Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Tenchippalam. Show all posts
Showing posts with label Tenchippalam. Show all posts

നേവി­യില്‍ ചേരാന്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു

Written By mvarthasubeditor on Thursday, June 14, 2012 | 11:35 PM

തേഞ്ഞി­പ്പലം: നേവി­യില്‍ ചേരു­ന്ന­തിന് നീന്തല്‍പ­ഠി­ക്കാ­നായി വയ­ലിലെ മണ്‍കുഴി­യില്‍ നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങിയ കൂട്ടു­കാര്‍ മുങ്ങി­ മ­രിച്ചു. ഒള­കര കുന്നത്ത് കാരോ­ളില്‍ വിജ­യന്റെ മകന്‍ ജിബിന്‍(17), ക­ാരോളില്‍ ദാസന്റെ മകന്‍ ഷിജിന്‍ ദാസ് (17) എന്നി­വ­രാണ് മരി­ച്ച­ത്.­ ഇ­ന്നലെ വൈകീട്ട് മൂന്ന് മണി­യോ­ടെ­യാണ് സംഭവം.­ ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്കിയ ഇരു­വരും നേവി­യില്‍ ചേരു­ന്ന­തി­നായി തയ്യാ­റെ­ടു­ക്കു­ക­യാ­യി­രു­ന്നു. നേവി­യില്‍ ചേരുന്നതി­നുള്ള ഇന്റര്‍വ്യൂ­വില്‍ പങ്കെ­ടു­ക്കുന്ന­തിന് വേണ്ടി നീന്തല്‍ പഠി­ക്കാനാണ് ഇരു­വരും വയലിലെത്തി­യ­ത്. കളിമണ്‍ എടു­ത്ത­തിനെ തുടര്‍ന്ന് രൂപ­പ്പെട്ട കുഴി­യി­ലാണ് നീന്തല്‍ പഠി­ക്കാ­നി­റ­ങ്ങി­യ­ത്. മണ്‍കു­ഴിക്ക് സമീപം വിദ്യാര്‍ഥി­ക­ളുടെ വസ്ത്രവും മൊബൈല്‍ ഫോണും കിട­ക്കു­ന്നത് ശ്രദ്ധ­യില്‍ പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വയ­ലിലെ തൊഴി­ലാ­ളി­കള്‍ നാട്ടു­കാരെ അറി­യി­ക്കു­കയും തിര­ച്ചില്‍ നട­ത്തു­ക­യു­മാ­യി­രു­ന്നു. ­ഒ­രാ­ളുടെ മൃത­ദേഹം പെട്ടെന്ന് കണ്ടെ­ത്താ­നാ­യെ­ങ്കിലും മണി­ക്കൂ­റു­കള്‍ നീണ്ട തിര­ച്ചി­ലി­നൊ­ടു­വി­ലാണ് രണ്ടാ­മത്തെ മൃത­ദേഹം കണ്ടെ­ത്താ­നാ­യ­ത്.­ തി­രൂ­ര­ങ്ങാടി താലൂക്ക് ആശു­പ­ത്രി­യില്‍ പോസ്റ്റു­മോര്‍ട്ടം നട­ത്തി. ഇരു­വ­രു­ടെയും മൃത­ദേഹം ഇന്ന് സംസ്‌ക­രി­ക്കും.

രേ­ണു­ക­യാണ് ജിബിന്റെ മാതാ­വ്.­ സ­ഹോ­ദ­ര­ങ്ങള്‍: വിപിന്‍,­ കാ­വ്യ. വസ­ന്ത­യാണ് ഷിബിന്‍ ദാസിന്റെ മാതാ­വ്. സഹോ­ദ­ര­ങ്ങള്‍: സിനില്‍ ദാസ്, ഷിബിന്‍ ദാസ്. ജിബിന്‍ ചേളാരി വൊക്കേ­ഷ­ണല്‍ ഹയര്‍ സെക്ക­ണ്ടറി സ്‌കൂളിലും ഷിജിന്‍ ദാസ് തിരൂ­ര­ങ്ങാടി ഗവ.­ഹ­യര്‍സെ­ക്ക­ണ്ടറി സ്‌കൂളിലുമാണ് ഹ­യര്‍ സെക്ക­ണ്ടറി പഠനം പൂര്‍ത്തി­യാ­ക്ക­യ­ത്.
English Summery
Friends drowned dead
11:35 PM | 0 comments

വിദ്യാര്‍ഥി­ക­ളുടെ മര­ണ­ത്തിന് കാര­ണ­മാ­യത് കളി­മണ്ണ് എടുത്ത കുഴിതേ­ഞ്ഞി­പ്പ­ലം: ഉ­റ്റ­സു­ഹൃ­ത്തു­ക്ക­ളാ­യ ഒ­ള­ക­ര പു­ക­യൂര്‍­കു­ന്ന­ത്ത് കാ­രോ­ളില്‍ വി­ജ­യ­ന്റെ മ­കന്‍ ജി­പിന്‍ (17), കാ­രോ­ളില്‍ ദാ­സ­ന്റെ മ­കന്‍ ഷി­ജിന്‍­ദാ­സ് (17) എ­ന്നി­വ­രു­ടെ മ­ര­ണ­ത്തി­ന് വ­ഴി­യൊ­രു­ക്കി­യ­ത് ക­ളി­മണ്‍ ഖ­ന­ന­ത്തി­നാ­യി വ­യ­ലില്‍ നിര്‍­മി­ച്ച കു­ഴി­യി­ലെ വെ­ള­ള­ക്കെ­ട്ട്. പെ­രു­വ­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ലെ ഏ­നാ­വൂര്‍ വ­യ­ലി­ലെ കു­ഴി­യി­ലാ­ണ് ഇ­വര്‍ നീ­ന്തല്‍­പ­ഠി­ക്കാ­നാ­യി ഇ­റ­ങ്ങി­യ­ത്. പെ­രു­വ­­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളില്‍ ക­ളി­മണ്‍ ഖ­ന­ന­വും വ­യല്‍­നി­ക­ത്ത­ലും വ്യാ­പ­ക­മാ­ണെ­ന്ന കാ­ര്യം സി­റാ­ജ് നേ­ര­ത്തെ വാര്‍­ത്ത നല്‍­കി­യി­രു­ന്നു. പ­ഞ്ചാ­യ­ത്തി­ലെ ചീ­നി­പ്പാ­ടം, ഏ­നാ­വൂര്‍, ചു­ള്ളി­യോ­ട് എ­ന്നി­വി­ട­ങ്ങ­ളി­ലെ വ­യ­ലു­ക­ളി­ലാ­ണ് വന്‍­തോ­തി­ലു­ള്ള ക­ളി­മണ്‍­ഖ­ന­നം ന­ട­ക്കു­ന്ന­ത്. ഇ­തേ തു­ടര്‍­ന്ന് വ­യ­ലു­ക­ളില്‍ വ­ലി­യ കു­ഴി­കള്‍ രൂ­പ­പ്പെ­ട്ടി­ട്ടു­ണ്ട്. ര­ണ്ട് വര്‍­ഷം മു­മ്പ് ചീ­നി­പ്പാ­ട­ത്ത് ഇ­ത്ത­ര­ത്തി­ലു­ള്ള വെ­ള്ള­ക്കു­ഴി­യില്‍ വീ­ണ് ര­ണ്ട് പേര്‍ മ­രി­ച്ചി­രു­ന്നു. അ­ടി­ക്ക­ടി ദു­ര­ന്ത­മു­ണ്ടാ­യി­ട്ടും ക­ളി­മണ്‍ ഖ­ന­നം നിര്‍­ത്തി­വെ­ക്കാ­നോ വ­യല്‍ നി­ക­ത്തല്‍ ത­ട­യാ­നോ അ­ധി­കൃ­തര്‍ ത­യ്യാ­റെ­ടു­ക്കാ­ത്ത­താ­ണ് ദു­ര­ന്ത­ങ്ങള്‍ ആ­വര്‍­ത്തി­ക്കാന്‍ ഇ­ട­യാ­ക്കു­ന്ന­ത്. അ­യല്‍ ജി­ല്ല­ക­ളി­ലെ ഓ­ട്. ഇ­ഷ്­ടി­ക നിര്‍­മാ­ണ ഫാ­ക്­ട­റി­ക­ളി­ലേ­ക്കാ­ണ്് ഇ­വി­ടെ നി­ന്ന് മ­ണ്ണ് എ­ടു­ക്കു­ന്ന­ത്. വ­യ­ലു­കള്‍ കു­റ­ഞ്ഞ വി­ല­ക്ക് വാ­ങ്ങി­യാ­ണ് ക­ളി­മണ്‍­ഖ­ന­നം. പാ­രി­സ്ഥി­തി­ക പ്ര­ശ്‌­ന­വും കു­ടി­വെ­ള്ള ക്ഷാ­മ­വും രൂ­ക്ഷ­മാ­യ­തോ­ടെ ഇ­തി­നെ­തി­രെ നാ­ട്ടു­കാര്‍ രം­ഗ­ത്തെ­ത്തി­യി­രു­ന്നു. ക­ളി­മണ്‍ എ­ടു­ത്ത­തി­നെ തു­ടര്‍­ന്ന് രൂ­പ­പ്പെ­ട്ട കു­ഴി­ക­ളില്‍ വെ­ള്ളം നി­റ­ഞ്ഞ­ത് അ­പ­ക­ട­ങ്ങള്‍­ക്ക് കാ­ര­ണ­മാ­കു­മെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി മു­ഖ്യ­മ­ന്ത്രി, ജി­ല്ലാ ക­ല­ക്­ടര്‍, വി­ല്ലേ­ജ് ഓ­ഫീ­സര്‍ തു­ട­ങ്ങി­യ­വര്‍­ക്ക് നാ­ട്ടു­കാര്‍ പ­രാ­തി നല്‍­കി­യി­രു­ന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ക­ളി­മണ്‍ ഖ­ന­നം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നും കു­ഴി­കള്‍ നി­ക­ത്ത­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ട് മെ­മ്മോ നല്‍­കി­യി­രു­ന്നെ­ങ്കി­ലും രാ­ത്രി­സ­മ­യ­ങ്ങ­ളില്‍ ഖ­ന­നം ന­ട­ത്തു­ക­യാ­ണ് ചെ­യ്­തി­രു­ന്ന­ത്.
ഇ­ന്ന­ലെ മ­രി­ച്ച ജി­പിന്‍ ചേ­ളാ­രി വെ­ക്കേ­ഷ­ണല്‍ ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ലും ഷി­ജിന്‍­ദാ­സ് തി­രൂ­ര­ങ്ങാ­ടി ഗ­വ. ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ല്‍ നി­ന്നും ഈ വര്‍­ഷ­മാ­ണ് പ്ല­സ് ടു ക­ഴി­ഞ്ഞ­ത്. നേ­വി­യില്‍ ചേ­രു­ന്ന­തി­ന് വേ­ണ്ടി നീ­ന്തല്‍­പ­ഠി­ക്കാ­നാ­ണ് ക­ളി­ക്കൂ­ട്ടു­കാ­രാ­യ ഇ­രു­വ­രും വ­യ­ലി­ലെ­ത്തി­യ­ത്. ഇ­വ­രെ ഏ­റെ സ­മ­യം ക­ഴി­ഞ്ഞി­ട്ടും കാ­ണാ­തി­രു­ന്ന­തി­നെ തു­ടര്‍­ന്ന് ന­ട­ത്തി­യ തി­ര­ച്ചി­ലില്‍ വെ­ള്ള­ക്കു­ഴി­ക്ക് സ­മീ­പ­ത്ത് നി­ന്ന് ഇ­വ­രു­ടെ വ­സ്­ത്ര­ങ്ങ­ളും മൊ­ബൈല്‍­ഫോ­ണും വ­യില്‍ ജോ­ലി­ചെ­യ്­തി­രു­ന്ന കര്‍­ഷ­ക­രാ­ണ് ക­ണ്ടെ­ത്തി­യ­ത്. പി­ന്നീ­ട് നാ­ട്ടു­കാ­രെ അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. മ­രി­ച്ച ഷി­ജിന്‍­ദാ­സി­ന് ക­ഴി­ഞ്ഞ പ്ല­സ് ടു പ­രീ­ക്ഷ­യില്‍ മു­ഴു­വന്‍ വി­ഷ­യ­ങ്ങള്‍­ക്കും എ­പ്ല­സ് ല­ഭി­ച്ചി­രു­ന്നു. ~­ഒ­രു­മി­ച്ച് ക­ളി­ച്ച് വ­ളര്‍­ന്ന കൂ­ട്ടു­കാ­രു­ടെ വേര്‍­പാ­ട് നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്­ത്തി.
Keywords:Mlappuram,Tenhippalam, Obituary
11:42 AM | 0 comments

രക്ഷിതാക്കള്‍ക്കായി ശില്‍പ­ശാല സംഘ­ടി­പ്പിച്ചു

Written By mvarthasubeditor on Saturday, June 2, 2012 | 9:35 AM

തേഞ്ഞി­പ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിങ്ങ് രക്ഷിതാക്കള്‍ക്കായി നടത്തിയ ആര്‍ട്ട് ഓഫ് പേരന്റിങ്ങ് പരിശീലന പരിപാടി സമാപിച്ചു. ‘ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ മൂന്ന് ദിവസത്തെ ശില്‍പശാലയില്‍ സംബന്ധിച്ചു. സമാപന ചടങ്ങില്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് സിസ്റ്റര്‍ കാതറിന്‍ ചാക്കോ ആശംസകളര്‍പ്പിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് സെക്ഷന്‍ ഓഫീസര്‍ അബ്ദുള്‍ അഹദ് പതിയില്‍ സ്വാഗതവും പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സഫ് വാന്‍ നന്ദിയും പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫോര്‍ കപ്പിള്‍സ്, ദി ആര്‍ട്ട് ഓഫ് ടീച്ചിങ്ങ് എന്നീ കോഴ്‌സുകള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പഠിതാക്കള്‍ മുന്നോട്ട് വെച്ചു.
9:35 AM | 0 comments

കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ഷിക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു

തേഞ്ഞി­പ്പലം:സര്‍വ്വകലാശാലാ തലത്തില്‍ ക്വിസ് പ്രതിഭയെ കണ്ടെത്തുന്നതിന,് കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ഷിക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മുന്നൂറ്റിഅന്‍പതോളം അഫിലിയേറ്റ് കോളേജുകളിലെയും, പഠന വകുപ്പുകളിലെയും, മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ വിവിധ ഘട്ടങ്ങളിലായി പങ്കെടുപ്പിച്ച് കൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് ആവിഷ്‌കരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം അറിയിച്ചു.
ക്വിസ് ചാമ്പ്യന്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായി ഈ മേഖലയിലെ വിദഗ്ദധര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതിക്ക് രൂപം നല്‍കി.സിമിതി രൂപീ­ക­രണ ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം ഉദ്ഘാ­ടനം ചെയ്തു. ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യാ­ഥി­യാ­യി­രു­ന്നു. സനേഹജ് ശ്രീനിവാസ് അധ്യക്ഷത വഹി­ച്ചു. വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡീന്‍ പിവി വത്സരാജ്, അബ്ദുള്‍ ലത്തീഫ് നഹ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഹമ്മദ് ദാവൂദ് സ്വാഗതവും, മുജീബ് നന്ദിയും പറഞ്ഞു.
9:33 AM | 0 comments

ടോള്‍ പിരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും: ആക്ഷന്‍ കൗണ്‍സില്‍

Written By kvartha desk on Friday, May 18, 2012 | 3:37 PM


തേഞ്ഞിപ്പാലം: ദേശീയ പാത ബി ഒ ടി വല്‍കരിച്ച് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്വാഗതമാടിലും ഇടിമൂഴിക്കലും ടോള്‍ പിരിവിനുള്ള കൗണ്ടറുകള്‍ നിര്‍മിച്ച് ടോള്‍ പിരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ യോഗം മുന്നറിയിപ്പ് നല്‍കി. ചമ്രവട്ടം പാലത്തില്‍ ടോള്‍ ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയില്‍ പര്യടനം നടത്തുന്ന ടോള്‍ വിരുദ്ധ ജാഥക്ക് വൈകുന്നേരം അഞ്ച് മണിക്ക് ഇടിമൂഴിക്കലും ആറു മണിക്ക് ചേളാരിയിലും സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു. ചേളാരിയില്‍ ചേര്‍ന്ന യോഗം ഡോ ആസാദ് ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം,കടവത്ത് മൊയ്തീന്‍ കുട്ടി, ലബ്ബന്‍ കാക്കഞ്ചേരി, എന്‍ കുഞ്ഞാലന്‍ ഹാജി കൈതോന്‍ മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

English Summery
Will resist the attempt to toll says Action Council
3:37 PM | 0 comments

അനധൃകൃത ഗ്യാസ് സിലിന്‍ഡറുകള്‍ പിടികൂടി

Written By Malappuram News on Wednesday, May 9, 2012 | 3:40 PM

തേഞ്ഞിപ്പലം: വേങ്ങര കച്ചേരിപ്പടിയിലെ അനധൃകൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തില്‍ നിന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ പിടികൂടി. തേഞ്ഞിപ്പലം പോലീസാണ് പതിനെട്ട് ഗ്യാസ് സിലിന്‍ഡറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. വേങ്ങര കൂരിയാട് സ്വദേശി പാറഞ്ചേരി അബു(59) ന്റെ കടയില്‍ നിന്നാണ് സിലിന്‍ഡറുകള്‍ കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് തേഞ്ഞിപ്പലത്തെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ അനധൃകൃതമായി സൂക്ഷിച്ച നൂറിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ പോലീസ് പിടികൂടിയിരുന്നു.

Keywords: Tenchippalam, Vengara, Malappuram, Arrest, Gas Cylinder , കേരള, 
3:40 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers