മലപ്പുറം: യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കിടയിലുള്ള സൗഹൃദത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ജില്ലയില്‍ എവിടെയും പ്രകടനങ്ങള്‍ നടത്തരുതെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലിഗ് ഘടകങ്ങളുടെത് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന പ്രകോപനപരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. യു.ഡി.എഫില്‍ ഭിന്നത സൃഷ്ടിക്കുന്നതിനായി ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന കുതന്ത്രങ്ങളില്‍ ആരും വഞ്ചിതരാവരുതെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.
Keywords: UDF, IUML, Panakkad Sadiqali Shihab Thangal, Muslim League, March,
Post a Comment