മലപ്പുറം: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ റിഫ്‌ളക്റ്ററുകളും, മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തിലാണ് തീരുമാനം. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡിന്റെ വശങ്ങളിലുള്ള വസ്തുക്കള്‍ നീക്കം ചെയ്യും. റോഡിലേക്ക് തള്ളി നല്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും റോഡരിക് മണ്ണിട്ട് നികത്തി റോഡിനൊപ്പമാക്കാനും പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റോഡുകളിലെ അനധികൃത കയ്യേറ്റങ്ങളൊഴിപ്പിക്കും. ഇതിനായി പഞ്ചായത്ത് തല റോഡ് സുരക്ഷാ സമിതികള്‍ക്ക് രൂപം നല്‍കും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം.എന്‍.കെ.ആന്റണി, പാതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം.എന്‍.കെ.ആന്റണി, പാതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
English Summery
Steps should taken to reduce accident
Post a Comment