Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

'രഹസ്യകാമുകന്റെ' ഫോണ്‍ കോള്‍

Written By Malappuram News on Monday, July 2, 2012 | 2:14 AM

തിവുപോലെ അദ്ദേഹം ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തി. ചോറും കറിയും മേശപ്പുറത്ത് വിളമ്പിവച്ച് മുറിയിലേയ്ക്ക് കടക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. ഫോണ്‍ ബെല്ലടിച്ചതേ അദ്ദേഹം എന്നെ നോക്കി. ഞാന്‍ ചെന്ന്‌ ഫോണെടുത്തു. നമ്പര്‍ ഒരു പിടിയുമില്ല. ഇന്റര്‍നെറ്റ് കോളിംഗിന്റെ നമ്പറാണെന്ന്‌ മനസിലായി.
"ഹലോ''
"ആ ഹലോ...''
മറുതലയ്ക്കല്‍ പരിചിത ശബ്ദം. സാജിദാണ്‌. എന്തേ ആവോ ഈ നേരത്ത്? കുറച്ചുദിവസങ്ങള്‍ കൂടി ഇന്ന്‌ രാവിലെ വിളിച്ച് സംസാരിച്ചതാണല്ലോ? രണ്ട് മാസത്തിലേറെയായി സാജിദുമായി പരിചയത്തിലായിട്ട്. ഒരു ഓണ്‍ ലൈന്‍ സൗഹൃദം. എന്റെ അടുത്ത സുഹൃത്തിന്റെ സുഹൃത്താണ്‌. വളരെ മാന്യനായ മനുഷ്യന്‍.
"ഹലോ, എന്തേ വിളിച്ചത്" അല്‍പം അല്‍ഭുതത്തോടെ ഞാന്‍ ചോദിച്ചു. ഈ വിളി പതിവില്ല. വല്ലപ്പോഴും വിളിക്കും. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് അയാള്‍ വാ തോരാതെ സംസാരിക്കും. താനത് മൂളിക്കേള്‍ക്കും. ഇടയ്ക്ക് പ്രതികരിക്കും. അത്രതന്നെ. ഒരു ദിവസത്തില്‍ രണ്ട് വട്ടം വിളിക്കാനുള്ള ഒരടുപ്പവും ഞങ്ങള്‍ക്കിടയിലില്ല.
" ഓ സോറി, ഞാന്‍ വിളിച്ച നമ്പര്‍ മാറിപോയി" അല്‍പം ജാള്യതയോടെ അയാള്‍ പറഞ്ഞു.
"അത് സാരമില്ല, അപ്പോ ഓകെ" പറഞ്ഞ് ഫോണ്‍ കട്ടാക്കാന്‍ തുടങ്ങിയതേ അയാള്‍ ചോദിച്ചു.
" ഊണു കഴിച്ചോ? "
" ഇല്ല. കഴിക്കാറാകുന്നേയുള്ളു. ഞാന്‍ അല്‍പം വീട്ടുജോലിയിലാ...''
" ഓ.... എങ്കില്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. കാര്യങ്ങള്‍ നടക്കട്ടെ. ബൈ.."
സാജിദ് ഫോണ്‍ കട്ട് ചെയ്തു. ഈ നേരമത്രയും ഒന്നും മിണ്ടാതെ അദ്ദേഹം ചോറുണ്ണുകയാണ്‌.
ഫോണ്‍ സ്റ്റാന്‍ഡില്‍ വച്ച് തിരിഞ്ഞതേ ചോദ്യം വന്നു.
" ആരാ വിളിച്ചത്?..."
" അതോ?... ആ സാജിദ്...."
" ആ ഗള്‍ഫിലുള്ളയാളോ?..."
" ഉം... അതേ...."
" എന്തിനാ വിളിച്ചത്?..."
" ചുമ്മാ... നമ്പര്‍ മാറിപോയതാ..."
" എന്നിട്ടെന്താ എന്റടുത്ത് തരാഞ്ഞത്?..."
" എന്തിന്‌?... അയാള്‍ മറ്റാരാണ്ടെ വിളിച്ചതല്ലേ?.. വല്ല തിരക്കിലുമാകും... അയാള്‍ നിങ്ങളെ കുറെ ദിവസം മുന്‍പ് വിളിച്ച് സംസാരിച്ചതല്ലേ?...."
" അതേ... എന്നാലും നിനക്കാ ഫോണ്‍ ഒന്ന്‌ തന്നാലെന്താരുന്നു?...."
എന്ത് മറുപടി പറയണമെന്ന്‌ ആദ്യമൊന്ന്‌ ശങ്കിച്ചു. പിന്നെ എന്റെ സ്വതസിദ്ധമായ രീതിയില്‍ പറഞ്ഞു, " അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല.."
അതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. " നീയെന്തിനാ അയാളോടിത്ര സോഫ്ടായി സംസാരിക്കണെ?... അല്‍പം കടുപ്പത്തില്‍ സംസാരിച്ചാലെന്താ?..."
" ഞാന്‍ എല്ലാരോടും ഇങ്ങനെയാ സംസാരിക്കാറ്.... ആണിനോടും പെണ്ണിനോടും... എന്റെ ശൈലിയിതാണ്‌... മറിച്ച് സംസാരിക്കാന്‍ എനിക്കറിയില്ല...." ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി.
" ആ... ഇതുപോലുള്ള വിളികളാ ഒടുക്കം കൊലപാതകത്തില്‍ എത്തുന്നത്... ഇന്നാള്‍ കണ്ടില്ലേ?.... കാക്കനാട്....."
" കാക്കനാട് എന്താ?...."
" കെട്ടിയവനെ കെട്ടിയോളും രഹസ്യകാമുകനും കൂടി കഴുത്തുഞെരിച്ചു കൊന്നത്?... ആ കാമുകനും ഗള്‍ഫിലായിരുന്നു... സ്ഥിരമായി വിളിച്ചാണ്‌ അവര്‍ അടുപ്പത്തിലായത്..."
" ഓ..... നിങ്ങള്‍ പേടിക്കണ്ട... അയാളെ ഞാന്‍ പ്രേമിക്കാനൊന്നും പോണില്ല..."
" അതെന്താ?... അയാള്‍ നിങ്ങളെ പോലെയാ... പ്രേമിക്കാന്‍ തോന്നണ്ടേ?....."
ഞാന്‍ തമാശ പറഞ്ഞതോ കാര്യം പറഞ്ഞതോ എന്ന സംശയത്തില്‍ അദ്ദേഹം ഒരു നിമിഷം പകച്ചു. പിന്നീട് ഊണു മതിയാക്കി കൈകഴുകി.
" അല്ലെങ്കില്‍ തന്നെ അയാള്‍ക്ക് പത്തില്‍ പഠിക്കുന്ന മകളുണ്ട്... ഞാനാണെങ്കിലോ മദ്ധ്യവയസ്ക.... പ്രേമിക്കാനുള്ള മൂഡൊക്കെ പോയി..."
കൈ തുടയ്ക്കുന്നതിനിടയില്‍ അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി.
പറഞ്ഞ്‌ തൃപ്തിയാകാതെ ഞാന്‍ വീണ്ടും തുടങ്ങി. ഞാന്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി... ഇതിനിടയില്‍ ഒരു പരിധിയില്‍ കൂടുതല്‍ അടുത്ത ബന്ധങ്ങളില്ല... എന്നിട്ടും...."
" അതല്ലെടി... നിന്റെ ശബ്ദമാണ്‌ പ്രശ്നം... ഒരിക്കല്‍ കേട്ടാല്‍ പിന്നേയും വിളിച്ച് സംസാരിക്കാന്‍ തോന്നും.... ഞാന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ ഈ എനിക്ക് പോലും തോന്നിയിട്ടുണ്ട്..."
" ഓഹ്.... ആയിക്കോട്ടെ, ഇനി ഞാന്‍ എന്റെ തൊണ്ട ഓപ്പറേഷന്‍ ചെയ്ത് ശബ്ദം മാറ്റണോ?..."
" വേണ്ട... ആരോടും കൂടുതല്‍ അടുപ്പത്തിന്‌ പോകാതിരുന്നാല്‍ മതി....
 കഴിഞ്ഞ ദിവസവും ഒരു കൊലപാതകമുണ്ടായി... ഭര്‍ത്താവിനെ ഭാര്യയും രഹസ്യകാമുകനും കൂടി....."
" ഒന്ന്‌ നിറുത്തുന്നുണ്ടോ?... നിങ്ങളെ കൊല്ലണമായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ കൊന്നേനെ.... ഇല്ലേല്‍ ക്വട്ടേഷനെങ്കിലും കൊടുത്തേനെ...."
പറഞ്ഞത് പോരാന്ന്‌ തോന്നി. പിന്നെയും പറഞ്ഞു.
" നിങ്ങള്‍ ഭാര്യ കൊന്നത് മാത്രമാണല്ലോ പറയുന്നത്.... സംശയരോഗിയായ ഭര്‍ത്താക്കന്മാര്‍ കൊന്നുകളഞ്ഞ സ്ത്രീകളുടെ കഥ പറയാത്തതെന്താ?... ഇന്നാള്‍ കണ്ടില്ലേ പത്രത്തില്‍... നിരപരാധിയായ സ്ത്രീയെ സംശയരോഗിയായ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നത്..." ഇടയ്ക്ക് ശബ്ദം മുറിഞ്ഞു.
" ഇങ്ങനെ പോയാല്‍ നിങ്ങളും എന്നെ ഉറക്കത്തില്‍ കഴുത്തുഞെരിച്ച് കൊല്ലില്ലെന്ന്‌ ആരു കണ്ടു..." പറഞ്ഞു തീരുമ്പോഴേക്കും എന്റെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു.
പ്രതികരണം കേള്‍ക്കാതെ തിരിഞ്ഞുനോക്കുമ്പോഴേക്കും ഇടവഴിയിലൂടെ ബൈക്കിന്റെ ശബ്ദം ഇരച്ചുനീങ്ങുന്നുണ്ടായിരുന്നു.

-സന്ധ്യാ ചെറിയാന്‍
2:14 AM | 0 comments

'ശ്വേതാ മേനോന്റെ പ്രസവം '

Written By mvarthasubeditor on Saturday, June 30, 2012 | 9:06 PM

ശ്വേതാ മേനോന്റെ പ്രസവം വെള്ളിത്തിരയില്‍! മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്‌. ബോളീവുഡ് സുന്ദരി ഐശ്വര്യാറായിയുടെ പ്രസവം പോലും ഇത്ര വിവാദമായിരുന്നില്ലെന്ന്‌ തോന്നുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്ന കമന്റുകള്‍ സദാചാര മുഖം മൂടി എടുത്തണിഞ്ഞ മലയാളിയുടെ തനിസ്വഭാവം വെളിവാക്കുന്നതാണ്‌. ആളുകളുടെ പരിഭ്രമവും വേവലാതിയും കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവരുടെ വീട്ടിലാരും പ്രസവിച്ചിട്ടില്ലേന്ന്‌ തോന്നും. ബ്ലസി ചിത്രത്തിലൂടെ ശ്വേതാമേനോന്‍ പ്രസവസമയത്ത് പ്രകടിപ്പിക്കുന്ന പരാക്രമങ്ങളും വെളിവാക്കപ്പെടുന്ന ശരീരഭാഗങ്ങളും കാണാന്‍ ആര്‍ത്തിമൂത്ത്‌ കാത്തിരിക്കുകയാണ്‌ ഏറെ പേരും.

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന ഘട്ടമാണ്‌ പ്രസവം. മരണവേദനയ്ക്ക് തുല്യം. സ്വന്തം ജീവന്‍ ദൈവത്തിനുമുന്‍പില്‍ സമര്‍പ്പിച്ച് മറ്റൊരു ജീവന്‍ ഏറ്റുവാങ്ങുന്ന പ്രക്രിയ. ഈ പ്രക്രിയക്ക് മുന്‍പ് ഒരു സ്ത്രീയനുഭവിക്കുന്ന വേവലാതികള്‍, വിഷമങ്ങള്‍, ആനന്ദം, സന്തോഷം, ഉദരത്തില്‍ പേറുന്ന കുരുന്നിനോട് അവള്‍ പുലര്‍ത്തുന്ന പ്രാമുഖ്യം, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവള്‍ക്ക്‌ ലഭിക്കുന്ന സംരക്ഷണം, അവഗണന, എല്ലാം ബ്ലസി ചിത്രത്തില്‍ ഇതിവൃത്തമാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യം ഉള്ളില്‍ പേറുന്ന കുരുന്നുജീവന്റെ ആരോഗ്യത്തേയും ബുദ്ധിവികാസത്തേയും എത്രത്തോളം ബാധിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവസ്ഥകളെയാണ്‌ ബ്ലെസിയും ശ്വേതാമേനോനും പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത്. ലൈംഗീകതയ്ക്ക് വേണ്ടി മാത്രം ഭാര്യമാരെ സമീപിക്കുന്ന ഭര്‍ത്താക്കന്മാരുടെ വികൃതമായ മുഖവും ചിത്രത്തിലൂടെ വ്യക്തമാകും.

ഭാര്യയുടെ ഗര്‍ഭകാലത്ത് അവള്‍ക്കും കുഞ്ഞിനും വേണ്ടി ഭര്‍ത്താക്കന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കമല്ല. ഒരു സ്പര്‍ശനം, തലോടല്‍, സ്നേഹമസൃണമായ ചോദ്യങ്ങള്‍, കരുതല്‍ ഇവയ്ക്കെല്ലാം ഗര്‍ഭാവസ്ഥയില്‍ വളരെ പ്രാധാന്യമാണുള്ളത്. ഭാര്യ ഗര്‍ഭിണിയാണെന്ന്‌ പറയുമ്പോള്‍ എന്തോ 'പണി' കിട്ടിയ ഭാവമാണ്‌ പലരുടേയും മുഖത്ത്. ചിലര്‍ക്ക് ഭാര്യമാരുടെ ഗര്‍ഭകാലം ഹോട്ടലുകളില്‍ നിന്നും വാങ്ങുന്ന മസാലദോശയിലും ചിക്കന്‍ ബിരിയാണിയിലും ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിളിലും ഓറഞ്ചിലും കഴിയും. ഇനി മറ്റ് ചിലര്‍ക്കാകട്ടെ ഭാര്യയുടെ ഗര്‍ഭകാലം അവരുടെ ശാരീരികമായ ആവശ്യം നിവര്‍ത്തിക്കുന്നതിനുള്ള തടസമാണ്‌. ഛര്‍ദ്ദിക്കുന്ന ഭാര്യയെ നോക്കി 'ഇവളുടെ മട്ട് കണ്ടാല്‍ ലോകത്ത് ആദ്യമായി പ്രസവിക്കുന്നത് ഇവളാണെന്ന്‌ തോന്നും' എന്ന്‌ മനസില്‍ പിറുപിറുത്ത് മുഖം തിരിക്കുന്ന എത്ര ഭര്‍ത്താക്കന്മാര്‍ നമുക്കിടയിലുണ്ട്. ചില ഭര്‍ത്താക്കന്മാര്‍ രണ്ടാം വിവാഹത്തിന്‌ മുതിരുന്നത് ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്‌ എന്നത് ഏറ്റവും രസിപ്പിക്കുന്ന തമാശയാണ്‌.

ഇത്തരം തമാശകള്‍ക്കെതിരെയുള്ള ചുട്ട മറുപടിയാണ് ബ്ലസി ചിത്രം. ഇതുപോലൊരു വേഷം കൈകാര്യം ചെയ്യാന്‍ മുന്‍പോട്ട് വന്ന ശ്വേതാമേനോന്‍ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. മാതൃത്വമെന്നത് എത്ര വിലപ്പെട്ടതാണെന്ന്‌ പുരുഷസമൂഹത്തെ മനസിലാക്കിക്കുവാന്‍ ബ്ലസിയേക്കാള്‍ നല്ലൊരു സംവിധായകനുമില്ല. പുരുഷന്മാര്‍ക്ക് വാല്‍സല്യം ഇണങ്ങുമെന്ന്‌ 'കാഴ്ച'യിലൂടേയും പ്രണയം വഴങ്ങുമെന്ന്‌ 'പ്രണയത്തി'ലൂടേയും പ്രേക്ഷകന് മനസിലാക്കിക്കൊടുത്ത സംവിധായകനാണ്‌ ബ്ലസി. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്‌ മാതൃത്വത്തിന്റെ നവരസം നുകരാന്‍.

-സന്ധ്യാ ചെറിയാന്‍

English Summery
Swetha ready to tell the secret of motherhood 
9:06 PM | 0 comments

രക്തരക്ഷസായി അനന്യയെത്തുന്നു

Written By mvarthasubeditor on Friday, June 29, 2012 | 10:42 PM

അനന്യ ഇരട്ടറോളിലെത്തുന്ന രക്തരക്ഷസില്‍ ഒരു വേഷം രക്തരക്ഷസിന്റേതെന്ന്‌ അനന്യ. ത്രിഡി ചിത്രമായ രക്ത രക്ഷസില്‍ ഇരട്ട സഹോദരിമാരായിട്ടാണ്‌ അനന്യയെത്തുന്നത്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്‌ ശേഷം തമിഴില്‍ ചിത്രങ്ങളൊന്നും അനന്യയ്ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ കന്നഡ ചിത്രമായ ഗോകുല കൃഷ്ണ ഉടനെ തീയേറ്ററുകളിലെത്തും. ആഞ്ജനേയനുമായി വിവാഹമുറപ്പിച്ചതോടെ വിവാദത്തിലകപ്പെട്ട അനന്യ നിരവധി ചിത്രങ്ങളിലാണ്‌ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

English Summery
Ananya as ghost in raktha rakshas
10:42 PM | 0 comments

കോഴിക്കോടുകാരന്‍ ബാപ്പൂട്ടിയായി മമ്മുട്ടിയെത്തുന്നു

Written By mvarthasubeditor on Thursday, June 28, 2012 | 11:24 PM

കോഴിക്കോടുകാരന്‍ ബാപ്പൂട്ടിയായി മമ്മുട്ടിയെത്തുന്നു. അതും പ്രമുഖ തിരക്കഥാ കൃത്തും സംവിധായകനുമായ രഞ്ജിത്ത്‌ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിലൂടെ. മലബാര്‍ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കാര്‍ ഡ്രൈവറായിട്ടാണ്‌ മമ്മുട്ടി വേഷമിടുന്നത്. 

ചരിത്രം എന്ന ചിത്രം സംവിധാനം ചെയ്ത ജിഎസ് വിജയനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. 

മമ്മുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ്ജാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. മമ്മുട്ടിയും രഞ്ജിത്തും ഒന്നിച്ച 'പ്രാഞ്ചിയേട്ടന്‍ ദി സെയിന്റിന്റെ വിജയം മലബാറിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ അണിയറ പ്രവര്‍ത്തകര്‍.

English Summery
Ranjith gets Bappootty ready for Mammootty!
11:24 PM | 0 comments

സന്തോഷ് പണ്ഡിറ്റ് കഥയെഴുതുകയാണ്‌; ആദ്യ നോവല്‍ 'നീലിമ നല്ല കുട്ടിയാണ്‌'

മലയാളത്തിന്റെ സ്വന്തം സകലകലാ വല്ലഭന്‍ സന്തോഷ് പണ്ഡിറ്റ് കഥയെഴുതുന്ന തിരക്കിലാണ്‌. 

സാഹിത്യരംഗവും തനിക്ക് വഴങ്ങുമെന്ന്‌ ആരാധകരെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താന്‍ ആദ്യനോവലുമായി എത്തുകയാണ്‌ സന്തോഷ്. നീലിമ നല്ല കുട്ടിയാണ്‌ എന്നാണ്‌ നോവലിന്റെ പേര്. 

ടെലിവിഷന്‍ രംഗത്ത് കന്നിപ്രവേശനം നടത്തിയ സന്തോഷ് പണ്ഡിറ്റിന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗത്വം നല്‍കിയ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ച് തീരുന്നതിന്‌ മുന്‍പേ തന്നെ കന്നി നോവല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്‌. 

പ്രമുഖ വാരികയായ മംഗളമാണ്‌ സന്തോഷിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. തന്റെ എല്ലാ കഴിവുകളേയും വാനോളം പുകഴ്ത്തുന്ന ആരാധകര്‍ തന്റെ നീലിമയേയും ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ സന്തോഷ്.

English Summery
Santhosh Pandit to pen his first novel ‘Neelima Nalla Kuttiyaanu
11:17 PM | 0 comments

കരീന കപൂര്‍ ഇസ്ലാമിലേയ്ക്ക് മതം മാറേണ്ടെന്ന്‌ സെയ്ഫ് അലിഖാന്‍

ന്യൂഡല്‍ഹി: കരീന കപൂര്‍ ഇസ്ലാമിലേയ്ക്ക് മതം മാറേണ്ടതില്ലെന്ന്‌ സെയ്ഫ് അലിഖാന്‍. ഇതോടെ സെയ്ഫ് അലിഖാന്റെ മാതാവ് ശര്‍മ്മിള ടാഗോറിന്റെ വഴികള്‍ പിന്തുടരേണ്ടിവരുമെന്ന കരീന കപൂറിന്റെ ആശങ്കയ്ക്ക് വിരാമമായി. 

രാജകുടുംബാംഗമായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയെ വിവാഹം കഴിക്കാന്‍ ബംഗാളി സ്വദേശിയും ഹിന്ദുമത വിശ്വാസിയുമായിരുന്ന ശര്‍മ്മിള ടാഗോറിന്‌ ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നിരുന്നു. 

മതേതര വിവാഹങ്ങളില്‍ മതം മാറ്റം പോലുള്ള ചടങ്ങുകളെ പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ സെയ്ഫ് അലിഖാന്‍. ശര്‍മ്മിള ടാഗോര്‍ വിവാഹ ശേഷം ആയിഷ ബീഗം എന്ന പേരാണ്‌ സ്വീകരിച്ചത്. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ ആദ്യഭാര്യ അമൃതാ സിംഗും പട്ടൗഡിയെ വിവാഹം കഴിക്കാനായി ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

ഒരു പ്രമുഖ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ സെയ്ഫ് അലിഖാന്‍ തന്റെ നയം വ്യക്തമാക്കിയത്. സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തി ഇത്തരം മതം മാറ്റങ്ങളെ തടയണമെന്നും സെയ്ഫ് ആവശ്യപ്പെട്ടു.

English Summery
Saif Ali Khan doesn’t want Kareena Kapoor to convert to Islam
11:13 PM | 0 comments

ഇഷാ തല്‍വാറിനെപോലുള്ള സുന്ദരികള്‍ മലബാറില്‍ ധാരാളം: വിനീത് ശ്രീനിവാസന്‍

Written By mvarthasubeditor on Wednesday, June 27, 2012 | 10:52 PM

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബോളീവുഡ് സുന്ദരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന്‌ വിനീത് ശ്രീനിവാസന്‍. ബോളീവുഡ് സുന്ദരിയായ ഇഷാ തല്‍വാര്‍ മലബാറിലെ മുസ്ലീം യുവതികളുടെ പോലെയല്ലെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം. കഥാപാത്രത്തെ ടെലികാസ്റ്റ് ചെയ്യുന്നതില്‍ ശ്രീനിവാസന്‌ തെറ്റുപറ്റിയെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ്‌ വിനീത് ശ്രീനിവാസന്‍ ഇഷാ തല്‍ വാറിന്റെ രക്ഷയ്ക്കെത്തുന്നത്. മലബാര്‍ മേഖലയില്‍ ഇഷാ തല്‍ വാറിനെപ്പോലുള്ള സുന്ദരികള്‍ ധാരാളമുണ്ടെന്ന്‌ വിനീത് പറഞ്ഞു. ഇഷ പൂര്‍ണമായും ഒരു സാധാരണ മുസ്ലീം യുവതിയെപോലെയാണെന്നും വിനീത് വ്യക്തമാക്കി. തന്റെ ഒപ്പം സ്ക്കൂളില്‍ പഠിച്ച ഒരു മലബാര്‍ സുന്ദരി കരീന കപൂറിനെപോലെ സുന്ദരി ആയിരുന്നെന്നും വിനീത് പറഞ്ഞു.

അടുത്ത ആഴ്ച തീയേറ്ററുകളിലെത്തുന്ന തട്ടത്തിന്‍ മറയത്ത് മുസ്ലീം യുവതിയെ സ്നേഹിച്ച നായര്‍ യുവാവിന്റെ കഥയാണ്‌ പറയുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ്‌ അണിയറ പ്രവര്‍ത്തകര്‍.

English Summery
Ever since the trailer and songs of ‘Thattathin Marayathu’ had been released, there has been a huge discussion as to whether Vineeth has done a miscasting of sorts by choosing Isha Talwar in the role ofa Malabar Muslim girl.
10:52 PM | 0 comments

ചികിത്സയെന്ന മാറാരോഗം- ഭാഗം 3

Written By Malappuram News on Tuesday, June 26, 2012 | 10:17 PM


പ്പറേഷന്‍ കൂടാതെ തന്നെ ഹൃദ്‌രോഗം വൈറ്റമിന്‍ സി (Vitamin-C) ഉപയോഗിച്ച് മാറ്റാം എന്നുള്ളതിന് 1994-ല്‍ തന്നെ അമേരിക്കയില്‍ പാറ്റന്റ് എടുത്തിട്ടുണ്ട്. (U S Patent No : 5278189). ഇത് വളരെ ഫലപ്രദമാണെന്നതിന് തുടര്‍ന്നുവന്ന പല പഠനങ്ങളും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പുതിയ പുതിയ ഉപകരണങ്ങള്‍ വഴിയും വമ്പിച്ച മരുന്നുവില്‍പ്പനയും വഴി ലഭിക്കുന്ന വന്‍ ലാഭം ആര്‍ക്കും തങ്ങളുടെ ഒത്താശയില്ലാതെ ലഭിക്കുന്ന വൈറ്റമിന്‍ സി കൊണ്ട് മുടങ്ങാതിരിക്കാനാണ് അമേരിക്ക ഇന്ന് ശ്രദ്ധിക്കുന്നത്. കൂട്ടിലിട്ട് വളര്‍ത്തുന്ന കാര്യമായ എക്‌സര്‍സൈസ് ഒന്നും കിട്ടാത്ത മാംസം ധാരാളം തീറ്റുന്ന മൃഗങ്ങള്‍ക്കെന്താ ഹാര്‍ട്ട് അറ്റാക്ക് വരാത്തത് ? അവയുടെ കൊളസ്‌ട്രോള്‍ ലവല്‍ പരിശോധിച്ചാല്‍ പലപ്പോഴും 500-600 mg/dl  ഉണ്ടായിട്ടും അവര്‍ക്ക് പ്രശ്‌നമോ രോഗമോ ഇല്ല. മനുഷ്യന് മാത്രമെന്തേ ഇങ്ങനെയൊരു രോഗം? യഥാര്‍ത്ഥത്തില്‍ വൈറ്റമിന്‍ സി കുറയുമ്പോളാണ് പ്രശ്‌നമെന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. ധമനികളുടെ നിര്‍മ്മിതിയിലെ അടിസ്ഥാനഘടകങ്ങളാണ് കൊളാജനും ഇലാസ്റ്റിനും. കൊളാജന്റെ പ്രധാനഘടകങ്ങള്‍ വൈറ്റമിന്‍ സി, ലൈസീന്‍, പ്രോലീന്‍ എന്നിവയാണ്.
ലൈസീനും പ്രോലീനും കോണ്‍ക്രീറ്റിലെ കമ്പികളാണെങ്കില്‍ കൊളാജന്‍ സിമന്റാണ്. ശാരീരിക- മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈറ്റമിന്‍ സി ധാരാളമായി ഉപയോഗിക്കപ്പെടുന്നു.(വൈറ്റമിന്‍ സി ക്ക് മിസ്സിംഗ് സ്ട്രസ്സ് ഹോര്‍മോണ്‍ എന്ന ഒരോമനപ്പേരുണ്ട്) മനുഷ്യശരീരത്തില്‍ മൊത്തമുള്ള രക്തക്കുഴലുകള്‍ക്ക് ഒരു ലക്ഷം കിലോമീറ്ററിനടുത്തു നീളംവരും. ഇതില്‍ ഹൃദയത്തോടടുത്തു കിടക്കുന്നവയിലാണ് ഏറ്റവും കൂടുതല്‍ സ്ട്രസ്സ്(സംഘര്‍ഷം) വരുന്നത്. അതുകൊണ്ടുതന്നെ അവിടെയാണ്
തേയ്മാനവും വരുന്നത്. വൈറ്റമിന്‍ സി കുറഞ്ഞ് വിള്ളാനും പൊട്ടാനും തുടങ്ങുമ്പോള്‍ (Lesions) ഇതിനെഅടക്കാന്‍ ശരീരം സ്വയം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനമാണ് അമിതമായാല്‍ അമൃതും വിഷം എന്ന കണക്കെ ബ്ലോക്കായി മാറുന്നത്. മനുഷ്യന്‍, ഗിനിപ്പന്നി തുടങ്ങി വളരെച്ചുരുക്കം ജീവികളൊഴിച്ച് ബാക്കിയെല്ലാ മൃഗങ്ങള്‍ക്കും അന്നജത്തെ ശരീരാവശ്യാനുസാരം വൈറ്റമിന്‍ സി ആക്കി മാറ്റാന്‍ കഴിയും. 70 കിലോ തൂക്കമുള്ള ഒരു മൃഗം ഭക്ഷണത്തിലൂടെ നേരിട്ട് കിട്ടുന്നതിനു പുറമേ ദിവസം 11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉല്‍പ്രേരകം L-Gulonolactone Oxidase(GLO)മനുഷ്യന് ശരീരത്തിനകത്ത് ഉണ്ടാക്കാന്‍ പറ്റാത്തതിനാല്‍ വൈറ്റമിന്‍ സി യ്ക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്നു.
ഭക്ഷണത്തിലൂടെ വൈറ്റമിന്‍ സി ആവശ്യത്തിന് കിട്ടാതെ വരുമ്പോഴാണാണ് ഗതികെട്ട ശരീരം സുലഭമായ കൊഴുപ്പിനെആശ്രയിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കും വിനിയോഗിക്കുക വഴി വിറ്റാമിന്‍ സി നഷ്ടപ്പെട്ട് കമ്പികള്‍ (പ്രോലീന്‍, ലൈസീന്‍) പുറത്തായിരിക്കുന്ന വിള്ളലിനെലൈസീനും പ്രോലീനുമായി ബൈന്റിംഗ് ശേഷിയുള്ള കൊളസ്‌ട്രോളിനെ (Lipoprotien-A) ഉപയോഗിച്ച് റിപ്പയര്‍ ചെയ്യുന്നത് ഇത് കാലേണ കട്ടിച്ച് പ്ലാക്കും ബ്ലോക്കുമാകുന്നു. GLOസ്വയം ഉണ്ടാക്കാന്‍ കഴിവുള്ള മൃഗങ്ങള്‍ ആവശ്യാനുസരണം വൈറ്റമിന്‍ സി അന്നജത്തെ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനാല്‍ അവയുടെ ഹൃദയധമനികളില്‍ ക്ഷതം (Lesions) ഉണ്ടാകുന്നില്ല.
അതുകൊണ്ടുതന്നെ ബ്ലോക്കും അറ്റാക്കുമില്ല. അന്നജത്തെ നല്ലൊരളവില്‍ വിറ്റാമിന്‍ സി ആക്കി മാറ്റുന്നതിനാല്‍ മൃഗങ്ങള്‍ക്ക് പ്രമേഹവുമില്ല. വൈറ്റമിന്‍ സി ആവശ്യാനുസരണം കൊടുക്കുന്നതിനു പകരം കൊളസ്‌ട്രോളിന്റെ താല്‍ക്കാലിക തേപ്പിനെഇളക്കിക്കളഞ്ഞാല്‍ അതു തരുന്ന ഫലം എന്തായിരിക്കും. എന്നാണ് വൈറ്റമിന്‍ സി പക്ഷക്കാരുടെ ചോദ്യം.
മനുഷ്യന്റെ ഒരുദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ സി യുടെ അളവ് (RDA) പരമാവധി 75 മില്ലിഗ്രാം ആണെന്നാണ് അലോപ്പതി കണക്ക്. എങ്കില്‍ മൃഗങ്ങളെന്തിന് നിത്യേന11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തിന് അകത്തു നിര്‍മ്മിക്കുകയും ആറോഴു ഗ്രാമെങ്കിലും ഭക്ഷണത്തിലൂടെയും ഉപയോഗിക്കുന്നു ? ഇതിലും വളരെ കൂടിയ (നിത്യേന40-50 ഗ്രാം വരെ) ഡോസില്‍ നിശ്ചിത കാലയളവില്‍ മനുഷ്യര്‍ക്ക് നല്‍കി
നടത്തിയ പരീക്ഷണങ്ങളിലും വൈറ്റമിന്‍ സി കിഡ്‌നിക്കോ ലിവറിനോ ഒന്നും ഒരു ദോഷവും വരുത്തുന്നില്ലെന്ന് അവര്‍ പരീക്ഷണത്തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കച്ചവടക്കണ്ണോടെ മാത്രം എല്ലാം നോക്കിക്കാണുന്ന ഈ കാലത്ത് അവരുടെ ഗര്‍ജ്ജനങ്ങള്‍ വെറും വനരോദനങ്ങളാകുന്നു. നമ്മുടെ ശരീരം ഈ ഭുമിയുടെ ഭാഗംതന്നെയാണെന്നിരിക്കെ അതിനു സംഭവിക്കുന്ന ക്ഷയ-ക്ഷതങ്ങള്‍ക്ക് ഭുമിയില്‍ത്തന്നെ പരിഹാരം തേടുക എന്നത് തന്നെയാണ് ആത്യന്തികമായി ശരി. ഭൂമിയിലെ എല്ലാ സസ്യലതാദികള്‍ക്കും ഭൈഷജ്യഗുണമുണ്ട്. അതില്‍ താരതമ്യേനഗുണഫലം കൂടിയവയും
ദോഷം കുറഞ്ഞവയും മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്നു. ഒരേ സാധനം തന്നെ ആവശ്യത്തിന്റെ തോത് പരിഗണിച്ച് രൂക്ഷമായി കൃത്യമായ ഇടവേളകളില്‍ നല്‍കുമ്പോള്‍ മരുന്നായും ലഘുവായി നല്‍കുമ്പോള്‍ ഭക്ഷണമായും വിളിക്കപ്പെടുന്നു.(പ്രഷറും ഷുഗറും താഴ്ന്ന് അവശനിലയില്‍ കിടക്കുന്നവന് നല്‍കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം ഒരര്‍ത്ഥത്തില്‍ ജീവന്‍രക്ഷാ ഔഷധമാണ്.)
നമ്മില്‍ ലീനമായിരിക്കുന്ന പ്രാണന്‍ തന്നെയാണ് നമ്മുടെ പ്രതിരോധ ശേഷിയുടെ അടിത്തറ. ഭൂമിയുടേയും ഭൂമിയിലേയും ജീവിതത്തിന് ഒരു താളക്രമവും യമനിയമവും നിലനില്‍ക്കുന്നുണ്ട്. അതിനു വിഗ്നമാവാതെ നമുക്ക് മുന്നോട്ടുപോകാമെങ്കില്‍ രോഗസാധ്യത വളരെ വിരളം. അഥവാ രോഗിയായിപ്പോയാല്‍ രോഗശാന്തിയും വളരെ എളുപ്പം. താളത്തിനൊത്ത് പോകുമ്പോള്‍ നമ്മുടെ പ്രാണശക്തിയും വളരെ മികച്ച നിലവാരത്തിലായിരുക്കും. നാം താളഭംഗം വീണ്ടുവീണ്ടും വരുത്തുമ്പോള്‍ പ്രാണന്റെ (പ്രതിരോധ ശേഷിയുടെ) പ്രതികരണവും ചിലപ്പോള്‍ മേല്‍പ്പറഞ്ഞപോലെ അപക്രമമാകുന്നു. പ്രതിരോധപ്രക്രിയ തന്നെ ചിലപ്പോള്‍ നമ്മില്‍ രോഗതുല്യമായ ഫലം ഉളവാക്കാം. ചിലപ്പോള്‍ പ്രതിരോധശേഷി ഒരുതരം നിസ്സംഗത  (Hanging) കൈവരിക്കുകയും അതു തല്‍ക്കാലം ഗുണം തോന്നുന്നതു കൂടിയാണെങ്കില്‍ നാം അറിയാതെ നമ്മുടെ ഒത്താശയോടെ രോഗം അതിന്റെ കാഠിന്യത്തിലെത്തുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളിലൊക്കെയാണ് മരുന്ന് നല്‍കി ചികിത്സിക്കേണ്ടിവരുന്നത്. മരുന്ന് എന്നു നാം വിളിക്കുന്ന വസ്തു നമുക്ക് സുപരിചിതവും നിത്യഭക്ഷണത്തിന്റെ ഭാഗവുമാണെങ്കില്‍ പ്പോലും രൂക്ഷമായ അളവിലും ഗുണത്തിലുമായിരിക്കും രോഗാവസ്ഥയില്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ നാം എത്തിപ്പെട്ട പ്രത്യേകശാരീരിക അവസ്ഥയില്‍ ഇത് പ്രത്യേകമായ ചില ഗുണങ്ങള്‍ നല്‍കുമെങ്കിലും ഈഅളവിലും രൂക്ഷതയിലും അതില്‍ ചിലതെങ്കിലും ഏതെങ്കിലും ദോഷം ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ആക്ഷനുള്ള എന്തിനു റിയാക്ഷനുമുണ്ട്, റിയാക്ഷനില്ലെങ്കില്‍ ആക്ഷനുമില്ല. ഇതിന് ഇന്ന ചികിത്സാരീതി എന്ന വ്യത്യാസമില്ല. പെട്ടെന്ന് ഗുണം ചെയ്യുന്നതിന്റെ ദോഷവും അങ്ങിനെത്തന്നെ. ഗുണം തന്നെ തുക്കെയാണെങ്കില്‍ ദോഷം ഇന്നതിനാലാണെന്ന് നമുക്ക് തിരിച്ചറിയാത്തത്ര വൈകിയാ യിരിക്കാം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാല്‍ നാം ഭക്ഷണം എന്നരീതിയില്‍ ഉപയോഗിക്കേണ്ടുന്ന പ്രകൃതി വിഭവങ്ങളെ മരുന്ന് എന്ന രീതിയില്‍ അഥവാ കഠിനവും രൂക്ഷവുമായി ഉപയോഗിക്കേണ്ട അവസ്ഥാ വിശേഷം നാം ഉണ്ടാക്കാതെ നോക്കിയാല്‍ നമുക്ക് നന്ന്. ഇത് പറയുന്നതുപോലെ എളുപ്പമല്ലാതിരിക്കെ മറ്റെന്തെങ്കിലും പോംവഴി നമുക്കുമുമ്പെ ജീവിച്ചവര്‍, ചിന്തിച്ചവര്‍ കയ്യാളിയിട്ടുണ്ടോ ? അത് വിജയകരമായതാണെങ്കില്‍ കാലത്തെ അതിജീവിക്കും. അങ്ങിനെവല്ലതുമുണ്ടോ? ഉണ്ട് ! ലോകത്തെ ആരോഗ്യത്തിലും അതുകൊണ്ടുതന്നെ ജനസംഖ്യയിലും ആയുസ്സിലും മികച്ചുനില്‍ക്കുന്ന ചൈനയില്‍. പ്രാചീന(ഈ വാക്കില്‍ തന്നെ ചീനയുണ്ട്)കാലംതൊട്ടേ അറിവിലും ടെക്‌നോളജിയിലും മികച്ചുനിന്നിരുന്ന ചൈനയില്‍ അക്വു-പങ്ചര്‍ എന്ന ചികിത്സാരീതിയുണ്ട്. അക്വു-പങ്ചര്‍ പറയുന്നു 'മാറാരോഗങ്ങളെന്നൊന്നില്ല, മറിച്ച് മാറ്റാരോഗങ്ങളല്ലാതെ' എന്ന്.പ്രാചീനമായ എല്ലാ ചികിത്സാരീതികളിലുമെന്നപോലെ അക്വു-പങ്ചറിലും പഞ്ചഭൂതപ്രാണോര്‍ജ്ജ സിദ്ധാന്തം തന്നെയാണ് അടിസ്ഥാനമാക്കുന്നത്. എന്നാല്‍ മറ്റുചികിത്സകളില്‍ ശാരീരികവ്യതിയാനങ്ങളെ (രോഗങ്ങളേയും രോഗനിദാനങ്ങളേയും) ചികിത്സിക്കാന്‍ പുറമേ നിന്നുള്ള രാസജൈവപദാര്‍ത്ഥങ്ങളെ ശക്തമായ അളവില്‍ മരുന്നായി നല്‍കുമ്പോള്‍ അക്വു-പങ്ചറിന്റെ രീതി തികച്ചും വിഭിന്നമാണ്. അക്വു-പങ്ചര്‍ രോഗചികിത്സക്ക് നമ്മുടെ ജീവശക്തിയെ അഥവാ പ്രാണോര്‍ജ്ജത്തെ നേരിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. എത്ര ശക്തമായ ശരീരവും ജീവന്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി നഷ്ടപ്പെട്ടാല്‍ ആ ഭാഗം അന്യജീവികള്‍ ഭക്ഷണത്തിനുപയോഗിക്കുകയും അതുവഴി ചീഞ്ഞ്‌പോകുന്നതും നാം കാണുന്നു. അതുപോലെ ഒരു ശരീരത്തില്‍ ജീവന്റെ അംശം ബാക്കിയുള്ളിടത്തോളം ശരിയായ വിധം സഹായം കിട്ടിയാല്‍ തിരിച്ചുവരവിന് (പുനരുജ്ജീവനത്തിന്) പ്രാപ്തി നേടുന്നതും നമുക്കറിയാം.
അക്വു-പങ്ചര്‍ തത്വമനുസരിച്ച് ശരീരത്തിലെ പന്ത്രണ്ട് പ്രധാനആന്തരിക അവയവങ്ങളുടെ പ്രാണോര്‍ജ്ജ നിലയില്‍ ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങളാകാനോ രോഗങ്ങള്‍ വരാനോ നിദാനമാകുന്നത്. അതായത് ഊര്‍ജ്ജവ്യതിയാനത്താല്‍ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്ക് സംഭവിക്കുന്ന പ്രവര്‍ത്തനഅപാകത സ്വയം രോഗമായി അനുഭവപ്പെടുകയോ പ്രതിരോധ ശേഷി താറുമാറാകുക വഴി പുറമേ നിന്നുള്ള ആക്രമണങ്ങള്‍ക്ക് (രോഗകാരികളാലും മറ്റും) വ്യക്തിയെ വിധേയമാക്കുകയോ ചെയ്യുന്നു. ഓരോ അവയവത്തിന്റെയും ഊര്‍ജ്ജപ്രവാഹത്തിന് ശരീരത്തില്‍ പ്രത്യേകമായ ചാനലുകളും ഈ ചാനലുകളിലെല്ലാം മര്‍മ്മബിന്ദുക്കളും  (Vital Points)  ഉണ്ട്. ഈ മര്‍മ്മബിന്ദുക്കളില്‍ Acus സൂചി ഉപയോഗിച്ച്  Puncture   (കുത്തിയിറക്കുക) ചെയ്യുക വഴി അതാതു ചാനലിലെ ഊര്‍ജ്ജനിലയെ സമതുലനപ്പെടുത്തി രോഗമുക്തിയിലെത്തിക്കുകയാണ് അക്വുപങ്ചറിന്റെ രീതി. ഇതിന് മുടിനാരിനേക്കാള്‍ വണ്ണംകുറഞ്ഞ സൂചികള്‍ ഒട്ടുംവേദനയില്ലാതെ കുത്തി അക്വു തെറാപ്പിസ്റ്റ് ചികിത്സിക്കുന്നു. രോഗത്തിനടിപ്പെടുന്നതും രോഗമുക്തി തേടുന്നതും പ്രധാനമായും ശരീരമാണല്ലോ, അതുകൊണ്ടുതന്നെ ശരീരത്തിന്റെ റിപ്പയറിംഗിന് ശരീരത്തെ നിര്‍മ്മിച്ച ഘടകങ്ങളെ ഉപയോഗിക്കേണ്ടതുണ്ട്. ശരീരത്തിലെ തേയ്മാനങ്ങളെ തീര്‍ക്കാനും കോശങ്ങളുടെ നിര്‍മ്മിതിക്കും ഉപയോഗിച്ച ഘടകങ്ങള്‍ അഥവാ പോഷകങ്ങള്‍ അക്വുപങ്ചര്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും കണ്ടെത്തുന്നു. പോഷക സമ്പുഷ്ടമായ ആഹാരവും അതിനെശരിയാംവണ്ണം ഉപയോഗിപ്പിക്കുന്ന അക്വുപങ്ചറുമുണ്ടെങ്കില്‍ ഏതു രോഗവും മരുന്നില്ലാതെ മാറ്റാം എന്ന് സാരം. രോഗങ്ങളും ചികിത്സകളും എല്ലാകാലത്തും മനുഷ്യനെസംബന്ധിച്ചിടത്തോളം ഒരു പ്രധാനവിഷയം തന്നെയായിരുന്നിട്ടും അന്നുതൊട്ടിന്നോളം തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നും രോഗങ്ങളും രോഗികളും നിലനില്‍ക്കുകതന്നെ ചെയ്യുന്നു. രോഗങ്ങള്‍ വരാതെ നോക്കുകയെന്നതാണ് ഒരുതരം ചികിത്സയേയും ആശ്രയിക്കാതിരിക്കാനുള്ള വഴി. ഇതിനാകട്ടെ മാനസികപ്രക്ഷുബ്ധതകളേയും ആക്രാന്തത്തേയും നിയന്ത്രിക്കാനുള്ള കരുത്താണ്,
അതിനുള്ള പരിശീലനമാണ് വേണ്ടത്. ഏതു കാര്യവും ഒട്ടും ഏറാതെയും ഒട്ടും കുറയാതെയും മധ്യമമായി നിയന്ത്രിച്ചാല്‍ നല്ലൊരു പരിധിവരെ അരോഗിയായി ജീവിക്കാം. മനുഷ്യന്‍ ഭൗതികതയിലേക്കും ശരീരത്തിലേക്കും മാത്രമായി ശ്രദ്ധയൂന്നുന്നത് നിര്‍ത്താത്തിടത്തോളം കാലം കച്ചവടക്കുറുക്കന്മാര്‍ നമ്മെ പേടിപ്പിച്ച് വിധേയപ്പെടുത്തിക്കൊണ്ടേയിരിക്കും. കഴുതയായിട്ടാണെങ്കിലും ആയിരം കൊല്ലം ജീവിക്കണമെന്ന അത്യാഗ്രഹം വിട്ട് അല്‍പ്പകാലത്തേക്കാണെങ്കിലും തലച്ചോറു പയോഗിക്കുന്ന മനുഷ്യനായി ജീവിക്കണം എന്ന് നാം ശപഥം ചെയ്താല്‍ ചികിത്സാബിസിനസ് ക്ഷയിക്കാന്‍ തുടങ്ങും. അതോടെ നമ്മുടെ പിന്‍തലമുറക്കെങ്കിലും
ആരോഗ്യവും ആയുസ്സുമുള്ളവരായി ജീവിക്കാം. പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ അപ്പോളും ബാക്കി നില്‍ക്കുന്നു. വെറുതെ തിന്നും കുടിച്ചും ഉറങ്ങിയും രമിച്ചും കാലംകഴിക്കാന്‍ ചിന്താശേഷിയോ വിചിന്തനപ്രാപ്തിയോ ഒന്നും ആവശ്യമില്ല. ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുന്നതിന് കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പെ ജീവിതം തുടങ്ങിയവയുടെ പരമ്പരകള്‍ ഇന്നും തിന്നും കുടിച്ചും ഉറങ്ങിയും സന്താനോല്‍പ്പാദനം നടത്തിയും കഴിഞ്ഞുവരുന്നുണ്ട്. (ഡാര്‍വിന്‍ സായിപ്പിന്റെ പരിണാമസിദ്ധാന്തം ഇന്ന്
രാഹുകേതുക്കളുടെ നിലവാരത്തിലാണ് പരിഗണിക്കപ്പെടുന്നത്). ഇത്രയൊക്കെയേ നരനും ചെയ്യാനുള്ളുവെങ്കില്‍ ഇവനെന്തിന് മനനം ചെയ്ത് മനുഷ്യനാകണം? ഭൂമിയിലങ്ങ് ജീവിച്ചുതീര്‍ക്കാന്‍ (ഒന്നിലധികം ജന്മങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും) ഒരു ഉറുമ്പിന്റെയോ പാറ്റ(കൂറ)യുടേയോ ബുദ്ധിതന്നെ ധാരാളം. ശരീരത്തിന്റെയും മനസ്സിന്റെയും സുജീവനത്തിന് ഭൂമിയുടേയും പ്രകൃതിയുടേയും താളത്തിലേക്കും തനിമയിലേക്കും മടങ്ങുംതോറുമാണ് ഗുണവും ആശ്വാസവും കാണുന്നതെങ്കില്‍ തന്നെയും ആത്യന്തികമായി നാം അപ്പോഴും എത്തുന്നത് മേല്‍പ്പറഞ്ഞ മനുഷ്യേതര ജീവികള്‍ തലമുറകളായി അനുഭവിച്ചുവരുന്ന സുഖസ്ഥിതിയിലേക്കാണ്. എങ്കില്‍ പിന്നെ മനുഷ്യബുദ്ധിയുടെ, വിവേചനശക്തിയുടെ, ചിന്താശേഷിയുടെ ആവശ്യമെന്ത്? ഭൂമിയുമായി ബന്ധമില്ലാത്ത, ശരീരപ്രസക്തമല്ലാത്ത മറ്റൊരു ലോകത്തേക്കുള്ള പരിശീലനമാണോ ഭൂമിയില്‍ ? അതല്ല ഇതിനും മുമ്പേ മറ്റൊരിടത്തുനിന്ന് കിട്ടിയ
പരിശീലനത്തിന്റെ പരീക്ഷാഹാളാണോ മനുഷ്യന് ഭൂമി? എങ്കില്‍ എന്തിന്? ഇനി നാം എങ്ങോട്ട്? മനുഷ്യമസ്തിഷ്‌കത്തിന് ആഴത്തില്‍ ആലോചിക്കാനും മനസ്സിലാക്കാനും ഉറച്ചതീരുമാനമെടുക്കാനും വിഷയങ്ങള്‍ വേറെയുണ്ടെന്ന് സാരം ഇനിയും നമുക്ക് ശരീരസുഖത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന പാമരത്തത്തില്‍ നിന്ന് ഉയര്‍ന്ന് ചിന്തിച്ചു തുടങ്ങാം. കിട്ടിയ ജന്മം മനുഷ്യജന്മമാക്കാം, നരജന്മമല്ല.                                                                          

Dr. Rasheed Husain
ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)
10:17 PM | 1 comments

തട്ടത്തിന്‍ മറയത്തിലെ ആദ്യഗാനം യൂട്യൂബില്‍

Written By mvarthasubeditor on Friday, June 1, 2012 | 9:15 PM

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'തട്ടത്തിന്‍ മറയത്തി'ലെ ആദ്യഗാനം പുറത്തിറങ്ങി. ബോളീവുഡ് താരം ഇഷാ തല്‍വാറും നിവിന്‍ പോളിയും ജോഡികളായെത്തുന്ന ഈ പ്രണയചിത്രം പ്രമേയം കൊണ്ട് ശ്രദ്ധേയമാണ്‌. മുസ്ലീം യുവതിയെ പ്രണയിക്കുന്ന നായര്‍ യുവാവിന്റെ കഥയുമായെത്തുന്ന തട്ടയത്തിന്‍ മറയത്തിന്റെ നിര്‍മ്മാണം മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ്‌. അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, നിവേദ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
9:15 PM | 0 comments

ചരിത്രം കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാകുന്നു

തിരൂരങ്ങാടി: മൂന്നിയൂരിന്റെ ചരിത്രത്തെ കണ്ടെത്താന്‍ കുട്ടികളുടെ അന്വേഷണം ഡോക്യുമെന്ററിയാക്കുന്നു. മൂന്നിയൂര്‍ പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മൂന്നിയൂരിന്റെ ചരിത്ര രേഖ മൂന്നിയൂര്‍ മഴവില്‍ കാഴ്ചകള്‍ എന്ന പേരില്‍ ജനകീയാസൂത്രണ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററിയാക്കുന്നത്. കുട്ടികള്‍ കേട്ടറിഞ്ഞ മൂന്നിയൂരിന്റെ ചരിത്രം, വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, രാഷ്ട്രീയ-മത-സാമൂഹിക വിദ്യാഭ്യാസ ചരിത്രം, കാര്‍ഷിക രംഗത്തെ ഉയര്‍ച്ച, വികസനം, ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം ചെന്നവരുടെയും, ജനപ്രതിനിധികളുടെയും അഭിമുഖം എന്നിവ ഉള്‍പ്പെടുത്തി കൊണ്ട് 50 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഈ ഹൃസ്വ ചിത്രം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു, ബക്കര്‍ ചെര്‍നൂര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഹനീഫ മൂന്നിയൂരാണ് ആശയവും സംഘാടനവും നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രൂപേഷ് തിരുവാലിയാണ്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും ഡോക്യുമെന്ററി എത്തിക്കും. ഇതിന്റെ തുടര്‍ച്ച പദ്ധതികളില്‍ പെടുത്തും. നാളെ 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് ഡോക്യുമെന്ററി പ്രകാശനം ചെയ്യും. പഞ്ചായത്തിലെ വികലാംഗര്‍ക്കുള്ള ഉപകരണങ്ങുടെ വിതരണം അഡ്വ. കെ എന്‍ എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്തില്‍ ഫുട്‌ബോള്‍ ഗ്രാമം പദ്ധതിയിലൂടെ മികവ് തെളിയിച്ച് ജില്ലയിലെത്തിയ കുട്ടികള്‍ക്കുള്ള ഉപഹാരം മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ് കുട്ടി നല്‍കും. നാലാം ക്ലാസ് യോഗ്യതാ പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ ഖാദര്‍ നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സൈതലവി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

English Summery
'Mazhavil Kazhchakal', a documentary of students
7:44 PM | 0 comments

മെയ് 27ന് സന്തോഷ് പണ്ഡിറ്റ് മലപ്പുറത്ത്

Written By mvarthasubeditor on Saturday, May 26, 2012 | 3:46 PM

മലപ്പുറം: മനസിന് ഇണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വിവാഹ രജിസ്‌ട്രേഷന്‍ രംഗത്ത് യുവാക്കളുടെ കൂട്ടായ്മയില്‍ മലപ്പുറത്ത് തുടക്കം കുറിക്കുന്ന മാരി കേരള മാട്രിമോണിയലിന്റെ ഉദ്ഘാടനം മെയ് 27ന് രാവിലെ 10ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം കുന്നുമ്മലിലെ പാണ്ടി ടവറില്‍ നടക്കുന്ന ചടങ്ങില്‍ സന്തോഷ് പണ്ഡിറ്റ് മുഖ്യാതിഥിയാകും. പി ഉബൈദുല്ല എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ, വൈസ് ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ എം പി മുഹമ്മദ്, കെ പി അനില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ടി സുഹൈല്‍ (എം ഡി), പി കെ എം നാഫി (മാര്‍ക്കറ്റിംഗ് മാനേജര്‍), കെ പി സഫ്വാന്‍ (മാനേജര്‍) സംബന്ധിച്ചു.

English Summery
Santhosh Pandit in Malappuram on 27th
3:46 PM | 0 comments

അവധിക്കാലം പണം സ്വരൂപിക്കാന്‍ കുട്ടിപ്പട്ടാളങ്ങള്‍

Written By mvarthasubeditor on Sunday, May 6, 2012 | 7:20 PM

അടിച്ചുപൊളിക്കേണ്ട അവധിക്കാലം പണം സ്വരൂപിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയാണിവിടെ കുട്ടിപ്പട്ടാളങ്ങള്‍. മാഞ്ചുവടുകളിലും, കളിക്കളങ്ങളിലും ചിലവഴിച്ചിരുന്ന ഒഴിവു കാലങ്ങള്‍ കുട്ടിക്കച്ചവടങ്ങള്‍ക്ക്‌ വഴിമാറി വരുന്നു. സൈക്കിളുകളില്‍ കെട്ടിയുണ്ടാക്കിയ പെട്ടികളില്‍ ഐസ്‌ വില്‍പന, വീടിനടുത്ത്‌ തന്നെ റോഡു വക്കുകളില്‍ ഓലയും പ്ലാസ്‌റ്റിക്‌ ചാക്കുകളും കൊണ്ട്‌ മറച്ചുണ്ടാക്കിയ കൊച്ചു കടകള്‍. കടകളില്‍ വീട്ടില്‍ ഉപയോഗമില്ലാത്ത കുപ്പികളില്‍ പല വര്‍ണ്ണത്തിലുള്ള മിഠായികള്‍, അച്ചാറുകള്‍, വേനലിനെ പ്രധിരോധിക്കാന്‍ മോരുവെള്ളങ്ങള്‍, കൂടാതെ ലക്കി പ്രൈസുകള്‍. പണം കണ്ടെത്തുന്നതിന്‌ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്‌. ഇവ കൗതുകത്തിനു പുറമെ കുഞ്ഞുങ്ങളുടെ കാര്യപ്രാപ്‌തിയാണു തെളിയിക്കുന്നത്‌. കുഞ്ഞുകരങ്ങളില്‍ പണം സ്വരൂപിക്കുന്നതിനുള്ള കാണാകാഴ്‌ച്ചകള്‍. അവധിക്കാലം കഴിയുന്നതിന്ന്‌ മുന്‍പ്‌ സ്‌കൂള്‍ തുറക്കുമ്പോഴേക്കുള്ള കരുതി വെക്കല്‍. പുത്തനുടുപ്പും പുസ്‌തകങ്ങളും വാങ്ങാന്‍ അച്ചനമ്മമാരെ ഒരു കൈ സഹായിക്കല്‍ ഇങ്ങിനെ പോകുന്നു ഇവരുടെ കുഞ്ഞു ആഗ്രഹങ്ങള്‍. പൊരി വെയിലത്തു പന്തു തട്ടിയും, വാടമാങ്ങകള്‍ പൊറുക്കിത്തിന്നും അവധിക്കാലം തള്ളിനീക്കുന്നതിന്‌ പകരം, തണലില്‍ ഒതുങ്ങിയിരുന്ന്‌ കച്ചവടം നടത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും സന്തോഷമാണ്‌. കച്ചവടത്തിന്‍ മുതല്‍ മുടക്ക്‌ നല്‍കുന്നല്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. വമ്പന്‍ ലാഭം പ്രതീക്ഷിക്കുന്നതിന്ന്‌ പകരം മക്കളുടെ സുരക്ഷയും, കാര്യപ്രാപ്‌തി വര്‍ദ്ധിക്കലും മാത്രമ്‌ാണിവര്‍ ലക്ഷ്യം വെക്കുന്നത്‌. പൊട്ടക്കിണറുകളിലും, പുഴകളിലും, കരിങ്കല്‍ കോറികളിലും അപകടം പതിയിരിക്കുമ്പോള്‍ മക്കള്‍ സുരക്ഷിതമായി എപ്പോഴും കണ്ണു മുന്നില്‍ തന്നെ കാണുമെന്നതിനാല്‍ ഇത്തിരി പണം കൊടുത്തും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ രക്ഷിതാക്കള്‍.

- അച്ചു മാടമ്പി


Keywords: Student, Article, Achu Madambi, Vacation Times
7:20 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers