Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Sports. Show all posts
Showing posts with label Sports. Show all posts

യൂറോ ആവേശമാക്കി ഇരുമ്പുചോല സ്‌കൂള്‍ വിദ്യാര്‍ഥികളും

Written By mvarthasubeditor on Thursday, June 28, 2012 | 8:52 AM

തിരൂരങ്ങാടി: നാടെങ്ങും യൂറോ ലഹരി പടര്‍ന്നപ്പോള്‍ ഏആര്‍ നഗര്‍ ഇരുമ്പുചോല എ യു പി സ്‌കൂളില്‍ യൂറോ ആരവം. 

ബൂട്ടും ജെഴ്‌സിയും അണിഞ്ഞ് ആണ്‍കുട്ടികളും യൂനിഫോമില്‍ എത്തിയ പെണ്‍കുട്ടികളും ഷൂട്ടൗട്ട് മത്സരത്തിനിറങ്ങിയപ്പോള്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സയ്യിദ് ഹുസൈനും ആവേശം മൂത്തു. 

ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹുസൈന്‍ മലയാളത്തില്‍ പാട്ടും പാടിയാണ് കളിക്കളത്തില്‍ ഇറങ്ങിയത്. ഇത് വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. മത്സരം പി ടി എ പ്രസിഡന്റ് കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. 

പ്രധാനാധ്യാപകന്‍ പി കെ അബ്ദുര്‍റസാഖ് അധ്യക്ഷത വഹിച്ചു. കായിക അധ്യാപകന്‍ കെ കെ ഹംസക്കോയ, പി ടി അനസ്, ടി ശാഹുല്‍ ഹമീദ് പ്രസംഗിച്ചു. യൂറോക്കപ്പ് പ്രവചന മത്സരവും നടന്നു.

English Summery
School students in Euro thrill 
8:52 AM | 0 comments

ഒളിമ്പിക്‌സ് മെഡലില്‍ പ്രതീക്ഷയുണ്ടെന്ന് ഇര്‍ഫാന്‍

Written By Malappuram News on Wednesday, May 30, 2012 | 8:53 AM

മലപ്പുറം: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷകള്‍ക്കു ചിറകുനല്‍കി ഇര്‍ഫാന്‍ മെയ് 30ന് പരിശീലനത്തിനായി ബംഗലുരുവിലേക്ക് പുറപ്പെടും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി നടത്തത്തില്‍ സ്വര്‍ണ്ണം നേടാനാവുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് ഒളിമ്പിക്‌സ് യോഗ്യത നേടിയ കെ ടി ഇര്‍ഫാന്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍.
സ്വര്‍ണ്ണം കൊയ്യാന്‍ നടത്തത്തിന്റെ ഗതിവേഗം കൂട്ടാനുള്ള തീവ്ര പരീശീലനത്തിലാണ് മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശിയായ കോലോത്തും തൊടി ഇര്‍ഫാന്‍. ഇന്ത്യന്‍ കോച്ച് ഗുരുദേവ് സിങിന്റെ കീഴില്‍ മികച്ച പരിശീലനമാണ് ലഭിക്കുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 20 കിലോമീറ്റര്‍ നടത്തത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരനായ റഷ്യന്‍ താരം നേടിയ 1:20 ഒരു മണിക്കൂറിനുള്ളില്‍ മറികടക്കാനായാല്‍ മെഡല്‍ നേടാമെന്നാണ് ഇര്‍ഫാന്റെ പ്രതീക്ഷ. യോഗ്യതാ മല്‍സരത്തില്‍ 1:22:09 മണിക്കൂറിനുള്ളിലാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്ത്യയില്‍ നിന്നു നടത്തത്തില്‍ യോഗ്യത നേടിയ മൂന്നു പേരില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ ആര്‍മിയിലെ ഹവില്‍ദാറായ ഇര്‍ഫാനുള്ളത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുള്ള അത്‌ലറ്റിക് ഫെഡറേഷന്റെ ഒമ്പതുപേരുടെ പട്ടികയില്‍ ഇര്‍ഫാനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലസ്ടു മുതല്‍ നടത്ത മല്‍സരങ്ങളില്‍ മികവ് തെളിയിച്ച ഇര്‍ഫാന് നിരിവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നടത്ത മല്‍സരത്തില്‍ ഒളിമ്പിക്‌സില്‍ ഇടം നേടുന്ന ആദ്യ മലയാളിയാണ് ഈ യുവാവ്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രിയോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഇതുവരെ ഈ കായിക താരത്തെ വിളിച്ച് അഭിനന്ദിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഇര്‍ഫാന്‍ തന്നെ പറയുന്നു. മല്‍സരത്തിനോ പരിശീലനത്തിനോ സംസ്ഥാന സര്‍ക്കാറിന്റെ വക യാതൊരു സഹായ വാഗ്ദാനവും ഇതുവരെ ലഭിച്ചിട്ടുമില്ല. സ്‌പോണ്‍സര്‍മാരെയും ലഭിച്ചിട്ടില്ല. സാധാരണ കുടുംബത്തിലെ അംഗമായ ഇര്‍ഫാന് കിട്ടിയ ട്രോഫികളും പതക്കങ്ങളും വെക്കാനുള്ള അലമാര പോലും വീട്ടിലില്ലാത്ത സ്ഥിതിയാണ്. ബംഗലുരുവില്‍ നാളെ തുടങ്ങുന്ന പരിശീലനത്തിന് റഷ്യന്‍ കോച്ചായ ഫെര്‍ണാഡസും ഉണ്ടാകും. ലണ്ടനിലെ കാലാവസ്ഥക്കനുസരിച്ച് ശരീരത്തെ പാകപ്പെടുത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍. ഒളിമ്പിക്‌സ് മല്‍സരങ്ങള്‍ നടക്കുക വൈകുന്നേരമായതിനാല്‍ പരിശീലന സമയം വൈകുന്നേരമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാന്‍ ഒരുമാസം മുമ്പെങ്കിലും ഇംഗ്ലണ്ടിലെത്തണമെന്നാണ് ഇര്‍ഫാന്റെ ആഗ്രഹം.

