എട്ട് റോഡുകള്‍ നവീകരിക്കുവാന്‍ 27 ലക്ഷം രൂപ അനുവദിച്ചു

മലപ്പുറം: ജില്ലയിലെ 8 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. പ്രളയ ദുരിതാശ്വാസ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് ലഭ്യമായ ഫണ്ടാണിത്.
വേങ്ങര ബ്ലോക്ക് കണ്ണമങ്കകം ഗ്രാമപഞ്ചായത്തിലെ തടത്തില്‍പ്പാറ - ചാലിപ്പാടം റോഡിനായി രണ്ടുലക്ഷവും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗര്‍ യു പി സ്‌കൂള്‍ റോഡിനായി രണ്ടുലക്ഷവും വണ്ടൂര്‍ ബ്ലോക്ക് പൊരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറിപ്പറമ്പ് - താലപ്പൊലിപ്പറമ്പിന് മൂന്ന് ലക്ഷവും പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടിക്കാട്ടിരി - ചാത്തങ്കോട്ടുപുറം റോഡിന് ഒരു ലക്ഷവും മലപ്പുറം ബ്ലോക്ക് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിശ്ശേരി - പതിനേഴില്‍ റോഡിന് അഞ്ചുലക്ഷവും പൊറ്റക്കാട് റോഡിന് അഞ്ചുലക്ഷവും അംഗന്‍വാടി ചുണ്ടക്കുന്ന് റോഡിന് അഞ്ചുലക്ഷവും പോസ്റ്റ് ഓഫീസ്-കാവുത്തടത്ത് റോഡിന് നാലുലക്ഷവും അനുവദിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post