സന്തോഷ് പണ്ഡിറ്റ് കഥയെഴുതുകയാണ്‌; ആദ്യ നോവല്‍ 'നീലിമ നല്ല കുട്ടിയാണ്‌'

മലയാളത്തിന്റെ സ്വന്തം സകലകലാ വല്ലഭന്‍ സന്തോഷ് പണ്ഡിറ്റ് കഥയെഴുതുന്ന തിരക്കിലാണ്‌. 

സാഹിത്യരംഗവും തനിക്ക് വഴങ്ങുമെന്ന്‌ ആരാധകരെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താന്‍ ആദ്യനോവലുമായി എത്തുകയാണ്‌ സന്തോഷ്. നീലിമ നല്ല കുട്ടിയാണ്‌ എന്നാണ്‌ നോവലിന്റെ പേര്. 

ടെലിവിഷന്‍ രംഗത്ത് കന്നിപ്രവേശനം നടത്തിയ സന്തോഷ് പണ്ഡിറ്റിന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗത്വം നല്‍കിയ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ച് തീരുന്നതിന്‌ മുന്‍പേ തന്നെ കന്നി നോവല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്‌. 

പ്രമുഖ വാരികയായ മംഗളമാണ്‌ സന്തോഷിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. തന്റെ എല്ലാ കഴിവുകളേയും വാനോളം പുകഴ്ത്തുന്ന ആരാധകര്‍ തന്റെ നീലിമയേയും ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്‌ സന്തോഷ്.

English Summery
Santhosh Pandit to pen his first novel ‘Neelima Nalla Kuttiyaanu

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post