മുസ്‌ലിംലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‌ അവകാശമുണ്ട്‌: എംഐ ഷാനവാസ്‌മലപ്പുറം: മുസ്‌ലിംലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടന്‍ മുഹമ്മദിന്‌ അവകാശമുണ്ടെന്ന്‌ എം ഐ ഷാനവാസ്‌ എം.പി. കേരളയാത്രക്ക്‌ നിലമ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. ആര്യാടന്‌ അദ്ദേഹത്തിന്റെ ശൈലിയും തനിക്ക്‌ മറ്റൊരു ശൈലിയുമാണുള്ളത്‌. മുസ്‌ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഹൈക്കമാന്‍ഡും എടുത്ത തീരുമാനത്തിന്‌ ശേഷമാണ്‌. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം രണ്ട്‌ ദിവസത്തിനകം പരിഹാരമുണ്ടാകും. കോണ്‍ഗ്രസിന്‌ ലീഗിനെയും ലീഗിന്‌ കോണ്‍ഗ്രസിനെയും ആവശ്യമുണ്ട്‌. രണ്ട്‌ പാര്‍ട്ടികളും ഒരുമിച്ച്‌ മുന്നേറുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post