മലപ്പുറം: ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, വി പി അനില്‍, നൗഷാദ് മണ്ണിശ്ശേരി, പി പി സുനീര്‍, എം കെ മുഹ്‌സിന്‍, എല്‍ മാധവന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധനം ചെയ്ത് സംസാരിക്കും. പാസ്‌പോര്‍ട്ടിന്റെ മുഴുവന്‍ കാര്യങ്ങളും കുത്തക കമ്പനിയെ ഏല്‍പ്പിച്ചത് പിന്‍വലിക്കുക, പാസ്‌പോര്‍ട്ട് സെല്ലുകള്‍ നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള നടപടിയെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികളായ എം പി മുഹമ്മദ്, വി സി എസ് തങ്ങള്‍, കെ എം അസൈനാര്‍, വി സി എം തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് 26ന്
Malappuram News
0
Post a Comment