂന്ന്), ഇരുമ്പുഴി പറമ്പന്‍ കാരിത്തൊടി ഫിറോസിന്റെ മകള്‍ ഫര്‍ഹ (അഞ്ച്), എരഞ്ഞിക്കോട് പെരുഞ്ചീരി കറളിക്കോട് സക്കീന (37), മഞ്ചേരി മുള്ളമ്പാറ നടുവിലക്കളത്തില്‍ കുഞ്ഞിരായിന്‍ (66), വള്ളുവമ്പ്രം നീന്ത്രത്തിങ്കല്‍ നിഷാദ്കുമാര്‍ (31), കരുവമ്പ്രം തണ്ണിപ്പാറ വേലായുധന്‍ , കൂമംകുളം ചിറക്കാട്ട് നിഷ (22), തോട്ടപ്പായ പുറ്റാണിക്കാട് ഷിബു (34), പെരിന്തല്‍മണ്ണ കുന്നംപള്ളി ആലിക്കല്‍ പറമ്പില്‍ ചാമി (57), എളങ്കൂര്‍ പി.ടി സമീര്‍ (38), എടവണ്ണ എരഞ്ഞിക്കോട് പുറ്റാണിക്കാട് കളത്തില്‍ സക്കീന (37), തച്ചിങ്ങനാടം പുറ്റാണിക്കാട് ഷിബു (35), കുന്നുമ്മല്‍ കൊളക്കാട്ടു പറമ്പില്‍ മധു (35) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
7:19 PM | 0 comments

വി­ദ്യാര്‍­ത്ഥിക­ളെ ഇറ­ക്കി പി­ന്നോ­ട്ടെ­ടുത്ത ബ­സി­ടി­ച്ച് +2 വി­ദ്യാര്‍­ത്ഥിനി മ­രി­ച്ചു

Written By Kvartha Delta on Tuesday, October 16, 2012 | 6:34 PM

മ­ല­പ്പുറം: കു­ട്ടിക­ളെ ഇറ­ക്കി പി­ന്നോ­ട്ടെ­ടു­ക്കു­ന്ന­തി­നി­ടെ സ്­കൂള്‍ ബ­സി­ടി­ച്ച് പ്ല­സ്­ടു വി­ദ്യാര്‍­ത്ഥിനി മ­രിച്ചു. വ­ളാ­ഞ്ചേ­രി മാ­വ­ണ്ടി­യൂര്‍ ബ്ര­ദേര്‍­സ് ഹ­യര്‍­ സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലെ വി­ദ്യാര്‍­ത്ഥി­നി റാ­ഷി­ദ­യാ­ണ് (16) മ­രി­ച്ചത്. ചൊ­വാഴ്­ച രാ­വി­ലെ ഒ­മ്പ­തേകാ­ലോ­ടെ­യാ­ണ് സം­ഭവം.

വി­ദ്യാര്‍­ത്ഥി­ക­ളെ സ്­കൂ­ളി­ന­ടു­ത്തുള്ള റോ­ഡ­രി­കില്‍ ഇറ­ക്കി പി­ന്നോ­ട്ടെ­ടു­ക്കു­ന്ന­തി­നിടെ ബ­സ് റാ­ഷിദ­യെ ഇ­ടി­ക്കു­ക­യാ­യി­രുന്നു, റാ­ഷി­ദ­ക്കൊ­പ്പം ര­ണ്ട് കു­ട്ടി­കളും ഉ­ണ്ടാ­യി­രുന്നു. ബ­സ് വ­രു­ന്ന­ത്ക­ണ്ട് ഇവര്‍ ഓ­ടി­മാ­റി­യ­തി­നാല്‍ ര­ക്ഷ­പെട്ടു. ബ­സി­ന്റെ പിന്‍­ചക്രം ത­ല­യി­ലൂ­ടെ ക­യ­റി­ഇ­റങ്ങിയ കു­ട്ടി തല്‍­ക്ഷ­ണം­മ­രിച്ചു. വ­ളാ­ഞ്ചേ­രി മേ­ലേ­തില്‍ മാ­നു­വാ­ണ് റാ­ഷി­ദ­യു­ടെ പി­താവ്.

