തിരൂര്‍:ചമ്രവട്ടം പാലം തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന തിരൂര്‍-പുറത്തൂര്‍ റൂട്ടിലും തിരൂര്‍-കുറ്റിപ്പുറം റൂട്ടിലും ബസുകളുടെ സ്റ്റോപ്പുകളില്‍ പുനക്രമീകരണം നടത്തിയതായി സി ഐ റാഫി അറിയിച്ചു.കുറ്റിപ്പുറം റൂട്ടിലോടുന്ന ബസുകള്‍ ഇനി ബി പി അങ്ങാടി ബൈപ്പാസ് വഴി പോകണം.നോര്‍ത്ത് ബിപി അങ്ങാടി സ്റ്റോപ്പ് ഇനിമുതല്‍ ബൈപ്പാസ് പരിസരത്ത് ആയിരിക്കും.ബിപി അങ്ങാടിയില്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ജാറം പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.കൂടാതെ ഓട്ടോപാര്‍ക്കിംഗുകളും തിരക്കിനനുസരിച്ച് ക്രമീകരിക്കും.ആലത്തിയൂര്‍ ആലിങ്ങല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍്ക്ക് ഷോപ്പുകളിലെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്താന്‍ പാടില്ല.
Keywords:Malappuram, BUS, Tirur, കേരള,
Post a Comment