തിരൂരങ്ങാടി: ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നടന്നുപോവുകയായിരുന്ന യുവതിയുടെ രണ്ടരപവന്റെ മാല പിടിച്ച് പറിച്ച് കടന്നുകളഞ്ഞു. ആര്‍. ഡി ഏജന്റ് പ്രേമലതയുടെ മാലയാണ് പിടിച്ചുപറിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പടിക്കല്‍ പാപ്പനൂര്‍ റോഡിലൂടെ നടന്നുവരികയായിരുന്നു പ്രേമലത. ഉടനെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മാലപിടിച്ച് വലിച്ച് പൊട്ടിച്ച് സ്ഥലം വിടുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടും സമാനമായ മോഷണം തൃക്കുന്നം അമ്പലത്തിന് സമീപം വച്ചും നടന്നിരുന്നു. പരപ്പനങ്ങാടി എസ്.ബി.ഐ ജീവനക്കാരിയായ സുശീലയുടെ അഞ്ച് പവന്റെ മാലയുമാണ് ബൈക്കിലെത്തിയ യുവാക്കള്‍ കടന്നുകളഞ്ഞത്.
ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയുടെ രണ്ടരപവന്റെ മാലമോഷ്ടിച്ചു
Web Desk SN
0
Post a Comment