കോഴിക്കോടുകാരന്‍ ബാപ്പൂട്ടിയായി മമ്മുട്ടിയെത്തുന്നു. അതും പ്രമുഖ തിരക്കഥാ കൃത്തും സംവിധായകനുമായ രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിലൂടെ. മലബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കാര്‍ ഡ്രൈവറായിട്ടാണ് മമ്മുട്ടി വേഷമിടുന്നത്.
ചരിത്രം എന്ന ചിത്രം സംവിധാനം ചെയ്ത ജിഎസ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്.
മമ്മുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മുട്ടിയും രഞ്ജിത്തും ഒന്നിച്ച 'പ്രാഞ്ചിയേട്ടന്‍ ദി സെയിന്റിന്റെ വിജയം മലബാറിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
English Summery
Ranjith gets Bappootty ready for Mammootty!
Post a Comment