മഞ്ചേരി: അഴുക്കുചാലിനു മുകളില്‍ സ്ഥാപിച്ച പൊട്ടിയ സ്ലാബില്‍ കയറിയ ബസ് ഓടയില്‍ വീണു. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭയുടെ പഴയബസ്സ്റ്റാന്‍ഡിലാണ് സംഭവം. തിരൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന നീനു സ്റ്റാര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.
മഞ്ചേരി ട്രാഫിക് എസ് ഐ എല്‍ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ്, ബസ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ ഏറെ നേരത്തെ ശ്രമഫലമായാണ് ബസ് പുറത്തെടുക്കാനായത്. മുന്‍ചക്രങ്ങളിലൊന്ന് പൂര്‍ണ്ണമായും അഴുക്കുചാലിനകത്തായെങ്കിലും തലനാരിഴക്ക് വന്‍ദുരന്തം ഒഴിവായി.
ഏറെ നാളായി മഞ്ചേരിയിലെ ഇരു ബസ് സ്റ്റാന്റുകളും ദുരവസ്ഥ നേരിടുകയാണ്. അഴുക്കു ചാലുകള്‍ സ്ലാബിട്ടു മൂടാതെ തുറന്നു കിടക്കുന്നതിനാല്‍ യാത്രക്കാര്‍ ഇതില്‍ വീഴുന്നത് നിത്യസംഭവമാണ്. ഇക്കഴിഞ്ഞ പഴയ ബസ് സ്റ്റാന്റിലെ അഴുക്കുചാലില്‍ വീണ സ്ത്രീയെയും കുട്ടിയെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പകര്‍ച്ച വ്യാധികള്‍ വ്യാപകമായിട്ടും അഴുക്കുചാല്‍ വൃത്തിയാക്കാനോ സ്ലാബിട്ടു മൂടാനോ നഗരസഭ തയ്യാറാവുന്നില്ല. അഴുക്കുചാലില്‍ കെട്ടി നില്‍ക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നു.
പരിസരം ദുര്‍ഗ്ഗന്ധ പൂരിതമാണ്. ഇത് യാത്രക്കാര്‍, കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍ എന്നിവരെ അലോസരപ്പെടുത്തുന്നു. ബസ് സ്റ്റാന്റ് വൃത്തിയാക്കുന്നതിനായി മാസങ്ങള്‍ക്കു മുമ്പ് കൊണ്ടുവന്ന മണലും മെറ്റലും മറ്റു സാമഗ്രികളും അലക്ഷ്യമായി കിടക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കുന്നു. നഗരസഭയിലെ തകര്‍ന്നു കിടക്കുന്ന സ്ലാബുകള്‍ മാറ്റാന്‍ അഞ്ഞുറ് പുതിയ സ്ലാബുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ പറഞ്ഞിരുന്നു.
എന്നാല്‍ നാളിതുവരെയായി ഇതുസംബന്ധിച്ച തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ നഗരസഭക്കായിട്ടില്ല. ഉടന്‍ നടപടിയുണ്ടാകാത്ത പക്ഷം ബസ് സ്റ്റാന്റ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാരും ബസ്സുടമകളും പറയുന്നു.
English Summery
Buss fell in to drainage
Post a Comment