തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ ഏപ്രില്‍ 28ന് നടത്താന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷത്തെ(2007-2012) അഖിലേന്ത്യാ മത്സരങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി വിവിധ ഇനങ്ങളിലായി ഉന്നത വിജയം നേടിയ കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡും, സ്‌പോര്‍ട്‌സ് കിറ്റുകളും നല്‍കപ്പെടുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി കേന്ദ്ര മന്ത്രി ഇ അഹമ്മദ്, കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുര്‍റബ്ബ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി കെ ബി. ഗണേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കായിക യശസ്സുയര്‍ത്തിയ പഴയ അന്തര്‍ദേശീയ താരങ്ങളും കോച്ചുകളും പരിപാടിയില്‍ ഒത്തുചേരും. പത്മശ്രീ അവാര്‍ഡുജേതാക്കളായ പിടി ഉഷ, എംഡി വല്‍സമ്മ, അഞ്ജു ബോബി ജോര്‍ജ്ജ്, അര്‍ജുന അവാര്‍ഡ് ജേതാക്കളായ കെ സാറാമ്മ, സാലി ജോസഫ്, റോസക്കുട്ടി, മേഴ്‌സി കുട്ടന്‍ സിറില്‍ സി.വള്ളൂര്‍, ജോര്‍ജ്ജ് തോമസ്, ജോസഫ് എബ്രഹാം, സിനിമോള്‍ പൗലോസ് തുടങ്ങി വാഴ്‌സിറ്റിയുടെ അന്തര്‍ ദേശീയ താരങ്ങളായ ഡോ. ബഷീര്‍, ഇബ്‌റാഹിം ചീനിക്ക , പാപ്പച്ചന്‍, ഷറഫലി, ജോപോള്‍ അഞ്ചേരി തുടങ്ങി നിരവധി അന്തര്‍ ദേശീയ താരങ്ങളാണ് പങ്കെടുക്കുക.
കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ 28ന്
Malappuram News
0
Post a Comment