Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label March. Show all posts
Showing posts with label March. Show all posts

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് INL മാര്‍ച്ച് നടത്തി

Written By Kasargodvartha on Sunday, November 4, 2012 | 9:57 AM

INL Airport March, Malappuram
കൊണ്ടോട്ടി: എയര്‍ ഇന്ത്യ പ്രവാസികളോട് തുടരുന്ന അനീതിക്കെതിരെയും അടിക്കടി സര്‍വീസ് റദ്ധാക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.

രാവിലെ കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള പരിസരത്ത് പോലീസ് തടഞ്ഞു. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികളോട് എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന അ­നീതിക്കെതിരെ ഐ എന്‍ എല്‍ ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എയര്‍ പോര്‍ട്ട് മാര്‍ച്ചെന്ന് അദ്ദേഹം പറഞ്ഞു.

കെ പി ഇസ്മാഈല്‍, ബി ഹംസ ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം നസീമ മേടപ്പില്‍, കേച്ചരി മുഹമ്മദ് കുട്ടി പ്രസംഗിച്ചു. ഒ കെ തങ്ങള്‍, സി എച്ച് മുസ്തഫ, പി കെ എസ് മുജീബ് ഹസ്സന്‍, സര്‍മദ് ഖാന്‍, സ്വാലിഹ് മേടപ്പില്‍, ഒ പി സലിം, ബശീര്‍ അഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: Malappuram, Karippur, Air India, INL, March, Kondotty, Kolathur, Airport.
9:57 AM | 0 comments

ലീഗ് മലപ്പുറത്ത് ശരീഅത്ത് നിയമം പ്രഖ്യാപിച്ചിരിക്കുന്നു: എ വിജയ രാഘവന്‍

Written By Malappuram News on Saturday, June 23, 2012 | 10:30 AM

മലപ്പുറം: മുസ് ലിം ലീഗ് മലപ്പുറത്ത് ശരീഅത്ത് നിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയ രാഘവന്‍. കൊലക്കേസ് പ്രതിയായ ഏറനാട് എം എല്‍ എ ബശീറിനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മലപ്പുറം എസ് പി ഓഫീസിലേക്ക് സി പി എം സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് വര്‍ഗീയത വളര്‍ത്താനുള്ള കേന്ദ്രമായി ലീഗ് മാറിയിരിക്കുന്നു. കുനിയില്‍ അന്വേഷണം നീങ്ങുന്നത് കാലില്‍ കയറിട്ട് കെട്ടുന്നത് പോലെയാണ്. കൊലക്കേസ് പ്രതിയായ ബശീറിനെ പോലീസ് സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പാണക്കാട്ടെ മുറ്റം അടിച്ച് വാരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

Keywords:SP Office, March, CPM, Malappuram, കേരള, 
10:30 AM | 1 comments

ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Written By Malappuram News on Wednesday, May 16, 2012 | 5:47 PM

മലപ്പുറം: ലോട്ടറി വിതരണ മേഖലയില്‍ വിവിധ ആവളശ്യങ്ങള്‍ ഉന്നയിച്ച് കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് യൂനിന്റെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു. കെടി സെയ്ത്, പി ആര്‍ ഭാസ്‌കരന്‍ പ്രസംഗിച്ചു.

Keywords: March, office, Malappuram, കേരള, District welfare office
5:47 PM | 0 comments

സി ഡബ്ലൂ എസ് എ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം: നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. അസോസിയേഷന്‍രെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സൂചനാ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ നടന്നത്. സിമന്റിന്റെയും കമ്പിയുടെയും മണലിന്റെയും വില ക്രമാതീതമായി വര്‍ദ്ദിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കെട്ടിട നിര്‍മാണ ഉത്പന്നങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. സി ഡബ്ലിയു എസ് എ സംസ്ഥാന കമ്മറ്റിയംഗം മൊയ്തീന്‍ ഹാജി പാറോളി ഉദ്ഘാടനം ചെയ്തു. കുഞ്ഞലവി പോക്കാട്ട് അധ്യക്ഷത വഹിച്ചു. വി സുകുമാരന്‍, ഉണ്ണി വളാഞ്ചേരി, ടി അനില്‍, കെ പി ഉമ്മര്‍ പ്രസംഗിച്ചു.

Keywords:Collectorate, March, Malappuram, കേരള, 
1:02 AM | 0 comments

സി ഡബ്യൂ എസ് എ 15ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും

Written By Malappuram News on Sunday, May 13, 2012 | 5:48 PM

 മലപ്പുറം: കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ (സി ഡബ്യൂ എസ് എ) കെട്ടിട നിര്‍മാണ മേഖലയിലിലെ അസംസ്‌കൃത വ്‌സ്തുക്കളുടെ വന്‍വില വര്‍ദ്ധനവിനെതിരെ ഈമാസം 15ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബജറ്റിന്റെ പേരില്‍ സര്‍വ മേഖലയിലും ജനത്തെ പിഴിയുന്ന പകല്‍കൊള്ളയാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി വിപണിയില്‍ തോന്നയത് പോലെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
രാവിലെ 10ന് നടക്കുന്ന മാര്‍ച്ചും ധര്‍ണയും സി ഡബ്യൂ എസ് എ സംസ്ഥാന കമ്മിറ്റിയംഗം മൊയ്തീന്‍ ഹാജി പാറോളി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞലവി പോക്കാട്ട്, സി കെ ശശി, സി പി പ്രകാശന്‍ സംബന്ധിച്ചു.

Keywords: March, Malappuram, Press meet, കേരള, 
5:48 PM | 0 comments

യുഡിഎഫിലെ ഘടകകക്ഷികള്‍ക്കെതിരെ പ്രകടനങ്ങള്‍ നടത്തരുത്: സാദിഖലി തങ്ങള്‍

Written By Malappuram News on Thursday, April 26, 2012 | 11:24 AM

 മലപ്പുറം: യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കിടയിലുള്ള സൗഹൃദത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ജില്ലയില്‍ എവിടെയും പ്രകടനങ്ങള്‍ നടത്തരുതെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലിഗ് ഘടകങ്ങളുടെത് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന പ്രകോപനപരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. യു.ഡി.എഫില്‍ ഭിന്നത സൃഷ്ടിക്കുന്നതിനായി ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.

Keywords: UDF, IUML, Panakkad Sadiqali Shihab Thangal, Muslim League, March, 
11:24 AM | 0 comments

അഞ്ചാം മന്ത്രി; യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

Written By Malappuram News on Monday, March 26, 2012 | 7:51 AM

മലപ്പുറം: അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാസം 28ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ തീരുമാനമായില്ലെങ്കില്‍ ലീഗ് മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് മുപ്പതോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടികളുമായി മന്ത്രിയുടെ മലപ്പുറം കാരാത്തോടുള്ള വീട്ടിനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സമയത്ത് കുഞ്ഞാലിക്കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റും ഗ്രമപഞ്ചായത്ത് അംഗവുമായ കറുമുക്കില്‍ ഷബീറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഓട്ടോറിക്ഷയിലും കാറിലും ഇരുചക്രവാഹനങ്ങളിലുമായി മന്ത്രിയുടെ വീട്ടുപടിക്കലെത്തിയ ഇവര്‍ സര്‍ക്കാരിനും ലീഗിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. 'ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് എല്ലാ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അതിന്് പറ്റുന്നില്ലെങ്കില്‍ നിലവിലെ നാല് ലീഗ് മന്ത്രിമാരും രാജിവെക്കണം. സര്‍ക്കാറിനെ പുറത്തു നിന്ന് പിന്തുണച്ചാല്‍ മതി. ലീഗിനെ കോണ്‍ഗ്രസിന്റെ അടുക്കളയില്‍ കെട്ടാനുള്ള ശ്രമത്തിന് വലിയ വിലകൊടുക്കേണ്ടി വരു'മെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
7:51 AM | 0 comments

മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് 26ന്

Written By Malappuram News on Sunday, March 25, 2012 | 5:31 PM

മലപ്പുറം: ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, വി പി അനില്‍, നൗഷാദ് മണ്ണിശ്ശേരി, പി പി സുനീര്‍, എം കെ മുഹ്‌സിന്‍, എല്‍ മാധവന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധനം ചെയ്ത് സംസാരിക്കും. പാസ്‌പോര്‍ട്ടിന്റെ മുഴുവന്‍ കാര്യങ്ങളും കുത്തക കമ്പനിയെ ഏല്‍പ്പിച്ചത് പിന്‍വലിക്കുക, പാസ്‌പോര്‍ട്ട് സെല്ലുകള്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള നടപടിയെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികളായ എം പി മുഹമ്മദ്, വി സി എസ് തങ്ങള്‍, കെ എം അസൈനാര്‍, വി സി എം തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
5:31 PM | 0 comments

പെന്‍ഷന്‍ പ്രായം: ഇടത് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

Written By Malappuram News on Thursday, March 22, 2012 | 8:47 AM

 മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, എസ് എഫ് ഐ, ആര്‍ വൈ എഫ്, എന്‍ വൈ എല്‍ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സി പി എം ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് പോലീസിനെ അക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
മലപ്പുറം സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടയില്‍ സമരക്കാരുടെ അടിയേറ്റ് ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി റജീനക്കും കല്ലേറില്‍ ഓഫീസ് സെക്രട്ടറി കെ എം വഹാബിനും പരുക്കേറ്റു. സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വി പി റജീനയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബാരിക്കേഡ് തകര്‍ത്ത് സിവില്‍ സ്റ്റേഷനിലേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും പോലീസ് ബലംപ്രയോഗിച്ച് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് നേരെ കൈയേറ്റത്തിന് മുതിര്‍ന്നെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. വി പി റജീനക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഉദ്ഘാടനം ഒഴിവാക്കി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ കെ സമദ് അധ്യക്ഷത വഹിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ടി സത്യന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സി ജോയ്‌പോള്‍, എന്‍ വൈ സി ജില്ലാ പ്രസിഡന്റ് ശാജിര്‍, അബ്ദുല്ല നവാസ് പ്രസംഗിച്ചു. പി പി ലെനിന്‍ദാസ്, മുഹമ്മദ് ഇസ്ഹാഖ്, ജ്യോതിഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
8:47 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers