തേഞ്ഞിപ്പാലം: ദേശീയ പാത ബി ഒ ടി വല്‍കരിച്ച് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്വാഗതമാടിലും ഇടിമൂഴിക്കലും ടോള്‍ പിരിവിനുള്ള കൗണ്ടറുകള്‍ നിര്‍മിച്ച് ടോള്‍ പിരിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ യോഗം മുന്നറിയിപ്പ് നല്‍കി. ചമ്രവട്ടം പാലത്തില്‍ ടോള്‍ ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലയില്‍ പര്യടനം നടത്തുന്ന ടോള്‍ വിരുദ്ധ ജാഥക്ക് വൈകുന്നേരം അഞ്ച് മണിക്ക് ഇടിമൂഴിക്കലും ആറു മണിക്ക് ചേളാരിയിലും സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു. ചേളാരിയില്‍ ചേര്‍ന്ന യോഗം ഡോ ആസാദ് ഉദ്ഘാടനം ചെയ്തു. പി കെ പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം,കടവത്ത് മൊയ്തീന്‍ കുട്ടി, ലബ്ബന്‍ കാക്കഞ്ചേരി, എന്‍ കുഞ്ഞാലന്‍ ഹാജി കൈതോന്‍ മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
English Summery
Will resist the attempt to toll says Action Council
Post a Comment