നാട്ടുകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍ പെരുകുന്നു

തിരൂരങ്ങാടി: കക്കാട് ഭാഗങ്ങളില്‍ തെരുവ് നായകള്‍ പെരുകുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കക്കാട്, കരുമ്പില്‍, തങ്ങള്‍ പടി, ചെറുമുക്ക് റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഒഴിഞ്ഞ പറമ്പുകളിലും ആള്‍താമസമില്ലാത്ത കെട്ടിടങ്ങളുമാണ് ഇവകളുടെ കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ക്കാണ് നായകളെക്കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയാസമുള്ളത്. രാത്രി സമയങ്ങളില്‍ കക്കാട് ദേശീയ പാതയില്‍ വാഹനമിറങ്ങുന്നവര്‍ക്കും നായകള്‍ വെല്ലുവിളിയായിട്ടുണ്ട്.വീടുകളിലെ കോഴികളെ ഇത്തരം നായകള്‍ കൊന്നു തിന്നുന്നതും നിത്യസംഭവമാണ്. റോഡരികിലും മറ്റും ഉപേക്ഷിക്കുന്ന പാഴ്‌വസ്തുക്കളും കോഴി അവശിഷ്ടങ്ങളുമാണ് ഇവയുടെ ആഹാരം. ഏതാനും മാസങ്ങളായി ഇവപെറ്റു പെരുകിയിരിക്കുകയാണ്. തെരുവ് നായകളെ പിടികൂടാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്.

Keywords:  Tirurangadi, Malappuram, Road, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post