തേഞ്ഞിപ്പലം: വേങ്ങര കച്ചേരിപ്പടിയിലെ അനധൃകൃത ഗ്യാസ് ഫില്ലിങ്ങ് കേന്ദ്രത്തില്‍ നിന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ പിടികൂടി. തേഞ്ഞിപ്പലം പോലീസാണ് പതിനെട്ട് ഗ്യാസ് സിലിന്‍ഡറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. വേങ്ങര കൂരിയാട് സ്വദേശി പാറഞ്ചേരി അബു(59) ന്റെ കടയില്‍ നിന്നാണ് സിലിന്‍ഡറുകള്‍ കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് തേഞ്ഞിപ്പലത്തെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ അനധൃകൃതമായി സൂക്ഷിച്ച നൂറിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ പോലീസ് പിടികൂടിയിരുന്നു.
Keywords: Tenchippalam, Vengara, Malappuram, Arrest, Gas Cylinder , കേരള,
Post a Comment