നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു


നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയിലെ താഴെ കൂറ്റമ്പാറയില്‍ റോഡിലേക്ക് മരംവീണ് ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് റോഡിലേക്ക് മരം വീണത്. അധികൃതര്‍ എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ഗതാഗത തടസത്തെ തുടര്‍ന്ന് നിലമ്പൂര്‍-പൂക്കോട്ടുംപാടം റൂട്ടിലെ വാഹനങ്ങള്‍ കരുളായി റോഡിലൂടെ തിരിച്ചുവിട്ടു. മഴക്കാലമായതോടെ റോഡിലേക്ക് മരം കടപുഴകി വീഴുന്നത് പതിവായിരിക്കുകയാണ്. 

ദിവസങ്ങള്‍ക്ക് മുമ്പ് നാടുകാണി ചുരത്തില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മഴക്കാലത്തിനു മുന്നോടിയായി റോഡരികിലെ മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടന്നില്ലെന്ന് ആരോപണമുണ്ട്.

English Summery
Road blocked due to falling of tree 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post