മലപ്പുറം: പ്രളയ ദുതിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. മലപ്പുറം ബ്ലോക്കില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ അരിച്ചോല്‍ - ചെറുകുന്ന് റോഡ് (3.50 ലക്ഷം), ഒതുക്കുങ്ങല്‍ - വെളുത്തെങ്ങാട് റോഡ് (രണ്ട്), വലിയപറമ്പ് - അയ്യപ്പന്‍ചോല കൂരിപ്പറമ്പ് പാത്ത്‌വെ റോഡ് (മൂന്ന്) ലക്ഷവുമാണ് അനുവദിച്ചത്.
മങ്കട ബ്ലോക്കില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ അയിരനാഴിപ്പടി - മല റോഡ് (2.50 ലക്ഷം), പെരുമ്പറമ്പ് - വലമ്പൂര്‍ റോഡ് (മൂന്ന്), കടന്നമണ്ണ - പള്ളിപ്പടി മല റോഡ് (രണ്ട്) ലക്ഷവും അനുവദിച്ചു.
അരീക്കോട് ബ്ലോക്കില്‍ കാവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കളരിക്കുന്ന് സ്റ്റേഡിയം റോഡ് (മൂന്ന് ലക്ഷം) നിലമ്പൂര്‍ ബ്ലോക്കില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ എരുമമുണ്ട - മൂച്ചിക്കല്‍ റോഡ് (2.50) നവീകരണത്തിനും മലപ്പുറം നഗരസഭയില്‍ അഴുക്കുചാല്‍ നിര്‍മിക്കുന്നതിനും പി.ബസാര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്.

English Summery
Natural calamities fund: Permission for road maintenance
Post a Comment