kEYWORDS: Malappuram, Sports, Olympics, കേരള, Irfan
8:53 AM | 0 comments

ഇര്‍ഫാന് ജന്‍മ നാടിന്റെ ആദരം

Written By Malappuram News on Friday, May 25, 2012 | 1:25 AM

മലപ്പുറം: ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് മത്സരത്തിലേക്ക് യോഗ്യത നേടിയ മലപ്പുറം സ്വദേശിയായ ഇര്‍ഫാന് ജന്‍മനാടിന്റെ ആദരം. കീഴുപറമ്പ് കുനിയില്‍ കോലത്തുംതൊടി മുസ്തഫ-സുലൈഖ ദമ്പതികളുടെ മകനായ ഇര്‍ഫാന്‍ മോസ്‌കോയില്‍ നടന്ന 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് നടന്ന് കയറിയത്. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് നടത്തത്തിന് ഒരാള്‍ യോഗ്യത നേടുന്നതത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏഴാമത്തെ താരമാണ് ഇര്‍ഫാന്‍. മലപ്പുറം ജില്ലയില്‍ നിന്ന് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ താരവുമാണ്. അടുത്ത ആഗസ്റ്റിലാണ് ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ലുധിയാനയില്‍ നിന്ന് പരിശീലനം നേടിയാണ് ഇര്‍ഫാന്‍ മോസ്‌കോയില്‍ യോഗ്യതാ ടെസ്റ്റിനെത്തിയത്. അവിടെ നിന്ന് ഈമാസം 12ന് എ ഗ്രേഡോടെ ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഇന്നലെ മോസ്‌കോയില്‍ നിന്നെത്തിയ ഇര്‍ഫാന് നാട്ടില്‍ ഗംഭീര സ്വീകരമാണ് ഒരുക്കിയിരുന്നത്. ബാംഗ്ലൂര്‍ വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇര്‍ഫാനെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. കുനിയില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉപഹാരം നല്‍കി.

Keywords: Malappuram, Areekode, Sports, കേരള, 
1:25 AM | 0 comments

പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി

Written By Malappuram News on Monday, May 14, 2012 | 9:28 AM

തിരൂര്‍: തിരൂരില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ പുരുഷ-വനിതാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 110 പോയിന്റുനേടി തിരുവനന്തപുരം ജില്ല ഓവറോള്‍ കിരീടം നേടി. 69 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനവും 66 പോയിന്റോടെ ആലപ്പുഴ മൂന്നാം സ്ഥാനവും നേടി.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 60 പോയിന്റു നേടി തിരുവനന്തപുരം ചാമ്പ്യന്മാാരായി. 48 പോയിന്റുകള്‍ നേടി എറണാകുളവും 47 പോയിന്റുകള്‍ നേടി ആലപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സബ്ജൂനിയര്‍ സ്‌ട്രോംഗ് മാന്‍ ഓഫ് കേരളയായി ആലപ്പുഴയുടെ വിന്റസ്റ്റണ്‍ പോളികാര്‍പ്പും സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരളയായി തിരുവനന്തപുരത്തെ ഫാത്തിമാബീവിയും തിരഞ്ഞെടുക്കപ്പെട്ടു. ക്ലാസിക് വിഭാഗത്തില്‍ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയര്‍ ക്ലാസിക് വിഭാഗത്തില്‍ സ്‌ട്രോംഗ് മാന്‍ ഓഫ് കേരളയായി തൃശൂരിലെ പി എസ് സുബീഷിനെയും സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരളയായി മലപ്പുറത്തിന്റെ അശ്വതിയെയും തിരഞ്ഞെടുത്തു. ഷൈനി വില്‍സണ്‍, പത്മിനി ശെല്‍വരാജ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Keywords: Sports, Tirur, Malappuram, കേരള, 
9:28 AM | 0 comments

ജില്ലാ ക്രിക്കറ്റ് ടീമിനെ റിന്‍സി തോമസ് നയിക്കും

Written By Malappuram News on Saturday, May 12, 2012 | 11:55 AM

പെരിന്തല്‍മണ്ണ: 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഉത്തരമേഖലാ അന്തര്‍ജില്ലാ മത്സരങ്ങള്‍ക്കായുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിനെ നിലമ്പൂര്‍ ഉപ്പട സ്വദേശിനി റിന്‍സി തോമസ് നയിക്കും. സി. എച്ച്. എസ്. എസ്. പോത്തുകല്‍ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.
 നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി കെ. എം. ജെസ്റ്റീനയാണ് വൈസ് ക്യാപ്റ്റന്‍. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
 മറ്റ് ടീം അംഗങ്ങള്‍ അനുഷ. ബി. നായര്‍, അന്‍സ എത്സി അലക്‌സ്, അമ്പിളി. ബി. നായര്‍, എഫ്. ഫ്രന്‍സി ലയാല്‍, കെ. സ്‌നേഹ പ്രസാദ്, ഗംഗ. ജി. നായര്‍, ടി. ജെ. ജിന്‍സി, വി. റിന്‍ഷ, അക്ഷര. പി. നായര്‍, ഐറിന്‍ എലിസബത്ത് ഷാജി, യു. ആര്‍. ഉത്തര, കെ. ടി. റനീഷ, വിഷ്ണുപ്രിയ, ടീം മാനേജര്‍ ഐ. മറിയമ്മ.
 മത്സരങ്ങള്‍ 16 മുതല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. മലപ്പുറത്തിന്റെ ആദ്യമത്സരം വയനാടുമായിട്ടാണ്.

Keywords:Cricket, Sports, Malappuram, Perinthalmanna, കേരള, 
11:55 AM | 0 comments

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്

Written By Malappuram News on Tuesday, May 1, 2012 | 3:30 PM

മഞ്ചേരി: പാപ്പിനിപ്പാറ സ്പാര്‍ക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെയ് 6ന് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 9995863959, 9567701888 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Keywords: Sports, Cricket, Manjeri, Malappuram, 
3:30 PM | 0 comments

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വക്കേഷന്‍ 28ന്

Written By Malappuram News on Thursday, April 26, 2012 | 10:19 AM

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് കോണ്‍വക്കേഷനും കായികതാര സംഗമവും ഏപ്രില്‍ 28ന് നടക്കും. ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് മേളകള്‍, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേട്ടം കൊയ്ത സര്‍വകലാശാലയിയെ പ്രമുഖരെ ഒരേ വേദിയില്‍ അണിനിരത്തുന്നതായിരുക്കും പരിപാടിയെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ പദ്ധതിയുടെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഒളിമ്പ്യന്‍ പി ടി ഉഷ, എം ഡി വല്‍സമ്മ, റോസക്കുട്ടി, അഞ്ജു ബോബിജോര്‍ജ്, സുഭാഷ് ജോര്‍ജ്, സാറാമ്മ, ജോസ് ജോര്‍ജ്, സിറില്‍ സി വള്ളൂര്‍, സാലി ജോസഫ്, ജെയ്‌സമ്മ മുത്തേടത്ത്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, ഡോ ബഷീര്‍, ഷറഫലി പാപ്പച്ചന്‍, ബെന്നി, ജോപോള്‍ അഞ്ചേരി, ഹക്കീം തുടങ്ങിയവര്‍ കായികതാര സംഗമത്തിന് എത്തും. ഇതേ വേദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ കാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. ഇതോടൊപ്പം സമര്‍പ്പിക്കുന്ന 100 കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംംപ്ലക്‌സ് പദ്ധതി കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വപ്ന പദ്ധതിയാണെന്നും വൈസ് ചാന്‍സര്‍ പറഞ്ഞു.
പരിപാടി സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ബിരുദദാന പ്രഭാഷണവും സ്‌പോര്‍ട്‌സ് കിറ്റിന്റെ വിതരണനവും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കും. പൂര്‍വ കായികതാര സംഗമത്തിന്റെ ഉദ്ഘാടനവും കാഷ് അവാര്‍ഡ് വിതരണവും സ്‌പോര്‍ട്‌സ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോ വിസി കെ രവീന്ദ്രനാഥ്, കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ വിപി സക്കീര്‍ ഹുസ്സൈന്‍, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പിഎം നിയാസ് സംബന്ധിച്ചു.

Keywords: Calicut University, Kozhikode, Sports, 
10:19 AM | 0 comments

കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ 28ന്

Written By Malappuram News on Wednesday, April 18, 2012 | 12:27 AM

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വെക്കേഷന്‍ ഏപ്രില്‍ 28ന് നടത്താന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷത്തെ(2007-2012) അഖിലേന്ത്യാ മത്സരങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി വിവിധ ഇനങ്ങളിലായി ഉന്നത വിജയം നേടിയ കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡും, സ്‌പോര്‍ട്‌സ് കിറ്റുകളും നല്‍കപ്പെടുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി കേന്ദ്ര മന്ത്രി ഇ അഹമ്മദ്, കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുര്‍റബ്ബ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി കെ ബി. ഗണേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കായിക യശസ്സുയര്‍ത്തിയ പഴയ അന്തര്‍ദേശീയ താരങ്ങളും കോച്ചുകളും പരിപാടിയില്‍ ഒത്തുചേരും. പത്മശ്രീ അവാര്‍ഡുജേതാക്കളായ പിടി ഉഷ, എംഡി വല്‍സമ്മ, അഞ്ജു ബോബി ജോര്‍ജ്ജ്, അര്‍ജുന അവാര്‍ഡ് ജേതാക്കളായ കെ സാറാമ്മ, സാലി ജോസഫ്, റോസക്കുട്ടി, മേഴ്‌സി കുട്ടന്‍ സിറില്‍ സി.വള്ളൂര്‍, ജോര്‍ജ്ജ് തോമസ്, ജോസഫ് എബ്രഹാം, സിനിമോള്‍ പൗലോസ് തുടങ്ങി വാഴ്‌സിറ്റിയുടെ അന്തര്‍ ദേശീയ താരങ്ങളായ ഡോ. ബഷീര്‍, ഇബ്‌റാഹിം ചീനിക്ക , പാപ്പച്ചന്‍, ഷറഫലി, ജോപോള്‍ അഞ്ചേരി തുടങ്ങി നിരവധി അന്തര്‍ ദേശീയ താരങ്ങളാണ് പങ്കെടുക്കുക.
12:27 AM | 0 comments

മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി

Written By Malappuram News on Saturday, April 7, 2012 | 8:37 AM

ഷൊറണൂര്‍ : കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് വനിതാവിഭാഗം സംസ്ഥാന കലാകായികമേളയില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. പാലക്കാടിനാണ് രണ്ടാംസ്ഥാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറോളംപേര്‍ പങ്കെടുത്തു.
ഒന്നാംദിവസം കലാമത്സരങ്ങളും രണ്ടാംദിവസം കായികമത്സരങ്ങളുമാണ് നടന്നത്. എ വി ഖദീജ -പാലക്കാട്, വി ബീന -കൊല്ലം എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.ഷൊറണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ടി സീന അധ്യക്ഷയായി. യോഗത്തില്‍ കെ പി സറഫുന്നിസ, ഇ രാഘവന്‍, പി മുഹമ്മദ്, കെ കൃഷ്ണകുമാര്‍, അഡ്വ പി എം ജയ, സി രുഗ്്മിണി, ബീന, എസ് കൃഷ്ണദാസ്, റെജീന പ്രസംഗിച്ചു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ എം ആര്‍ മുരളി സമ്മാനിച്ചു.
8:37 AM | 0 comments

അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

Written By Malappuram News on Thursday, March 22, 2012 | 12:05 PM


ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സി. ബസ്സാമി കായികോത്സവത്തോടനുബന്ധിച്ചുള്ള അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. രാത്രി 9.30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഞ്ചേരിയും മങ്കടയും തമ്മില്‍ മല്‍സരിക്കും. 10.30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പൊന്നാനിയും കോട്ടക്കലും തമ്മില്‍ മല്‍സരിക്കും. ശാര സിത്തീനിലെ തഹ്‌ലിയ ഐകിയക്ക് സമീപമുള്ള ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
12:05 PM | 0 comments

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Written By Malappuram News on Wednesday, March 21, 2012 | 6:56 PM

ദമാം: നവോദയ ദമാം സെന്റര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷട്ടില്‍, ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഏപ്രില്‍ 27 ന് നടത്താന്‍ തീരുമാനിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചായിരിക്കും ടൂര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്നും ടീമുകളില്‍ നിന്നും കളിക്കാരെ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502106869, 0568854945
6:56 PM | 0 comments

കായിക ഉപകരണങ്ങള്‍ക്ക് വിലവര്‍ധിക്കുന്നു

Written By kvartha desk on Friday, March 16, 2012 | 12:33 PM

മലപ്പുറം: കായിക ഉപകരണങ്ങള്‍ക്ക് വിലവര്‍ധിക്കുന്നു. വില്‍പന നികുതി കൂടിയതും ഇന്ധന വില, റബര്‍ എന്നിവയുടെ വര്‍ധനവാണ് വിവിധ കായിക ഉപകരണങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 50 ശമാനത്തിന് മുകളിലാണ് വിലവര്‍ധനവുണ്ടായത്. ഫുട്‌ബോളിനാണ് കൂടുതലായി വില വര്‍ധിച്ചിട്ടുള്ളത്. 500 രൂപക്ക് മുകളിലാണ് ഫുട്‌ബോള്‍ വില. പഞ്ചാബ്, ഉത്തര്‍ പ്രദേശ്, കല്‍കത്ത എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഫുട്‌ബോള്‍ ഇറക്കുമതി ചെയ്യുന്നത്. ബാഡ്മിന്റണ്‍ ബാറ്റ്, ഷട്ടില്‍ കോക്ക് എന്നിവയാണ് കൂടുതലായും കേരളത്തില്‍ വില്‍പന നടക്കുന്നതെന്ന് ആള്‍കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്ത് കായിക ഉപകരണങ്ങള്‍ക്ക് നാല് ശതമാനമാണ് വില്‍പന നികുതി ഈടാക്കുന്നത്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു പി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നികുതി ഇവക്കുള്ള വില്‍പന നികുതി ഒഴിവാക്കിയിട്ടുണ്ട്. കേരളവും ഇത് മാതൃകയാക്കണമെന്നും കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആള്‍കേരളാ സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി യു കെ സലീം, ജന. സെക്രട്ടറിയായി ഇ കെ മുഹമ്മദ് മുസ്തഫ, ഖജാഞ്ചിയായി പി ജലീലിനെയും വൈസ് പ്രസി ടി ഷാജഹാന്‍, ജോ. സെക്രടറി യു സുഹൈബ് എന്നിവരെ തിരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ യു കെ സലീം, ഇ കെ മുഹമ്മദ് മുസ്തഫ, പി ജലീല്‍ പങ്കെടുത്തു.
12:33 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers