ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കള്ളന്‍കയറി

എടപ്പാള്‍ : ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കള്ളന്‍കയറി മൂന്നരപ്പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷ നേതാവും പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ വട്ടംകുളം ചേകന്നൂര്‍ റോഡില്‍ താമസിക്കുന്ന അശ്‌റഫിന്റെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ കള്ളന്‍ കയറിയത്. വീടിന്റെ പിന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നശേഷം അകത്തുകടന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിന്റെയും വാതില്‍ പൊളിച്ചശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ റംലയുടെ രണ്ടുപവന്റെ പാദസരം, മകള്‍ ശിഫാനയുടെ കഴുത്തിലെ ഒന്നരപ്പവന്റെ മാല എന്നിവ പൊട്ടിച്ചെടുക്കുകയായിരുന്നു.
അശ്‌റഫിന്റെ പരാതിപ്രകാരം ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post