സം­ഭവ­ത്തെ തു­ടര്‍­ന്ന് പ്ര­കോ­പി­തരാ­യ നാ­ട്ടു­കാര്‍ ബസ് തല്ലി­ത­കര്‍ത്തു.
Kerala, Malappuram, Obituary, Student, Accident, Rashida, Bus

Keywords: Kerala, Malappuram, Obituary, Student, Accident, Rashida, Bus
6:34 PM | 0 comments

ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ

Written By mvarthasubeditor on Tuesday, July 31, 2012 | 11:48 AM

മലപ്പുറം: അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് മേല്‍മുറിക്ക് സമീപം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. രോഷാകുലരായി ലോറിക്ക് തീയിട്ട നാട്ടുകാര്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും സ്ഥലത്തേക്ക് കടത്തിവിട്ടില്ല. തിങ്കളാഴ്ച മേല്‍മുറിക്ക് സമീപമുണ്ടായ അപകടത്തില്‍ പറാഞ്ചേരി മുഹമ്മദ് ഷരീഫ്, മകന്‍ മുഹമ്മദ് റാസല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷരീഫിന്‍െറ ഭാര്യ ത്വാഹിറ തസ്നീം ചികിത്സയിലാണ്.
മറ്റൊരു വാഹനത്തെ മറികടക്കവെയാണ് ലോറി എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അപകടം വരുത്തിയ ലോറി ഉടന്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വണ്ടിയെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞതോടെ ജനം കൂടുതല്‍ രോഷാകുലരായി. എന്നാല്‍ ലോറി റോഡരികിലേക്ക് മാറ്റിയിട്ട് ഗതാഗത തടസം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനകം നാട്ടുകാര്‍ ലോറിയുടെ ചില്ല് തകര്‍ത്തു. മലപ്പുറം എം.എസ്.പിയില്‍ നിന്ന് പെട്ടെന്നുതന്നെ കൂടുതല്‍ പൊലീസെത്തി. അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചെന്നും ലോറി മൂച്ചിക്കല്‍ ഭാഗത്ത് അപകടം വരുത്തി നിര്‍ത്താതെ പോവുകയായിരുന്നുവെന്നും ബൈക്കിലെത്തിയ ചിലര്‍ പറഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിതരായി ലോറിക്ക് തീയിട്ടത്. ലോറി കത്തുന്നത് കാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Keywords:Mlappuram,Melmuri,Accident, 
11:48 AM | 0 comments

തൃശൂരില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശികള്‍ മരിച്ചു

Written By mvarthasubeditor on Thursday, July 12, 2012 | 8:41 AM

തൃശൂര്‍: തൃശൂരിലെ കേച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരിച്ചു. കാറും ബസും കൂട്ടിയിടിച്ചാണ്‌ അപകടം. നിയന്ത്രണം വിട്ട ബസ് കാറില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
8:41 AM | 0 comments

ലോഡിംഗ് തൊഴിലാളി മരിച്ചു

Written By mvarthasubeditor on Sunday, July 8, 2012 | 11:54 PM

അരീക്കോട് : മുക്കം കറുത്തപറമ്പില്‍ വെച്ച് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡിംഗ് തൊഴിലാളി മരിച്ചു. കാവനൂര്‍ ഇരിവേറ്റി ചുവരത്ത്കുണ്ടില്‍ കൃഷ്ണദാസ് (35) ആണ് മരണപ്പെട്ടത്. ചെങ്കല്‍ കയറ്റിയ ലോറിയും എതിരെ വന്ന മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.

അപകടത്തില്‍ പെട്ട ലോറിയിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു കൃഷ്ണദാസ്. ഭാര്യ: ബിന്ദു, മക്കള്‍: വിജിഷ, വിപിന്‍ദാസ്, വിപിഷ, അമ്മ: ഉണ്ണൂലി. മുക്കം സി ഐ അനില്‍ബാബു മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 

ചെങ്കല്‍ കയറ്റിയ ലോറിയിലെ ഡ്രൈവര്‍ കാവനൂര്‍ ബാലനെ പരിക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summery
Loading worker killed in accident 
11:54 PM | 0 comments

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

Written By Malappuram News on Tuesday, July 3, 2012 | 1:04 AM

താനൂര്‍: താനൂര്‍ ഓലപ്പീടികക്ക് സമീപം നിയന്ത്രണം വിട്ടകാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. താനൂര്‍ പോലീസ് സ്റ്റേഷന് സമീപം ചുണ്ടന്‍വീട്ടില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ ജുനൈദ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 113ഓടെയാണ് അപകടം. 


കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, പ്രശാന്ത് എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് വീട്ടിലേക്കുളള യാത്രാ മധ്യേയാണ് അപകടം
1:04 AM | 0 comments

സുഹൃത്തുക്കളുടെ വേര്‍പാട് ഐലാശേരിയെ കണ്ണീലാഴ്ത്തി

Written By mvarthasubeditor on Monday, July 2, 2012 | 1:55 PM

നിലമ്പൂര്‍: നിലമ്പൂരിനടുത്ത് തൊണ്ടിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സുഹൃത്തുക്കളുടെ വേര്‍പാട് ഐലാശേരി ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. സംസ്ഥാന പാതയില്‍ തോണ്ടിയില്‍ വെച്ച് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കാറില്‍ ഉണ്ടായിരുന്ന ഐലാശേരിയിലെ ചെമ്മലപ്പുറവന്‍ മുഹമ്മദിന്റെ മകന്‍ ഉമ്മര്‍(കുഞ്ഞു-19), പരേതനായ പൊട്ടേങ്ങാട് കുഞ്ഞന്റെ മകന്‍ രാജന്‍ (23) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തായ താഴേത്തറ ദിനേശ് രാജുവിന്റെ കാറില്‍ നിലമ്പൂരിലേക്ക് പോവുകയായിരുന്നു. 

നിലമ്പൂരില്‍ നിന്ന് ടി കെ കോളനിയിലേക്ക് വരികയായിരുന്ന ഷറഫിയ്യ ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറ് ഓടിച്ചിരുന്ന ദിനേശ് രാജുവിന് ഗുരുതരമായി പരുക്കേല്‍കുകയും ചെയ്തിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

ചെറുപ്പത്തില്‍ തന്നെ ജോലിക്കിറങ്ങിയ ഉമ്മറും രാജനും ഒരിക്കലും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ സുഹൃത്ബന്ധം നാട്ടില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. ബന്ധുവീടുകളില്‍ പോകുമ്പോഴും അയല്‍ വീടുകളിലും മറ്റും എന്ത് പരിപാടികള്‍ക്കും ഇവര്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. പിരിയാത്ത ആത്മ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു. എല്ലാവര്‍ക്കും ഇഷ്ടക്കാരായ ചെറുപ്പക്കാരായ ഇവരുടെ വേര്‍പാട് ഐലാശേരി നിവാസികളെ കണ്ണീലാഴ്ത്തി. 

നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമ്മറിന്റെ മൃതദേഹം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, രാജന്റെ മൃതദേഹം വീട്ടുവളപ്പിലും മറവുചെയ്തു. ഇടക്കിടെ കൊടും വളവുകളുള്ള റോഡില്‍ ഡിവൈഡര്‍ പണിത് അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് ആവശ്യമുയര്‍ന്നു.
1:55 PM | 0 comments

നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന്‌ സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Written By mvarthasubeditor on Sunday, July 1, 2012 | 10:51 AM

നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍ വേ ഗേറ്റിന്‌ സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തുവ്വൂര്‍ അയിലാശേരി സ്വദേശികളായ ഉമ്മര്‍, രാജന്‍ എന്നിവരാണ്‌ മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
10:51 AM | 0 comments

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

എടവണ്ണ: പത്തപ്പിരിയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന എന്‍പിബി ബസും വഴിക്കടവില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബെന്‍സിയ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂള്‍പ്പടി വളവില്‍ ആറരയോടെയാണ് അപകടം. ഇരു ബസിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് ബസുകള്‍ നീക്കം ചെയ്തത്. ഒരു മണിക്കൂറോളം സിഎന്‍ജി റോഡില്‍ ഗതാഗതം ഭാഗികമായി നിലച്ചു.

പരുക്കേറ്റ് ജനറല്‍ ആശുപത്രിയിലുള്ളവര്‍: എടവണ്ണ പാലപ്പറ്റ മഞ്ചേരിക്കുത്ത് ശ്രീകുമാരി (35), മക്കളായ നിഖില്‍ (16), മേഘ്ന (13), മഞ്ചിമ (10), തിരൂര്‍ രജനി (37), കൊല്‍ക്കത്ത മുജീദ് (42), ചന്തപ്പടി കല്ലട ഉമ്മുകുല്‍സു (50), എരഞ്ഞിമങ്ങാട് ആക്കുന്നന്‍ കേലു (52), മുസല്യാരങ്ങാടി പുളിക്കപ്പറമ്പില്‍ നീതു (18), പത്തപ്പിരിയം മുക്കന്‍ ആയിഷ (48), മമ്പാട് വള്ളിക്കാടന്‍ വീരാന്‍കുട്ടി (67), ബെന്‍സിയ, ബസ് ഡ്രൈവര്‍ കരിമ്പുഴ മുണ്ടപ്പുറത്ത് ജാഫര്‍ (33), കാരപ്പുറം ജാഫര്‍ (18), ചുങ്കത്തറ ദേവീ നിലയം ഷീജ (42), തൃശ്ശിനാപള്ളി ശെല്‍വറാണി (34). കെഎംഎച്ച് ആശുപത്രിയിലുള്ളര്‍: ഇരിവേറ്റി അബൂബക്കര്‍ (35), പന്തല്ലൂര്‍ സമീര്‍ (32), കാരക്കുന്ന് സുരേഷ് (35), എടവണ്ണ നസീഫ് (24), മഞ്ചേരി റിബിന്‍ (13). മാനു ആശുപത്രിയിലുള്ളവര്‍: മഞ്ചേരി തങ്കമണി (45), മഞ്ചേരി രാജു (25),

വിജില്‍ (25), നെല്ലിപറമ്പ് സഞ്ജയ്, കാരക്കുന്ന് മുഹമ്മദ് മുസ്തഫ(36). മറ്റുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. സിഐ മൂസ വള്ളിക്കാടന്‍, എടവണ്ണ എഎസ്ഐ സി. കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

English Summery
40 injured in bus collided with one another 
9:24 AM | 0 comments

തിരൂരങ്ങാടി വാഹനാപകടം: മരണസംഖ്യ നാലായി

Written By mvarthasubeditor on Sunday, June 24, 2012 | 10:12 AM

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു.

വേങ്ങര ഇരിങ്ങല്ലൂര്‍ കുഴിപ്പുറം പരേതനായ ചെവിടികുന്നന്‍ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (69), പരപ്പനങ്ങാടി പുത്തന്‍കടപ്പുറം നാക്കടിയന്റെ പുരയ്ക്കല്‍ റസാക്കിന്റെ ഭാര്യ ഷാഹിദ (30), കോഴിക്കോട് ചേളന്നൂര്‍ ചീരങ്കോട് വീട്ടില്‍ ഹംസക്കോയ (58) പൂക്കിപ്പറമ്പ് വാളക്കുളം ഞാറക്കാട്ട് മാട്ടാന്‍ മുഹമ്മദിന്റെ മകന്‍ സാദിഖലി (20) എന്നിവരാണ് മരിച്ചത്.

ഇന്നലെ രണ്ടുമണിയോടെ വെന്നിയൂര്‍ അങ്ങാടിക്കു സമീപമായിരുന്നു അപകടം. പരപ്പനങ്ങാടിയില്‍നിന്നു കോട്ടയ്ക്കലിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

അപകടം നടന്നയുടനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിച്ചത്. റോഡില്‍ മറിഞ്ഞ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചും മറ്റുമാണ് ആളുകളെ പുറത്തെടുത്തത്. തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ പൊലീസ്, ഹൈവേ പൊലീസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

English Summery
Tirurangadi accident: death toll increased to four
10:12 AM | 0 comments

നിയന്ത്രണം വിട്ട സ്കൂള്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കുന്നമംഗലം: കാരന്തൂര്‍ മര്‍കസിനു സമീപം നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വഴിയാത്രക്കാരനു പരുക്കേറ്റു. കൈതപ്പൊയില്‍ കാരാട്ട്തൊടികയില്‍ മുഹമ്മദ് നിസാറിന്റെ മകന്‍ സുബൈര്‍ മുഹമ്മദ് നിസാര്‍(15) ആണു മരിച്ചത്. മര്‍കസ് ഇംഗിഷ് മീഡിയം സ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. പരുക്കേറ്റ ചെലവൂര്‍ താളിപ്പറമ്പില്‍ സദാനന്ദനെ(45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെ മര്‍കസ് ജംക്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിയെയും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു. നിര്‍ത്തിയ സ്കൂട്ടറിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് അംഗമായ വിദ്യാര്‍ഥി മര്‍കസില്‍ നടന്ന പൊതുപരിപാടിക്ക് എത്തിയതായിരുന്നു. ഇൌ പരിപാടിയില്‍ പങ്കെടുത്തവരെ തിരിച്ചുകൊണ്ടു പോവുകയായിരുന്ന മര്‍കസ് സ്കൂളിന്റെ തന്നെ ബസാണ് അപകടം വരുത്തിയത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥിരം അപകടമേഖലയായ ഇവിടെ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബസ് നീക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയില്‍, കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബസ് നീക്കിയത്.

English Summery
Student killed in accident
8:22 AM | 0 comments

ബസും ലോറിയും കൂട്ടിയിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Written By mvarthasubeditor on Saturday, June 23, 2012 | 3:12 PM

മലപ്പുറം: കോട്ടയ്ക്കലിനടുത്ത് വെന്നിയൂര്‍ ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരുക്ക്.
3:12 PM | 0 comments

ഡ്രൈവര്‍ മിനിലോറിയുടെ വാതിലിനും തെങ്ങിനുമിടയില്‍പെട്ട് മരിച്ചു

പാണ്ടിക്കാട്: മിനിലോറി ഉരുണ്ടുനീങ്ങിയതു കണ്ട് ചാടിക്കയറിയ ഡ്രൈവര്‍ വാഹനത്തിന്റെ വാതിലിനും തെങ്ങിനുമിടയില്‍പ്പെട്ടു മരിച്ചു. പന്തല്ലൂര്‍ കിഴക്കുംപറമ്പ് കലകപ്പാറ മൂസ (55) ആണ് മരിച്ചത്. കിഴക്കുംപറമ്പ്-നെന്മിനി റോഡിലെ ഇരട്ടക്കുഴിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. പ്രദേശത്ത് ഒരു ഗൃഹപ്രവേശത്തിന് ഫര്‍ണിച്ചറുമായി എത്തിയതായിരുന്നു.

സാധനം ഇറക്കിയ ശേഷം മിനിലോറി ഉരുണ്ടുനീങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കബറടക്കി. ആയിഷയാണ് മൂസയുടെ ഭാര്യ. മക്കള്‍: റംലത്ത്, സുഹ്റ, അബ്ദുസ്സമദ്, നജീസ, ഹൈറുന്നീസ, ഉസ്മാന്‍, ഷബീബ. മരുമകന്‍: മുസ്തഫ (മേലാറ്റൂര്‍).

English Summery
Driver killed in accident
7:34 AM | 0 comments

മക്കരപറമ്പില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Written By mvarthasubeditor on Friday, June 8, 2012 | 1:00 PM

മലപ്പുറം: മക്കരപറമ്പില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്. മക്കരപ്പറമ്പു സ്വദേശികള്‍ ഇസ്തിസാം (21), നഫീസ് ഉമ്മര്‍ (25) എന്നിവരാണ് മരിച്ചത്.

English Summery
Two killed in accident in Malappuram
1:00 PM | 0 comments

പി.എം.കെ ഫൈസി മോ­ങ്ങം അ­ന്ത­രിച്ചു

Written By mvarthasubeditor on Tuesday, June 5, 2012 | 11:06 PM

മലപ്പുറം: പ്രമുഖ പണ്ഡിതനും ചിന്തകനുമായ പി എം കെ ഫൈസി മോങ്ങം (52) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാര്‍ ഡ്രൈവര്‍ ചെറുവത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (38), മുഹമ്മദ് (52) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ടി കെ എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചാണ് പി എം കെ ഫൈസിക്ക് അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ദേശീയ പാതയിലെ ആല കോതപറമ്പ് ഭാഗത്ത് വെച്ച് ചാറ്റല്‍ മഴയില്‍ തെന്നിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടം. രാവിലെ 11 മണിയോടെയ#ോമായിരുന്നു അന്ത്യം. പി മുഹമ്മദ്കുട്ടി ഫൈസി എന്നാണ് യഥാര്‍ത്ഥ നാമം. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ എട്ട് മണി മുതല്‍ മോങ്ങം ഉമ്മുല്‍ഖുറാ ക്യാമ്പസില്‍ നടക്കും. തുടര്‍ന്ന് മോങ്ങം വലിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കും. പരേതരായ പൂന്തല മുഹമ്മദ് ഷായുടേയും ചേനാട്ടുകുഴിയില്‍ ബിയ്യാത്തുവിന്റെയും മകനായി 1956 ഓഗസ്റ്റ് പത്തിനാണ് ജനനം. ഭാര്യ: പൂക്കോട്ടൂര്‍ കറുത്തേടത്ത് നഫ്വീസ. മക്കള്‍: മഅ്‌റൂഫ്, സുആദ, സുവൈബത്ത്, സുഹൈല, ജസീല, ഹിശാം അഹ്മദ്, സഈദ്, മുബശ്ശിര്‍, മുഹമ്മദ് തമീം. മരുമക്കള്‍: സുഹൈല്‍ സഖാഫി ചുങ്കത്തറ, ശറഫുദ്ദീന്‍ സഅദി കാരക്കുന്ന്, സമീന കോട്ടക്കല്‍.
1977ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദവും 1993ല്‍ ഈജിപ്ത്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് ദഅ്‌വയില്‍ ബിരുദവും നേടി. 1984ല്‍ അല്‍ ഇര്‍ഫാദ് മാസികക്ക് തുടക്കം കുറിച്ച അദ്ദേഹം ആരംഭകാലം മുതല്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ശ്രദ്ധേയമായ അന്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. സിറാജ് ദിനപത്രം, സുന്നി വോയ്‌സ്, സുന്നത്ത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സഹ പത്രാധിപര്‍ ആയിരുന്ന അദ്ദേഹം മുഈനി, അബൂ മഹ്‌റൂഫ് എന്നീ തൂലികാ നാമങ്ങളിലും എഴുതാറുണ്ട്. സിറാജുല്‍ ഹുദ അറബിക് കോളജ് കൊടുവള്ളി, അന്‍വരിയ അറബിക് കോളജ് പൊട്ടിച്ചിറ എന്നിവിടങ്ങളിലായിരുന്നു ദര്‍സ് പഠനം.
വില്യാപള്ളിയിലെ കൊളത്തൂര്‍, മാലാറക്കല്‍, പുല്ലാളൂര്‍ പരപ്പാറ, ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാം അറബി കോളജ്, വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളജ്, മര്‍കസ് ആര്‍ട്‌സ് കോളജ് എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
യു പി മുഹമ്മദ് മൊല്ല മോങ്ങം, അലി ഹസ്സന്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍, ടി പി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തൃപ്പനച്ചി, സി എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, കുഞ്ഞു മുസ്‌ലിയാര്‍ വളമംഗലം, വി പി സൈത് മുഹമ്മദ് നിസാമി, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, വി പി ഇബ്‌റാഹിം മുസ്‌ലിയാര്‍ മോളൂര്‍, വി പി ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ വലപ്പുഴ, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹള്‌റത്ത്, ഡോ. സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക, ഡോ. മുസ്തഫ അശ്ശഖ്അ, ഡോ. അബ്ദുല്‍ അസീസ് ഇസ്സത്ത് എന്നിവര്‍ ഗുരുനാഥന്‍മാരാണ്. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ ആത്മീയ ഗുരുക്കന്‍മാരാണ്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്‍ സെക്രട്ടറി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് ഫൈസീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, മോങ്ങം ബിലാല്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, കൊണ്ടോട്ടി ബുഖാരി കോളജ് ജോ. സെക്രട്ടറി, ചാവക്കാട് ഐ ഡി സി സ്ഥാപകന്‍, അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍, റെഡ്ക്രസന്റ് ഹോസ്പിറ്റല്‍, ഇസ്‌ലാമിക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സെന്റര്‍, അല്‍ ഇര്‍ഷാദ് പബ്ലിഷിംഗ് സെക്രട്ടറി, എസ് എസ് എഫ് ഏറനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
യു എ ഇ, ഖത്തര്‍, ഒമാന്‍, സഊദി അറേബ്യ, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിശ്വാസത്തിന്റെ മുഖങ്ങള്‍, മനുഷ്യന് ഒരു ജാതി, മതവും മനുഷ്യനും, സത്യം തേടി ഒരു തീര്‍ഥയാത്ര, നിസ്‌കാരം, നബിയുടെ നീതി പീഠം, അന്ധന്‍ അടര്‍ക്കളത്തില്‍, ഖുര്‍ആനിലെ വനിതകള്‍, ഗറില്ലാ താവളം, ആദം നബി (അ), നൈലിന്റെ തീരങ്ങളില്‍, ഇസ്‌ലാമും പടിഞ്ഞാറും, ഇസ്‌ലാമും മതേതരത്വവും, വിശ്വാസത്തിന്റെ പണിപ്പുരയില്‍, മഖ്ബറകള്‍ക്ക് ചുറ്റും, ഉംറയും സിയാറത്തം, ബല്‍ക്കീസ്, റസൂലിന്റെ കോടതി, മതം, വിശ്വാസം, ഇസ്‌ലാം പരിചയം, രണഭൂമിയില്‍, മൗദൂദി ചിന്തയും പ്രസ്ഥാനവും, ദാമ്പത്യ ജീവിതം ഇസ്‌ലാമില്‍, ഖുര്‍ആന്‍ സന്ദേശം, തിരുത്തപ്പെടേണ്ട ദാരണകള്‍, ഖദീജ ബീവി (റ), ആത്മ സരണി, ശിശു പരിപാലനം, വാസ്‌കോഡ് ഗാമയും ഇബ്‌നു മാജിദും, മുസ്‌ലിം സ്ത്രീ, ജീവനുള്ള ഇസ്‌ലാം, സകാത്തും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും, ശിശു പരിപാലനം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
മരണ വാര്‍ത്തയറിഞ്ഞ് സുന്നി പ്രവര്‍ത്തകരും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ മോങ്ങത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി.
11:06 PM | 0 comments

ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

Written By mvarthasubeditor on Friday, June 1, 2012 | 7:26 PM

കരുവാരക്കുണ്ട്: ബസ് മരത്തിലിടിച്ച് യുവതി മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കരുവാരക്കുണ്ട് സി എച്ച് സിയിലെ ഫാര്‍മസിസ്റ്റ് മഞ്ചേരി മംഗലശ്ശേര ശാന്ത്രിഗ്രാമിലെ ഷാജിയുടെ ഭാര്യ വിദ്യ (28)യാണ് മരിച്ചത്. കരുവാരക്കുണ്ടില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബിസ്മില്ല ബസാണ് അപകടത്തില്‍പ്പെട്ടത്. മാമ്പുഴ പായിപുല്ല് വളവില്‍ ഇന്നലെ വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്.
മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പായിപ്പുല്ല് വളവില്‍ എതിരെ വശം മാറി വന്ന ബൈക്കുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തെ മൂന്ന് സീറ്റുകള്‍ പാടെ തകര്‍ന്നിട്ടുണ്ട്. മരത്തിന്റെ ഒരു ഭാഗം ബസിനുള്ളിലേക്ക് തള്ളികയറുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summery
Woman killed in accident
7:26 PM | 0 comments

റോഡപകടങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കും

Written By mvarthasubeditor on Wednesday, May 30, 2012 | 12:10 AM

മലപ്പുറം: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ റിഫ്‌ളക്റ്ററുകളും, മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തിലാണ് തീരുമാനം. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡിന്റെ വശങ്ങളിലുള്ള വസ്തുക്കള്‍ നീക്കം ചെയ്യും. റോഡിലേക്ക് തള്ളി നല്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും റോഡരിക് മണ്ണിട്ട് നികത്തി റോഡിനൊപ്പമാക്കാനും പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റോഡുകളിലെ അനധികൃത കയ്യേറ്റങ്ങളൊഴിപ്പിക്കും. ഇതിനായി പഞ്ചായത്ത് തല റോഡ് സുരക്ഷാ സമിതികള്‍ക്ക് രൂപം നല്‍കും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം.എന്‍.കെ.ആന്റണി, പാതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

English Summery
Steps should taken to reduce accident
12:10 AM | 0 comments

ബൈക്കപകടത്തില്‍ പരിക്കേറ്റ ബാലന്‍ മരിച്ചു

മഞ്ചേരി: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന ബാലന്‍ മരിച്ചു. കാരക്കുന്ന് പുലത്ത് കാഞ്ഞിരംപോക്കില്‍ അയമുവിന്റെ മകന്‍ ഷബീബ് (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ആനക്കയത്തു വെച്ചായിരുന്നു അപകടം. പ്ലസ് ടു പരീക്ഷ പാസ്സായ ഷബീബ് ഉപരിപഠനത്തിന്നായി പെരിന്തല്‍മണ്ണ പോളി ടെക്‌നിക്കല്‍ കോളേജില്‍ അപേക്ഷ നല്‍കി തിരിച്ചു വരികയായിരുന്നു. സുഹൃത്തിന്റെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യവെ ആകസ്മികമായി എതിരെ വന്ന വാഹനം കണ്ട് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഷബീബ് റോഡില്‍ തെറിച്ചു വീണു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മാതാവ്: ഷാഹിദ, സഹോദരങ്ങള്‍: അനൂഫ് മുഹമ്മദ്, ഹൈഫ മുഹമ്മദ്.

Keywords: Accident, Obituary, Manjeri, Malappuram, കേരള,  
12:07 AM | 0 comments

ബൈക്കിന്‌ പിന്നില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Written By mvarthasubeditor on Tuesday, May 29, 2012 | 4:00 AM

കോഴിക്കോട്: ബൈക്കിന്‌ പിന്നില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഒരു കുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റു. നേതാജി നഗര്‍ കോളനിയിലെ ഗോപകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണ (10), ഗോപകുമാറിന്റെ ഭാര്യസഹോദരി കുന്നമംഗലം സ്വദേശി ബീന മുരളീയുടെ മകന്‍ ആദര്‍ശ് (7) എന്നിവരാണ് മരിച്ചത്. തൊണ്ടയാട് ബൈപ്പാസിന്‌ സമീപമാണ്‌ അപകടമുണ്ടായത്. ബൈക്കിന്‌ പിന്നിലിടിച്ച സ്കോര്‍പിയോ കാര്‍ നിറുത്താതെ ഓടിച്ച് പോയി. ഈ വാഹനത്തിന്‌ വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. രാത്രി ഒന്‍പത് മണിയോടെയാണ്‌ അപകടമുണ്ടായത്. സ്കോര്‍പിയോ കാറിന്റെ റിയര്‍ വ്യൂ മിററിന്റെ അവശിഷ്ടങ്ങള്‍ തെളിവായി സ്വീകരിച്ചാണ്‌ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

English Summery
Two children killed in accident.
4:00 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers