മലപ്പുറം: നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. അസോസിയേഷന്‍രെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന സൂചനാ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ നടന്നത്. സിമന്റിന്റെയും കമ്പിയുടെയും മണലിന്റെയും വില ക്രമാതീതമായി വര്‍ദ്ദിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കെട്ടിട നിര്‍മാണ ഉത്പന്നങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. സി ഡബ്ലിയു എസ് എ സംസ്ഥാന കമ്മറ്റിയംഗം മൊയ്തീന്‍ ഹാജി പാറോളി ഉദ്ഘാടനം ചെയ്തു. കുഞ്ഞലവി പോക്കാട്ട് അധ്യക്ഷത വഹിച്ചു. വി സുകുമാരന്‍, ഉണ്ണി വളാഞ്ചേരി, ടി അനില്‍, കെ പി ഉമ്മര്‍ പ്രസംഗിച്ചു.
Keywords:Collectorate, March, Malappuram, കേരള,
Post a Comment