Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Road. Show all posts
Showing posts with label Road. Show all posts

മഞ്ചേരി ട്രാഫിക് പരിഷ്‌കാരം: ബസ് ഉടമകളുടെ യോഗം ആറിന്

Written By Malappuram News on Friday, July 5, 2013 | 12:00 AM

മലപ്പുറം: മഞ്ചേരി നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മഞ്ചേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന മിനി ബസുകളുടെ ഉടമസ്ഥര്‍ വാഹനത്തിന്റെ പെര്‍മിറ്റും ടൈം ഷീറ്റും സഹിതം ജൂലൈ ആറിന് ഉച്ചക്ക് മൂന്നിന് ആര്‍.റ്റി. ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഇ. മോഹന്‍ദാസിനെ കാണണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
12:00 AM | 0 comments

നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

Written By mvarthasubeditor on Tuesday, July 3, 2012 | 9:04 AM


നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയിലെ താഴെ കൂറ്റമ്പാറയില്‍ റോഡിലേക്ക് മരംവീണ് ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് റോഡിലേക്ക് മരം വീണത്. അധികൃതര്‍ എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ഗതാഗത തടസത്തെ തുടര്‍ന്ന് നിലമ്പൂര്‍-പൂക്കോട്ടുംപാടം റൂട്ടിലെ വാഹനങ്ങള്‍ കരുളായി റോഡിലൂടെ തിരിച്ചുവിട്ടു. മഴക്കാലമായതോടെ റോഡിലേക്ക് മരം കടപുഴകി വീഴുന്നത് പതിവായിരിക്കുകയാണ്. 

ദിവസങ്ങള്‍ക്ക് മുമ്പ് നാടുകാണി ചുരത്തില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മഴക്കാലത്തിനു മുന്നോടിയായി റോഡരികിലെ മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടന്നില്ലെന്ന് ആരോപണമുണ്ട്.

English Summery
Road blocked due to falling of tree 
9:04 AM | 0 comments

തിരൂര്‍ നഗരത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഏഴിന്

Written By mvarthasubeditor on Thursday, June 7, 2012 | 11:15 PM

തിരൂര്‍: തിരൂര്‍ നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് തിരൂര്‍ റിങ് റോഡ് ജങ്ഷനില്‍ നിര്‍വഹിക്കും. സി.കെ.മമ്മൂട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സഫിയടീച്ചര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
9.60 കോടി ചെലവിലാണ് ഈ പ്രവൃത്തിക്ക് പ്രതീക്ഷിക്കുന്നത്. മൊത്തം 14 കി.മീ നീളത്തില്‍ ബി.എം.ബി.സി ചെയ്യുന്നതിനും റോഡ് നെറ്റ് വര്‍ക്കില്‍ അത്യാവശ്യമായി വരുന്ന സ്ഥലങ്ങളില്‍ ഡ്രൈനേജ് സംവിധാനം മെച്ചപ്പെടുത്തുവാനുമാണിത്. 15 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും.

English Summery
Inauguration of road maintenance in Tirur 
11:15 PM | 0 comments

റോഡപകടങ്ങള്‍ കുറക്കാന്‍ നടപടി സ്വീകരിക്കും

Written By mvarthasubeditor on Wednesday, May 30, 2012 | 12:10 AM

മലപ്പുറം: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറക്കാന്‍ റിഫ്‌ളക്റ്ററുകളും, മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തിലാണ് തീരുമാനം. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡിന്റെ വശങ്ങളിലുള്ള വസ്തുക്കള്‍ നീക്കം ചെയ്യും. റോഡിലേക്ക് തള്ളി നല്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും റോഡരിക് മണ്ണിട്ട് നികത്തി റോഡിനൊപ്പമാക്കാനും പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റോഡുകളിലെ അനധികൃത കയ്യേറ്റങ്ങളൊഴിപ്പിക്കും. ഇതിനായി പഞ്ചായത്ത് തല റോഡ് സുരക്ഷാ സമിതികള്‍ക്ക് രൂപം നല്‍കും.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം.എന്‍.കെ.ആന്റണി, പാതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

English Summery
Steps should taken to reduce accident
12:10 AM | 0 comments

മഞ്ചേരിപൂക്കോട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

Written By mvarthasubeditor on Thursday, May 24, 2012 | 10:41 PM

മലപ്പുറം: മഞ്ചേരിപൂക്കോട്ടൂര്‍ റോഡില്‍ ഉപരിതലം പുതുക്കല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ പ്രവൃത്തി തീരുംവരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സി.എഞ്ചിനീയര്‍ അിറയിച്ചു. വാഹനങ്ങള്‍ മഞ്ചേരി കോഴിക്കോട് റോഡ് (വള്ളുവമ്പ്രം) വഴി പോകണം.
പാലക്കാട്‌പൊന്നാനി റോഡില്‍ എടപ്പാള്‍ ജംഗ്ഷന്‍ മുതല്‍ തട്ടാന്‍ പടിവരെയുള്ള ഭാഗത്ത് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പണി ആരംഭിച്ചു. ഏപ്രില്‍ 28 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാവും.

English summery
Traffic ban on Manjeri-Pookottur road
10:41 PM | 0 comments

റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 26.5 ലക്ഷം രൂപ അനുവദിച്ചു

മലപ്പുറം: ജില്ലയിലെ 10 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 26.5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടിത്തോടിക മേല്‍മുക്ക് റോഡിന് അഞ്ച് ലക്ഷവും കാളികാവ് ബ്ലോക്ക് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് നെടുങ്കോട്പായിപ്പുള്ളു പഞ്ചായത്ത് റോഡിന് മൂന്ന് ലക്ഷവും നിലമ്പൂര്‍ ബ്ലോക്ക് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് എരഞ്ഞിമങ്ങാട് മദ്രസ പൊയിലായിക്കുന്ന് റോഡിന് രണ്ടു ലക്ഷവും പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഉപ്പസഗ്രാമം കടവ് റോഡിന് രണ്ട് ലക്ഷവും ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ചാത്തമുണ്ടസി.പി.സി റോഡിന് രണ്ടുലക്ഷവും കുരുവമ്പലങ്കോട് ജി.യു.പി.എസ് റോഡിന് രണ്ടുലക്ഷവും നിലാഞ്ചി മുണ്ടപ്പാടം റോഡിന് രണ്ടു ലക്ഷവും ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മണ്ണുപ്പാടം മൈലാടി കോളനി റോഡിന് രണ്ട് ലക്ഷവും കൂട്ടിമുണ്ടകയ്പ്പിനി റോഡിന് രണ്ടു ലക്ഷവും അരീക്കോട് ബ്ലോക്ക് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് കുരുവമ്പ്രം അരുവാലശ്ശേരി ഉണ്ണിയാലങ്കല്‍ റോഡിന് 4.50ലക്ഷവും അനുവദിച്ചു. നിശ്ചിത കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് ഭരണാനുമതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English Summery
26.5 Lakhs allowed for road maintenance 
10:24 PM | 0 comments

പ്രളയദുരിതാശ്വാസം : റോഡ് നവീകരണത്തിന് ഭരണാനുമതി

Written By kvartha desk on Sunday, May 20, 2012 | 9:13 PM

മലപ്പുറം: പ്രളയ ദുതിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. മലപ്പുറം ബ്ലോക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ അരിച്ചോല്‍ - ചെറുകുന്ന് റോഡ് (3.50 ലക്ഷം), ഒതുക്കുങ്ങല്‍ - വെളുത്തെങ്ങാട് റോഡ് (രണ്ട്), വലിയപറമ്പ് - അയ്യപ്പന്‍ചോല കൂരിപ്പറമ്പ് പാത്ത്‌വെ റോഡ് (മൂന്ന്) ലക്ഷവുമാണ് അനുവദിച്ചത്.

മങ്കട ബ്ലോക്കില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ അയിരനാഴിപ്പടി - മല റോഡ് (2.50 ലക്ഷം), പെരുമ്പറമ്പ് - വലമ്പൂര്‍ റോഡ് (മൂന്ന്), കടന്നമണ്ണ - പള്ളിപ്പടി മല റോഡ് (രണ്ട്) ലക്ഷവും അനുവദിച്ചു.

അരീക്കോട് ബ്ലോക്കില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കളരിക്കുന്ന് സ്റ്റേഡിയം റോഡ് (മൂന്ന് ലക്ഷം) നിലമ്പൂര്‍ ബ്ലോക്കില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ എരുമമുണ്ട - മൂച്ചിക്കല്‍ റോഡ് (2.50) നവീകരണത്തിനും മലപ്പുറം നഗരസഭയില്‍ അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും പി.ബസാര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്.

English Summery
Natural calamities fund: Permission for road maintenance 
9:13 PM | 0 comments

ബി.പി അങ്ങാടിയിലെ ഗതാഗത പരിഷ്കാരം ഇന്ന് മുതല്‍


തിരൂര്‍: ചമ്രവട്ടം പാലംവഴി ഗതാഗതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ബി.പി അങ്ങാടിയില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തിരൂര്‍ സി.ഐ ആര്‍. റാഫി അറിയിച്ചു.

തിരൂരില്‍നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയും കുറ്റിപ്പുറം ഭാഗത്തുനിന്ന് തിരൂരിലേക്ക് വരികയും ചെയ്യുന്ന ബസുള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും ബി.പി അങ്ങാടി ബൈപാസ് വഴിയാണ് യാത്ര ചെയ്യേണ്ടത്.
ബസുകള്‍ക്ക് ബൈപാസ് ജങ്ഷന്‍െറ രണ്ടറ്റത്തും പുതിയ സ്റ്റോപ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. തിരൂരില്‍നിന്ന് ആലത്തിയൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ വടക്കേ അങ്ങാടിയിലെ സ്റ്റോപ്പ് ഇനി മുതല്‍ ബൈപാസ് ജങ്ഷന് സമീപമായിരിക്കും.
ബി.പി അങ്ങാടിയിലെ സ്റ്റോപ്പ് യാഹും തങ്ങള്‍ ജാറം പരിസരത്തേക്ക് മാറ്റി.
ആലത്തിയൂര്‍ ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്ന ബസുകളും ഇതേ സ്റ്റോപ്പുകളിലാണ് നിര്‍ത്തേണ്ടതെന്നും സി.ഐ അറിയിച്ചു.
Ketwords:Malappuram,Tirur,Chamravattom
1:58 PM | 0 comments

ഗതാഗത നിരോധനം

Written By Malappuram News on Tuesday, May 15, 2012 | 11:16 AM

നിലമ്പൂര്‍: നിലമ്പൂര്‍ - കോടതിപ്പടി-കൊളകണ്ടം-വീട്ടികുത്ത്-രാമന്‍കുത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഓവ് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മെയ് 15) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അരുവാങ്കോട് കോളനി-വരടേംപാടം റോഡിലൂടെ തിരിഞ്ഞുപോകണം.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടിയന്‍ കാവ് ഇരുമ്പോത്തിങ്ങല്‍ കൂട്ടുമുച്ചി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നിന് മെയ് 16 മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.

Keywords: Nilambur, Malappuram, Road, കേരള, 
11:16 AM | 0 comments

ജില്ലയിലെ റോഡ് നവീകരണത്തിന് ഭരണാനുമതി

Written By Malappuram News on Thursday, May 10, 2012 | 10:07 AM

മലപ്പുറം: ജില്ലയിലെ നാലു റോഡുകളുടെ നവീകരണത്തിന് 14 ലക്ഷവും റോഡിനോടനുബന്ധിച്ചുള്ള നാല് നടപ്പാതകള്‍ക്കായി 14 ലക്ഷവും ഉള്‍പ്പെടെ 28 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
നിലമ്പൂര്‍ ബ്ലോക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കൊന്നമണ്ണ - കൂട്ടപ്പടി റോഡിന് രണ്ട് ലക്ഷവും പൂക്കോട്ടുമണ്ണ - പത്രിപ്പാടം റോഡിന് രണ്ടു ലക്ഷവും വഴിക്കടവ് ഗ്രാമപഞ്ചായത്ത് പുന്നാക്കല്‍ വെള്ളക്കാട്ട് റോഡിന് അഞ്ചു ലക്ഷവും വണ്ടൂര്‍ ബ്ലോക്ക് തൃക്കലങ്ങോട് പള്ളിപ്പടി-അയ്യംകോട് റോഡിന് അഞ്ചുലക്ഷവും അനുവദിച്ചു.
അരീക്കോട് ബ്ലോക്ക് അരീക്കോട് ഗ്രാമപഞ്ചായത്ത് വട്ടക്കട്ടം മഞ്ഞാലിപ്പറമ്പ് നടപ്പാതയോടുകൂടിയ റോഡിന് അഞ്ചു ലക്ഷവും ചെത്തുവഴിപ്പുറം-അംഗന്‍വാടി നടപ്പാതയോടുകൂടിയ റോഡിന് അഞ്ചു ലക്ഷവും മങ്കട ബ്ലോക്ക് കുറുവ ഗ്രാമ പഞ്ചായത്ത് പടപ്പറമ്പ്-തടപ്പറമ്പ് നടപ്പാതയോടുകൂടിയ റോഡിന് രണ്ടു ലക്ഷവും തോട്ടക്കര - പിലാക്കല്‍ നടപ്പാതക്ക് രണ്ടു ലക്ഷവും രൂപ അനുവദിതച്ചതായി കലക്ടര്‍ അറിയിച്ചു.

Keywords: Road, Malappuram, കേരള, Road-reconstruction
10:07 AM | 0 comments

പത്ത് പ്രവൃത്തികള്‍ക്കായി 43 ലക്ഷം രൂപയുടെ ഭരണാനുമതി

Written By Malappuram News on Wednesday, May 9, 2012 | 12:34 AM

മലപ്പുറം: ജില്ലയിലെ ഏഴ് റോഡുകളുടെ നവീകരണത്തിനും ഒന്നു വീതം അഴുക്കുചാലും നടപ്പാതയും അഭിവൃദ്ധിപ്പെടുത്തുന്നതിനും ഒരുറോഡ് വീണ്ടും ടാറു ചെയ്യുന്നതിനും ഉള്‍പ്പെടെ 10 പ്രവൃത്തികള്‍ക്കായി സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
കാളികാവ് ബ്ലോക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പള്ളിയാര്‍ത്തൊടിക - ഹംസപ്പടി-ചാഴിയോട് റോഡിന് രണ്ട് ലക്ഷവും അമരമ്പലം ഗ്രാമപഞ്ചായത്ത് കുറത്തിപൊയില്‍ - ചേറായിക്കടവ് റോഡിന് അഞ്ച് ലക്ഷവുംകൊണ്ടോട്ടി ബ്ലോക്ക് ചെറുകാവ് ഗ്രാമപഞ്ചായത്ത് പെരിങ്ങാവ് - കരിപ്പുറം കളരി റോഡിന് അഞ്ചുലക്ഷവും കൈതക്കുണ്ട് -ചേറപ്പാടം ഹരിജന്‍ കോളനി റോഡിന് അഞ്ചുലക്ഷവും വാഴക്കാട് ഗ്രാമപഞ്ചായത്ത് മുതുകുളം - മണ്ടുകുഴി റോഡിന് മൂന്നുലക്ഷവും മലപ്പുറം ബ്ലോക്ക് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് അതിരിപ്പടി-കച്ചാടിപ്പാറ റോഡിന് രണ്ടുലക്ഷവും നിലമ്പൂര്‍ നഗരസഭ പട്ടാരക്ക എം.ഇ.എസ് സ്‌കൂള്‍ റോഡിന് മൂന്ന് ലക്ഷവും കാളികാവ് ബ്ലോക്ക് അമരമ്പലം ഗ്രാമപഞ്ചായത്ത് താഴെചുള്ളിയാട് പ്രദേശത്തെ അഴുക്കു ചാലിന്റെ പ്രവൃത്തിക്കായി 10 ലക്ഷവും മഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റ് -അതിക്കുളം വായനശാല റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിന് അഞ്ചുലക്ഷവും വായപ്പാറപ്പടി-അരിക്കീഴായ അമ്പലം നടപ്പാതയുടെ പ്രവൃത്തിക്കായി മൂന്നു ലക്ഷ രൂപയും അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു.

Keywords: Malappuram, Road, കേരള, RS 43 lakhs for 10 project 
12:34 AM | 0 comments

ജില്ലയിലെ പത്ത്‌ റോഡുകളുടെ വികസനത്തിന്‌26.5 ലക്ഷത്തിന്റെ ഭരണാനുമതി

Written By mvarthasubeditor on Thursday, May 3, 2012 | 10:32 PM


മലപ്പുറം:ജില്ലയില്‍ 10 റോഡുകളുടെ നവീകരണത്തിന്‌ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന്‌ 26.5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌ അറിയിച്ചു.
കാളികാവ്‌ ബ്ലോക്ക്‌ അമരമ്പലം ഗ്രാമപഞ്ചായത്ത്‌ വട്ടപ്പാടം- എസ്‌ സി കോളനി ചെട്ടിപ്പാടം റോഡിന്‌ മുന്നൂ ലക്ഷവും എടപ്പറ്റ ഗ്രാമപഞ്ചായത്ത്‌ മൂനടി - പങ്കാശ്ശേരിക്കുന്ന്‌ റോഡിന്‌ അഞ്ച്‌ ലക്ഷവും തിരൂര്‍ ബ്ലോക്ക്‌ തിരുനാവായ ഗ്രാമപഞ്ചായത്ത്‌ ചെറുവാല്‍ മദ്രസപ്പടി രണ്ടാല്‍ റോഡിന്‌ 2.5 ലക്ഷവും അരീക്കോട്‌ ബ്ലോക്ക്‌ അരീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ മുണ്ടമ്പ്രപള്ളി റോഡിന്‌ 2.5 ലക്ഷവും കാവന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പാറക്കണ്ണി - ചോളക്കല്‍ റോഡിന്‌ 2.5 ലക്ഷവും നിലമ്പൂര്‍ നഗരസഭ ഒ.സി.കെ ഓഡിറ്റോറിയം ഇട റോഡിന്‌ മൂന്നു ലക്ഷവും തെക്കുംപാടം ശാന്തി റോഡിന്‌ മൂന്നു ലക്ഷവും വണ്ടൂര്‍ ബ്ലോക്ക്‌ മമ്പാട്‌ ഗ്രാമപഞ്ചായത്ത്‌ പണ്ടാലിങ്ങല്‍ - കുഞ്ഞന്‍പടി നടപ്പാത നിര്‍മ്മാണത്തിന്‌ ഒരു ലക്ഷവും പെരിന്തല്‍മണ്ണ ബ്ലോക്ക്‌ ഏലംകുളം ഗ്രാമപഞ്ചായത്ത്‌ ഏലംകുളം റോഡ്‌-പള്ളിമുക്ക്‌ നടവഴിക്ക്‌ രണ്ട്‌ ലക്ഷവും മട്ടായിപറമ്പ്‌-താണിയംകടവ്‌ പറയത്തിരുത്ത്‌ നടപ്പാതക്ക്‌ രണ്ട്‌ ലക്ഷവും അനുവദിച്ചതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു
  Keywords: Allowed, Road Developments,
10:32 PM | 0 comments

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു

Written By Malappuram News on Tuesday, May 1, 2012 | 11:00 PM

അബുദാബി: തൃശ്ശൂര്‍ സ്വദേശി സി.എം. അഹമ്മദ് കുട്ടിയുടെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു. കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നവരെക്കുറിച്ചുള്ള ാര്‍ത്തകള്‍ വായിച്ച് മനസ്സ് മരവിച്ചാണ് അഹ്മദ്കുട്ടി ഇതിന് പരിഹാരം കണ്ടെത്തിയത്. തന്റെ നിര്‍ദേശങ്ങള്‍ ഡോക്യുമെന്ററികളിലൂടെയും ലഘുലേഖകളിലൂടെയും സംസ്ഥാനത്ത് പ്രചരിപ്പിക്കാന്‍ അവധിയെടുത്ത് നാട്ടില്‍പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ഗള്‍ഫ് മലയാളി.
വായനശാലകള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്യുമെന്ററി വിതരണം ചെയ്യുമെന്ന് അഹമ്മദ്കുട്ടി പറഞ്ഞു.
കോളേജ് തലത്തിലും സ്‌കൂള്‍ തലത്തിലും സിഡി കാണാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, ഹൈസ്‌കൂളില്‍ ഗതാഗത നിയമങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി നിര്‍ബന്ധമാക്കുക, എല്ലാ ടി.വി. ചാനലുകളും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴിയും അപകടത്തിന്റെ കാരണങ്ങള്‍ കാണിക്കുന്ന രീതിയിലുള്ള ഷോര്‍ട്ട് സീനുകള്‍ പ്രദര്‍ശിപ്പിക്കുക, എല്ലാ മെയിന്‍ റോഡിലേക്കുള്ള പോക്കറ്റ് റോഡിലും കൃത്യമായി ഹമ്പുകളും അപകടസൂചന കൊടുക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുക, എല്ലാ കൊച്ചുപട്ടണങ്ങളിലും ആസ്പത്രി, സ്‌കൂള്‍ എന്നിവയുടെ മുന്നില്‍ 30 കി.മീ. സ്പീഡില്‍ മാത്രമേ വണ്ടി ഓടിക്കൂ എന്ന നിയമം കര്‍ശനമായും കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളാണ് സി.എം. അഹമ്മദ് കുട്ടി മുന്നോട്ടുവെക്കുന്നത്. വര്‍ഷങ്ങളായി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ട്രാഫിക് ബോധവത്കരണം നടത്താറുണ്ടെന്നും അഹമ്മദ് കുട്ടി പറഞ്ഞു.

Keywords: Road, Accident, Abudabi, Gulf, Malayalee
11:00 PM | 0 comments

നാട്ടുകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍ പെരുകുന്നു

തിരൂരങ്ങാടി: കക്കാട് ഭാഗങ്ങളില്‍ തെരുവ് നായകള്‍ പെരുകുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കക്കാട്, കരുമ്പില്‍, തങ്ങള്‍ പടി, ചെറുമുക്ക് റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഒഴിഞ്ഞ പറമ്പുകളിലും ആള്‍താമസമില്ലാത്ത കെട്ടിടങ്ങളുമാണ് ഇവകളുടെ കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ക്കാണ് നായകളെക്കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയാസമുള്ളത്. രാത്രി സമയങ്ങളില്‍ കക്കാട് ദേശീയ പാതയില്‍ വാഹനമിറങ്ങുന്നവര്‍ക്കും നായകള്‍ വെല്ലുവിളിയായിട്ടുണ്ട്.വീടുകളിലെ കോഴികളെ ഇത്തരം നായകള്‍ കൊന്നു തിന്നുന്നതും നിത്യസംഭവമാണ്. റോഡരികിലും മറ്റും ഉപേക്ഷിക്കുന്ന പാഴ്‌വസ്തുക്കളും കോഴി അവശിഷ്ടങ്ങളുമാണ് ഇവയുടെ ആഹാരം. ഏതാനും മാസങ്ങളായി ഇവപെറ്റു പെരുകിയിരിക്കുകയാണ്. തെരുവ് നായകളെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്.

Keywords:  Tirurangadi, Malappuram, Road, 
9:41 PM | 0 comments

മഞ്ചേരി-പൂക്കോട്ടൂര്‍ റോഡില്‍ ഗതാഗത നിരോധനം

Written By kvartha desk on Saturday, April 28, 2012 | 12:10 PM

മലപ്പുറം: മഞ്ചേരി-പൂക്കോട്ടൂര്‍ റോഡില്‍ ഉപരിതലം പുതുക്കല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ പ്രവൃത്തി തീരുംവരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സി.എഞ്ചിനീയര്‍ അിറയിച്ചു. വാഹനങ്ങള്‍ മഞ്ചേരി -കോഴിക്കോട് റോഡ് (വള്ളുവമ്പ്രം) വഴി പോകണം.
പാലക്കാട്-പൊന്നാനി റോഡില്‍ എടപ്പാള്‍ ജംഗ്ഷന്‍ മുതല്‍ തട്ടാന്‍ പടിവരെയുള്ള ഭാഗത്ത് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പണി ആരംഭിച്ചു. ഏപ്രില്‍ 28 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാവും.

English Summery
Traffic control in Manjeri-Pukottur road
12:10 PM | 0 comments

റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 26.5 ലക്ഷം രൂപ അനുവദിച്ചു

മലപ്പുറം: ജില്ലയിലെ 10 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 26.5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടിത്തോടിക മേല്‍മുക്ക് റോഡിന് അഞ്ച് ലക്ഷവും കാളികാവ് ബ്ലോക്ക് തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് നെടുങ്കോട്-പായിപ്പുള്ളു പഞ്ചായത്ത് റോഡിന് മൂന്ന് ലക്ഷവും നിലമ്പൂര്‍ ബ്ലോക്ക് ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് എരഞ്ഞിമങ്ങാട് മദ്രസ പൊയിലായിക്കുന്ന് റോഡിന് രണ്ടു ലക്ഷവും പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഉപ്പസഗ്രാമം കടവ് റോഡിന് രണ്ട് ലക്ഷവും ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ചാത്തമുണ്ട-സി.പി.സി റോഡിന് രണ്ടുലക്ഷവും കുരുവമ്പലങ്കോട് ജി.യു.പി.എസ് റോഡിന് രണ്ടുലക്ഷവും നിലാഞ്ചി മുണ്ടപ്പാടം റോഡിന് രണ്ടു ലക്ഷവും ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മണ്ണുപ്പാടം മൈലാടി കോളനി റോഡിന് രണ്ട് ലക്ഷവും കൂട്ടിമുണ്ട-കയ്പ്പിനി റോഡിന് രണ്ടു ലക്ഷവും അരീക്കോട് ബ്ലോക്ക് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് കുരുവമ്പ്രം അരുവാലശ്ശേരി ഉണ്ണിയാലങ്കല്‍ റോഡിന് 4.50ലക്ഷവും അനുവദിച്ചു. നിശ്ചിത കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് ഭരണാനുമതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English Summery
26.5 Lakhs allowed for road maintenance 
11:16 AM | 0 comments

എട്ട് റോഡുകള്‍ നവീകരിക്കുവാന്‍ 27 ലക്ഷം രൂപ അനുവദിച്ചു

Written By Malappuram News on Friday, April 27, 2012 | 1:03 AM

മലപ്പുറം: ജില്ലയിലെ 8 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. പ്രളയ ദുരിതാശ്വാസ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് ലഭ്യമായ ഫണ്ടാണിത്.
വേങ്ങര ബ്ലോക്ക് കണ്ണമങ്കകം ഗ്രാമപഞ്ചായത്തിലെ തടത്തില്‍പ്പാറ - ചാലിപ്പാടം റോഡിനായി രണ്ടുലക്ഷവും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗര്‍ യു പി സ്‌കൂള്‍ റോഡിനായി രണ്ടുലക്ഷവും വണ്ടൂര്‍ ബ്ലോക്ക് പൊരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറിപ്പറമ്പ് - താലപ്പൊലിപ്പറമ്പിന് മൂന്ന് ലക്ഷവും പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട്ടിരി - ചാത്തങ്കോട്ടുപുറം റോഡിന് ഒരു ലക്ഷവും മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിശ്ശേരി - പതിനേഴില്‍ റോഡിന് അഞ്ചുലക്ഷവും പൊറ്റക്കാട് റോഡിന് അഞ്ചുലക്ഷവും അംഗന്‍വാടി ചുണ്ടക്കുന്ന് റോഡിന് അഞ്ചുലക്ഷവും പോസ്റ്റ് ഓഫീസ്-കാവുത്തടത്ത് റോഡിന് നാലുലക്ഷവും അനുവദിച്ചു.
1:03 AM | 0 comments

തൊഴിലുറപ്പ് പദ്ധതി: തൃശൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം

Written By Malappuram News on Tuesday, April 24, 2012 | 1:58 AM

തൃശൂര്‍: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100915 കുടംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതുവഴി 4243602 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 10000 ത്തില്‍ അധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല 4,00,000ത്തില്‍ അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. 11610 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തിയാക്കി. ഏറ്റെടുത്ത 12790 പ്രവൃത്തികളില്‍ 12549 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതിലൂടെ 71 . 07 കോടി രൂപ ചെലവഴിച്ചു. അനുവദിച്ച തുകയുടെ 85.02 ശതമാനം ചെലവഴിക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയത്തക്ക നേട്ടമാണ്. ഒന്നരക്കോടിയിലധികം രൂപ ചെലവിട്ട് പഴയന്നൂര്‍ , മാടക്കത്തറ ഗ്രാമപഞ്ചായത്തുകള്‍ ഒന്നാമതെത്തി. 16 പഞ്ചായത്തുകള്‍ ഒരുകോടിയില്‍ അധികം രൂപ ചെലവഴിച്ചു. 14 പഞ്ചായത്തുകള്‍ 60 ലക്ഷത്തിനു താഴെ തുക ചെലവഴിച്ചു. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുന്നതിലും വടക്കാഞ്ചേരി ബ്‌ളോക്ക് മികവു പുലര്‍ത്തി. വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ എറ്റെടുത്തത്. കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, ജലസേചന സൌകര്യങ്ങള്‍ ഒരുക്കല്‍, കിണറുകളുടെ നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തല്‍ , ഭാരതപ്പുഴയില്‍ മണല്‍ചാക്ക് ഉപയോഗിച്ച് താല്‍ക്കാലിക തടയണ, കലടാക്രമണം തടയുന്നതിന് മണല്‍ചാക്ക് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മാണം, ആദിവാസികള്‍ക്ക് റബര്‍ കൃഷി, ചെറുകിട പരിമിത കര്‍ഷകരുടെ പറമ്പില്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി എന്നിവയാണ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍
1:58 AM | 0 comments

നാദാപുരത്ത് റോഡുകളുടെ ഉദ്ഘാടനം 26 ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും

കോഴിക്കോട്: നാദാപുരം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഏപ്രില്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. നവീകരിച്ച കക്കംവെളളി പാറക്കണ്ടിമുക്ക് ആറാട്ട്കുളം റോഡിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പാറക്കണ്ടിമുക്കിലും നാദാപുരം പെരിങ്ങത്തൂര്‍ റോഡിന്റെ (എയര്‍പോര്‍ട്ട് റോഡ്) ഉദ്ഘാടനം 11 മണിക്ക് അല്‍മദീന ഗ്രൌണ്ടിലും മന്ത്രി നിര്‍വ്വഹിക്കും. ഇരു ചടങ്ങുകളിലും ഇ.കെ വിജയന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എ.കെ ബാലന്‍ എം.എല്‍.എ, മുന്‍മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kozhikode, Road, Nadapuram, Minister
1:48 AM | 0 comments

വേങ്ങര ബ്ലോക്ക്: റോഡ് നവീകരണത്തിന് ഭരണാനുമതി

വേങ്ങര: വേങ്ങര ബ്ലോക്കിലെ ആറ് റോഡുകളുടെ നവീകരണത്തിനായി പ്രളയ ദുരിതാശ്വാസ പവൃത്തിയിലുള്‍പ്പെടുത്തി 12 ലക്ഷം അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തനറയ്ക്കല്‍ - വീണാലുക്കല്‍ ജുമാ മസ്ജിദ് കോണ്‍ക്രീറ്റ്, പുഴച്ചാല്‍ - പൊട്ടര്‍ക്കുഴി റോഡ്, ചെക്കളിമാട് - എരുമപ്പുഴ റോഡ്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പനയ്ക്കല്‍ - തങ്ങത്തുക്കുണ്ട് റോഡ്, പറിശ്ശേരി - മതുക്കാപറമ്പ് റോഡ് എന്നിവയുടെ നവീകരണത്തിനാണ് രണ്ട് ലക്ഷം വീതം അനുവദിച്ചത്. 


Keywords: Vengara, Malappuram, Road, 
1:24 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers