കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജുകളില്‍ സ്റ്റാട്ട്യൂട്ടറി പരിധി വരെ സീറ്റുകള്‍ അനുവദിക്കണം

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കോളേജുകളില്‍ ഈ വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് എല്ലാ കോഴ്‌സുകളുടെയും സ്റ്റാട്ട്യൂട്ടറി പരിധി വരെ സീറ്റുകള്‍ അനുവദിക്കണമെന്ന് ദി കൗണ്‍സില്‍ ഓഫ് പ്രിന്‍സിപ്പല്‍സ് ഓഫ് കോളേജസ് ഇന്‍ കേരള (പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍) സര്‍വകലാശാലയോടാവശ്യപ്പെട്ടു. 

പ്ലസ്ടൂ പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയ അനേകം വിദ്യാര്‍ത്ഥികള്‍ മലബാറില്‍ ഉപരിപഠനത്തിന് അവസരങ്ങളില്ലാതെ പ്രയാസമനുഭവിക്കുമ്പോള്‍ കോളേജുകളിലെ നിലവിലുള്ള സൗകര്യ ങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തന്നെ എല്ലാ കോഴ്‌സുകളുടെയും സീറ്റുകള്‍ നിയമപരമായ പരിധി വരെ ഉയര്‍ത്തുക വഴി വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.എം.ഉസ്മാന്‍ ചൂണ്ടിക്കാണിച്ചു. 

2008-09 വര്‍ഷം സര്‍വ്വകലാശാല ഇത്തരത്തില്‍ സീറ്റുവര്‍ദ്ധന അനുവദിച്ചത് ഏറെ പ്രയോജനം ചെയ്തിരുന്നു. സര്‍വ്വകലാശാലയും കോളേജധികൃതരും ചേര്‍ന്ന യോഗങ്ങളിലെല്ലാം മാനേജര്‍മാരും പ്രിന്‍സിപ്പല്‍മാരും നിരന്തരം ഉന്നയിക്കുന്ന ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

English Summery
Allow seats to statutory level in University 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post