തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന വിവാദത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സര്‍വകലാശാല വിസി രാജി വെക്കണമെന്ന് അസോഷിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്) ആവിശ്യപ്പെട്ടു. ഭൂമിദാന വിഷയത്തില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പറയുന്ന കാര്യങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിന്റെയും അടിസ്ഥാനത്തില്‍ വൈസ്ചാന്‍സ്‌ലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇത് വരെ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കേ, വൈസ്ചാന്‍സ്‌ലര്‍ രാജി വെക്കുകയും സിന്‍ഡിക്കേറ്റ് പിരിച്ച് വിടുകയും ചെയ്യണമെന്ന് ആക്ട് ഭാരവാഹികള്‍ ആവിശ്യപ്പെട്ടു.
Keywords: VC, Calicut University, resign, Malappuram, ACT,
Post a Comment