Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Robbery. Show all posts
Showing posts with label Robbery. Show all posts

വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി മുങ്ങി

Written By Kvartha SAT on Friday, October 23, 2015 | 3:56 PM

മലപ്പുറം: (www.malappueamvartha.com 23.10.2015) വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി യുവതി മുങ്ങി. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികയെ സ്‌കാനിംഗിന് വിധേയയാക്കിയപ്പോള്‍ അഴിച്ചു നല്‍കിയ താലിമാലയുമായാണ് വേലക്കാരി മുങ്ങിയത്. സംഭവത്തില്‍ പിടിയിലായ ചുങ്കത്തറ പുലിമുണ്ട കുത്തുകല്‍ രാജശ്രീ എന്ന ശ്രുതി(34)യെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എസ് ഐ പി വിഷ്ണു പറഞ്ഞു.
വയോധികയുടെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ ശാന്തിഗ്രാം മൈത്രിയില്‍ മധുസൂദനന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പത്തു ദിവസം മുമ്പു വരെ കോട്ടയം ടൗണിനടുത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രതി രോഗികളെ ചികിത്സിച്ചിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറായും രാജശ്രീ ജോലി ചെയ്തിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ആന്ധ്രയില്‍ മൂന്ന് വര്‍ഷത്തെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് മഞ്ചേരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്തു. ഡോക്ടര്‍മാരുടെ കൂടെ ഓപ്പറേഷന്‍ തിയ്യേറ്ററിലും പരിശോധനകളിലും പങ്കെടുത്ത് ചികിത്സയുടെ പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കിയാണ് പിന്നീട് ഡോക്ടറായി രംഗത്തെത്തിയത്. അഞ്ചു വര്‍ഷത്തോളം ഡോക്ടറുടെ വേഷം കെട്ടിയ രാജശ്രീ കള്ളനോട്ട് തുടങ്ങി വിവിധ തട്ടിപ്പു കേസുകളിലും പ്രതിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ച് നെയ്യിറ്റിന്‍കര ജയിലിലയച്ചിരുന്നു.
malappuram

Keywords: Malappuram, Robbery, Woman.
3:56 PM | 0 comments

മോഷ്ടാക്കളെ ഭയന്ന്‌ സ്വര്‍ണം ബാഗില്‍ കൊണ്ടുനടന്നു; ബസ് യാത്രക്കിടയില്‍ 30 പവന്‍ മോഷണംപോയി

Written By mvarthasubeditor on Wednesday, July 4, 2012 | 11:00 AM

ചങ്ങരം കുളം: മോഷ്ടാക്കളെ ഭയന്ന്‌ സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ സൂക്ഷിച്ച് പോകുന്ന വഴിയിലെല്ലാം കൊണ്ട് നടന്നു. ഒടുവില്‍ വീട്ടമ്മയ്ക്ക് കള്ളന്മാര്‍ 'പണി' കൊടുത്തു. കാത്ത് സൂക്ഷിച്ച് കൊണ്ടുനടന്ന 30 പവന്‍ ബസ് യാത്രയ്ക്കിടയില്‍ മോഷണം പോയി. 

മുക്കുതല മതില്‍പറമ്പില്‍ ശാഫിയുടെ ഭാര്യ ജുബൈരിയയുടെ ബാഗിലെ സ്വര്‍ണമാണ്‌ മോഷണം പോയത്. മൂക്കുതല മടത്തില്‍പാടം സ്റോപ്പില്‍ നിന്ന്‌ ബസ്സില്‍ കയറി മനപ്പടിയിലുള്ള പി.എച്ച്.സി യിലേക്കു പോവുമ്പോഴായിരുന്നു സംഭവം. ബസ്സിറങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് ബാഗിന്റെ സിബ്ബ് തുറന്നിട്ട നിലയിലും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതുമറിഞ്ഞത്. 

എടുക്കാന്‍ മറന്നതാവുമെന്ന്‌ കരുതി വീട്ടിലെത്തി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്തിയില്ല. 10 മിനിറ്റ് മാത്രം ബസ്സില്‍ യാത്രചെയ്യുന്നതിനിടെ ഒരു സ്റോപ്പില്‍ ഏതാനും സ്ത്രീകള്‍ ഇറങ്ങിയതായും ബസ്സില്‍ സാധാരണയുള്ള തിരക്ക് ഉണ്ടായിരുന്നതായും ജുബൈരിയ പറഞ്ഞു. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
11:00 AM | 0 comments

ബസ് യാത്രക്കിടയില്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി

Written By mvarthasubeditor on Tuesday, July 3, 2012 | 4:43 PM

എടപ്പാള്‍: ബസ് യാത്രക്കിടയില്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പരാതി.

എടപ്പാള്‍ പഞ്ചായത്തിലെ പൊന്നഴിക്കര സ്വദേശിയായ യുവതിയുടെ രണ്ടര പവന്റെ സ്വര്‍ണമാലയാണ് ഇനനലെ എടപ്പാളിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടത്.

എടപ്പാളില്‍ ബസിറങ്ങിയപ്പോഴാണ് മാലനഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. പൊന്നാനി പോലീസില്‍ പരാതി നല്‍കി.
4:43 PM | 0 comments

കുട്ടികളുടെ ആഭരണം കവരുന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങി

തിരൂരങ്ങാടി: കുട്ടികളെ വശീകരിച്ച് സ്വര്‍ണാഭരണം കൈക്കലാക്കുന്ന മൂവര്‍ സംഘത്തെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

തെന്നല പാറയങ്ങാടന്‍ മന്‍സൂര്‍ (20) കൊളത്തൂര്‍ കുറുപ്പത്താല്‍ മധുരങ്ങാട്ടില്‍ ലതീഷ്(19) തെന്നല ഇല്ലിക്കല്‍ അറക്കല്‍ മുഹമ്മദ് യാസര്‍ (20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ചെമ്മാട് സി കെ നഗറിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ചെയിനും അറഞ്ഞാണും കവര്‍ന്ന കേസിലെ അന്വേഷണത്തിനാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളതെന്ന് തിരൂരങ്ങാടി പോലീസ് പറഞ്ഞു. 

ഇവരെ ഏതാനും ദിവസം മുമ്പ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തതാണ്.
കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളെ മിഠായി നല്‍കിയും മൊബൈലില്‍ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തും വശീകരിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയാണത്രേ സംഘത്തിന്റെ പതിവ്. 

അഞ്ച് മാസത്തിനിടക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം 10 കേസുകള്‍ ഉണ്ടായിട്ടുണ്ട്. 12 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കുന്നതും ഇവരുടെ പതിവാണ്. നിരവധി കേസുകള്‍ക്ക് ഇതോടെ തുമ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.

English Summery
Three member robbery gang arrested
4:20 PM | 0 comments

മുളക്പൊടി വിതറി ജ്വല്ലറിയില്‍ കവര്‍ച്ച; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

Written By mvarthasubeditor on Saturday, June 30, 2012 | 8:33 AM

പരപ്പനങ്ങാടി (മലപ്പുറം): സ്വര്‍ണാഭരണക്കടയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. മോഷ്ടാക്കളെ പിന്തുടര്‍ന്ന കടയുടമ ഉള്‍പ്പെടെയുള്ളവരെ മുളകുപൊടിയെറിഞ്ഞ് പിന്തിരിപ്പിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പയനിങ്ങല്‍ ജംക്ഷനിലെ അച്ചുട്ടി സണ്‍സ് ജ്വല്ലറിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.

നാലു വളയും മൂന്നു മാലയുമടക്കം 15 പവന്‍ വരുന്ന ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. ആഭരണം വാങ്ങാനെന്ന ഭാവത്തില്‍ എത്തിയ 30 വയസ്സ് തോന്നിക്കുന്ന യുവാവ് വിവിധ ആഭരണങ്ങള്‍ തിരയുന്നതിനിടെ ചെയിനുകളും വളകളുമെടുത്ത് കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ച ഒരാളായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന്, കടയുടമ ഷെറിനും സുഹൃത്ത് ഷിജിനും പിന്തുടര്‍ന്നെങ്കിലും വഴിയില്‍ മുളകുപൊടി വിതറിയതിനാല്‍ പിന്‍മാറേണ്ടിവന്നു. സംഭവസമയത്ത് കടയില്‍ ഷെറിന്‍ മാത്രമാണുണ്ടായിരുന്നത്. ചെട്ടിപ്പടിയിലെ റയില്‍വേ ഗേറ്റ് വരെ പിന്തുടര്‍ന്ന ഉടമസ്ഥന്‍ തിരിച്ചുവന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരപ്പനങ്ങാടി എസ്ഐ എന്‍.സി. മോഹനന്‍, താനൂര്‍ സിഐ എന്‍.സി. സന്തോഷ്, തിരൂര്‍ ഡിവൈഎസ്പി സലിം എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധന്‍ ഫ്രാന്‍സിസ് ചാക്കോ തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ റോഡില്‍ വാഹന ബാഹുല്യം കുറഞ്ഞതും കടകളില്‍ മിക്കതും അടഞ്ഞുകിടന്നതും കവര്‍ച്ചക്കാര്‍ക്ക് അനുകൂല ഘടകങ്ങളായി.
8:33 AM | 0 comments

മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്

Written By mvarthasubeditor on Thursday, June 28, 2012 | 10:59 PM

ദുബായ്: മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്. ദുബായ് പോലീസിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്മെന്റിലെ പോലീസുകാരനാണ്‌ ശിക്ഷയ്ക്ക് അര്‍ഹനായത്. 

തടവ് ശിക്ഷ കൂടാതെ 2000 ദിര്‍ഹം പിഴയടയ്ക്കാനും 38കാരനായ സ്വദേശി പോലീസുകാരനോട് ന്യായാധിപന്‍ ആവശ്യപ്പെട്ടു. രണ്ട് മരിച്ച വ്യക്തികളില്‍ നിന്നുമാണ്‌ ഇയാള്‍ പണവും മറ്റ് വിലപിടിച്ച വസ്തുക്കളും മോഷ്ടിച്ചത്. 

4000 ദിര്‍ഹം, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, വിലപിടിപ്പുള്ള റിസ്റ്റ് വാച്ച്, വെള്ളിയുടെ ചെയിന്‍, എന്നിവ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 2000 ദിര്‍ഹം മറ്റൊരു മൃതദേഹത്തില്‍ നിന്നുമാണ്‌ ഇയാള്‍ മോഷ്ടിച്ചത്. 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന്‌ ജഡ്ജ് അറിയിച്ചു.

English Summery
Dubai policeman jailed a year for stealing valuables from dead bodies
10:59 PM | 0 comments

കല്ല്യാണത്തിനുപോയ സമയത്ത് വീട്ടില്‍ കയറി മോഷണം: പ്രതിക്ക് തടവും പിഴയും

Written By mvarthasubeditor on Wednesday, June 27, 2012 | 8:34 AM

മഞ്ചേരി: വീട്ടുകാര്‍ കല്ല്യാണത്തിനുപോയ സമയത്ത് വീട്ടില്‍ കയറി 49000 രൂപയുടെ മോഷണം നടത്തിയ കേസില്‍ ഒന്നാം പ്രതിയെ കോടതി ശിക്ഷിച്ചു. കോഴിക്കോട് നരിപ്പറ്റ പടിഞ്ഞാറയില്‍ പറമ്പത്ത് ഫൈസലി(24)നെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഒന്നര വര്‍ഷം തടവ്, 2000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസം അധിക തടവ്, മോഷണം നടത്തിയതിന് ഒരു വര്‍ഷം തടവ്, 2000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 15 ദിവസം അധിക തടവ്, വീടിന് നാശനഷ്ടം വരുത്തിയതിന് ഒരു വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2010 നവംബര്‍ 28ന് രാത്രി എട്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടൂര്‍ പെട്രോള്‍ പമ്പിന് സമീപം ദിയാ മഹലില്‍ കോറങ്കണ്ടന്‍ അഹമ്മദ് അക്ബറി (44) ന്റെ വീട്ടിലാണ് മോഷണം നടന്നത്. കോഴിക്കോട് കരിക്കാംകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വിവാഹത്തിന് പോയതായിരുന്നു അക്ബറും കുടുംബവും. 

രാത്രി ഒമ്പതര മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. സോണി ഡിജിറ്റല്‍ കാമറ, രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്, 30000 രൂപ എന്നിവയടക്കം 49000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. കേസിലെ രണ്ടാം പ്രതി കൊടുവള്ളിയില്‍ കരിമ്പയില്‍ നിസാര്‍ എന്ന അന്‍സാറിനെതിരെയുള്ള കേസ് ഇതേ കോടതിയില്‍ നടന്നു വരികയാണ്.
8:34 AM | 0 comments

മോഷ്ടാക്കള്‍ സ്ത്രീ വേഷത്തിലും

Written By mvarthasubeditor on Tuesday, June 26, 2012 | 10:30 AM

നിലമ്പൂര്‍: ശനിയാഴ്ചയും, ഞായറാഴ്ചയുമായി ആക്കുംമ്പാറിലും മോഷ്ടാക്കള്‍ വിലസുന്നു. തുവ്വൂര്‍, കാളികാവ്, പോരൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്ഥി പ്രദേശമായ ആക്കുംമ്പാറില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മോഷണം നടന്നു. 

തൊട്ടടുത്ത പ്രദേശമായ വലിയട്ടയിലും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സ്ത്രീവേഷത്തിലാണ് ഈപ്രദേശങ്ങളില്‍ കളവ് നടത്താന്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയിലാണ് മോഷ്ടാക്കള്‍ എത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കാളികാവ് പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ അടുത്ത ദിവസങ്ങളില്‍ മൂന്നാം തവണയാണ് മോഷണ പരമ്പരകള്‍ നടക്കുന്നത്. ശനിയാഴ്ച രാത്രി ആക്കുംമ്പാറില്‍ നിന്ന് 40 റബ്ബര്‍ഷീറ്റുകള്‍ മോഷണം പോയിരുന്നു. ഞായറാഴ്ച രാത്രി വലിയട്ടയില്‍ കടകുത്തിത്തുറന്ന് സിഗരറ്റ് പാക്കുകളും മറ്റ് സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. ആക്കുംമ്പാറിലെ കുരിക്കള്‍ അസീസ് എന്നയാളുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടത്തി. വാതില്‍ പൊളിക്കുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സ്ത്രീ വസ്ത്രധാരികലായ മോഷ്ടാക്കളെ കണ്ടത്. ഓടി രക്ഷപ്പെട്ട മോഷ്ടാക്കള്‍ അടുത്തുള്ള അലവിക്കുരിക്കളുടെ വീടിന് മുന്നില്‍ സ്ത്രീ വേഷങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
പോലീസിന് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലാണ് മോഷ്ടാക്കള്‍ കൂടുതലായി മോഷണം നടത്തുന്നത്. സ്ത്രീ വേഷവും, തീവണ്ടിയും മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മൂന്ന് മോഷണ പരമ്പരയിലും ഒരേ രീതിയിലാണ് മോഷണം നടന്നത് എന്നതിനാല്‍ ഒരേ സംഘമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. മോഷണ പരമ്പരകള്‍ നടന്ന പശ്ചാതലത്തില്‍ പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
10:30 AM | 0 comments

ആശുപത്രിയില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചു

തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. പുകയൂര്‍ അരീത്തോട് പുളിക്കതൊടി അബ്ദുസലാമിന്റെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ അര പവന്‍ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. 

മാതാവ് ആസിയ കുട്ടിയ തോളില്‍ കിടത്തി വരി നില്‍ക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ആഭരണം പൊട്ടിക്കുന്നത് നിത്യ സംഭവമാണ്.

English Summery
Baby's chain snatched in hospital
8:43 AM | 0 comments

കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ മോഷണം പോയി

Written By mvarthasubeditor on Saturday, June 23, 2012 | 7:49 AM

മങ്കട: വേരുംപുലാക്കലിലെ വീട്ടില്‍നിന്ന് 26 പവനും 5,000 രൂപയും മോഷണംപോയി. ചേരിയം എലിക്കോട്ടില്‍ സെയ്താലിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വിദേശത്തുള്ള സെയ്താലിയുടെ ഭാര്യയും വിദ്യാര്‍ഥികളായ മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാല്‍പ്പെരുമാറ്റംകേട്ട് മുറിയില്‍നിന്ന് പുറത്തിറങ്ങിയ സെയ്താലിയുടെ ഭാര്യ ഉമ്മുസല്‍മ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു.

തിരിഞ്ഞുനടക്കുന്നതിനിടെ മോഷ്ടാവ് ഇവരെ തള്ളിവീഴ്ത്തി ആഭരണവുമായി കടന്നുകളയുകയായിരുന്നു. ഉടന്‍ മക്കളെ വിളിച്ചുണര്‍ത്തി സമീപവാസികളെക്കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കട്ടിലിനടിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഉമ്മുസല്‍മയുടെയും മകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപയും മോഷണം പോയിട്ടുണ്ട്. മങ്കട എസ്ഐ ടി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

English Summery
Gold ornaments robbed from house
7:49 AM | 0 comments

വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി

Written By mvarthasubeditor on Tuesday, June 12, 2012 | 12:59 PM

തിരൂരങ്ങാടി: വീട്ടില്‍ കടന്ന മോഷ്ടാവ് സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചോടി. മൂന്നിയൂര്‍ കുന്നത്ത് പറമ്പിലെ കെ ഗ്രീഷ്മ (33) യുടെ കഴുത്തില്‍ നിന്നാണ് രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ചത്. ഭര്‍ത്താവ് മൂന്ന് മാസം മുമ്പ് മരണപെട്ടതിനാല്‍ വീട്ടില്‍ ഇവരും ഭര്‍തൃമാതാവും മാത്രമാണ് താമസിക്കുന്നത്. പുലര്‍ച്ചെ 5.30ന് ഭര്‍തൃമാതാവ് പശുവിനെ കറന്ന് പാലുമായി കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് അകത്ത് കടന്ന് മാല പൊട്ടിച്ചോടിയത്. സ്ത്രീയുടെ ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
12:59 PM | 0 comments

ത്രിപുരാന്തക ക്ഷേത്രത്തിന്റെ ഭണ്ഢാരത്തില്‍ കവര്‍ച്ച

Written By mvarthasubeditor on Friday, June 1, 2012 | 7:34 PM

മലപ്പുറം: മലപ്പുറം എസ്.പി ഓഫീസിന് സമീപത്തെ ത്രിപുരാന്തക ക്ഷേത്രത്തിന്റെ ഭാഗമായുള്ള ദേവീക്ഷേത്രത്തിലെ ഭണ്ഢാരത്തില്‍ കവര്‍ച്ച. ഭണ്ഡാരത്തിലുണ്ടായിരുന്ന 1000 രൂപയോളം കവര്‍ന്നു. എം.എസ്.പി ക്യാമ്പും ക്ഷേത്രത്തിന് സമീപമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് അമ്പലത്തില്‍ പൂജയ്ക്കായി പൂജാരിയും മറ്റും സ്ഥലത്തെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. ഭണ്ഢാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം പൊലീസ് സംഭവസ്ഥലം പരിശോധിച്ചു.
ഉടന്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്റിലും ജില്ലയിലെ മറ്റു ബസ്‌സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്‌റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തിയെങ്കിലും ആരേയും പിടികൂടാനായില്ല.
ബസുകളില്‍ ബാഗും മറ്റും തുറന്നു നടത്തിയ പരിശോധന കാര്യമറിയാതിരുന്ന യാത്രക്കാരെ അസ്വസ്ഥരാക്കി.
എസ്.പി ഓഫീസിനും എം.എസ്.പി ക്യാമ്പിനും സമീപത്ത് നടന്ന മോഷം പൊലീസിനെ ഞെട്ടിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വിരലടയാളവിദഗ്ദരും മറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. മലപ്പുറം സി.ഐ ടി.ബി. വിജയനാണ് അന്വേഷണചുമതല.

English Summery
Robbery in temple 
7:34 PM | 0 comments

വിവാഹവീരനായ കവര്‍ച്ചാക്കേസ് പ്രതി പിടിയില്‍

Written By mvarthasubeditor on Tuesday, May 29, 2012 | 1:26 PM

തിരൂര്‍: നിരവധി കവര്‍ച്ചകളിലെ പ്രതിയായ വിവാഹവീരന്‍ തിരൂര്‍ പോലീസിന്റെ പിടിയിലായി. ഫോര്‍ട്ട് കൊച്ചി ചെള്ളായികടവ് മാര്‍ക്കറ്റ് എടായിപറമ്പില്‍ റിയാസ്(36)ആണ് തിരൂരില്‍ അറസ്റ്റിലായത്.ഇയാളുടെ പേരില്‍ ആലുവ, മുളന്തല, വളാഞ്ചേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. നിലമ്പൂര്‍, കാളാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ വിവാഹം കഴിച്ചതായി എസ് ഐ പറഞ്ഞു. നിലമ്പൂരിലെ സ്ത്രീയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് നിലമ്പൂരില്‍ നിന്ന് വിവാഹിതനായ ഇയാള്‍ ആറ് പവന്‍ സ്വര്‍ണ്ണവും 50000 രൂപയുമായി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ആലുവ, മുളന്തല എന്നിവിടങ്ങളില്‍ ക്ഷേത്രക്കവര്‍ച്ചാകേസുകളിലും വളാഞ്ചേരിയില്‍ പിടിച്ച്പറിക്കേസും തൃപ്പൂണിത്തുറയില്‍ ഭവനഭേദനക്കേസുമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. തിരൂരിലെ ജ്വല്ലറിപ്പരിസരത്ത് നിന്ന് പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കി.
1:26 PM | 0 comments

ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയുടെ രണ്ടരപവന്റെ മാലമോഷ്ടിച്ചു

Written By kvartha desk on Tuesday, March 20, 2012 | 11:58 AM

തിരൂരങ്ങാടി: ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നടന്നുപോവുകയായിരുന്ന യുവതിയുടെ രണ്ടരപവന്റെ മാല പിടിച്ച് പറിച്ച് കടന്നുകളഞ്ഞു. ആര്‍. ഡി ഏജന്റ് പ്രേമലതയുടെ മാലയാണ്‌ പിടിച്ചുപറിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പടിക്കല്‍ പാപ്പനൂര്‍ റോഡിലൂടെ നടന്നുവരികയായിരുന്നു പ്രേമലത. ഉടനെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മാലപിടിച്ച് വലിച്ച് പൊട്ടിച്ച് സ്ഥലം വിടുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടും സമാനമായ മോഷണം തൃക്കുന്നം അമ്പലത്തിന്‌ സമീപം വച്ചും നടന്നിരുന്നു. പരപ്പനങ്ങാടി എസ്.ബി.ഐ ജീവനക്കാരിയായ സുശീലയുടെ അഞ്ച് പവന്റെ മാലയുമാണ്‌ ബൈക്കിലെത്തിയ യുവാക്കള്‍ കടന്നുകളഞ്ഞത്.
11:58 AM | 0 comments

ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കള്ളന്‍കയറി

Written By Malappuram News on Thursday, March 15, 2012 | 1:01 PM

എടപ്പാള്‍ : ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കള്ളന്‍കയറി മൂന്നരപ്പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷ നേതാവും പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ വട്ടംകുളം ചേകന്നൂര്‍ റോഡില്‍ താമസിക്കുന്ന അശ്‌റഫിന്റെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ കള്ളന്‍ കയറിയത്. വീടിന്റെ പിന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നശേഷം അകത്തുകടന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിന്റെയും വാതില്‍ പൊളിച്ചശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ റംലയുടെ രണ്ടുപവന്റെ പാദസരം, മകള്‍ ശിഫാനയുടെ കഴുത്തിലെ ഒന്നരപ്പവന്റെ മാല എന്നിവ പൊട്ടിച്ചെടുക്കുകയായിരുന്നു.
അശ്‌റഫിന്റെ പരാതിപ്രകാരം ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
1:01 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers