Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label BUS. Show all posts
Showing posts with label BUS. Show all posts

മഞ്ചേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരിക്ക്

Written By Kvartha Delta on Wednesday, October 17, 2012 | 7:19 PM

 Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
മഞ്ചേരി: നിലമ്പൂര്‍ മഞ്ചേരി റോഡില്‍ ചെരണിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 19 പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പാസ്‌വേര്‍ഡ് ബസും മഞ്ചേരിയില്‍ നിന്ന് എളങ്കൂരിലേക്ക് പോകുകയായിരുന്ന ബാബുമോന്‍ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചൊവാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. പരുക്കേറ്റ മലപ്പുറം കോട്ടക്കുന്നുമ്മല്‍ വിദ്യ (32), കരിക്കാട് തേക്കിന്‍കാട്ടില്‍ പിയൂഷ് (15), മഞ്ഞപ്പറ്റ കണയംകോട്ടില്‍ സവിത (19), മേലാക്കത്ത് താമസിക്കുന്ന വളാഞ്ചേരി തിരുവേഗപ്പുറ മുബശ്ശിറ (26), പാണ്ടിക്കാട് തച്ചിങ്ങനാടം ശിജ (34), പുന്നപ്പാല കല്ലിങ്ങല്‍ സറീന (39), പട്ടാമ്പി മുതുതല വേലക്കാട്ടില്‍ അനില്‍കുമാര്‍ (41), കൂമംകുളം കരുവാരക്കുണ്ട് ബേബി (26), കൂമംകുളം ചെങ്കാട്ടില്‍ ബനോയിയുടെ മകള്‍ അനീറ്റ (മൂന്ന്), ഇരുമ്പുഴി പറമ്പന്‍ കാരിത്തൊടി ഫിറോസിന്റെ മകള്‍ ഫര്‍ഹ (അഞ്ച്), എരഞ്ഞിക്കോട് പെരുഞ്ചീരി കറളിക്കോട് സക്കീന (37), മഞ്ചേരി മുള്ളമ്പാറ നടുവിലക്കളത്തില്‍ കുഞ്ഞിരായിന്‍ (66), വള്ളുവമ്പ്രം നീന്ത്രത്തിങ്കല്‍ നിഷാദ്കുമാര്‍ (31), കരുവമ്പ്രം തണ്ണിപ്പാറ വേലായുധന്‍ , കൂമംകുളം ചിറക്കാട്ട് നിഷ (22), തോട്ടപ്പായ പുറ്റാണിക്കാട് ഷിബു (34), പെരിന്തല്‍മണ്ണ കുന്നംപള്ളി ആലിക്കല്‍ പറമ്പില്‍ ചാമി (57), എളങ്കൂര്‍ പി.ടി സമീര്‍ (38), എടവണ്ണ എരഞ്ഞിക്കോട് പുറ്റാണിക്കാട് കളത്തില്‍ സക്കീന (37), തച്ചിങ്ങനാടം പുറ്റാണിക്കാട് ഷിബു (35), കുന്നുമ്മല്‍ കൊളക്കാട്ടു പറമ്പില്‍ മധു (35) എന്നിവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Malappuram, Manjeri, Accident, BUS, Hospital, Injured, Kerala, Malayalam News
7:19 PM | 0 comments

മോഷ്ടാക്കളെ ഭയന്ന്‌ സ്വര്‍ണം ബാഗില്‍ കൊണ്ടുനടന്നു; ബസ് യാത്രക്കിടയില്‍ 30 പവന്‍ മോഷണംപോയി

Written By mvarthasubeditor on Wednesday, July 4, 2012 | 11:00 AM

ചങ്ങരം കുളം: മോഷ്ടാക്കളെ ഭയന്ന്‌ സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ സൂക്ഷിച്ച് പോകുന്ന വഴിയിലെല്ലാം കൊണ്ട് നടന്നു. ഒടുവില്‍ വീട്ടമ്മയ്ക്ക് കള്ളന്മാര്‍ 'പണി' കൊടുത്തു. കാത്ത് സൂക്ഷിച്ച് കൊണ്ടുനടന്ന 30 പവന്‍ ബസ് യാത്രയ്ക്കിടയില്‍ മോഷണം പോയി. 

മുക്കുതല മതില്‍പറമ്പില്‍ ശാഫിയുടെ ഭാര്യ ജുബൈരിയയുടെ ബാഗിലെ സ്വര്‍ണമാണ്‌ മോഷണം പോയത്. മൂക്കുതല മടത്തില്‍പാടം സ്റോപ്പില്‍ നിന്ന്‌ ബസ്സില്‍ കയറി മനപ്പടിയിലുള്ള പി.എച്ച്.സി യിലേക്കു പോവുമ്പോഴായിരുന്നു സംഭവം. ബസ്സിറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് ബാഗിന്റെ സിബ്ബ് തുറന്നിട്ട നിലയിലും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമറിഞ്ഞത്. 

എടുക്കാന്‍ മറന്നതാവുമെന്ന്‌ കരുതി വീട്ടിലെത്തി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്തിയില്ല. 10 മിനിറ്റ് മാത്രം ബസ്സില്‍ യാത്രചെയ്യുന്നതിനിടെ ഒരു സ്റോപ്പില്‍ ഏതാനും സ്ത്രീകള്‍ ഇറങ്ങിയതായും ബസ്സില്‍ സാധാരണയുള്ള തിരക്ക് ഉണ്ടായിരുന്നതായും ജുബൈരിയ പറഞ്ഞു. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
11:00 AM | 0 comments

ബസ് യാത്രക്കിടയില്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി

Written By mvarthasubeditor on Tuesday, July 3, 2012 | 4:43 PM

എടപ്പാള്‍: ബസ് യാത്രക്കിടയില്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി.

എടപ്പാള്‍ പഞ്ചായത്തിലെ പൊന്നഴിക്കര സ്വദേശിയായ യുവതിയുടെ രണ്ടര പവന്റെ സ്വര്‍ണമാലയാണ് ഇനനലെ എടപ്പാളിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടത്.

എടപ്പാളില്‍ ബസിറങ്ങിയപ്പോഴാണ് മാലനഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. പൊന്നാനി പോലീസില്‍ പരാതി നല്‍കി.
4:43 PM | 0 comments

നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന്‌ സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Written By mvarthasubeditor on Sunday, July 1, 2012 | 10:51 AM

നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍ വേ ഗേറ്റിന്‌ സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തുവ്വൂര്‍ അയിലാശേരി സ്വദേശികളായ ഉമ്മര്‍, രാജന്‍ എന്നിവരാണ്‌ മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
10:51 AM | 0 comments

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

എടവണ്ണ: പത്തപ്പിരിയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന എന്‍പിബി ബസും വഴിക്കടവില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബെന്‍സിയ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂള്‍പ്പടി വളവില്‍ ആറരയോടെയാണ് അപകടം. ഇരു ബസിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജെസിബി ഉപയോഗിച്ചാണ് ബസുകള്‍ നീക്കം ചെയ്തത്. ഒരു മണിക്കൂറോളം സിഎന്‍ജി റോഡില്‍ ഗതാഗതം ഭാഗികമായി നിലച്ചു.

പരുക്കേറ്റ് ജനറല്‍ ആശുപത്രിയിലുള്ളവര്‍: എടവണ്ണ പാലപ്പറ്റ മഞ്ചേരിക്കുത്ത് ശ്രീകുമാരി (35), മക്കളായ നിഖില്‍ (16), മേഘ്ന (13), മഞ്ചിമ (10), തിരൂര്‍ രജനി (37), കൊല്‍ക്കത്ത മുജീദ് (42), ചന്തപ്പടി കല്ലട ഉമ്മുകുല്‍സു (50), എരഞ്ഞിമങ്ങാട് ആക്കുന്നന്‍ കേലു (52), മുസല്യാരങ്ങാടി പുളിക്കപ്പറമ്പില്‍ നീതു (18), പത്തപ്പിരിയം മുക്കന്‍ ആയിഷ (48), മമ്പാട് വള്ളിക്കാടന്‍ വീരാന്‍കുട്ടി (67), ബെന്‍സിയ, ബസ് ഡ്രൈവര്‍ കരിമ്പുഴ മുണ്ടപ്പുറത്ത് ജാഫര്‍ (33), കാരപ്പുറം ജാഫര്‍ (18), ചുങ്കത്തറ ദേവീ നിലയം ഷീജ (42), തൃശ്ശിനാപള്ളി ശെല്‍വറാണി (34). കെഎംഎച്ച് ആശുപത്രിയിലുള്ളര്‍: ഇരിവേറ്റി അബൂബക്കര്‍ (35), പന്തല്ലൂര്‍ സമീര്‍ (32), കാരക്കുന്ന് സുരേഷ് (35), എടവണ്ണ നസീഫ് (24), മഞ്ചേരി റിബിന്‍ (13). മാനു ആശുപത്രിയിലുള്ളവര്‍: മഞ്ചേരി തങ്കമണി (45), മഞ്ചേരി രാജു (25),

വിജില്‍ (25), നെല്ലിപറമ്പ് സഞ്ജയ്, കാരക്കുന്ന് മുഹമ്മദ് മുസ്തഫ(36). മറ്റുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. സിഐ മൂസ വള്ളിക്കാടന്‍, എടവണ്ണ എഎസ്ഐ സി. കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

English Summery
40 injured in bus collided with one another 
9:24 AM | 0 comments

നഗരസഭയുടെ അനാസ്ഥ: ബസ് ഓടയില്‍ വീണു

Written By mvarthasubeditor on Thursday, June 28, 2012 | 9:14 AM

മഞ്ചേരി: അഴുക്കുചാലിനു മുകളില്‍ സ്ഥാപിച്ച പൊട്ടിയ സ്ലാബില്‍ കയറിയ ബസ് ഓടയില്‍ വീണു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭയുടെ പഴയബസ്സ്റ്റാന്‍ഡിലാണ് സംഭവം. തിരൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന നീനു സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. 

മഞ്ചേരി ട്രാഫിക് എസ് ഐ എല്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ്, ബസ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ ഏറെ നേരത്തെ ശ്രമഫലമായാണ് ബസ് പുറത്തെടുക്കാനായത്. മുന്‍ചക്രങ്ങളിലൊന്ന് പൂര്‍ണ്ണമായും അഴുക്കുചാലിനകത്തായെങ്കിലും തലനാരിഴക്ക് വന്‍ദുരന്തം ഒഴിവായി.
ഏറെ നാളായി മഞ്ചേരിയിലെ ഇരു ബസ് സ്റ്റാന്റുകളും ദുരവസ്ഥ നേരിടുകയാണ്. അഴുക്കു ചാലുകള്‍ സ്ലാബിട്ടു മൂടാതെ തുറന്നു കിടക്കുന്നതിനാല്‍ യാത്രക്കാര്‍ ഇതില്‍ വീഴുന്നത് നിത്യസംഭവമാണ്. ഇക്കഴിഞ്ഞ പഴയ ബസ് സ്റ്റാന്റിലെ അഴുക്കുചാലില്‍ വീണ സ്ത്രീയെയും കുട്ടിയെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പകര്‍ച്ച വ്യാധികള്‍ വ്യാപകമായിട്ടും അഴുക്കുചാല്‍ വൃത്തിയാക്കാനോ സ്ലാബിട്ടു മൂടാനോ നഗരസഭ തയ്യാറാവുന്നില്ല. അഴുക്കുചാലില്‍ കെട്ടി നില്‍ക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നു. 

പരിസരം ദുര്‍ഗ്ഗന്ധ പൂരിതമാണ്. ഇത് യാത്രക്കാര്‍, കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍ എന്നിവരെ അലോസരപ്പെടുത്തുന്നു. ബസ് സ്റ്റാന്റ് വൃത്തിയാക്കുന്നതിനായി മാസങ്ങള്‍ക്കു മുമ്പ് കൊണ്ടുവന്ന മണലും മെറ്റലും മറ്റു സാമഗ്രികളും അലക്ഷ്യമായി കിടക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കുന്നു. നഗരസഭയിലെ തകര്‍ന്നു കിടക്കുന്ന സ്ലാബുകള്‍ മാറ്റാന്‍ അഞ്ഞുറ് പുതിയ സ്ലാബുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ പറഞ്ഞിരുന്നു. 

എന്നാല്‍ നാളിതുവരെയായി ഇതുസംബന്ധിച്ച തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ നഗരസഭക്കായിട്ടില്ല. ഉടന്‍ നടപടിയുണ്ടാകാത്ത പക്ഷം ബസ് സ്റ്റാന്റ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാരും ബസ്സുടമകളും പറയുന്നു.

English Summery
Buss fell in to drainage 
9:14 AM | 0 comments

ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു

Written By mvarthasubeditor on Thursday, June 21, 2012 | 6:53 PM

വേങ്ങര: ബസ് ജീവനക്കാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു. ബസിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടക്കല്‍-വേങ്ങര റൂട്ടിലോടുന്ന സി പി ബ്രദേഴ്‌സ് ബസിലെ ക്ലീനറാണ് വേങ്ങര ടൗണിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തത്. 

പെണ്‍കുട്ടി ബസ് കണ്ടക്ടറോട് പരാതിപെട്ടിരുന്നെങ്കിലും അറിഞ്ഞ ഭാവം നടിക്കുകപോലും ചെയ്തില്ല. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വേങ്ങര പോലീസ് ബസും ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.

English Summery
Student harassed by bus employee
6:53 PM | 0 comments

പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കാര്‍ഡ് ആര്‍.റ്റി.ഒ ഓഫീസില്‍നിന്ന്

Written By mvarthasubeditor on Wednesday, May 30, 2012 | 12:06 AM

മലപ്പുറം: സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ കാര്‍ഡ് ആര്‍.റ്റി.ഒ ഓഫീസില്‍നിന്ന് തന്നെ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്ത്. കെ.എസ്.ആര്‍.റ്റി.സി. ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. ചമ്രവട്ടം പാലത്തിലൂടെ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.റ്റി.സി. ബസുകളില്‍ കണ്‍സഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും.അവധി ദിവസങ്ങളിലെ കണ്‍സഷന്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കും. പെരിന്തല്‍മണ്ണയിലെ ചില സ്റ്റോപ്പുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തും.

വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാരെക്കുറിച്ച് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള യുനിവേസിറ്റികളുടെ സ്റ്റഡിസെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച് നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികളും, ബസുടമകളും, ബസ് ജീവനക്കാരും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം. എന്‍.കെ.ആന്റണി, തിരൂര്‍ ആര്‍.ഡി.ഒ. കെ.ഗോപാലന്‍, ആര്‍.റ്റി.ഒ. പി.ടി.എല്‍ദോ, ബസ് ഉടമസ്ഥ സംഘം പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

English Summery
Students concession card will be from RTO office
12:06 AM | 0 comments

സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്

Written By mvarthasubeditor on Monday, May 28, 2012 | 4:11 PM

മലപ്പുറം: ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു. പരപ്പനങ്ങാടി കൊടക്കാട്കൂട്ടുമൂച്ചിക്ക് സമീപം തയ്യിലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കൊക്കയിലേക്കാണ് സ്വകാര്യ ബസ് മറിഞ്ഞത്.

കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ഭായ് എന്ന സ്വകാര്യ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാരും ദൃക്ഷാസാക്ഷികളും പറഞ്ഞു. തയ്യിലക്കടവ് വഴി ചമ്രവട്ടം റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസിനെ ചേളാരി മുതല്‍ പിന്തുടര്‍ന്ന് മറികടന്ന് അമിതവേഗതയിലായിരുന്ന സ്വകാര്യ ബസ് ആദ്യം ഒരു ബൈക്കില്‍ ഇടിച്ച് തുടര്‍ന്ന് ടിപ്പര്‍ ലോറിയില്‍ ഉരസിയ ശേഷം തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട സ്വകാര്യ ബസില്‍ സിറ്റിംഗ് ലോഡ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ പല യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും പരപ്പനങ്ങാടി പോലീസും നാട്ടുകാരുടെ അവസരത്തിന് ഒത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ അപകടത്തില്‍ പരുക്കേറ്റവരുടെ പരുക്കുകള്‍ കുറക്കാന്‍ സാധിച്ചു. പരുക്കേറ്റ 30ഓളം യാത്രക്കാരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: തേഞ്ഞിപ്പലത്തെ സാജിദ (32), ഇഖ്ബാലിന്റെ ഭാര്യ സുലൈഖ (45) താനൂരിലെ പള്ളിപ്പറമ്പ് കൃഷ്ണന്റെ ഭാര്യ ലീല (38), കൃഷ്ണന്‍ (42), കൊടക്കാട് പുത്തന്‍പീടിക രാജന്‍ (57), ഒളവട്ടൂര്‍ ഗായത്രിയില്‍ കുമാര്‍ (67), ബീഹാര്‍ ബ്രഹ്മ (25), കൊടക്കാട് വളപ്പില്‍ ജിഫ്രിത്ത് (21), ജഷീദ (29), വെളിമുക്ക് പെരുവയല്‍ കാശിനാദന്‍, അരിയല്ലൂരിലെ നമ്പ്യാര്‍ വീട്ടില്‍ മോഹന്‍ദാസ് (42).

പരപ്പനങ്ങാടി എ കെ ജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: ചെട്ടിപ്പടിയിലെ നീതു (20), പരപ്പനങ്ങാടി പരിയാപുരത്തെ സുജാത (38), പരപ്പനങ്ങാടി ഷാനൂഫ് (28), കൊടക്കാട്ടെ ശശിധരന്‍ (37), ചെട്ടിപ്പടി നൗഫല്‍ (28), കൊടക്കാട് ലോഗേഷ് (45), ചെട്ടിപ്പടിയിലെ അഹല്യ (നാല്), തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: അരിയല്ലൂര്‍ ദേവദാസന്‍ (62), പരപ്പനങ്ങാടി പാറയില്‍ സഫിയ (25), ഹൈറുന്നീസ (45), വെളിമുക്ക് പാലക്കല്‍ സ്വദേശി മുസ്തഫയുടെ മകള്‍ അംന (ഏഴ്), അംനയുടെ മാതാവ് ആബിദ (31), ചെട്ടിപ്പടിയിലെ അലിഅക്ബര്‍ (20), സുദേവ് (23), ചെട്ടിപ്പടി ശറഫുദ്ദീന്‍ (29), പത്മന്‍ (21). ഒറീസക്കാരായ സല്‍മാന്‍ (21), സുബാഷ് (21), മഞ്ജു (25) എന്നിവരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താനൂര്‍ സി ഐ സന്തോഷ്, എ എം വി ഐ പ്രമോദ് ശങ്കര്‍, അഡീഷണല്‍ എസ് ഐ ഉമ്മര്‍കോയ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

English Summery
30 injured in bus accident
4:11 PM | 0 comments

വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം: യോഗം നാലിന്

Written By mvarthasubeditor on Thursday, May 24, 2012 | 10:56 PM

മലപ്പുറം: സ്റ്റൂഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് നാലിന് ഉച്ചക്ക് മൂന്നിന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍, ബസ്സുടമകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

English Summery
Students travelling facility: Discussion on 4th
10:56 PM | 0 comments

ബസ് തൊഴിലാളി പണിമുടക്ക്: ചര്‍ച്ച 29 ന്

മലപ്പുറം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മെയ് 29 ന് വൈകീട്ട് 3.30 ന് ഡെപ്യൂട്ടി കലക്ടറുടെ (ജനറല്‍) ഓഫീസില്‍ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

English Summery
Bus employees' strike: Discussion on 29th
2:30 PM | 0 comments

ബൈക്ക് യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു

Written By mvarthasubeditor on Wednesday, May 23, 2012 | 4:22 PM

എടക്കര: എയര്‍ഹോണ്‍ അടിച്ച് ബൈക്ക് യാത്രക്കാരെ റോഡിന്റെ അരികിലിറക്കി അപകടത്തിലാക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു. ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് സി എന്‍ ജി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം. എടക്കര പോലീസ് സ്റ്റേഷന് സമീപം കുരിക്കള്‍ ബസിലെ ഡ്രൈവര്‍ തറുവന്‍പാറ സല്‍മാനെ(25)യാണ് മര്‍ദിച്ചത്. പാലാട് വെച്ചാണ് സംഭവം. അവിടെ നിന്നും പിന്തുടര്‍ന്ന് ബസിനെ വിലങ്ങിട്ട് നിര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവറെ മര്‍ദിച്ചത്. പോലീസെത്തിയെങ്കിലും താക്കോലില്ലാത്തതിനാല്‍ ബസ് നീക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഡ്രൈവറെ തേടി കണ്ടെത്തിയപ്പോഴേക്കും പാലത്തിങ്കല്‍ മുതല്‍ കലാസാഗര്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

English Summery
Bike riders assault bus driver 
4:22 PM | 0 comments

മോട്ടോര്‍ വാഹന വകുപ്പ്: സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കും

Written By mvarthasubeditor on Tuesday, May 22, 2012 | 3:32 PM

മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് മെയ് 23 ന് രാവിലെ 10 മുതല്‍ 12 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എല്ലാ സ്‌കൂള്‍ ബസുകളും പരിശോധിച്ച് കാര്യക്ഷമത ഉറപ്പു വരുത്തും. സ്പീഡ് ഗവര്‍ണര്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, സീറ്റുകള്‍, സൈഡ് ഷട്ടറുകള്‍ എന്നിവയും വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമതയും പരിശോധിച്ച് ചെക്ക്ഡ് സ്ലിപുകള്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കും. സ്‌കൂള്‍ മേധാവികള്‍ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ നമ്പറുകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ടാക്‌സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എന്നിവ പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ചെക്ക്ഡ് സ്ലിപുകള്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. പരിശോധന സ്ഥലങ്ങള്‍ താഴെ കൊടുക്കുന്നു.
മലപ്പുറം (പെരിന്തല്‍മണ്ണ -മഞ്ചേരി ബൈപാസ്) മഞ്ചേരി(മഞ്ചേരി-പാണ്ടിക്കാട് ബൈപാസ്) നിലമ്പൂര്‍(എന്‍.എസ്.എസ്.സ്‌കൂള്‍ ഗ്രൗണ്ട്) അരീക്കോട്(അരീക്കോട്-മുക്കം റോഡ്) പെരിന്തല്‍മണ്ണ ( സി.എഫ് ഗ്രൗണ്ട്) തിരൂരങ്ങാടി(സി.എഫ് ഗ്രൗണ്ട്) പൊന്നാനി( ആനപ്പടി) തിരൂര്‍(സി.ഫ് ഗ്രൗണ്ട്).

English Summery
Will examine school buses says, vehicle department
3:32 PM | 0 comments

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അവസാനിപ്പിക്കും

Written By kvartha desk on Friday, May 18, 2012 | 3:44 PM


മഞ്ചേരി: കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാത്ത പക്ഷം അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്വകാര്യ ബസ്സുകളില്‍ യാത്രാ സൗജന്യം അനുവദിക്കില്ലെന്ന് മലപ്പുറം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കൊടക്കാടന്‍ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ, റഫീഖ് കുരിക്കള്‍, എ പി അബ്ദുള്‍ സലാം, കെ പി അബ്ദുര്‍റഹിമാന്‍, എന്‍ അബ്ദുള്‍ റസാഖ് പ്രസംഗിച്ചു

English Summery
Will stop concession in private bus, says owners.
3:44 PM | 0 comments

ചമ്രവട്ടം; ബസ് സ്റ്റോപ്പുകളില്‍ മാറ്റം

Written By Malappuram News on Thursday, May 17, 2012 | 10:49 AM

തിരൂര്‍:ചമ്രവട്ടം പാലം തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന തിരൂര്‍-പുറത്തൂര്‍ റൂട്ടിലും തിരൂര്‍-കുറ്റിപ്പുറം റൂട്ടിലും ബസുകളുടെ സ്റ്റോപ്പുകളില്‍ പുനക്രമീകരണം നടത്തിയതായി സി ഐ റാഫി അറിയിച്ചു.കുറ്റിപ്പുറം റൂട്ടിലോടുന്ന ബസുകള്‍ ഇനി ബി പി അങ്ങാടി ബൈപ്പാസ് വഴി പോകണം.നോര്‍ത്ത് ബിപി അങ്ങാടി സ്റ്റോപ്പ് ഇനിമുതല്‍ ബൈപ്പാസ് പരിസരത്ത് ആയിരിക്കും.ബിപി അങ്ങാടിയില്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ജാറം പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.കൂടാതെ ഓട്ടോപാര്‍ക്കിംഗുകളും തിരക്കിനനുസരിച്ച് ക്രമീകരിക്കും.ആലത്തിയൂര്‍ ആലിങ്ങല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍്ക്ക് ഷോപ്പുകളിലെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്താന്‍ പാടില്ല.

Keywords:Malappuram, BUS, Tirur, കേരള, 
10:49 AM | 0 comments

ബസും കാറും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു

Written By Malappuram News on Wednesday, May 9, 2012 | 2:00 AM

തിരൂരങ്ങാടി: ദേശീയ പാത തലപ്പാറയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പിതാവും മകനും മരിച്ചു. പാണക്കാട് പനങ്ങാട് യൂസുഫ്ഹാജിയുടെ മകന്‍ ഹമീദ് (38) ഇദ്ദേഹത്തിന്റെ മകന്‍ ഇനാഫ് അഹ്മദ് (എട്ട്) എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുന്ന ബസാണ് ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് അപകടം.

Keywords: Accident, Malappuram, Tirurangadi, BUS, Car, കേരള, Obituary, 
2:00 AM | 0 comments

സ്­കൂള്‍ ബസ് മ­റിഞ്ഞ് 38 പേര്‍ക്ക് പരു­ക്കേറ്റു

Written By Malappuram News on Sunday, April 29, 2012 | 6:46 PM

കോട്ടയ്ക്കല്‍: എടരിക്കോട് സ്­കൂള്‍ ബസ് മറിഞ്ഞ് 36 വിദ്യാര്‍ഥി­കളും രണ്ടു ജീവനക്കാ­രുമടക്കം 38 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 9.30 ന് എടരിക്കോട്­തിരൂര്‍ റോഡില്‍ എടരിക്കോട് ജങ്ഷനിലാണ് സംഭവം. ക്ലാരി ജി.യു.പി. സ്­കൂളിലെ കുട്ടികളുമായി വരികയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലി­ടി­ച്ചാ­ണ് മ­റി­ഞ്ഞ­ത്.
നാട്ടുകാര്‍ ഓടിയെത്തി ബസ്സിന്റെ മുന്നിലെ ചില്ല് ഇളക്കിമാറ്റിയും ജനലുകളിലൂടെയുമാണ് കുട്ടികളെ പുറത്തെടുത്തത്. ഭയന്നു കരയുകയായിരുന്ന കുട്ടികളെ ഉടന്‍ ഓട്ടോറിക്ഷകളിലും മറ്റുമായി അല്‍മാസ്, മിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുതുപ്പറമ്പ് ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. മൂന്ന്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു ഇതില്‍. 10.30 നുള്ള പരീക്ഷ എഴുതാനായി വരികയായിരുന്നു. ഇവര്‍ക്ക് പരീക്ഷക്ക് മറ്റൊരവസരം നല്‍കുമെന്ന് സ്­കൂളധികൃതര്‍ പ­റഞ്ഞു.

Keywords: Kottakkal, Malappuram, Accident, BUS, School, 
6:46 PM | 0 comments

വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം: യോഗം നാലിന്

Written By kvartha desk on Saturday, April 28, 2012 | 12:16 PM

മലപ്പുറം: സ്റ്റൂഡന്‍സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് നാലിന് ഉച്ചക്ക് മൂന്നിന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേരും. ബന്ധപ്പെട്ട രാഷ്ട്രീയ- സാമൂഹിക സംഘടനാ പ്രതിനിധികള്‍, ബസ്സുടമകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

English Summery
Boarding of students in bus: meeting on 4th
12:16 PM | 0 comments

ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി; മൂന്നിയൂര്‍ കുണ്ടംകടവ് വഴി ബസ് സര്‍വ്വീസ് ഇല്ല

Written By Malappuram News on Friday, March 23, 2012 | 9:00 AM

തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മൂന്നിയൂര്‍ കുണ്ടംകടവ് പാലം വഴി ബസ് ഓട്ടം ആരംഭിച്ചില്ല.നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ പാലം യാഥാര്‍ഥ്യമാവുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ചെമ്മാട് ടൗണ്‍ ചുറ്റിക്കറങ്ങാതെയും റെയില്‍വേ ഗേറ്റില്ലാതെയും എളുപ്പത്തില്‍ ദേശീയപാതയുമായി ബന്ധപ്പെടാന്‍ പറ്റുന്ന റോഡാണിത്.കൂടാതെ ആലിന്‍ചുവട്,കുന്നത്ത് പറമ്പ് ഭാഗങ്ങളിലുള്ളവര്‍ക്ക് പരപ്പനങ്ങാടിയുമായും തിരിച്ചും വേഗത്തില്‍ എത്താവുന്ന റോഡുമാണിത്.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസ് സര്‍വ്വീസ് അനുവദിക്കാത്തത് കാരണം സാധാരണക്കാര്‍ക്ക് പാലം കൊണ്ട് ഒരു ഉപകാരവും ഇല്ലാത്ത അവസ്ഥയാണുള്ളത്.
9:00 AM | 0 comments

മലപ്പുറം - ഊട്ടി ബസ് വീണ്ടും ജപ്തി ചെയ്തു

Written By Malappuram News on Thursday, March 22, 2012 | 9:08 AM

മഞ്ചേരി: കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കെട്ടിവെക്കുന്നതില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മലപ്പുറം - ഊട്ടി റൂട്ടിലോടുന്ന കെ എല്‍ 15 7620 നമ്പര്‍ ബസ് കോടതി വീണ്ടും ജപ്തിചെയ്തു. പ്രതിദിനം 20,000 രൂപ വരെ കളക്ഷനുണ്ടാക്കു ന്ന ബസ് ഇതേ കാരണത്താ ല്‍ നിരവധി തവണ കോടതി ജപ്തി ചെയ്തിരുന്നു. വരുമാനമുള്ള ബസായതിനാല്‍ നഷ്ടപരിഹാരത്തുക ഉടന്‍ അടവാക്കി വീണ്ടെടുക്കാറാണ് പതിവ്. എട്ടുവര്‍ഷം മുമ്പ് മലപ്പുറത്ത് കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റ കേസിലാണ് ഇപ്പോഴത്തെ ജപ്തി. ഈ കേസി ല്‍ മഞ്ചേരി മോട്ടോര്‍ ആക് സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി 2009 ല്‍ 1, 77, 000 രൂപ നഷ്ടപരിഹാരം ന ല്‍കാന്‍ വിധിച്ചിരുന്നു. എ ന്നാല്‍ ഈ തുക കെട്ടിവെക്കാന്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ തയ്യാറായില്ല. പലിശയും കോടതി ചെ ലവുമടക്കം ഈ തുക ഇ പ്പോള്‍ 2,55,000 രൂപയായി ട്ടുണ്ട്. പരുക്കേറ്റ മക്കര പറ മ്പ് തയ്യില്‍ മുഹമ്മദ് ഷേക്ക് (29) നാണ് തുക നല്‍കേണ്ടത്. എം എ സി ടി കോടതി ജഡ്ജി എസ് മനോഹര്‍ കി നിയുടെ ഉത്തരവനുസരിച്ച് ജില്ലാ കോടതി ആമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറം ഡിപ്പോയില്‍ നിന്ന് ബസ് ജപ്തി ചെയ്തത്.
9:08 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers