കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് INL മാര്‍ച്ച് നടത്തി

INL Airport March, Malappuram
കൊണ്ടോട്ടി: എയര്‍ ഇന്ത്യ പ്രവാസികളോട് തുടരുന്ന അനീതിക്കെതിരെയും അടിക്കടി സര്‍വീസ് റദ്ധാക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.

രാവിലെ കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള പരിസരത്ത് പോലീസ് തടഞ്ഞു. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികളോട് എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന അ­നീതിക്കെതിരെ ഐ എന്‍ എല്‍ ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എയര്‍ പോര്‍ട്ട് മാര്‍ച്ചെന്ന് അദ്ദേഹം പറഞ്ഞു.

കെ പി ഇസ്മാഈല്‍, ബി ഹംസ ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം നസീമ മേടപ്പില്‍, കേച്ചരി മുഹമ്മദ് കുട്ടി പ്രസംഗിച്ചു. ഒ കെ തങ്ങള്‍, സി എച്ച് മുസ്തഫ, പി കെ എസ് മുജീബ് ഹസ്സന്‍, സര്‍മദ് ഖാന്‍, സ്വാലിഹ് മേടപ്പില്‍, ഒ പി സലിം, ബശീര്‍ അഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: Malappuram, Karippur, Air India, INL, March, Kondotty, Kolathur, Airport.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post