മലപ്പുറം: സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിനറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് മലപ്പുറത്ത് ചേര്‍ന്ന പി ഡി പി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
പി ഡി പി ജനസമ്പര്‍ക്കം പരിപാടിയുടെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം 18ന് മലപ്പുറത്ത് നടക്കും. മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 23ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പി ഡി പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ശശി പൂവന്‍ചിന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാപ്പു പുത്തനത്താണി, ജഅ്ഫറലി ദാരിമി, അസീസ് വെളിയംങ്കോട്, എന്‍ എ സിദ്ദീഖ്, അലി കാടാമ്പുഴ, നാസര്‍ വെള്ളുവങ്ങാട്, സുല്‍ഫീക്കര്‍ അലി, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, വേലായുധന്‍ വെന്നിയൂര്‍, ബീരാന്‍ വടക്കേങ്ങര പ്രസംഗിച്ചു.
Keywords: PDP, Malappuram, Politics, കേരള,
Post a Comment