മഞ്ചേരി: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം തുടങ്ങി. ഇന്നലെ രാവിലെ 10ന് പൊതുസമ്മേളന വേദിയായ മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ജില്ലാ പ്രസിഡന്റ് മേമന ബാപ്പു പതാക ഉയര്‍ത്തിയതോടെയാണു ദ്വിദിന സമ്മേളനത്തിനു തുടക്കമായത്. സെമിനാറും പ്രതിനിധി സഭയുമാണ് ഇന്നലെ നടന്നത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളാണു പ്രതിനിധി സഭയില്‍ പങ്കെടുത്തത്. 10.30 മഞ്ചേരി അര്‍ബന്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രതിനിധി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. സ്വാദിഖ് നടുത്തൊടി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സഭ ചര്‍ച്ച നടത്തി. ഒഴിവ് വന്ന മൂന്ന് ജില്ലാ സമിതി അംഗങ്ങളുടെ സ്ഥാനങ്ങളിലേക്ക് വി ടി ഇഖ്‌റാമുല്‍ ഹഖ്, സി ദാവൂദ് തിരൂര്‍ക്കാട്, ശൗക്കത്ത് കാവനൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. മേമന ബാപ്പു അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ജില്ലാസമിതി യോഗത്തില്‍ പുതിയ പ്രസിഡന്റായി വി ടി ഇഖ്‌റാമുല്‍ ഹഖിനെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ഹഖ്, സെക്രട്ടറി ഷൗക്കത്ത് കരുവാരക്കുണ്ട് എന്നിവര്‍ ചര്‍ച്ചകള്‍ക്കു മറുപടി നല്‍കി. സമ്മേളന സമാപനത്തോടനബന്ധിച്ചുള്ള റാലി ഇന്ന് വൈകിട്ട് അഞ്ചിന് നെല്ലിപറമ്പില്‍ നിന്ന് ആരംഭിക്കും. സമാപന പൊതുസമ്മേളനം ആറിന് ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ മൈതാനിയില്‍ നടക്കും. എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രവര്‍ത്തക സമിതി അംഗം ഡോ. ഫാത്തിമ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, അബ്ദുല്‍ മജീദ് ഫൈസി, മുന്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് പങ്കെടുക്കും.
എസ്.ഡി.പി.ഐ ജില്ലാ സമ്മേളനം തുടങ്ങി
Malappuram News
0
Post a Comment