Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Calicut University. Show all posts
Showing posts with label Calicut University. Show all posts

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജുകളില്‍ സ്റ്റാട്ട്യൂട്ടറി പരിധി വരെ സീറ്റുകള്‍ അനുവദിക്കണം

Written By mvarthasubeditor on Tuesday, June 26, 2012 | 12:36 AM

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജുകളില്‍ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് എല്ലാ കോഴ്‌സുകളുടെയും സ്റ്റാട്ട്യൂട്ടറി പരിധി വരെ സീറ്റുകള്‍ അനുവദിക്കണമെന്ന് ദി കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളേജസ് ഇന്‍ കേരള (പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍) സര്‍വകലാശാലയോടാവശ്യപ്പെട്ടു. 

പ്ലസ്ടൂ പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ അനേകം വിദ്യാര്‍ത്ഥികള്‍ മലബാറില്‍ ഉപരിപഠനത്തിന് അവസരങ്ങളില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍ കോളേജുകളിലെ നിലവിലുള്ള സൗകര്യ ങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തന്നെ എല്ലാ കോഴ്‌സുകളുടെയും സീറ്റുകള്‍ നിയമപരമായ പരിധി വരെ ഉയര്‍ത്തുക വഴി വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.എം.ഉസ്മാന്‍ ചൂണ്ടിക്കാണിച്ചു. 

2008-09 വര്‍ഷം സര്‍വ്വകലാശാല ഇത്തരത്തില്‍ സീറ്റുവര്‍ദ്ധന അനുവദിച്ചത് ഏറെ പ്രയോജനം ചെയ്തിരുന്നു. സര്‍വ്വകലാശാലയും കോളേജധികൃതരും ചേര്‍ന്ന യോഗങ്ങളിലെല്ലാം മാനേജര്‍മാരും പ്രിന്‍സിപ്പല്‍മാരും നിരന്തരം ഉന്നയിക്കുന്ന ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

English Summery
Allow seats to statutory level in University 
12:36 AM | 0 comments

രക്ഷിതാക്കള്‍ക്കായി ശില്‍പ­ശാല സംഘ­ടി­പ്പിച്ചു

Written By mvarthasubeditor on Saturday, June 2, 2012 | 9:35 AM

തേഞ്ഞി­പ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിങ്ങ് രക്ഷിതാക്കള്‍ക്കായി നടത്തിയ ആര്‍ട്ട് ഓഫ് പേരന്റിങ്ങ് പരിശീലന പരിപാടി സമാപിച്ചു. ‘ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ മൂന്ന് ദിവസത്തെ ശില്‍പശാലയില്‍ സംബന്ധിച്ചു. സമാപന ചടങ്ങില്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് സിസ്റ്റര്‍ കാതറിന്‍ ചാക്കോ ആശംസകളര്‍പ്പിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് സെക്ഷന്‍ ഓഫീസര്‍ അബ്ദുള്‍ അഹദ് പതിയില്‍ സ്വാഗതവും പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സഫ് വാന്‍ നന്ദിയും പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫോര്‍ കപ്പിള്‍സ്, ദി ആര്‍ട്ട് ഓഫ് ടീച്ചിങ്ങ് എന്നീ കോഴ്‌സുകള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പഠിതാക്കള്‍ മുന്നോട്ട് വെച്ചു.
9:35 AM | 0 comments

കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ഷിക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു

തേഞ്ഞി­പ്പലം:സര്‍വ്വകലാശാലാ തലത്തില്‍ ക്വിസ് പ്രതിഭയെ കണ്ടെത്തുന്നതിന,് കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ഷിക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മുന്നൂറ്റിഅന്‍പതോളം അഫിലിയേറ്റ് കോളേജുകളിലെയും, പഠന വകുപ്പുകളിലെയും, മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ വിവിധ ഘട്ടങ്ങളിലായി പങ്കെടുപ്പിച്ച് കൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം അറിയിച്ചു.
ക്വിസ് ചാമ്പ്യന്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ഈ മേഖലയിലെ വിദഗ്ദധര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതിക്ക് രൂപം നല്‍കി.സിമിതി രൂപീ­ക­രണ ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ഉദ്ഘാ­ടനം ചെയ്തു. ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യാ­ഥി­യാ­യി­രു­ന്നു. സനേഹജ് ശ്രീനിവാസ് അധ്യക്ഷത വഹി­ച്ചു. വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ പിവി വത്സരാജ്, അബ്ദുള്‍ ലത്തീഫ് നഹ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ദാവൂദ് സ്വാഗതവും, മുജീബ് നന്ദിയും പറഞ്ഞു.
9:33 AM | 0 comments

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കൈയ്യേറ്റഭൂമികള്‍ തിരിച്ച് പിടിക്കുക: എം.എസ്.എഫ്

Written By mvarthasubeditor on Saturday, May 26, 2012 | 3:40 PM

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി കൈയ്യേറിയ വിവിധ സി.പി.എം അനുകൂല സ്ഥാപനങ്ങളില്‍ നിന്നും മറ്റും സര്‍വ്വകലാശാല ഭൂമി തിരിച്ച് പിടിക്കണമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. റബ്‌കോ, ഇന്ത്യന്‍ കോഫി ഹൗസ്, രചന നഴ്‌സറി, ആര്‍ട്ടേഷ്യ നഴ്‌സറി, ഇ.എം. എസ് ചെയര്‍ എന്നിവ കൈയ്യേറിയ ഏക്കറ് കണക്കിന് ഭൂമിയും ഇ.എം.എസ് ചെയര്‍ വ്യജ സര്‍ട്ടിഫിക്കറ്റ് നല്‍കി കൊണ്ട് നടത്തുന്ന കോഴ്‌സുകളും ഗാന്ധി ചെയര്‍ യു.ജി.സി നിയമവിരുദ്ധമായി നടത്തുന്ന മറ്റു സര്‍വ്വകലാശാല കേഴ്‌സുകളും റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എം.എസ് .എഫ് ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി..
മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ 9 ദിവസങ്ങളിലായി വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എസ്.എഫ് നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് പിന്തുണ നല്‍കി കൊണ്ട് ജില്ലാ എം.എസ്. എഫിന്റെ നേതൃത്വത്തില്‍ വരുന്ന 28 ന് തിങ്കളാഴ്ച 3 മണിക്ക് സര്‍വ്വകലാശാല പരിസരത്ത് വിദ്യാര്‍ത്ഥി റാലി നടത്തും.
പ്രസിഡന്റ് എന്‍.എ കരീം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം ശാഫി, യൂസഫ് വല്ലഞ്ചിറ,വി.പി അഹമ്മദ് സഹീര്‍, പി.പി ഫൈസല്‍, ഹാരിസ് .ടി.പി, മന്‍സൂര്‍ പെരിമ്പലം, നിസാജ് എടപ്പറ്റ, വി.കെ.എ ജലീല്‍, കെ.എ ബക്കര്‍, ജുനൈദ് പാമ്പലത്ത് എന്നിവര്‍ സംസാരിച്ചു.

English Summery
Retain land of Calicutt University
3:40 PM | 0 comments

എസ് എസ് എഫ് വിന്നേഴ്‌സ് മീറ്റ് 26ന് യൂണിവേഴ്‌സിറ്റിയില്‍

Written By Malappuram News on Wednesday, May 16, 2012 | 5:54 PM

 മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിന്നേഴ്‌സ് മീറ്റ് മെയ് 26 ന് മൂന്ന് മണിക്ക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടക്കും. ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുക. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി കണ്‍വീനര്‍. എസ് എസ് എഫ് ഗൈഡന്‍സ് എഡുക്കേഷന്‍ സെല്‍, വാദീസലാം. മൂന്നാം പടി, മലപ്പുറം എന്ന അഡ്രസ്സില്‍ അയക്കണം. ഫോണ്‍ നമ്പര്‍ 0483 3253556, 9846228943

Keywords:SSF, Malappuram, Calicut University, കേരള, 
5:54 PM | 0 comments

കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി സി എസ് എസ് രണ്ടാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷ മെയ് 25ന് ശേഷം നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സെബാസ്റ്റ്യന്‍ അറിയിച്ചു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 11 ന് അവസാനിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര ഇടവേളകള്‍ നല്‍കാതെ ഈ മാസം 18ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ വാഴ്‌സിറ്റിയുടെ തീരുമാനം. ഇതുമൂലം സി.സി.എസ്.എസ് 2010 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല.

Keywords: Calicut University, Exam, Malappuram, കേരള, 
12:39 AM | 0 comments

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമി അളക്കല്‍ തുടങ്ങി

Written By Malappuram News on Tuesday, May 15, 2012 | 11:27 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ സൊസൈറ്റികള്‍ക്കും ചെയറുകള്‍ക്കും നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തുടങ്ങി.സര്‍വേയില്‍ അനധൃകൃത കയ്യേറ്റം കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും. സര്‍വകലാശാലയില്‍ ഭൂമിദാനവിവാദത്തെ തുടര്‍ന്നാണ് വിവിധ സംഘടനകള്‍ക്ക് സൊസൈറ്റി നടത്തിപ്പിനും പഠനചെയറുകള്‍ക്കുമായി നല്‍കിയ ഭൂമി അളക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.ഇതിനായി മൂന്നംഗ സിമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ ശിവരാമന്‍,അഡ്വ നിയാസ്,ടി പി അഷ്‌റഫലി എന്നിവരങ്ങിയതാണ് സിമിതി. ഇ എം എസ് ചെയര്‍,റബ്‌കോക്ക് വാടകക്ക് നല്‍കിയ ഇടത് യൂനിയന്റെ ഹൗസിങ്ങ് കോ-ഓപറേറ്റീവ് സൊസൈറ്റി,ഇന്ത്യന്‍ കോഫി ഹൗസിന് നല്‍കിയ കോ-ഓപറേറ്റീവ് സ്റ്റോര്‍,കോണ്‍ഗ്രസ് അനുകൂല മാള ഭവന്‍ ഹോട്ടല്‍ തുടങ്ങിയവയുടെ സ്ഥലങ്ങള്‍ പരിശോധിക്കുന്നുണ്ട്.ഇന്നലെ റബ്‌കോ ഗോഡൗണ്‍,ഇന്ത്യന്‍ കോഫി ഹൗസ് എന്നിവ നില്‍കുന്ന സ്ഥലം അളന്നു.ബാക്കി സ്ഥലം ഇന്ന് അളക്കും.ഇ എം എസ് ചെയറിന് ഭൂമി അനുവദിച്ചതായി രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇ എം എസ് ചെയറിന്റെ ഓഡിറ്റോറിയം അനധൃകൃതമായാണ് പണിതിട്ടുള്ളത്.സി പി എം അനുകൂല സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി റബ്‌കോക്ക് മറിച്ചുനല്‍കുകയായിരുന്നു.സി പി എം കോ -ഓപറേറ്റീവ് സ്റ്റോറിന്റെ കെട്ടിടം ഇന്ത്യന്‍ കോഫി ഹൗസിന് അനധൃകൃതമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.കോണ്‍ഗ്രസ് അനുകൂല സൊസൈറ്റിക്ക് കീഴിലെ മാള ഭവന്‍ ഹോട്ടലിന് സ്ഥലം നല്‍കിയതിനും രേഖകളില്ല.സിമിതിയുടെ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.

Keywords:Calicut University, Land, Malappuram, കേരള, Land assessment starts in Calicut University 
11:27 AM | 0 comments

എംബി എ പ്രേവശന പരീക്ഷ മെയ്‌ 12-ന്‌

Written By mvarthasubeditor on Monday, May 7, 2012 | 11:29 PM

മലപ്പുറം:കാലിക്കറ്റ്‌ സര്‍വ്വകലാശാല പഠന വകുപ്പിലേയും, പഠന വകുപ്പിന്‌ കീഴിലുള്ള സെന്ററുകളിലെയും എംബിഎ പ്രവേശന പരീക്ഷ മെയ്‌-12ന്‌ നടക്കും. പരീക്ഷക്കുളള അഡ്‌മിറ്റ്‌ കാര്‍ഡ്‌ മെയ്‌ ഒമ്പത്‌ മുതല്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ണൂര്‍- ഗവ.വിഎച്‌#െസ്‌എസ്‌ (സ്‌പോര്‍ട്‌സ്‌) കണ്ണൂര്‍, കോഴിക്കോട്‌ - കാലിക്കറ്റ്‌ സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ ആന്റ്‌ ടെക്‌നോളജി, തേഞ്ഞിപ്പലം, തൃശൂര്‍- സെന്റ്‌ തേമസ്‌ കോളേജ്‌, തൃശൂര്‍. ഏറണാകുളം,തിരുവനന്തപുരം- സെന്റ്‌ ആന്റണീസ്‌ എച്‌.എസ്‌.എസ്‌ കച്ചേരിപ്പടി, കൊച്ചി. അഡ്‌മിറ്റ്‌ കാര്‍ഡിലെ ഫോട്ടോ ഒരു ഗസറ്റഡ്‌ ഓഫീസറെക്കൊണ്ട്‌ അറ്റസ്റ്റ്‌ ചെയ്യിക്കേണ്ടതാണ്‌Keywords: Calicut university, Entrance exam..
11:29 PM | 0 comments

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ രാജി വെക്കണം: ആക്ട്

Written By Malappuram News on Friday, May 4, 2012 | 3:52 PM

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന വിവാദത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സര്‍വകലാശാല വിസി രാജി വെക്കണമെന്ന് അസോഷിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) ആവിശ്യപ്പെട്ടു. ഭൂമിദാന വിഷയത്തില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പറയുന്ന കാര്യങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ വൈസ്ചാന്‍സ്‌ലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇത് വരെ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കേ, വൈസ്ചാന്‍സ്‌ലര്‍ രാജി വെക്കുകയും സിന്‍ഡിക്കേറ്റ് പിരിച്ച് വിടുകയും ചെയ്യണമെന്ന് ആക്ട് ഭാരവാഹികള്‍ ആവിശ്യപ്പെട്ടു.

Keywords: VC, Calicut University, resign, Malappuram, ACT, 
3:52 PM | 0 comments

ഉമര്‍ഖാസിയും ഗാന്ധിജിയും ഒരുപോലെ: ഡോ. കെ.കെ.എന്‍ കുറുപ്പ്

Written By kvartha desk on Thursday, May 3, 2012 | 1:05 PM

വെളിയങ്കോട്: ചരിത്രകാരന്‍മാരുടെ പിഴവ് മൂലം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വിട്ടുപോയ കണ്ണിയാണ് ഉമര്‍ഖാസിയെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ്ചാന്‍സിലറുമായ ഡോ. കെകെഎന്‍ കുറുപ്പ്. നികുതി നിഷേധ സമരത്തിലൂടെ സ്വാതന്ത്ര്യ സമരത്തിനായുള്ള ആത്മബോധം വളര്‍ത്തിയെടുത്ത വെളിയംങ്കോട് ഉമര്‍ഖാസിക്ക് ചരിത്രത്തില്‍ മഹാത്മാഗാന്ധിയോളം പ്രാധാന്യം ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
veli വെളിയങ്കോട് നാസ് മഹലില്‍ ഉമര്‍ഖാസി കുടുംബ സമിതിയുടെ അഞ്ചാമത് കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള ചരിത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നികുതി നിഷേധമെന്ന പുതിയ പ്രത്യയശാസ്ത്രത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന് ചങ്കൂറ്റം പകര്‍ന്നു നല്‍കിയ പോരാളിയായിരുന്നു ഉമര്‍ഖാസി. സമൂഹത്തിന്റെ സ്വാതന്ത്ര്യ ദാഹമാണ് അതിലൂടെ ഉമര്‍ഖാസി പ്രകടിപ്പിച്ചത്. വര്‍ഗമേതായാലും ചൂഷണത്തിനെതിരെ പടപൊരുതുക എന്ന ദര്‍ശനം അദ്ദേഹം പ്രചരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ ബോധോദയം ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ പകര്‍ന്ന് നല്‍കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ ഉമര്‍ഖാസിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയത് ചരിത്ര-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുടെ ന്യൂനതയായി കരുതണം. അദ്ദേഹത്തിന്റെ രചനകളില്‍ പോലും സാമ്രാജ്യത്വ വിരുദ്ധത പ്രകടമാണ്. പ്രാദേശിക പൈതൃക സമ്പത്തുകള്‍വരെ ആഗോള കുത്തകകള്‍ സ്വന്തമാക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഉമര്‍ഖാസിയെപോലെ ചങ്കൂറ്റമുള്ളവരുടെ അഭാവമാണ് ഭരണകൂടങ്ങളും സമൂഹവും നേരിടുന്ന പ്രതിസന്ധിയെന്നും കെ കെ എന്‍ കുറുപ്പ് പറഞ്ഞു.
ബഹുമുഖ പ്രതിഭയായിരുന്ന ഉമര്‍ഖാസിയുടെ സോളിക് ബയോളജി ഉള്‍പ്പടെയുള്ള സിദ്ധാന്തങ്ങളും വൈദ്യമേഖലക്കു നല്‍കിയ സംഭാവനകളും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് മെഡിക്കല്‍ സയന്‍സിലെ ജലീല്‍ ദാരിമി അഭിപ്രായപ്പെട്ടു. കുടുംബ സമിതി പ്രസിഡന്റ് കുഞ്ഞിമോന്‍ പാങ്കയില്‍ അധ്യക്ഷത വഹിച്ചു. സംഗമം സംഘാടക സമിതി ചെയര്‍മാന്‍ എംടി മൊയ്തുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
നേതാജി അവാര്‍ഡിനര്‍ഹനായ കുടുംബാംഗം പിപി റസാക്ക് കൂടല്ലൂരിനെ ചടങ്ങില്‍ ആദരിച്ചു. പിപി അലി ഹാജി, ഒടി മുഹമ്മദ് മൗലവി, പിപി റസാക്ക് കൂടല്ലൂര്‍, ജലീല്‍ പുഞ്ചപ്പാടത്ത്, എംടി. ഹുസൈന്‍ഹാജി, ഒടി മുഹിയുദ്ദീന്‍ മൗലവി, പ്രഫ. റഷീദ് വെളിയങ്കോട്, കാക്കത്തറയില്‍ ഷൈലോക്ക്, പിപി മുഹമ്മദ് കൂടല്ലൂര്‍, ഷാജി അയിരൂര്‍, എ പി ഫസല്‍ പറഞ്ഞു.

Keywords: veliyamkode, Ponnani, Dr. K.K.N Kurupp, Calicut University, 
1:05 PM | 0 comments

കാലിക്കറ്റ് സര്‍വകലാശാല ഭൂമി വിവാദം: ലീഗിന്റെ മുഖം കെടുത്തുമോ?

Written By Malappuram News on Tuesday, May 1, 2012 | 2:04 PM

ലബാറിന്റെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടിയാണ് കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത്. സര്‍വകലാശാല സ്ഥാപിക്കുന്നതിലും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം ലീഗിന്റെ സാന്നിധ്യം വിസ്മരിക്കാനാവില്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി പുറത്ത് വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ചാം മന്ത്രിയുടെ പേരിലഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പെയാണ് ലീഗ് മറ്റൊരു വിവാദത്തിലേക്ക് ചാടി വീണത്.
മലബാറിന്റെ ഉന്നമനത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത മുസ്‌ലിം ലീഗ് അധികാരം ഉപയോഗിച്ച് എന്തു ചെയ്യുമെന്ന് തെളിയിക്കുന്നതാണ്. എന്നാല്‍ പറയുന്ന ആരോപണങ്ങളെല്ലാം മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ മെനഞ്ഞുണ്ടാക്കിയതാണെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്. വി സിയേയും സിന്‍ഡിക്കേറ്റിനേയുംആര്‍ക്കും ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒചു അവസരം കാത്തിരിക്കുന്നത് പോലെയാണ് സഖാക്കള്‍ ഇത് ഏറ്റെടുത്തിരിക്കുന്നത്. സി പി എമ്മിന്റെ മറ്റും ഇടത് സംഘടനകളുടേയും പാര്‍ട്ടി യോഗങ്ങലിലും പൊതു യോഗങ്ങളിലും പ്രധാന ചര്‍ച്ച ഇത് തന്നെ. സര്‍വകാലാശാലയുടെ ഗതകാല പ്രൗഢിക്കും പാരമ്പര്യത്തിനും ഏറ്റ കളങ്കം തന്നെയാണ് ഇപ്പോഴുയര്‍ന്ന ഭൂമി വിവാദം. അതിന്റെ സത്യാവസ്ഥ എന്താണെന്നു സംശയത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ ബോധ്യപ്പെടുത്താന്‍ ഉചിതമായ ഒരു അന്വേഷണത്തിന് ഉത്തരവിടട്ടെ സര്‍ക്കാര്‍. ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തീര്‍ച്ചയായും ബാധ്യതയുണ്ട്.
VC dr. abdul salam
 സര്‍വകലാശാലയുടെ ഒരു സെന്റ് ഭൂമി പോലും ആര്‍ക്കും കൈമാറിയിട്ടില്ല എന്ന ന്യായം അംഗീകരിക്കാം. എന്നാല്‍, മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കായി മുപ്പത്തെട്ട് ഏക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തീരുമാനം കൈക്കൊണ്ട സിന്‍ഡിക്കെറ്റ് നടപടി ആരോപണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും വിവാദമാകുന്നതും തികച്ചും സ്വാഭാവികം. 304 അഫിലിയേറ്റഡ് കോളെജുകളും 31 അംഗീകൃത ബിരുദാനന്തര ഡിപ്പാര്‍ട്ടുകളും അടങ്ങുന്ന അതിവിപുലമായ കാലിക്കറ്റ് സര്‍കലാശാലയ്ക്ക് അതിന്റെ ആസ്ഥാനത്ത് 600ലേറെ ഏക്കര്‍ ഭൂമിയുണ്ട്. അതില്‍ നിന്ന് 38 ഏക്കര്‍ സ്ഥലം കായിക വികസനത്തിനു വേണ്ടി മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കു കൈമാറാനുള്ള സര്‍വകലാശാലാ സിന്‍ഡിക്കെറ്റ് തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാരോ തങ്ങളോ അറിഞ്ഞില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റസമ്മതം നടത്തുമ്പോള്‍, ഭൂമിദാനം സര്‍വകലാശാലയുടെ ലക്ഷ്യമല്ലെന്നും കായിക വികസനത്തിനു ചില പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമാണു താന്‍ ചെയ്തതെന്നു വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം വിശദീകരിക്കുന്നു.
വൈസ് ചാന്‍സലര്‍ മുസ്ലിം ലീഗ് നോമിനിയാണെന്നതും ഭൂമിദാനത്തിനു തീരുമാനമെടുത്ത സിന്‍ഡിക്കെറ്റിലെ ഭൂരിപക്ഷവുംലീഗുകാരാണെന്നതുമാണ് ലീഗിനെ വെട്ടിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതും മുസ്ലിം ലീഗ് മന്ത്രി. ഇനി കേരള ഒളിംപിക്‌സ് അസോസിയേഷന്‍ കോഴിക്കോട് ശാഖയ്ക്കാണ് 25 ഏക്കര്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. മന്ത്രി ഡോ. എം.കെ. മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി.എ. ഹംസയാണ് അസോസിയേഷന്‍ സെക്രട്ടറി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എജ്യുക്കേഷന്‍ സൊസൈറ്റിക്കാണു 10 ഏക്കര്‍. അവശേഷിക്കുന്ന മൂന്നേക്കര്‍ നല്‍കാന്‍ തീരുമാനിച്ചത് കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്തൃപിതാവ് ഡോ. കെ. കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ കേരള ബാഡ്മിന്റന്‍ അസോസിയേഷനും. ചുരുക്കത്തില്‍ എല്ലാം ലീഗുകാര്‍.
വി എസ് സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കെറ്റിനെ പിരിച്ചു വിട്ട് പുതിയ യു ഡി എഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സിന്‍ഡിക്കെറ്റാണിപ്പോള്‍ സര്‍വകലാശാലാ ഭരണം നടത്തുന്നത്. വികസനത്തിനു ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് ഭൂമിദാനം ചെയ്തു നൂറു കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ കാരണമെന്ന വൈസ് ചാന്‍സലറുടെ വിശദീകരണം. തന്നെ വൈസ് ചാന്‍സലര്‍ പദവിയില്‍ അവരോധിക്കാന്‍ മുന്‍കൈയെടുത്ത ലീഗ് നേതൃത്വത്തോടും വിദ്യാഭ്യാസ മന്ത്രിയോടും ഒന്നും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
സര്‍വകലാശാലാ ഭരണം രാഷ്ട്രീയവത്കരിക്കപ്പെടുന്നതിന്റെ ദുരന്തങ്ങളാണ് ഇതെല്ലാം. കോഴിക്കോട് സര്‍വകലാശാലയില്‍ മാത്രമല്ല, മിക്ക സര്‍വകലാശാലകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടഉണ്ട്. കേരള സര്‍വകലാശാലയില്‍ ഇടതു സിന്‍ഡിക്കെറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഒരു എഴുത്തു പരീക്ഷ അപ്പാടെ അട്ടിമറിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ നിയമിച്ച സംഭവം ഹൈക്കോടതി ഇടപെട്ടു റദ്ദാക്കി. മതിയായ യോഗ്യതയില്ലാത്ത ഒരാളെ വൈസ് ചാന്‍സ്ലറാക്കാന്‍ ശ്രമിച്ചു എന്ന പേരുദോഷത്തോടെയാണു യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍വകലാശാലയുടെ ഭരണം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചതു തന്നെ. അതു വിവാദമായപ്പോള്‍ അദ്ദേഹത്തിനു പകരം ഡോ. അബ്ദുള്‍ സലാമിനെ വിസിയാക്കി ലീഗ് നേതൃത്വം മുഖം രക്ഷിക്കുകയായിരുന്നു.

- ഹന്ന സിതാര

Keywords: Article, Malabar, Calicut University, 
2:04 PM | 0 comments

സര്‍വകലാശാലയെ ലീഗ് കറവപ്പശുവാക്കുന്നു: സിപിഎം

Written By Malappuram News on Friday, April 27, 2012 | 1:11 AM


മലപ്പുറം: കലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ കറവപ്പശുവാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 
യൂണിവേഴ്‌സിറ്റി ഭൂമി ഇഷ്ടക്കാരും സ്വന്തക്കാരുമായ ലീഗ് പ്രമാണിമാര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ നടന്ന ശ്രമം അപലപനീയമാണ്. ഭൂമിദാനം വിവാദമായപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ല' എന്ന മട്ടില്‍ കൈകഴുകി രക്ഷപ്പെടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. പൊതുമുതല്‍ കൊള്ളചെയ്ത് സ്വന്തമാക്കാന്‍ ശ്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും പിടികൂടണം. വി സിയെയും സിന്‍ഡിക്കേറ്റിനെയും പുറത്താക്കണം. 
എവിടെ തൊട്ടാലും 'ലാഭം വേണം' എന്ന കച്ചവട മനഃസ്ഥിതി തന്നെയാണ് ലീഗിന്റെ പ്രത്യേകത. മൂന്നിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന്‍ ഒരു കടലാസ് കമ്മിറ്റിയാണ്. അതിന്റെ ചെയര്‍മാന്‍ യൂണിയന്‍ ലീഗിന്റെ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ്. മറ്റ് രണ്ട് ട്രസ്റ്റുകളുടെയും തലപ്പത്ത് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും എം കെ മുനീറിന്റെയും അടുത്ത ബന്ധുക്കളാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി ഇവര്‍ക്ക് ദാനം നല്‍കാന്‍ തീരുമാനിച്ചത് ബന്ധുബലം കൊണ്ടുതന്നെ. 
വൈസ് ചാന്‍സലറായി അബ്ദുള്‍ സലാമിനെ അവരോധിച്ചത് ബോധപൂര്‍വമാണ്. ചുമതല ഏല്‍ക്കുംമുമ്പുതന്നെ പാണക്കാട്ടെത്തി അദ്ദേഹം പൂര്‍ണ വിധേയത്വം പ്രഖ്യാപിച്ചത് നാം കണ്ടതാണ്. സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്താനാണ് വി സി ശ്രമിച്ചത്. 
സംസ്ഥാന പ്രസിഡന്റിന്റെ 'തറവാട്ടുമഹിമയും' ആത്മീയ നേതൃസ്ഥാനവും ഉപയോഗപ്പെടുത്തി ലീഗിന് എന്തും നേടാമെന്ന അവസ്ഥയാണ്. ഏതുസാഹചര്യത്തിലും ലീഗിന് മുന്നില്‍ മുട്ടുമടക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിനുപോലും വിലയില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Keywords: IUML, CPM, Muslim League, UCT, Calicut University, 
1:11 AM | 0 comments

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വക്കേഷന്‍ 28ന്

Written By Malappuram News on Thursday, April 26, 2012 | 10:19 AM

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വക്കേഷനും കായികതാര സംഗമവും ഏപ്രില്‍ 28ന് നടക്കും. ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് മേളകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേട്ടം കൊയ്ത സര്‍വകലാശാലയിയെ പ്രമുഖരെ ഒരേ വേദിയില്‍ അണിനിരത്തുന്നതായിരുക്കും പരിപാടിയെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ പദ്ധതിയുടെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഒളിമ്പ്യന്‍ പി ടി ഉഷ, എം ഡി വല്‍സമ്മ, റോസക്കുട്ടി, അഞ്ജു ബോബിജോര്‍ജ്, സുഭാഷ് ജോര്‍ജ്, സാറാമ്മ, ജോസ് ജോര്‍ജ്, സിറില്‍ സി വള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മുത്തേടത്ത്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, ഡോ ബഷീര്‍, ഷറഫലി പാപ്പച്ചന്‍, ബെന്നി, ജോപോള്‍ അഞ്ചേരി, ഹക്കീം തുടങ്ങിയവര്‍ കായികതാര സംഗമത്തിന് എത്തും. ഇതേ വേദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. ഇതോടൊപ്പം സമര്‍പ്പിക്കുന്ന 100 കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംംപ്ലക്‌സ് പദ്ധതി കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വപ്ന പദ്ധതിയാണെന്നും വൈസ് ചാന്‍സര്‍ പറഞ്ഞു.
പരിപാടി സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ബിരുദദാന പ്രഭാഷണവും സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണനവും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും. പൂര്‍വ കായികതാര സംഗമത്തിന്റെ ഉദ്ഘാടനവും കാഷ് അവാര്‍ഡ് വിതരണവും സ്‌പോര്‍ട്‌സ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോ വിസി കെ രവീന്ദ്രനാഥ്, കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വിപി സക്കീര്‍ ഹുസ്സൈന്‍, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പിഎം നിയാസ് സംബന്ധിച്ചു.

Keywords: Calicut University, Kozhikode, Sports, 
10:19 AM | 0 comments

കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ 28ന്

Written By Malappuram News on Wednesday, April 18, 2012 | 12:27 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ ഏപ്രില്‍ 28ന് നടത്താന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷത്തെ(2007-2012) അഖിലേന്ത്യാ മത്സരങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി വിവിധ ഇനങ്ങളിലായി ഉന്നത വിജയം നേടിയ കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡും, സ്‌പോര്‍ട്‌സ് കിറ്റുകളും നല്‍കപ്പെടുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി കേന്ദ്ര മന്ത്രി ഇ അഹമ്മദ്, കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുര്‍റബ്ബ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി കെ ബി. ഗണേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കായിക യശസ്സുയര്‍ത്തിയ പഴയ അന്തര്‍ദേശീയ താരങ്ങളും കോച്ചുകളും പരിപാടിയില്‍ ഒത്തുചേരും. പത്മശ്രീ അവാര്‍ഡുജേതാക്കളായ പിടി ഉഷ, എംഡി വല്‍സമ്മ, അഞ്ജു ബോബി ജോര്‍ജ്ജ്, അര്‍ജുന അവാര്‍ഡ് ജേതാക്കളായ കെ സാറാമ്മ, സാലി ജോസഫ്, റോസക്കുട്ടി, മേഴ്‌സി കുട്ടന്‍ സിറില്‍ സി.വള്ളൂര്‍, ജോര്‍ജ്ജ് തോമസ്, ജോസഫ് എബ്രഹാം, സിനിമോള്‍ പൗലോസ് തുടങ്ങി വാഴ്‌സിറ്റിയുടെ അന്തര്‍ ദേശീയ താരങ്ങളായ ഡോ. ബഷീര്‍, ഇബ്‌റാഹിം ചീനിക്ക , പാപ്പച്ചന്‍, ഷറഫലി, ജോപോള്‍ അഞ്ചേരി തുടങ്ങി നിരവധി അന്തര്‍ ദേശീയ താരങ്ങളാണ് പങ്കെടുക്കുക.
12:27 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers