Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി യു പി എക്ക് ഗുണം ചെയ്യും: ഇടി

Written By Malappuram News on Saturday, March 22, 2014 | 12:45 AM

മലപ്പുറം: നരേന്ദ്രമോദി ഏകാധിപതിയെ പോലെ തന്നെ സ്വയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബശീര്‍.

രാജ്യത്തിന്റെ ഐക്യമൊന്നും മോദിക്ക് പ്രശ്‌നമല്ല. രാഹുല്‍ഗാന്ധി ഉയര്‍ത്തുന്ന നമ്മള്‍ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ ഐക്യത്തിന് ഗുണകരമാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ശൈലി രാജ്യത്തെ യുവാക്കളെ സ്വധീനിച്ചിട്ടുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ യു പി എക്ക് ഗുണം ചെയ്യുമെന്നും ഇടി പറഞ്ഞു.
12:45 AM | 0 comments

കോണ്‍ഗ്രസിന് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകില്ല

വേങ്ങര: കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാകില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയുടെ വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുജ്‌റാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വംശഹത്യ നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ എം പി യെ പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് പാലോളി ആരോപിച്ചു. യു ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി കെ സുന്ദരന്‍, കെ വി ബാല സുബ്രഹ്മണ്യന്‍, ടി എന്‍ ശിവശങ്കരന്‍, മുസ്തഫ കടമ്പോട്, ടി എ സമദ്, എം മുഹമ്മദ് പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസ്തഫ കടമ്പോട് ചെയര്‍മാനും എം മുഹമ്മദ് ജനറല്‍ കണ്‍വീനറും, കെ ടി അലവിക്കുട്ടി ട്രഷററുമായി സമിതി രൂപവത്കരിച്ചു.
12:40 AM | 0 comments

പി കെ ബശീര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് നിയമ നടപടിക്ക് വിധേയനാവണം : പി ഡി പി

Written By mvarthasubeditor on Friday, June 15, 2012 | 12:10 PM

അരീക്കോട്: കുനിയില്‍ ഇരട്ടകൊലപാതകത്തില്‍ പ്രതിയായി ആരപിക്കപ്പെട്ട ഏറനാട് എം എല്‍ എ. പി കെ ബശീര്‍ സ്ഥാനം രാജിവെച്ച് നിയമനപടിക്ക് വിദേയനവാണമന്ന് പി ഡി പി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഇരട്ടകൊലപാതകവുമായി യു ഡി എഫ് നിലപാട് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ടി പി വധം നടന്ന ഉടനെ ടി പിയുടെ വീട് സന്ദര്‍ശിക്കാനും വിധവയായ ടി പിയുടെ ഭാര്യയെ ആശ്വസിപ്പിക്കാനും ഓടിയെത്തിയ യു ഡി എഫ് നേതാക്കളും കേന്ദ്ര- കേരള മന്ത്രിമാരും കുനിയില്‍ ഇരട്ടകൊലപാതകം കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ വിവേചനമാണെന്നും ഇത്തം വൃത്തികെട്ട നടപടിയില്‍ നിന്നും ഭരണകൂടവും യു ഡി എഫും പിന്‍മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. അരീക്കോട് നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കെ ശംസുദ്ദീന്‍, ശ്രീജ മോഹന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ജില്ല ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ ബാപ്പു പുത്തനത്താണി, യൂസുഫ് പാന്ത്ര സംസാരിച്ചു.
KEywords: Kerala, Malappuram, Pdp, Pk basheer
12:10 PM | 0 comments

ടി.പി. വധം: അറസ്റ്റിനെ രാഷ്ട്രീയപരമായി നേരിടുമെന്ന് എളമരം കരീം

Written By Malappuram News on Thursday, May 24, 2012 | 4:07 PM

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതു രാഷ്ട്രീയപരമായി നേരിടുമെന്ന് എളമരം കരീം. കേസിനെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ കേസില്‍ സിപിഎമ്മിനു യാതൊരു പങ്കുമില്ല. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകമല്ല ഇത്. ഈ കേസില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്കു വേണ്ടി പൊലീസ് ഏജന്‍സി പണി ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: Arrests will face politically- Elamaram Karim, Murder, Kozhikode, Kerala, Politics, കേരള, 
4:07 PM | 0 comments

മൂത്തേടത്ത് സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ല -പി.വി. വഹാബ്

Written By Malappuram News on Tuesday, May 22, 2012 | 9:26 AM

നിലമ്പൂര്‍:മുസ്‌ലിംലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കിയ മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പി.വി. അബ്ദുള്‍വഹാബ് പറഞ്ഞു. നിലമ്പൂര്‍ പ്രസ്‌ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂത്തേടത്ത് സംഭവിച്ചത് തികച്ചും പ്രാദേശികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ്. യു.ഡി.എഫ് സംവിധാനത്തെ അത് ബാധിക്കില്ല. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പരമാവധി പിന്‍മാറാന്‍ അണികളില്‍ സമ്മര്‍ദം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ ലീഗിന് കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നതയ്ക്ക് ഉടന്‍ പരിഹാരം കാണും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും പ്രതികളാകുന്നതും സി.പി.എമ്മാണെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. ലീഗ് ഭരണത്തില്‍ വന്നതുമുതലാണ് മലബാറില്‍ വികസനമെത്തിയതെന്നും ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് തുല്യനാണ് കോണ്‍ഗ്രസ്സില്‍ ആര്യാടന്‍ മുഹമ്മദെന്നും വഹാബ് പറഞ്ഞു.
മൂത്തേടത്ത് ലീഗ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് ജില്ലാ നേതൃത്വമായതിനാല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും ജില്ലാ കമ്മിറ്റിയാണെന്ന് ഒരു ചോദ്യത്തിനുത്തരമായി വഹാബ് പറഞ്ഞു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് ലാല്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

Keywords: IUML, Nilambur, P.V Abdul Vahab, Malappuram, Politics, Congress, 
9:26 AM | 0 comments

കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്തണം: പി ഡി പി

Written By Malappuram News on Friday, May 11, 2012 | 1:27 AM

മലപ്പുറം: സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മലപ്പുറത്ത് ചേര്‍ന്ന പി ഡി പി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
 പി ഡി പി ജനസമ്പര്‍ക്കം പരിപാടിയുടെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം 18ന് മലപ്പുറത്ത് നടക്കും. മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 23ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പി ഡി പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ശശി പൂവന്‍ചിന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാപ്പു പുത്തനത്താണി, ജഅ്ഫറലി ദാരിമി, അസീസ് വെളിയംങ്കോട്, എന്‍ എ സിദ്ദീഖ്, അലി കാടാമ്പുഴ, നാസര്‍ വെള്ളുവങ്ങാട്, സുല്‍ഫീക്കര്‍ അലി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, വേലായുധന്‍ വെന്നിയൂര്‍, ബീരാന്‍ വടക്കേങ്ങര പ്രസംഗിച്ചു.

Keywords: PDP, Malappuram, Politics, കേരള, 
1:27 AM | 0 comments

മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം: രാജകീയ വരവേല്‍പ്പിന് മഞ്ചേരി ഒരുങ്ങി

Written By Malappuram News on Friday, May 4, 2012 | 12:18 AM

മഞ്ചേരി: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് വിത്തിട്ട മണ്ണില്‍ മുന്‍കാല നേതാക്കളുടെ ത്യാഗ സ്മരണകളുടെ നിറവില്‍ നടക്കുന്ന മലപ്പുറം ജില്ല മുസ്‌ലിംലീഗ് സമ്മേളനത്തിന് രാജകീയ വരവേല്‍പ് നല്‍കാന്‍ മഞ്ചേരി നഗരം ഒരുങ്ങി. പ്രവര്‍ത്തകരില്‍ ആവേശം വിതറാനും പാര്‍ട്ടി ചലനങ്ങള്‍ക്ക് കരുത്ത് പകരാനും പാര്‍ട്ടിയുടെ ജനക്ഷേമ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുമായി ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനമാണ് മെയ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ ഏറനാടിന്റെ തലസ്ഥാനനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഒരു മാസം മുമ്പേ ആരംഭിച്ച പ്രചരണപരിപാടികളും വാര്‍ഡ് കണ്‍വെന്‍ഷനുകളും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് കണ്‍വെന്‍ഷനും ഗ്രീന്‍ഗാര്‍ഡ് പരേഡ് പരിശീലനവും പൂര്‍ത്തിയായി. വാഹനജാഥ, പദയാത്ര, ബൈക്ക് റാലി, കുടുംബസംഗമം, ഗൃഹസന്ദര്‍ശനം തുടങ്ങി ജനമനസ്സുകളില്‍ സമ്മേളന സന്ദേശം നല്‍കാന്‍ അഭൂതപൂര്‍വമായ ആവേശമാണ് പ്രവര്‍ത്തകര്‍ കാണിച്ചത്. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികള്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ച് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

കാല്‍ ലക്ഷത്തോളം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. പാണ്ടിക്കാട് റോഡിലെ കെ.എം.എച്ച് ആസ്പത്രി പരിസരം, നിലമ്പൂര്‍ റോഡിലെ ചെരണി, കോഴിക്കോട് റോഡിലെ തുറക്കല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പരേഡ് മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് നഗരം വഴി സമ്മേളന നഗരിയിലെത്തും. ഗ്രീന്‍ഗാര്‍ഡ് പരേഡ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കാനും മാര്‍ച്ച് ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനും വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം പോലുള്ള ജീവകാരുണ്യ പദ്ധതികളും സമ്മേളന സന്ദേശം വിളംബരം ചെയ്യുന്ന ഹരിതവര്‍ണത്തിലുള്ള വെയ്റ്റിംഗ് ഷെഡുകള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം സമ്മേളന സന്ദേശം മുഴക്കുന്ന ഗെയ്റ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍കാല നേതാക്കളുടെ പേരില്‍ മുസ്‌ലിംലീഗും പോഷക ഘടകങ്ങളുമാണ് ഗെയ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.

കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ മുസ്‌ലിംലീഗും ബാപ്പു കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ യൂത്ത്‌ലീഗും ഹസന്‍കുട്ടി കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ എം.എസ്.എഫും ഓവുങ്ങല്‍ ആലിഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ പ്രവാസി ലീഗും അബ്ദുല്ലക്കുട്ടി കുരിക്കളുടെ പേരില്‍ കെ.എം.സി.സി ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും കുഞ്ഞാപ്പു കുരിക്കളുടെ പേരില്‍ കെ.എം.സി.സി ഷറഫിയ്യ ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും പാലായി അബൂബക്കറിന്റെ പേരില്‍ കെ.എം.സി.സി റിയാദ് മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും എം മഹ്മൂദ് എന്ന ബാപ്പുട്ടിയുടെ പേരില്‍ കെ.എം.സി.സി അല്‍ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയും വല്ലാഞ്ചിറ ഖാദറിന്റെ പേരില്‍ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷനും വല്ലാഞ്ചിറ റഷീദിന്റെ പേരില്‍ ടാക്‌സി & കോണ്‍ട്രാക്ട് ഗാരേജ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും കൊടക്കാടന്‍ മുഹമ്മദിന്റെ പേരില്‍ മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും അഡ്വ. കെ.പി മുഹമ്മദിന്റെ പേരില്‍ കേരള ലോയേഴ്‌സ് ഫോറം മലപ്പുറം ജില്ല കമ്മിറ്റിയും തുറക്കല്‍ ബാപ്പുട്ടി, കെ കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഉമ്മര്‍ എന്നിവരുടെ പേരില്‍ മുന്‍സിപ്പല്‍ ചുമട്ടു തൊഴിലാളി യൂനിയനുമാണ് ഗെയ്റ്റുകള്‍ സ്ഥാപിച്ചത്.
ഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


മഞ്ചേരി: സമ്മേളന നഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന പതാകജാഥയെ സ്വീകരിക്കാനുള്ള കൊടിമരങ്ങള്‍ പൂര്‍ണമായും നാട്ടിക്കഴിഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന 64 പതാകകളും കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നെത്തുന്ന പതാകയും സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നഗരിയില്‍ പൂര്‍ത്തിയായി.

ഏകദേശം മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. അറേബ്യന്‍ കലാരൂപത്തെ ഓര്‍മിപ്പിക്കുംവിധത്തിലാണ് സ്റ്റേജിലെ കമാനങ്ങള്‍. അത്യാകര്‍ഷണീയ മാതൃകയിലുള്ള പെയിന്റിംഗുകളും ആര്‍ട്‌വര്‍ക്കുകളും ഇതിനെ സവിശേഷതയാണ്. സ്റ്റേജിനു മുമ്പില്‍ മീഡിയഗാലറിയും തൊട്ടുപിറകില്‍ ഗ്രീന്‍ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഒരുക്കുന്നത്.

സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്ത് 13 അടി ഉയരവും 8 അടി വീതിയുമുള്ള ഒരു എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിക്കും. ആറ് കാമറകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങളിലേക്ക് പകരാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി എട്ടോളം സ്‌ക്രീനുകള്‍ സ്ഥാപിക്കും. മഞ്ചേരി ടൗണ്‍, ജനറല്‍ ആസ്പത്രി പരിസരം, പ്രധാന ജംഗ്ഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും.

പകല്‍, രാത്രി ഭേദമന്യെ നൂറോളം തൊഴിലാളികളുടെ പരിശ്രമമാണ് നഗരിയെ സുന്ദരമാക്കുന്നത്. അരീക്കോട് സ്വദേശി ഷാഹിദിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഷാഹിദിന്റെ സഹോദരന്‍ നസീമിന്റെ ഡിസൈനിലാണ് ശിഹാബ് തങ്ങള്‍ നഗര്‍ ഒരുങ്ങുന്നത്.

Keywords: Conference, IUML, Muslim League, Manjeri, Malappuram, Politics, 
12:18 AM | 0 comments

കോണ്‍-ലീഗ് സംഘട്ടനം; രണ്ടുപേര്‍ക്ക് പരുക്ക്

Written By Malappuram News on Thursday, April 26, 2012 | 10:04 AM

നിലമ്പൂര്‍: മൂത്തേടത്ത് മുസ്‌ലിം ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് (55) , കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഷോര്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പൂളപൊയ്കയിലാണ് ഇരുപ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമുണ്ടായത്. ഇതു സംബന്ധിച്ച് ലീഗ് പ്രവര്‍ത്തകര്‍ എടക്കര പൊലീസില്‍ പരാതി നല്‍കി. ലീഗും സി.പി.എമ്മും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയ മൂത്തേടത്ത് ലീഗ് അംഗം ശബ്‌ന ഷാനവാസിന്റെയും പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ പി. ഉസ്മാന്‍േറയും വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടന്നിരുന്നു.

Keywords: IUML, Muslim League, Nilambur, Malappuram, Politics, Congress, Clash, 
10:04 AM | 0 comments

മുസ്‌ലിംലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‌ അവകാശമുണ്ട്‌: എംഐ ഷാനവാസ്‌

Written By Malappuram News on Friday, April 20, 2012 | 1:14 AMമലപ്പുറം: മുസ്‌ലിംലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‍ മുഹമ്മദിന്‌ അവകാശമുണ്ടെന്ന്‌ എം ഐ ഷാനവാസ്‌ എം.പി. കേരളയാത്രക്ക്‌ നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. ആര്യാടന്‌ അദ്ദേഹത്തിന്റെ ശൈലിയും തനിക്ക്‌ മറ്റൊരു ശൈലിയുമാണുള്ളത്‌. മുസ്‌ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഹൈക്കമാന്‍ഡും എടുത്ത തീരുമാനത്തിന്‌ ശേഷമാണ്‌. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം രണ്ട്‌ ദിവസത്തിനകം പരിഹാരമുണ്ടാകും. കോണ്‍ഗ്രസിന്‌ ലീഗിനെയും ലീഗിന്‌ കോണ്‍ഗ്രസിനെയും ആവശ്യമുണ്ട്‌. രണ്ട്‌ പാര്‍ട്ടികളും ഒരുമിച്ച്‌ മുന്നേറുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

1:14 AM | 0 comments

മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: എം പി വീരേന്ദ്രകുമാര്‍

കൊണ്ടോട്ടി: മനസുകള്‍ ഒന്നായാല്‍ രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് സോഷ്യലിസ്റ്റ് ജനത (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കൊണ്ടോട്ടിയില്‍ കേരളയാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാന്തപുരം നയിക്കുന്ന കേരളയാത്ര കാലം ആവശ്യപ്പെട്ടതാണ്. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് അനുവദിക്കണമെന്നത് കാന്തപുരത്തിന്റെ അജന്‍ഡയില്‍ പെട്ടതല്ല. മാനവികതയെ ഉണര്‍ത്തുക എന്ന ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇത് വാക്കില്‍മാത്രമല്ല, പ്രവൃത്തിയിലും നമുക്കു കാണാവുന്നതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സമൂഹത്തിന് മുന്നില്‍ സമാധാന സന്ദേശമോതി കാന്തപുരം മുന്‍നിരയിലുണ്ടായിരുന്നു. ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കാനും വിദേശ മതമെന്നു പറഞ്ഞു ഉന്മൂലനം നടത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
ബുദ്ധമതം ഏറെ പ്രചാരണത്തിലുള്ളത് ജപ്പാനിലും ചൈനയിലും ഇന്ത്യോനേഷ്യയിലുമാണ്. എന്നാല്‍ അന്നാട്ടുകാര്‍ വിദേശ മതമെന്ന് പറഞ്ഞ് ബുദ്ധമതത്തെ അടിച്ചോടിക്കുന്നില്ല. മതത്തിന് വിദേശമെന്നോ സ്വദേശമെന്നോ ഇല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
12:41 AM | 0 comments

കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണി: ഇ.പി. ജയരാജന്‍

Written By Malappuram News on Tuesday, April 17, 2012 | 11:56 AM

ചാവക്കാട്: കോണ്‍ഗ്രസ് അഴിമതി രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയായി മാറിയിട്ടുമ്‌ടെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. പറഞ്ഞു. ചാവക്കാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ.പി. വത്സലന്‍ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അഴിമതി ബോഫോഴ്‌സില്‍ നിന്ന് ട്രക്ക് കച്ചവടത്തില്‍ എത്തിനില്‍ക്കുകയാണ്.
ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ നേതാവാണ് എ.കെ. ആന്റണി. അഴിമതിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് എം.പി.മാരെയും എം.എല്‍.എ.മാരെയും വിലയ്ക്ക് വാങ്ങുകയാണ് അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. മണി, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.എഫ്. ഡേവീസ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.വി. സുമേഷ്, വി.ആര്‍. കൃഷ്ണന്‍, ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, എ.കെ. സതീരത്‌നം, ടി.ടി. ശിവദാസ്, എന്‍.കെ. അക്ബര്‍, എ.എച്ച്. അക്ബര്‍, പി.വി. സുരേഷ്, എം.ആര്‍. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
11:56 AM | 0 comments

കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ഐ എന്‍ എല്‍

Written By Malappuram News on Friday, April 13, 2012 | 1:34 AM

മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം യു ഡി എഫിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്നും അത് പൊതു ചര്‍ച്ചയാക്കുകയും വര്‍ഗ്ഗീയചര്‍ച്ചക്ക് വേദിയാകുകയും അവസാനം ലീഗിന് കിഴടങ്ങുകയും ചെയ്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഐ എല്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ നേടിയ മന്ത്രി പദവി മുസ്‌ലിം ലീഗിന് കോട്ടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലം മലപ്പുറം ജില്ലാ ലീഗ് കുത്തകയാക്കിവെച്ചിട്ടും ജില്ല ഇന്നും പിന്നോക്ക ജില്ലയുടെ പട്ടികയിലാണ് വരുന്നതെന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടികാട്ടി.
1:34 AM | 0 comments

എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം തുടങ്ങി

മഞ്ചേരി: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം തുടങ്ങി. ഇന്നലെ രാവിലെ 10ന് പൊതുസമ്മേളന വേദിയായ മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ജില്ലാ പ്രസിഡന്റ് മേമന ബാപ്പു പതാക ഉയര്‍ത്തിയതോടെയാണു ദ്വിദിന സമ്മേളനത്തിനു തുടക്കമായത്. സെമിനാറും പ്രതിനിധി സഭയുമാണ് ഇന്നലെ നടന്നത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളാണു പ്രതിനിധി സഭയില്‍ പങ്കെടുത്തത്. 10.30 മഞ്ചേരി അര്‍ബന്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. സ്വാദിഖ് നടുത്തൊടി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സഭ ചര്‍ച്ച നടത്തി. ഒഴിവ് വന്ന മൂന്ന് ജില്ലാ സമിതി അംഗങ്ങളുടെ സ്ഥാനങ്ങളിലേക്ക് വി ടി ഇഖ്‌റാമുല്‍ ഹഖ്, സി ദാവൂദ് തിരൂര്‍ക്കാട്, ശൗക്കത്ത് കാവനൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. മേമന ബാപ്പു അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ജില്ലാസമിതി യോഗത്തില്‍ പുതിയ പ്രസിഡന്റായി വി ടി ഇഖ്‌റാമുല്‍ ഹഖിനെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ഹഖ്, സെക്രട്ടറി ഷൗക്കത്ത് കരുവാരക്കുണ്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്കു മറുപടി നല്‍കി. സമ്മേളന സമാപനത്തോടനബന്ധിച്ചുള്ള റാലി ഇന്ന് വൈകിട്ട് അഞ്ചിന് നെല്ലിപറമ്പില്‍ നിന്ന് ആരംഭിക്കും. സമാപന പൊതുസമ്മേളനം ആറിന് ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മൈതാനിയില്‍ നടക്കും. എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രവര്‍ത്തക സമിതി അംഗം ഡോ. ഫാത്തിമ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അബ്ദുല്‍ മജീദ് ഫൈസി, മുന്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് പങ്കെടുക്കും.
1:19 AM | 0 comments

പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന്

Written By Malappuram News on Wednesday, March 21, 2012 | 6:59 PM

മലപ്പുറം: പി ഡി പി ജില്ലാ പ്രതിനിധി സമ്മേളനം 24ന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലെയും ഭാരവാഹികളും ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും സമ്മേളനത്തില്‍ പ്രതിനിധികളായിരിക്കും. പാര്‍ട്ടി 19-ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14ന് പതാകദിനമായി അചരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 30ന് കൊല്ലത്ത് നടക്കുന്ന മനുഷ്യാവകാശ റാലിയും മഹാ സംഘമവുംവിജയിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ഷംസുദ്ധീന്‍, ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി അസീസ് വെളിയങ്കോട്, ട്രഷറര്‍ ഗഫൂര്‍ വാവൂര്‍, ജോ. സെക്രട്ടറി ഹബീബ് റഹ്മാന്‍ പങ്കെടുത്തു.
6:59 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers