Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Tirur. Show all posts
Showing posts with label Tirur. Show all posts

അഗ്നിശമന സുരക്ഷ സേനയിലെ 1000 ഒഴിവുകള്‍ നികത്തും: മന്ത്രി തിരുവഞ്ചൂര്‍

Written By Malappuram News on Friday, July 5, 2013 | 12:46 AM

തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും 
സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ 
രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
തിരൂര്‍: സംസ്ഥാന അഗ്നിശമന സേനയിലെ 100 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് പുതിയ അഗ്നിശമന സുരക്ഷാ സേന സ്റ്റേഷനുകള്‍ തുടങ്ങുമെന്നും തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊലീസ് ടവര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആപത്ത് ഘട്ടങ്ങളില്‍ ജനത്തിന് തുണയാകുന്ന അഗ്നിശമനസുരക്ഷ സേനക്ക് മികച്ച പ്രോത്സാഹനവും പിന്തുണയും നല്‍കും. അഗ്നി ശമന രക്ഷാ സേന ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് തികച്ചും നീതി പൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസിനെ മര്‍ദനോപകരണമായി കാണുന്ന പ്രാകൃത മനോഭാവം സര്‍ക്കാറിനില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂര്‍ നിയോജകമണ്ഡലത്തില്‍ 498 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി. മമ്മൂട്ടി എം.എല്‍.എ. പറഞ്ഞു. തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം 74 സെന്റ് സ്ഥലത്ത് 3.72 കോടി ചെലവിലാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. നാല് ഫയര്‍ എഞ്ചിന്‍, ഒരു ജീപ്പ്, മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളും 45 ജീവനക്കാരും സ്റ്റേഷനിലുണ്ട്. താനൂര്‍, കുറ്റിപ്പുറം, വേങ്ങര, എടരിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ തിരൂര്‍ സ്റ്റേഷന്റെ സേവനം ലഭിക്കും.
പൊതുമരാമത്ത് കെട്ടിടവിഭാഗം എഞ്ചിനീയര്‍ കെ.കെ. ഷൗക്കത്തലി, തിരൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സന്‍ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ള കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്‍ സലാം, കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ഭാസ്‌ക്കര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. കെ. മുകുന്ദന്‍, അഗ്നിശമന രക്ഷാ സേന കമാന്റന്റ് ജനറല്‍ പി. ചന്ദ്രശേഖരന്‍, അഗ്നിശമന രക്ഷാ സേന പാലക്കാട് ഡിവിഷനല്‍ ഓഫീസര്‍ എന്‍.വി. ജോണ്‍, ഇ.മുഹമ്മദ് കുഞ്ഞി, വി.വി. പ്രകാശ്, പന്തോളി മുഹമ്മദലി, സി.വി. വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.
12:46 AM | 0 comments

'നബിയെ പോലെ പണ്ഡിതന്മാര്‍ അനീതിക്കും അക്രമത്തിനുമെതിരെ രംഗത്ത് വരണം'

Written By Kasargodvartha on Wednesday, February 27, 2013 | 8:22 PM

 Kerala, Malappuram, Imams council, Tirur, Muhammed Eesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ പ്രിയപ്പെട്ട നബി സംസ്ഥാന തല കാമ്പയിന്‍ സമാപന സമ്മേളനം
തിരൂരില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: മതപണ്ഡിതന്മാര്‍ സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ പോലെ രംഗത്ത് വരണമെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ. ഇമാംസ് കൗണ്‍സിലിന്റെ പ്രിയപ്പെട്ട നബി കാമ്പ്യന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി ശബ്ദിച്ച പ്രവാചകന്റെ അനന്തരാവകാശികളാണ് മതപണ്ഡിതന്മാര്‍. പീഡിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. അകാരണമായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനത്തിന് വേണ്ടി മതപണ്ഡിതന്മാര്‍ രംഗത്തിറങ്ങണം. അനീതികള്‍ക്കെതിരെ പടവാളുയര്‍ത്തിയ അന്ത്യപ്രവാചകന്റെ അനുയായികളും അനന്തരാവകാശികളുമാണെന്ന കാര്യം വിസ്മരിക്കരുത്. മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ജന്തുക്കളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും മുഹമ്മദ് നബി പ്രവര്‍ത്തിച്ചിരുന്നു. മതപണ്ഡിതന്മാര്‍ സത്യം പറയാന്‍ ഭയക്കുന്നതാണ് സാമൂഹ്യതിന്മകള്‍ അധികരിക്കാന്‍ കാരണം അഴിമതിക്കും കൈകൂലിക്കുമെതിരെ പടനയിക്കാന്‍ കാലഘട്ടം പണ്ഡിതന്മാരോട് ആവശ്യപ്പെടുകയാണ്. ആരേയും ഭയക്കാതെ താല്‍പര്യങ്ങള്‍ക്ക് അടിപ്പെടാതെ ആ ഉത്തരവാദിത്വം മതപണ്ഡിതന്മാര്‍ നിര്‍വ്വഹിക്കണം അദ്ദേഹം പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ അക്രമമുണ്ടായപ്പോഴെല്ലാം പാര്‍ലമെന്റില്‍ ഖായിദേ മില്ലത്തും, സേട്ടുസാഹിബും, ബനാത്ത് വാലയും ശക്തമായി സംസാരിച്ചിരുന്നു. ഇന്നത്തെ നേതാക്കള്‍ അങ്ങനെ ചെയ്യുന്നില്ല. അതിനാലാണ് മഅ്ദനി ഉള്‍പ്പെടെ ആയിരകണക്കിന് നിരപരാധികള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കുന്നത് മൂലായം സിങിന്റെയും മായാവതിയുടെയും പാര്‍ട്ടികളാണ്. അധികാര നഷ്ടം ഭയപ്പെട്ടാണ് പലരും സമുദായത്തിന്റെ കാര്യം വിസ്മരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.

സമാപന സമ്മേളനത്തില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സഈദ് മദനി അദ്ധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാദത്ത് മാസ്റ്റര്‍ സംസ്ഥാന സമിതിയംഗം സലീം കരമന, എ.കെ. അബ്ദുല്‍ മജീദ്, വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ യൂനിവേഴ്‌സിറ്റി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായ നിസാര്‍ മൗലവി, അബ്ദുര്‍ റഹ്മാന്‍ ഫൈസി കടവല്ലൂര്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മൗലവി, മാധ്യമ പ്രവര്‍ത്തകനായ കീപ്പള്ളി ശ്രീകുമാര്‍ സംസാരിച്ചു.

സംസ്ഥാന തല കാമ്പയിന്‍ പ്രബന്ധരചനാ മത്സര വിജയികളായ ടി. ഹബീബ് റഹ്മാന്‍ മഞ്ചേരി, മഹബൂബ് നന്തി എന്നിവര്‍ക്ക് സാദത്ത് മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി. പ്രവാചകനെക്കുറിച്ചുള്ള സി.ഡി. മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ കീപ്പള്ളി ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. മൂവാറ്റുപുഴ അഷറഫ് മൗലവി പ്രിയപ്പെട്ട നബിയെക്കുറിച്ച് പ്രഭാഷണം നടത്തി.

Keywords: Kerala, Malappuram, Imam's council, Tirur, Muhammed Eesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.8:22 PM | 0 comments

തിരൂരില്‍ വ്യാജ സംഭാരം പാക്കറ്റുകള്‍ വിപണിയില്‍

Written By Kvartha Delta on Wednesday, October 17, 2012 | 2:01 PM

തിരൂര്‍: തീയതിയോ നിര്‍മാണ സ്ഥലമോ രേഖപ്പെടുത്താത്ത സംഭാര പാക്കറ്റുകള്‍ വിപണിയിലെത്തി. നിര്‍മാണ ഏജന്‍സിയുടെ പേരോ തീയതിയോ ഇല്ലാതെ സംഭാരം വില്‍പന നടത്തുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുകയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലാണ് പ്രധാനമായും യാതൊരു നിയമവും പാലിക്കാതെ സംഭാര പാക്കറ്റുകള്‍ വില്‍പന നടത്തുന്നത്.

ചൊവാഴ്ച തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മലപ്പുറത്തെ യാത്രക്കാരന്‍ വാങ്ങിയ സംഭാര പാക്കറ്റില്‍ അളവും വിലയും മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. മുകളില്‍ സംഭാരം എന്ന പേര് മാത്രമാണുള്ളത്. നിര്‍മിച്ച കമ്പനിയുടെ പേരോ നിര്‍മാണ തിയതിയോ ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല.

ഭക്ഷ്യസുരക്ഷാ നിയമവും മറ്റും കര്‍ശനമാക്കിയതായി സര്‍ക്കാരും ആരോഗ്യവകുപ്പും പറയുമ്പോഴാണ് ജനങ്ങളുടെ ആരോഗ്യം കൊണ്ട് പന്താടുന്ന രീതിയില്‍ പാനീയ വില്‍പന നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സര്‍ക്കാറിന് ലഭിക്കേണ്ട വില്‍പന നികുതിപോലും നല്‍കാതെയാണ് വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്.

Keywords: Malappuram, Tirur, Kerala, Kerala, Milk Product, Sambharam
2:01 PM | 0 comments

ജീവനക്കാരുടെ കുറവ്; ജില്ലാ ആശുപത്രിയില്‍ വരിനിന്ന് ജനം വലയുന്നു

Written By mvarthasubeditor on Wednesday, July 11, 2012 | 8:49 AM

തിരൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തിരൂരിലെ ജില്ലാആശുപത്രിയില്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അതെല്ലാം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

പനി ബാധിച്ചാണ് ഇപ്പോള്‍ ഏറെപ്പേരും ആശുപത്രിയില്‍ എത്തുന്നത്. ആദ്യം തന്നെ ഒ പി കൗണ്ടറിനുമുമ്പിലെ ക്യൂവാണ് രോഗികളെ വരവേല്‍ക്കുക. ഇവിടെ ഏറെനേരം കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയുക. പിന്നീട് മരുന്ന് കൗണ്ടറിനുമുമ്പിലെ ക്യൂവിലും രോഗികള്‍ക്ക് ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിന് പേരാണ് വിവിധ രോഗവുമായി ആശുപത്രിയില്‍ എത്തുന്നത്. 

മരുന്നിനായുള്ള കാത്തിരിപ്പ് മറ്റു അവശതകളും ഇവര്‍ക്ക് സമ്മാനിക്കുന്നു. പലപ്പോഴും ഈ ക്യൂ ഏറെ നീളാറുണ്ട്. ചിലപ്പോഴാകട്ടെ മഴയും വെയിലും കൊണ്ട് വരെ ആളുകള്‍ക്ക് മരുന്നിനായി കാത്തുനില്‍ക്കേണ്ടി വരാറുണ്ട്. ആശുപത്രികളില്‍ അടിയന്തിരമായി ജീവനക്കാരെ നിയമിക്കുമെന്നൊക്കെ ബന്ധപ്പെട്ടവര്‍ ഇടക്കിടെ പറയാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ ജലരേഖയാകുകയാണ് പതിവ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
8:49 AM | 0 comments

ബൈക്കിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

Written By mvarthasubeditor on Tuesday, July 10, 2012 | 1:34 PM

തിരൂര്‍: ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സെക്യൂരിറ്റിജീവനക്കാരന്‍ മരിച്ചു.ഓമച്ചപ്പുഴ സ്വദേശിയും തിരൂര്‍ ചെമ്മണൂര്‍ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ചെറയമ്പുറത്ത് മനോഹരന്‍(54)ആണ് മരിച്ചത്.ഇന്നലെ കാലത്ത് ഷോപ്പിന്റെ പരിസരത്ത് വെച്ചാണ് അപകടം.

പിതാവ് പരേതനായ ബാലകൃഷ്ണന്‍ നായര്‍.മാതാവ്-വിനോദിനിയമ്മ.ഭാര്യ-പ്രീതി.മക്കള്‍-മനോജ് കുമാര്‍, മഞ്ജുഷ, മായാദേവി.മരുമകന്‍-വിപിന്‍ ചിറക്കല്‍.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

English Summery
Security staff killed in accident
1:34 PM | 0 comments

റബര്‍ വാഷറുകള്‍ ഇല്ലാത്ത സിലിണ്ടറുകള്‍ വിതരണത്തിന്‌

Written By mvarthasubeditor on Saturday, June 30, 2012 | 8:03 AM

തിരൂര്‍: റബര്‍ വാഷറുകള്‍ ഘടിപ്പിക്കാത്ത, തുരുമ്പെടുത്ത സിലിണ്ടറുകള്‍ വിതരണത്തിനെത്തുന്നതായി പരാതി. തിരൂര്‍, ചമ്രവട്ടം ഭാഗങ്ങളില്‍ നിന്നുമാണ്‌ ഇത്തരം സിലിണ്ടറുകള്‍ കണ്ടെത്തിയത്. ഇത്തരം സിലിണ്ടറുകളില്‍ നിന്ന്‌ വാതകം ചോര്‍ന്നത് സ്ഥലത്ത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു. പലയിടങ്ങളിലും തലനാരിഴക്കാണ്‌ അപകടം വഴിമാറുന്നത്.

മുന്‍പ് സിലിണ്ടറില്‍നിന്നു പാചകവാതകം ചോര്‍ന്ന് തീപിടിത്തമുണ്ടായി മംഗലത്ത് മൂന്നുപേര്‍ മരിച്ചിരുന്നു. വാതകം ചോര്‍ന്നതറിയാതെ ലൈറ്റിട്ടതാണ് ദുരന്തത്തിനിടയാക്കിയത്. സുരക്ഷയുടെ ഭാഗമായി വീടുകളില്‍ ഉപയോഗിക്കുന്ന സ്റ്റൌ, വാതകം വരുന്ന പൈപ്പുകള്‍ എന്നിവ ഏജന്‍സികള്‍ നിശ്ചിത ഫീസ് ഈടാക്കി യഥാസമയം പരിശോധിക്കാറുണ്ട്. എന്നാല്‍, വാതകം നിറച്ച സിലിണ്ടറുകള്‍ സുരക്ഷിതമാണോ എന്നു പരിശോധിക്കാന്‍ നടപടിയില്ലാത്തതാണ് അപകടത്തിനിടയാക്കുന്നതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല ഏജന്റുമാരും വാടക ഈടാക്കി വാഹനങ്ങളില്‍ വീടുകളിലേക്ക് പാചകവാതകമെത്തിക്കുന്നത്. വാഹനങ്ങളില്‍ കുത്തിനിറയ്ക്കുന്ന സിലിണ്ടറുകള്‍ കൂട്ടിമുട്ടി തകരാറുകള്‍ സംഭവിക്കുന്നുണ്ട്. കൂടാതെ കമ്പനിയില്‍നിന്നെത്തിക്കുന്ന വാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിനായി ഏജന്‍സികള്‍ക്ക് സൌകര്യമുള്ള ഗോഡൌണുകള്‍ ഇല്ലാത്തതും പ്രശ്നത്തിനിടയാക്കുന്നുണ്ട്. സിലിണ്ടറുകളുടെ പഴക്കവും സുരക്ഷയും പരിശോധിക്കാന്‍ അധികൃതര്‍ തയാറാകാത്തത് വന്‍ ദുരന്തത്തിനിടയാക്കും.

English Summery
Cylinders with out rubber washer supplied in Tirur
8:03 AM | 0 comments

ഏറ്റവും നിളം കൂടിയ പുഴയോര നടപ്പാതയും ഉദ്യാനവും ചമ്രവട്ടത്ത് ഒരുങ്ങുന്നു

Written By mvarthasubeditor on Saturday, June 16, 2012 | 8:21 PM

തിരൂര്‍: ചമ്രവട്ടം പദ്ധതി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതികള്‍ വരുന്നു. ആദ്യഘട്ടമെന്നനിലയില്‍ രണ്ടര കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ ദീപാലങ്കൃതമായ പുഴയോര നടപ്പാതയും ഉദ്യാനവും ചമ്രവട്ടത്ത് സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേല്‍ഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തില്‍ പാലം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് പുഴയോര ഭിത്തി കെട്ടി സംരക്ഷിച്ച പ്രദേശത്ത് നടപ്പാത സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ രൂപരേഖ കെ.ടി. ജലീല്‍ എം.എല്‍.എ മന്ത്രി പി.ജെ. ജോസഫിന് സമര്‍പിച്ചു. എം.എല്‍.എമാരുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിലെ അഞ്ചുകോടിയില്‍നിന്ന് തുക ലഭ്യമാക്കാനാകുമെന്നാണ് രൂപരേഖയിലെ നിര്‍ദേശം. പാലത്തിന്റെ നരിപ്പറമ്പ് ഭാഗത്ത് ബോട്ട്ജെട്ടിയുടെ നിര്‍മാണവും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവിടേക്കാവശ്യമായ ഫൈബര്‍ ബോട്ടുകള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി ലഭ്യമാക്കാനാണ് നടപടിയെടുക്കുന്നത്.

പദ്ധതി സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നെങ്കിലും ഫണ്ട് ലഭ്യതയിലെ അപര്യാപ്തത മൂലം യാഥാര്‍ഥ്യമായില്ലെന്ന് എംഎല്‍എ അറിയിച്ചു. പ്രോജക്ടിന്റെ എസ്റ്റിമേറ്റ് സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തോടെ പ്രോജക്ട് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി പി.ജെ. ജോസഫ് കൈമാറി. ഒരു മാസത്തിനുള്ളില്‍ വിശദമായ എസ്റ്റിമേറ്റ് സഹിതം രൂപരേഖ സര്‍ക്കാര്‍ പരിഗണനയില്‍ വരുമെന്നാണ് പ്രതീക്ഷ. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് മറ്റു പദ്ധതികള്‍ കൊണ്ടുവരാനും ശ്രമമുണ്ട്.
8:21 PM | 0 comments

പുഴ മലിനീകരണം: ശനിയാഴ്ച മലപ്പുറത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം

Written By mvarthasubeditor on Friday, June 15, 2012 | 2:32 PM

തിരൂര്‍: തിരൂര്‍-പൊന്നാനിപ്പുഴ മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച മലപ്പുറത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയാണ് മലപ്പുറം കലക്ടറേറ്റില്‍ തിരൂര്‍ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം വിശിച്ചിരിക്കുന്നത്. നഗര മാലിന്യമാണ് പുഴ മലിനീകരണത്തിന് പ്രധാന കാരണമെന്ന് കണ്ടെത്തിയതോടെയയാണ് മന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
അതിനിടെ പുഴയില്‍ ഓക്‌സിജന്റെ നില മെച്ചപ്പെടുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബുധനാഴ്ച പുഴയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ തിരൂര്‍ താഴെപ്പാലത്ത് ഓക്‌സിജന്‍ തീരെയില്ലാത്ത നില തുടരുകയാണെന്നും പരിശോധനയില്‍ മനസിലായി. തലക്കടത്തൂര്‍, കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയാകും ഇതിനു കാരണമെന്നാണ് കരുതുന്നത്. കനത്ത മഴ പെയ്താല്‍ താഴെപ്പാലത്തും സ്ഥിതി മാറുമെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു.
തിരൂരിലെ വ്യാപര സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡി #െന്റ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്ബുധനാഴ്ച പൊലീസ് സംരക്ഷണത്തോടെ നഗരത്തിലെ ഹോട്ടലുകളിലും ബാറുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ നിന്ന് മലിനജലം ഓടയിലേക്ക് തള്ളി വിടുന്നതായും കണ്ടെത്തി. ആര്‍.ഡി.ഒ കെ. ഗോപാലന്റെ നിര്‍ദേശ പ്രകാരമാണ് സംഘത്തിന് പൊലീസ് സംരക്ഷണം നല്‍കിയത്. ബുധനാഴ്ച തിരൂര്‍ നഗരസഭാധ്യക്ഷ കെ. സഫിയ, സെക്രട്ടറി സുധാകരന്‍ എന്നിവര്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ സഹായം നഗരസഭാ അധികൃതര്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്
Keywords:Kerala, Malappuram, River, Minister.
2:32 PM | 0 comments

തിരൂര്‍ പുഴയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Written By mvarthasubeditor on Tuesday, June 12, 2012 | 12:25 PM

തിരൂര്‍: മാലിന്യങ്ങള്‍ നിറഞ്ഞ തിരൂര്‍ പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ പുഴയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ സി വി ജയേഷ് അ
ധ്യക്ഷത വഹിച്ചു. തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെകെ അബ്ദുല്‍സലാം, പി ഐ റഹിയാനത്ത്, ടി പി ലക്ഷ്മണന്‍, സി വി വിമല്‍കുമാര്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍രാജ് മലപ്പുറം, ഖദിജ നര്‍ഗീസ്, അശോകന്‍ വയ്യാട്, പി പി അബ്ദുര്‍റഹ്മാന്‍, നൗഷാദ് പരന്നേക്കാട്, കെ എസ് അന്റോ, സജി ജേക്കബ്, ഭാസി തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

English Summery
Protest against wastage dumb in Tirur river.
12:25 PM | 0 comments

തിരൂര്‍ നഗരത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഏഴിന്

Written By mvarthasubeditor on Thursday, June 7, 2012 | 11:15 PM

തിരൂര്‍: തിരൂര്‍ നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് തിരൂര്‍ റിങ് റോഡ് ജങ്ഷനില്‍ നിര്‍വഹിക്കും. സി.കെ.മമ്മൂട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സഫിയടീച്ചര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
9.60 കോടി ചെലവിലാണ് ഈ പ്രവൃത്തിക്ക് പ്രതീക്ഷിക്കുന്നത്. മൊത്തം 14 കി.മീ നീളത്തില്‍ ബി.എം.ബി.സി ചെയ്യുന്നതിനും റോഡ് നെറ്റ് വര്‍ക്കില്‍ അത്യാവശ്യമായി വരുന്ന സ്ഥലങ്ങളില്‍ ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തുവാനുമാണിത്. 15 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

English Summery
Inauguration of road maintenance in Tirur 
11:15 PM | 0 comments

വിവാഹവീരനായ കവര്‍ച്ചാക്കേസ് പ്രതി പിടിയില്‍

Written By mvarthasubeditor on Tuesday, May 29, 2012 | 1:26 PM

തിരൂര്‍: നിരവധി കവര്‍ച്ചകളിലെ പ്രതിയായ വിവാഹവീരന്‍ തിരൂര്‍ പോലീസിന്റെ പിടിയിലായി. ഫോര്‍ട്ട് കൊച്ചി ചെള്ളായികടവ് മാര്‍ക്കറ്റ് എടായിപറമ്പില്‍ റിയാസ്(36)ആണ് തിരൂരില്‍ അറസ്റ്റിലായത്.ഇയാളുടെ പേരില്‍ ആലുവ, മുളന്തല, വളാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. നിലമ്പൂര്‍, കാളാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ വിവാഹം കഴിച്ചതായി എസ് ഐ പറഞ്ഞു. നിലമ്പൂരിലെ സ്ത്രീയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്ന് വിവാഹിതനായ ഇയാള്‍ ആറ് പവന്‍ സ്വര്‍ണ്ണവും 50000 രൂപയുമായി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആലുവ, മുളന്തല എന്നിവിടങ്ങളില്‍ ക്ഷേത്രക്കവര്‍ച്ചാകേസുകളിലും വളാഞ്ചേരിയില്‍ പിടിച്ച്പറിക്കേസും തൃപ്പൂണിത്തുറയില്‍ ഭവനഭേദനക്കേസുമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. തിരൂരിലെ ജ്വല്ലറിപ്പരിസരത്ത് നിന്ന് പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി.
1:26 PM | 0 comments

സി പി എം വന്‍ പൊട്ടിത്തെറിയിലേക്ക്: എം ആര്‍ മുരളി

തിരൂര്‍: സി പി എം വന്‍പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായി ഇടത്പക്ഷ ഏകോപനസമിതി കണ്‍വീനര്‍ എം ആര്‍ മുരളി. തിരൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ബഹുജനപ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപിയുടെ കേസന്വേഷണം ശരിയായ രീതിയില്‍ നടക്കുകയാണെങ്കില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നിലനിര്‍ത്തുന്നത് ഗുണ്ടകളാണെന്നും ഈ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയകൊലപാതകമാകാന്‍ പരിഷ്‌കൃതസമൂഹം മുന്നിട്ടിറങ്ങണമെന്നും മുരളി അറിയിച്ചു. സി മമ്മൂട്ടി എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു.
English Summery
There will be a big blast in CPIM
3:00 AM | 0 comments

പര്‍ദ്ദയിട്ട് ആള്‍മാറാട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടി

Written By mvarthasubeditor on Monday, May 28, 2012 | 11:07 PM

തിരൂര്‍:പര്‍ദ്ദയിട്ട് ആള്‍മാറാട്ടം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ തിരൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കുറ്റിപ്പുറം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. യാത്രക്കാര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ഇയാളെക്കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് കാര്യമറിഞ്ഞത്.പിന്നീട് ഇയാളെ പോലീസിലേല്‍പ്പിച്ചു.

English Summery
Natives captured youth for wearing burqa
11:07 PM | 0 comments

പാന്‍മസാല നിരോധനം: ജനജാഗ്രതാസമിതി രൂപീകരിക്കുക

തിരൂര്‍: പാന്‍മസാലയുടെ ഉല്‍പാദനവും വിപണനവും നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയ കേരള സര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എസ്.എഫ് തിരൂര്‍ ഡിവിഷന്‍ കമ്മറ്റി അഭിവാദ്യ റാലി നടത്തി. പാന്‍ മസാലകള്‍ക്കെതിരെ ജനജാഗ്രത എന്ന പ്രമേയവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്.എസ്.എഫ് നടത്തിയ ക്യാമ്പയിനോട് അനുബന്ധിച്ച് കേരളത്തില്‍ നൂറിലധികം ഗ്രാമപഞ്ചായത്തുകളില്‍ പാന്‍മസാല നിരോധിച്ചിരുന്നു. പക്ഷെ, നിരോധനം നിലനില്‍ക്കെതന്നെ പാന്‍മസാലയുടെ വിപണനം വ്യാപകമായി നടന്നിരുന്നു. കേവല നിരോധനങ്ങള്‍ക്കപ്പുറം വിപണനം പൂര്‍ണ്ണമായി തടയുന്നതിനുവേണ്ടി നിയമപാലകരും പൊതുജനങ്ങളും ഉള്‍പ്പെടുന്ന ജനജാഗ്രതാസമിതി രൂപീകരിക്കുവാന്‍ അധികൃതര്‍ ശ്രദ്ധചലുത്തണം. തിരൂര്‍ നഗരത്തില്‍ നടന്ന റാലിക്ക് എം.പി. നൗഷാദ് സഖാഫി, എം. ഷാഫി കാളാട്, അബ്ദുല്‍ഹാദി അഹ്‌സനി, സക്കീര്‍ സഖാഫി, സൈനുല്‍ ആബിദ്, ഹംസ കോറാട് എന്നിവര്‍ നേതൃത്വം നല്‍കി.

English Summery
Ban pan masala: Form public caution committee 
3:53 PM | 0 comments

പോലീസ് അസോസിയേഷന്‍ സമ്മേളനം തുടങ്ങി

Written By Malappuram News on Thursday, May 24, 2012 | 11:06 AM

തിരൂര്‍: കേരള പോലീസ് അസോസിയേഷന്‍ 29-ാം സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ സംസ്ഥാനപ്രസിഡന്റ് പി ഡി ഉണ്ണി പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനത്തിന് മാതൃകയാകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ആത്മാര്‍ത്ഥത, സത്യസന്ധത, നിഷ്പക്ഷത എന്നീമൂല്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരോടൊപ്പം ജനങ്ങളുണ്ടാകുമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ പോലീസിനെ വിലവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിന് പകരം മണല്‍- മണ്ണ് മാഫിയാസംഘങ്ങളെ സഹായിക്കുന്നവരും പോലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുമതലകള്‍ വിസ്തൃതമാകുന്ന പുതിയ പരിതസ്ഥിതിയില്‍ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ മറന്ന് ബാഹ്യകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുന്നത് പോലീസുകാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. മാലിന്യ നിര്‍മാര്‍ജ്ജനവും ശിശു- വൃദ്ധപരിപാലനവും വരെ പോലീസിന്റെ ഡ്യൂട്ടിയായി മാറിയിരിക്കുന്നു.മറ്റു രാജ്യങ്ങളിലെ ചിലനിയമങ്ങള്‍ പകര്‍ത്തുമ്പോള്‍ പോലീസിന് ധൈര്യത്തോടെ സേവനം ചെയ്യാനാകുന്ന നിയമങ്ങളും നടപ്പിലാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. മനുഷ്യാവകാശങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് ക്രിമിനലുകള്‍ക്ക് സഹായകമാകുന്നു. ജയിലിലുള്ളവര്‍ക്ക് അനാവശ്യമായസൗകര്യങ്ങള്‍ വേണമെന്ന് വാദിക്കുമ്പോള്‍ അക്രമത്തിനിരയായവര്‍ നീതിക്കുപുറത്താവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി അനില്‍കുമാര്‍ അനുസ്മരണഭാഷണം നടത്തി. പി ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. എ പി ബറ്റാലിയന്‍ ഡി ഐ ജി. ഇ ജെ ജയരാജ്, എം എസ് പി കമാണ്ടന്റ് യു ഷറഫലി, ഡി വൈ എസ് പിമാരായ കെ സലീം, എ രാജു, എം എ രാമകൃഷ്ണന്‍, വിനോദ് ജോസഫ് സംസാരിച്ചു. പ്രമോഷനായ സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും നടന്നു.ജി ആര്‍ അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി അബ്ദദുള്ളക്കോയ വരവ്‌ചെലവ് കണക്കും സണ്ണിക്കുട്ടി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അരവിന്ദാക്ഷന്‍ പ്രമേയാവതരണം നടത്തി.
ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ആര്‍ ബസന്ത്, വി ഡി സതീശന്‍ എം എല്‍ എ, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡോ. സെബാസ്റ്റിയന്‍പോള്‍, ടി പി ചെറൂപ്പ, ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സംസാരിക്കും.

Keywords: Police, Conference, Tirur, Malappuram, കേരള, 
11:06 AM | 0 comments

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരൂരില്‍

Written By mvarthasubeditor on Tuesday, May 22, 2012 | 3:51 PM

മലപ്പുറം: കേരള പോലീസ് അസോസിയേഷന്‍ ഇരുപത്തിയൊന്‍പതാം സംസ്ഥാന സമ്മേളനം 23 മുതല്‍ 26 വരെ തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. തിരൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ 23ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. 24ന് മൂന്ന് മണിക്ക് പോലീസും ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് വിഷയാവതരണം നടത്തും. വി ഡി സതീശന്‍ എം എല്‍ എ, ജസ്റ്റിസ് ആര്‍ ബസന്ത്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ എം റോയ്, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ടി പി ചെറൂപ്പ പങ്കെടുക്കും. 25ന് രാവിലെ 10ന് പൂര്‍വകാല പ്രവര്‍ത്തക സംഗമം സമൂഹ്യക്ഷേ മന്ത്രി എം കെ മുനീറും വൈകുന്നേരം നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടൂറിസം മന്ത്രി എ പി അനില്‍കുമാറും ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ധനകാര്യമന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും. വൈദ്യുതി, ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര, വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ഡി ഉണ്ണി, സെക്രട്ടറി ജി ആര്‍ അജിത്ത്, പി ശ്രീപതി, പി കെ അബ്ദുള്‍നാസര്‍ എം എ രാമകൃഷ്ണന്‍ പങ്കെടുത്തു.

English Summery
Police Association Meet in Tirur
3:51 PM | 0 comments

ബി.പി അങ്ങാടിയിലെ ഗതാഗത പരിഷ്കാരം ഇന്ന് മുതല്‍

Written By mvarthasubeditor on Sunday, May 20, 2012 | 1:58 PM


തിരൂര്‍: ചമ്രവട്ടം പാലംവഴി ഗതാഗതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ബി.പി അങ്ങാടിയില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തിരൂര്‍ സി.ഐ ആര്‍. റാഫി അറിയിച്ചു.

തിരൂരില്‍നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയും കുറ്റിപ്പുറം ഭാഗത്തുനിന്ന് തിരൂരിലേക്ക് വരികയും ചെയ്യുന്ന ബസുള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ബി.പി അങ്ങാടി ബൈപാസ് വഴിയാണ് യാത്ര ചെയ്യേണ്ടത്.
ബസുകള്‍ക്ക് ബൈപാസ് ജങ്ഷന്‍െറ രണ്ടറ്റത്തും പുതിയ സ്റ്റോപ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. തിരൂരില്‍നിന്ന് ആലത്തിയൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ വടക്കേ അങ്ങാടിയിലെ സ്റ്റോപ്പ് ഇനി മുതല്‍ ബൈപാസ് ജങ്ഷന് സമീപമായിരിക്കും.
ബി.പി അങ്ങാടിയിലെ സ്റ്റോപ്പ് യാഹും തങ്ങള്‍ ജാറം പരിസരത്തേക്ക് മാറ്റി.
ആലത്തിയൂര്‍ ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്ന ബസുകളും ഇതേ സ്റ്റോപ്പുകളിലാണ് നിര്‍ത്തേണ്ടതെന്നും സി.ഐ അറിയിച്ചു.
Ketwords:Malappuram,Tirur,Chamravattom
1:58 PM | 0 comments

തിരൂരില്‍ അഡീഷനല്‍ ജില്ലാ കോടതി സ്ഥാപിക്കും: മുഖ്യമന്ത്രി

Written By Malappuram News on Friday, May 18, 2012 | 1:30 AM

തിരൂര്‍: തിരൂരില്‍ അഡീഷനല്‍ ജില്ലാ കോടതി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗതിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ കോടതി സ്ഥാപിക്കാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ കോടതികളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ജുഡീഷറി വിശ്വാസ്യത നിലനിര്‍ത്തണം. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കോടതികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചടങ്ങില്‍ അധ്യക്ഷനായി. എം.എ.സി.റ്റി കോടതിയുടെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ താക്കോല്‍ദാനം പട്ടികജാതി-പിന്നാക്ക വികസന ടൂറിസം മന്ത്രി എ.പി.
അനില്‍കുമാറും നിര്‍വഹിച്ചു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ. മാരായ സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, മുന്‍ എം.എല്‍.എ. പി.പി.അബ്ദുള്ളക്കുട്ടി, കൗണ്‍സിലര്‍ കെ.കെ.അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനിയര്‍ പി.കെ.സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജഡ്ജി വി.ഷെര്‍സി സ്വാഗതവും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.കെ.മൂസാക്കുട്ടി നന്ദിയും പറഞ്ഞു.
190 ലക്ഷം ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കോടതി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ എം.എ.സി.റ്റി കോടതിയും ജൂഡീഷല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതിയും ഒന്നാം നിലയില്‍ ഇവയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങളും എ.പി.പി യുടെ ഓഫീസും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയും അനുബന്ധ ഓഫീസ് സൗകര്യങ്ങളും എ.ജി.പിയുടെ ഓഫീസുമാണ് പ്രവര്‍ത്തിക്കുക.

Keywords: Court, Tirur, Malappuram, Chief Minster, കേരള, 
1:30 AM | 0 comments

റേഷന്‍ അരിയും അവശ്യ സാധനങ്ങളും പിടിച്ചെടുത്തു

തിരൂര്‍: തിരൂര്‍ താലൂക്ക് വെട്ടിച്ചിറയില്‍ കോട്ടയ്ക്കല്‍ വളാഞ്ചേരി റോഡിന്റെ തെക്ക് ഭാഗത്തുള്ള വി.പി.സ്റ്റോര്‍ എന്ന പലചരക്ക് കടയുടെ മുന്‍വശത്ത് നിന്ന് എഫ്.സി.ഐ മുദ്രയുള്ള ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 300 കി.ഗ്രാം റേഷനരി പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറും സംഘവും പൊതുവിപണിയില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി പിടിച്ചെടുത്തത്.
തിരൂര്‍ താലൂക്കില്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ വലിയകുന്നില്‍ വളാഞ്ചേരി-പട്ടാമ്പി റോഡില്‍ എന്‍.പി സ്റ്റോര്‍സില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ സപ്ലൈസ് ലൈസന്‍സില്ലാതെ സൂക്ഷിച്ചിരുന്ന 25 ക്വിന്റല്‍ അരി, 15 ക്വിന്റല്‍ പഞ്ചസാര, ആറ് ക്വിന്റല്‍ പയര്‍ വര്‍ഗങ്ങള്‍, രണ്ട് ക്വിന്റല്‍ ഭക്ഷ്യ എണ്ണ എന്നിവ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി.മുഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്റ്റോര്‍ ഉടമകള്‍ക്കെതിരെ അവശ്യസാധന നിയമ പ്രകാരം കേസെടുത്ത് നടപടികള്‍ ആരംഭിച്ചു.

Keywords: Tirur, Malappuram, കേരള, 
1:10 AM | 0 comments

വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം നിലനിര്‍ത്തണം: മുഖ്യമന്ത്രി

തിരൂര്‍: വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. വട്ടംകുളത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലയ്ഡ് സയന്‍സസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.എച്ച്.മുഹമ്മദ്‌കോയ,നാലകത്ത് സൂപ്പി, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ ശ്രമഫലമായാണ് ജില്ലയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വുണ്ടായതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കഠിനാധ്വാനം കൊണ്ട് വിജയം നേടാമെന്ന് മലപ്പുറം തെളിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഐ.എച്ച്.ആര്‍.ഡി. യ്ക്ക് ബജറ്റില്‍ 20 കോടി വകയിരുത്തിയത് വിദ്യാഭ്യാസ മേഖലയില്‍ പൊതുമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്-മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി, കെ.റ്റി.ജലീല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, മുന്‍ എം.പി.സി.ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ തദ്ദേശ സ്വയംഭണസ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സഈദ് റാഷിദ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.അബ്ദു സമദ് നന്ദിയും
പറഞ്ഞു.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം നല്‍കിയ വി.അബ്ദുറഹ്മാനെ മുഖ്യമന്ത്രി ആദരിച്ചു. ബി.എസ്.സി.ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ കോഴ്‌സ് വിഷയങ്ങളില്‍ 200 ഓളം പേര്‍ പഠിക്കുന്ന കോളെജിനായി 1.20 കോടി ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

Keywords: Tirur, Malappuram, Chief Minster, 
12:44 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers