പത്ത് പ്രവൃത്തികള്‍ക്കായി 43 ലക്ഷം രൂപയുടെ ഭരണാനുമതി

മലപ്പുറം: ജില്ലയിലെ ഏഴ് റോഡുകളുടെ നവീകരണത്തിനും ഒന്നു വീതം അഴുക്കുചാലും നടപ്പാതയും അഭിവൃദ്ധിപ്പെടുത്തുന്നതിനും ഒരുറോഡ് വീണ്ടും ടാറു ചെയ്യുന്നതിനും ഉള്‍പ്പെടെ 10 പ്രവൃത്തികള്‍ക്കായി സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
കാളികാവ് ബ്ലോക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പള്ളിയാര്‍ത്തൊടിക - ഹംസപ്പടി-ചാഴിയോട് റോഡിന് രണ്ട് ലക്ഷവും അമരമ്പലം ഗ്രാമപഞ്ചായത്ത് കുറത്തിപൊയില്‍ - ചേറായിക്കടവ് റോഡിന് അഞ്ച് ലക്ഷവുംകൊണ്ടോട്ടി ബ്ലോക്ക് ചെറുകാവ് ഗ്രാമപഞ്ചായത്ത് പെരിങ്ങാവ് - കരിപ്പുറം കളരി റോഡിന് അഞ്ചുലക്ഷവും കൈതക്കുണ്ട് -ചേറപ്പാടം ഹരിജന്‍ കോളനി റോഡിന് അഞ്ചുലക്ഷവും വാഴക്കാട് ഗ്രാമപഞ്ചായത്ത് മുതുകുളം - മണ്ടുകുഴി റോഡിന് മൂന്നുലക്ഷവും മലപ്പുറം ബ്ലോക്ക് ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് അതിരിപ്പടി-കച്ചാടിപ്പാറ റോഡിന് രണ്ടുലക്ഷവും നിലമ്പൂര്‍ നഗരസഭ പട്ടാരക്ക എം.ഇ.എസ് സ്‌കൂള്‍ റോഡിന് മൂന്ന് ലക്ഷവും കാളികാവ് ബ്ലോക്ക് അമരമ്പലം ഗ്രാമപഞ്ചായത്ത് താഴെചുള്ളിയാട് പ്രദേശത്തെ അഴുക്കു ചാലിന്റെ പ്രവൃത്തിക്കായി 10 ലക്ഷവും മഞ്ചേരി നഗരസഭ പുതിയ ബസ്റ്റാന്റ് -അതിക്കുളം വായനശാല റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിന് അഞ്ചുലക്ഷവും വായപ്പാറപ്പടി-അരിക്കീഴായ അമ്പലം നടപ്പാതയുടെ പ്രവൃത്തിക്കായി മൂന്നു ലക്ഷ രൂപയും അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു.

Keywords: Malappuram, Road, കേരള, RS 43 lakhs for 10 project 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post