മലപ്പുറം: മലപ്പുറം എസ്.പി ഓഫീസിന് സമീപത്തെ ത്രിപുരാന്തക ക്ഷേത്രത്തിന്റെ ഭാഗമായുള്ള ദേവീക്ഷേത്രത്തിലെ ഭണ്ഢാരത്തില്‍ കവര്‍ച്ച. ഭണ്ഡാരത്തിലുണ്ടായിരുന്ന 1000 രൂപയോളം കവര്‍ന്നു. എം.എസ്.പി ക്യാമ്പും ക്ഷേത്രത്തിന് സമീപമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് അമ്പലത്തില്‍ പൂജയ്ക്കായി പൂജാരിയും മറ്റും സ്ഥലത്തെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. ഭണ്ഢാരത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം പൊലീസ് സംഭവസ്ഥലം പരിശോധിച്ചു.
ഉടന്‍ മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്റിലും ജില്ലയിലെ മറ്റു ബസ്‌സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്‌റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തിയെങ്കിലും ആരേയും പിടികൂടാനായില്ല.
ബസുകളില്‍ ബാഗും മറ്റും തുറന്നു നടത്തിയ പരിശോധന കാര്യമറിയാതിരുന്ന യാത്രക്കാരെ അസ്വസ്ഥരാക്കി.
എസ്.പി ഓഫീസിനും എം.എസ്.പി ക്യാമ്പിനും സമീപത്ത് നടന്ന മോഷം പൊലീസിനെ ഞെട്ടിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വിരലടയാളവിദഗ്ദരും മറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. മലപ്പുറം സി.ഐ ടി.ബി. വിജയനാണ് അന്വേഷണചുമതല.

English Summery
Robbery in temple
Post a Comment