മഞ്ചേരി: കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കെട്ടിവെക്കുന്നതില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മലപ്പുറം - ഊട്ടി റൂട്ടിലോടുന്ന കെ എല്‍ 15 7620 നമ്പര്‍ ബസ് കോടതി വീണ്ടും ജപ്തിചെയ്തു. പ്രതിദിനം 20,000 രൂപ വരെ കളക്ഷനുണ്ടാക്കു ന്ന ബസ് ഇതേ കാരണത്താ ല്‍ നിരവധി തവണ കോടതി ജപ്തി ചെയ്തിരുന്നു. വരുമാനമുള്ള ബസായതിനാല്‍ നഷ്ടപരിഹാരത്തുക ഉടന്‍ അടവാക്കി വീണ്ടെടുക്കാറാണ് പതിവ്. എട്ടുവര്‍ഷം മുമ്പ് മലപ്പുറത്ത് കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റ കേസിലാണ് ഇപ്പോഴത്തെ ജപ്തി. ഈ കേസി ല്‍ മഞ്ചേരി മോട്ടോര്‍ ആക് സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി 2009 ല്‍ 1, 77, 000 രൂപ നഷ്ടപരിഹാരം ന ല്‍കാന്‍ വിധിച്ചിരുന്നു. എ ന്നാല്‍ ഈ തുക കെട്ടിവെക്കാന്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ തയ്യാറായില്ല. പലിശയും കോടതി ചെ ലവുമടക്കം ഈ തുക ഇ പ്പോള്‍ 2,55,000 രൂപയായി ട്ടുണ്ട്. പരുക്കേറ്റ മക്കര പറ മ്പ് തയ്യില്‍ മുഹമ്മദ് ഷേക്ക് (29) നാണ് തുക നല്‍കേണ്ടത്. എം എ സി ടി കോടതി ജഡ്ജി എസ് മനോഹര്‍ കി നിയുടെ ഉത്തരവനുസരിച്ച് ജില്ലാ കോടതി ആമീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറം ഡിപ്പോയില്‍ നിന്ന് ബസ് ജപ്തി ചെയ്തത്.
മലപ്പുറം - ഊട്ടി ബസ് വീണ്ടും ജപ്തി ചെയ്തു
Malappuram News
0
Post a Comment