മോട്ടോര്‍ വാഹന വകുപ്പ്: സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കും

മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് മെയ് 23 ന് രാവിലെ 10 മുതല്‍ 12 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എല്ലാ സ്‌കൂള്‍ ബസുകളും പരിശോധിച്ച് കാര്യക്ഷമത ഉറപ്പു വരുത്തും. സ്പീഡ് ഗവര്‍ണര്‍, വൈപ്പര്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, സീറ്റുകള്‍, സൈഡ് ഷട്ടറുകള്‍ എന്നിവയും വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമതയും പരിശോധിച്ച് ചെക്ക്ഡ് സ്ലിപുകള്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിക്കും. സ്‌കൂള്‍ മേധാവികള്‍ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ നമ്പറുകള്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ടാക്‌സ്, പൊലുഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എന്നിവ പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. ചെക്ക്ഡ് സ്ലിപുകള്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. പരിശോധന സ്ഥലങ്ങള്‍ താഴെ കൊടുക്കുന്നു.
മലപ്പുറം (പെരിന്തല്‍മണ്ണ -മഞ്ചേരി ബൈപാസ്) മഞ്ചേരി(മഞ്ചേരി-പാണ്ടിക്കാട് ബൈപാസ്) നിലമ്പൂര്‍(എന്‍.എസ്.എസ്.സ്‌കൂള്‍ ഗ്രൗണ്ട്) അരീക്കോട്(അരീക്കോട്-മുക്കം റോഡ്) പെരിന്തല്‍മണ്ണ ( സി.എഫ് ഗ്രൗണ്ട്) തിരൂരങ്ങാടി(സി.എഫ് ഗ്രൗണ്ട്) പൊന്നാനി( ആനപ്പടി) തിരൂര്‍(സി.ഫ് ഗ്രൗണ്ട്).

English Summery
Will examine school buses says, vehicle department

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post