തിരൂര്‍: തീയതിയോ നിര്‍മാണ സ്ഥലമോ രേഖപ്പെടുത്താത്ത സംഭാര പാക്കറ്റുകള്‍ വിപണിയിലെത്തി. നിര്‍മാണ ഏജന്‍സിയുടെ പേരോ തീയതിയോ ഇല്ലാതെ സംഭാരം വില്‍പന നടത്തുന്നത് ആരോഗ്യ ഭീഷണി ഉയര്‍ത്തുകയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലാണ് പ്രധാനമായും യാതൊരു നിയമവും പാലിക്കാതെ സംഭാര പാക്കറ്റുകള്‍ വില്‍പന നടത്തുന്നത്.
ചൊവാഴ്ച തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മലപ്പുറത്തെ യാത്രക്കാരന്‍ വാങ്ങിയ സംഭാര പാക്കറ്റില്‍ അളവും വിലയും മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. മുകളില്‍ സംഭാരം എന്ന പേര് മാത്രമാണുള്ളത്. നിര്‍മിച്ച കമ്പനിയുടെ പേരോ നിര്‍മാണ തിയതിയോ ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല.
ഭക്ഷ്യസുരക്ഷാ നിയമവും മറ്റും കര്‍ശനമാക്കിയതായി സര്‍ക്കാരും ആരോഗ്യവകുപ്പും പറയുമ്പോഴാണ് ജനങ്ങളുടെ ആരോഗ്യം കൊണ്ട് പന്താടുന്ന രീതിയില്‍ പാനീയ വില്‍പന നടത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സര്‍ക്കാറിന് ലഭിക്കേണ്ട വില്‍പന നികുതിപോലും നല്‍കാതെയാണ് വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്.

Keywords: Malappuram, Tirur, Kerala, Kerala, Milk Product, Sambharam
Post a Comment