Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Nilambur. Show all posts
Showing posts with label Nilambur. Show all posts

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

Written By Malappuram News on Friday, July 5, 2013 | 12:41 AM

നിലമ്പൂര്‍: പൂക്കോട്ടുംപാടം പുതിയ പൊലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പായപാട കെ.എസ്.ഇ.ബി ഓഫീസിന് സമീപമാണ് പുതിയ പോലീസ് സ്റ്റേഷന്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം പി, ഉത്തരമേഖല ഡി ഐ ജി എന്‍ ശങ്കര്‍ റെഡി, എസ് പി മഞ്ജുനാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവയര്‍ പങ്കെടുത്തു. 
12:41 AM | 0 comments

നിലമ്പൂരിലെ 1163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന്‌

Written By mvarthasubeditor on Monday, July 16, 2012 | 8:03 PM

മലപ്പുറം: നിലമ്പൂരിലെ 1163 ഏക്കര്‍ നിക്ഷിപ്ത വനഭൂമി പൊതുലേലത്തിന് വെക്കാന്‍ നീക്കം. പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിച്ച വനഭൂമിയാണ് ലേലത്തിന് വച്ചത്. കോഴിക്കോട് അഡീഷണല്‍ കോടതിയുടെ പേരില്‍ ലേലമറിയിച്ചുകൊണ്ടുളള പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഉത്തരവിനെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വനംവകുപ്പ്.

English Summery
1163 Acres of forest land to public auction
8:03 PM | 0 comments

കെ എസ് ആര്‍ ടി സി സബ് ഡിപ്പോ അന്തര്‍ സംസ്ഥാന ടെര്‍മിനലാക്കും: മന്ത്രി ആര്യാടന്‍

Written By mvarthasubeditor on Wednesday, July 4, 2012 | 11:26 AM

നിലമ്പൂര്‍: നിലമ്പൂര്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോ അന്തര്‍സംസ്ഥാന ടെര്‍മിനലാകുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ് ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സബ് ഡിപ്പോ വികസനത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തില്‍ 55 കോടിയുടെ നഷ്ടം സംഭവിക്കുന്നണ്ട്. ലാഭമല്ല, ജനങ്ങളുടെ സൗകര്യമാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രൈവറ്റ് ബസുകള്‍ കെ എസ് ആര്‍ ടി സിക്ക് പിന്നില്‍ പോകുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എ കെ ആന്റണിയുടെ എം പി ഫണ്ടില്‍ നിന്ന് 25 ലക്ഷവും ഷാനവാസ് എം പി 15 ലക്ഷവും എം എല്‍ എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പുതുതായി സ്ഥാപിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടര്‍, ഡീസല്‍ പമ്പ്, നിലമ്പൂര്‍ - ബാംഗ്ലൂര്‍ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ്, വി എ കരീം, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ബാബു മോഹനകുറുപ്പ്, പാലോളി മഹ്ബൂബ്, ദേവശീരി മുജീബ്, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്രഹാം പി മാത്യു സംബന്ധിച്ചു.

English Summery
KSRTC depot will be established as inter state terminal 
11:26 AM | 0 comments

നിലമ്പൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കെട്ടിടം ഉല്‍ഘാടനം ചെയ്തു

Written By mvarthasubeditor on Tuesday, July 3, 2012 | 12:01 PM

നിലമ്പൂര്‍: നിലമ്പൂര്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് കെട്ടിടോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.

പരിചരണ രംഗത്ത് കൂട്ടായ്മ സൃഷ്ടിക്കുന്നതിന് പൊതുസമൂഹത്തെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം വിജയിച്ചുവെന്ന് മന്ത്രി പറഞ്ഞു. 

റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം പി വി അബ്ദുല്‍ വഹാബ് നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി ഉമര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ലിനിക്ക് ചെയര്‍മാന്‍ പി എം ഉസ്മാനലി അധ്യക്ഷത വഹിച്ചു. 

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷേര്‍ളി വര്‍ഗീസ്, ഡോ. സുരേഷ് കുമാര്‍, കെ എം ബഷീര്‍, ടി പി അബ്ദുല്‍ ഹമീദ്, കോട്ട അബ്ദുല്‍ ജലീല്‍, ടി. ബാബുശെരീഫ്, കെ. നൗഷാദ്, യു നരേന്ദ്രന്‍, മുസ്തഫ കളത്തുംപടിക്കല്‍, ഡോ. സ്റ്റെസിന, പി റംല പ്രസംഗിച്ചു. 

നാട്ടുകാരുടെയും ഉദാമരതികളുടെയും കൂട്ടായ്മയില്‍ സ്വരൂപിച്ച 25ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. നിലമ്പൂരിലെ വി കെ രമേശ് സൗജന്യമായി നല്കിയ 13സെന്റ് സ്ഥലത്താണ് ചന്തക്കുന്നില്‍ ക്ലിനിക്കിന് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്

English Summery
Palliative care center inaugurated 
12:01 PM | 0 comments

നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു


നിലമ്പൂര്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിയിലെ താഴെ കൂറ്റമ്പാറയില്‍ റോഡിലേക്ക് മരംവീണ് ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് റോഡിലേക്ക് മരം വീണത്. അധികൃതര്‍ എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ഗതാഗത തടസത്തെ തുടര്‍ന്ന് നിലമ്പൂര്‍-പൂക്കോട്ടുംപാടം റൂട്ടിലെ വാഹനങ്ങള്‍ കരുളായി റോഡിലൂടെ തിരിച്ചുവിട്ടു. മഴക്കാലമായതോടെ റോഡിലേക്ക് മരം കടപുഴകി വീഴുന്നത് പതിവായിരിക്കുകയാണ്. 

ദിവസങ്ങള്‍ക്ക് മുമ്പ് നാടുകാണി ചുരത്തില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. മഴക്കാലത്തിനു മുന്നോടിയായി റോഡരികിലെ മരങ്ങള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടന്നില്ലെന്ന് ആരോപണമുണ്ട്.

English Summery
Road blocked due to falling of tree 
9:04 AM | 0 comments

സുഹൃത്തുക്കളുടെ വേര്‍പാട് ഐലാശേരിയെ കണ്ണീലാഴ്ത്തി

Written By mvarthasubeditor on Monday, July 2, 2012 | 1:55 PM

നിലമ്പൂര്‍: നിലമ്പൂരിനടുത്ത് തൊണ്ടിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സുഹൃത്തുക്കളുടെ വേര്‍പാട് ഐലാശേരി ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. സംസ്ഥാന പാതയില്‍ തോണ്ടിയില്‍ വെച്ച് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കാറില്‍ ഉണ്ടായിരുന്ന ഐലാശേരിയിലെ ചെമ്മലപ്പുറവന്‍ മുഹമ്മദിന്റെ മകന്‍ ഉമ്മര്‍(കുഞ്ഞു-19), പരേതനായ പൊട്ടേങ്ങാട് കുഞ്ഞന്റെ മകന്‍ രാജന്‍ (23) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തായ താഴേത്തറ ദിനേശ് രാജുവിന്റെ കാറില്‍ നിലമ്പൂരിലേക്ക് പോവുകയായിരുന്നു. 

നിലമ്പൂരില്‍ നിന്ന് ടി കെ കോളനിയിലേക്ക് വരികയായിരുന്ന ഷറഫിയ്യ ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറ് ഓടിച്ചിരുന്ന ദിനേശ് രാജുവിന് ഗുരുതരമായി പരുക്കേല്‍കുകയും ചെയ്തിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

ചെറുപ്പത്തില്‍ തന്നെ ജോലിക്കിറങ്ങിയ ഉമ്മറും രാജനും ഒരിക്കലും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ സുഹൃത്ബന്ധം നാട്ടില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. ബന്ധുവീടുകളില്‍ പോകുമ്പോഴും അയല്‍ വീടുകളിലും മറ്റും എന്ത് പരിപാടികള്‍ക്കും ഇവര്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. പിരിയാത്ത ആത്മ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു. എല്ലാവര്‍ക്കും ഇഷ്ടക്കാരായ ചെറുപ്പക്കാരായ ഇവരുടെ വേര്‍പാട് ഐലാശേരി നിവാസികളെ കണ്ണീലാഴ്ത്തി. 

നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമ്മറിന്റെ മൃതദേഹം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, രാജന്റെ മൃതദേഹം വീട്ടുവളപ്പിലും മറവുചെയ്തു. ഇടക്കിടെ കൊടും വളവുകളുള്ള റോഡില്‍ ഡിവൈഡര്‍ പണിത് അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് ആവശ്യമുയര്‍ന്നു.
1:55 PM | 0 comments

നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന്‌ സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

Written By mvarthasubeditor on Sunday, July 1, 2012 | 10:51 AM

നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍ വേ ഗേറ്റിന്‌ സമീപം കാറും സ്വകാര്യബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തുവ്വൂര്‍ അയിലാശേരി സ്വദേശികളായ ഉമ്മര്‍, രാജന്‍ എന്നിവരാണ്‌ മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
10:51 AM | 0 comments

മോഷ്ടാക്കള്‍ സ്ത്രീ വേഷത്തിലും

Written By mvarthasubeditor on Tuesday, June 26, 2012 | 10:30 AM

നിലമ്പൂര്‍: ശനിയാഴ്ചയും, ഞായറാഴ്ചയുമായി ആക്കുംമ്പാറിലും മോഷ്ടാക്കള്‍ വിലസുന്നു. തുവ്വൂര്‍, കാളികാവ്, പോരൂര്‍, വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്ഥി പ്രദേശമായ ആക്കുംമ്പാറില്‍ രണ്ട് ദിവസം തുടര്‍ച്ചയായി മോഷണം നടന്നു. 

തൊട്ടടുത്ത പ്രദേശമായ വലിയട്ടയിലും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സ്ത്രീവേഷത്തിലാണ് ഈപ്രദേശങ്ങളില്‍ കളവ് നടത്താന്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തീവണ്ടിയിലാണ് മോഷ്ടാക്കള്‍ എത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കാളികാവ് പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ അടുത്ത ദിവസങ്ങളില്‍ മൂന്നാം തവണയാണ് മോഷണ പരമ്പരകള്‍ നടക്കുന്നത്. ശനിയാഴ്ച രാത്രി ആക്കുംമ്പാറില്‍ നിന്ന് 40 റബ്ബര്‍ഷീറ്റുകള്‍ മോഷണം പോയിരുന്നു. ഞായറാഴ്ച രാത്രി വലിയട്ടയില്‍ കടകുത്തിത്തുറന്ന് സിഗരറ്റ് പാക്കുകളും മറ്റ് സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. ആക്കുംമ്പാറിലെ കുരിക്കള്‍ അസീസ് എന്നയാളുടെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം നടത്തി. വാതില്‍ പൊളിക്കുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സ്ത്രീ വസ്ത്രധാരികലായ മോഷ്ടാക്കളെ കണ്ടത്. ഓടി രക്ഷപ്പെട്ട മോഷ്ടാക്കള്‍ അടുത്തുള്ള അലവിക്കുരിക്കളുടെ വീടിന് മുന്നില്‍ സ്ത്രീ വേഷങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
പോലീസിന് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഉള്‍ഗ്രാമങ്ങളിലാണ് മോഷ്ടാക്കള്‍ കൂടുതലായി മോഷണം നടത്തുന്നത്. സ്ത്രീ വേഷവും, തീവണ്ടിയും മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മൂന്ന് മോഷണ പരമ്പരയിലും ഒരേ രീതിയിലാണ് മോഷണം നടന്നത് എന്നതിനാല്‍ ഒരേ സംഘമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. മോഷണ പരമ്പരകള്‍ നടന്ന പശ്ചാതലത്തില്‍ പോലീസ് രാത്രി കാല പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
10:30 AM | 0 comments

വീട്ടില്‍ അടയിരുത്തി വിരിയിച്ച 28 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ കാട്ടില്‍ വിട്ടു

Written By mvarthasubeditor on Sunday, June 24, 2012 | 8:30 AM

നിലമ്പൂര്‍: വീട്ടില്‍ അടയിരുത്തി വിരിയിച്ച പെരുമ്പാമ്പിന്‍കുട്ടികളെ കാട്ടില്‍ വിട്ടയച്ചു. 28 കുഞ്ഞുങ്ങളെയാണ് തള്ളപ്പാമ്പിനൊപ്പം വഴിക്കടവ് ആനമറി വനത്തില്‍ വിട്ടത്. മലപ്പുറം കോല്‍മണ്ണ പൂക്കുടന്‍ യു.എ. റഹ്മാന്റെ വീട്ടിലാണ് പെരുമ്പാമ്പ് അടയിരുന്നത്. വനപാലകരുടെ നിര്‍ദേശപ്രകാരം നേരത്തെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് റഹ്മാന്‍ പിടികൂടിയ പാമ്പാണിത്. മുട്ടയിട്ടുതുടങ്ങിയതിനാല്‍ റഹ്മാന്റെ വീട്ടില്‍ കൂടൊരുക്കി.

ഭക്ഷണം ഒഴിവാക്കി 65 ദിവസം പാമ്പ് അടയിരുന്നാണ് മുട്ടകള്‍ വിരിയിച്ചത്. ഡിഎഫ്ഒ സി.വി. രാജന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ പി. അബ്ദുല്‍ ലത്തീഫ്, കൊടുമ്പുഴ ഡപ്യൂട്ടി റേഞ്ചര്‍ ടി.പി. മുഹമ്മദ്, ഗാര്‍ഡ് വി. ആന്‍സണ്‍, വാച്ചര്‍ എ.കെ. അബ്ബാസ്, ഡ്രൈവര്‍ എന്‍.സി. കുട്ടന്‍ എന്നിവര്‍ റഹ്മാന്റെ വീട്ടിലെത്തി പാമ്പുകളെ ഏറ്റുവാങ്ങി. ജീപ്പില്‍ ആനമറിയില്‍ എത്തിച്ചു. വിട്ടയുടന്‍ കുട്ടികള്‍ ഒരേ ദിശയില്‍ ഇഴഞ്ഞു. തള്ളയും ഒപ്പം നീങ്ങി.

കൊണ്ടോട്ടി പള്ളിക്കല്‍ ബസാറില്‍നിന്ന് ഇന്നലെ പിടികൂടിയ പെരുമ്പാമ്പിനെയും ഒപ്പം വിട്ടു. മലപ്പുറം ജില്ലയുടെ പകുതിയോളം കൊടുമ്പുഴ സ്റ്റേഷന്റെ പരിധിയിലാണ്. ഒരു കൊല്ലത്തിനിടെ ആയിരം പാമ്പുകളെ പിടികൂടി. കാട്ടുപന്നി, കുരങ്ങ് എന്നിവ പുറമേയും. പിടികൂടാനുള്ള ഉപകരണങ്ങള്‍ സ്റ്റേഷനില്‍ ഇല്ല. പിടിച്ചുകൊടുക്കുന്നവര്‍ക്ക് വേതനവും നല്‍കുന്നില്ല.
8:30 AM | 0 comments

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചാലിയാറില്‍ മുങ്ങിമരിച്ചു

Written By mvarthasubeditor on Saturday, June 23, 2012 | 7:40 AM

നിലമ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് കുളിക്കുന്നതിനിടെ ചാലിയാറില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ പാടിക്കുന്ന് കോളനിയിലെ പരേതനായ പത്മനാഭന്റെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (32) ആണ് മരിച്ചത്. 

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗികളുടെ ബാഹുല്യം കാരണം പിറ്റേന്നു രാവിലെ കുളിക്കാന്‍ പുഴയിലേക്കു പോയി. മടങ്ങിവരാത്തതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ കോവിലകം പാറക്കടവില്‍ തീരത്തോടു ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. ഭാര്യ: മിനി.

English Summery
Youth drowned dead in Chaliyar
7:40 AM | 0 comments

സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കൂടി; എല്ലാ കുട്ടികള്‍ക്ക് അരി നല്‍കാനായില്ല

Written By mvarthasubeditor on Friday, June 22, 2012 | 8:50 AM

നിലമ്പൂര്‍: കുട്ടികളുടെ എണ്ണം കൂടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കഴിഞ്ഞ വര്‍ഷത്തെ അധ്യാപക തസ്തികകള്‍ തന്നെയാണ് ഇത്തവണയും നിലനിര്‍ത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ തല എണ്ണല്‍ ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്. 

അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആറാം ദിവസം തല എണ്ണല്‍ നടത്തി കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും വൈകാതെ നിയമനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കുട്ടികളുടെ തല എണ്ണല്‍ നടന്നിട്ടില്ല. പകരം ജൂണ്‍ 14 ന് സ്‌കൂളുകളിലെ മേധാവികള്‍ കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൂലായിയില്‍ കുട്ടികളുടെ വിരലടയാളം, കണ്ണിന്റെ പ്രിന്റും ഉള്‍പ്പടെ രേഖപ്പെടുത്തുന്ന യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്താനാണ് തീരുമാനം. കണക്കിലെ കൃത്രിമം ഒഴിവാക്കാനാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
കൃത്രിമങ്ങള്‍ ഒഴിവാക്കി യു ഐ ഡി സംവിധാനം ഉപയോഗിച്ച് കണക്കെടുപ്പ് നടത്തിയതിന് ശേഷമാണ് പുതിയ തസ്തികകളും മറ്റും നടപ്പിലാക്കുന്നതെങ്കില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ വര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ ഡിവിഷന്‍ തിരിച്ച് കുട്ടികളെ ഇരുത്തുന്നത് നടന്നിട്ടില്ല. മുന്‍ വര്‍ഷത്തെ അധ്യാപക എണ്ണം അതേപടി നിലനിര്‍ത്തിയതാണ് ഒരു ക്ലാസില്‍ തന്നെ കൂടുതല്‍ കുട്ടികളെ ഇരുത്തേണ്ടി വന്നത്. നൂറിലധികം കുട്ടികള്‍ പുതുതായി വന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ വരേ മേഖലയില്‍ ഉണ്ട്. കുട്ടികളുടെ എണ്ണം കൂടിയ ചില സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍ നിന്ന് പിരിവെടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. 

ഫലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കണക്കാക്കി ഡിവിഷനുകള്‍ ഉണ്ടാക്കുകയും അധ്യാപകരെ നിയമുക്കുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം ഉണ്ടാകാറില്ല.
കുട്ടികള്‍ക്ക് ഇത്തവണ സ്‌കൂള്‍ തുറന്നപ്പോള്‍ നല്‍കിയ ആറ് കിലോ അരി കഴിഞ്ഞ വര്‍ഷത്തെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അനുവദിച്ചത്. എണ്ണം കൂടിയ സ്‌കൂളുകളില്‍ കൂടുതല്‍ വന്ന കുട്ടികള്‍ക്ക് ആറ് കിലോ അരി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതികമു ള്ള കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ് പ്രധാന അധ്യാപകര്‍. 

ഉച്ചഭക്ഷണ പദ്ധതിയും, മുട്ട, പാല്‍ എന്നിവയുടെ വിതരണത്തിലും യൂണിഫോം വിതരണത്തിലുംപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദിവസക്കൂലിക്കാരാണ് ചില സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപകരായി ഉള്ളത്. ഇവരെ മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാന്‍ കഴിയാത്തതും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുന്നുണ്ട്. 

മികവുറ്റ പഠനം തേടി സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിയ കുട്ടികളേയും രക്ഷിതാക്കളേയും സംരക്ഷിക്കാനും നിലനിര്‍ത്താനും ആവശ്യമായ അധ്യാപക തസ്തികകള്‍ അടിയന്തിരമായി ശൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

English Summery
Can't got rice for every students 
8:50 AM | 0 comments

കുളിക്കാനിറങ്ങിയ യുവാവ് പുഴയിലെ പാറക്കെട്ടില്‍ കുടുങ്ങി

നിലമ്പൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് പുഴ മധ്യത്തിലെ പാറക്കെട്ടില്‍ കുടുങ്ങി. മലപ്പുറം പാണക്കാട് കാരാതോട് സിജീഷ്(24)ആണ് ഇന്നലെ വൈകീട്ട് 6. 30ഓടെ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാര്‍ പുഴയിലെ കോവിലകം പാറക്കെട്ട് കടവില്‍ കുളിക്കാനിറങ്ങിയത്. 

നീന്തുന്നതിനിടെ സിജീഷ് പുഴമധ്യത്തിലെ പാറയുടെ അരികിലെത്തി. തിരിച്ച് കരയിലേക്കാന്‍ നീന്താന്‍ കഴിയാതെ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. 7മണിയോടെ പൊലീസും നിലമ്പൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പുഴയിലൂടെ വടം കെട്ടി സിജീഷിനെ കരക്കെത്തിച്ചു. വിനോദത്തിനായാണ് സിജീഷും സുഹൃത്തുക്കളും നിലമ്പൂരിലെത്തിയത്.

English Summery
Youth trapped in river
8:42 AM | 0 comments

വാടക വീട്ടില്‍ താമസിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും നാട്ടുകാര്‍ പിടികൂടി

Written By mvarthasubeditor on Friday, June 1, 2012 | 9:47 PM

നിലമ്പൂര്‍: മഞ്ഞപ്പെട്ടി മൈലാടിചോലയില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു.
മങ്കട മൂച്ചിക്കല്‍പറമ്പ് സ്വദേശികളായ 35 വയസ്സ് പ്രായമുള്ള യുവതിയും 21 വയസ്സുള്ള യുവാവും പത്ത് വയസ്സ് പ്രായമായ ആണ്‍കുട്ടിയുമാണ് മഞ്ഞപ്പെട്ടിയില്‍ വാടക വീട്ടില്‍ താമസമാക്കിയിട്ട് നാല് മാസമായി. യുവതിയുടെ മക്കളാണെന്ന വ്യാജേനയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളായ ചില ആളുകളോട് യുവാവ് സഹോദരനാണെന്നും ആണ്‍കുട്ടി മകനാണെന്നും പറഞ്ഞിരുന്നു.
യുവാവിനെ തേടി വീട്ടുകാര്‍ മഞ്ഞപ്പെട്ടിയില്‍ എത്തിയപ്പോഴാണ് യുവതിയുടെ മകനോ, സഹോദരനോ അല്ല യുവാവ് എന്ന് അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ കാളികാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ യുവതി മകനുമൊത്ത് യുവാവിനേയും കൂട്ടി നാട് വിടുകയായിരുന്നുവെന്നും വീട്ടുകാര്‍ എത്തിയാല്‍ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണക്കടുത്ത ശാന്തപുരം കോളജില്‍ കൂടെ പഠിക്കുകയായിരുന്ന സുഹൃത്തുക്കളാണ് ഇവര്‍ക്ക് മഞ്ഞപ്പെട്ടിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതെന്ന് യുവാവ് പറഞ്ഞു.
9:47 PM | 0 comments

കോഴിമുട്ടകളുമായി സ്പിരിറ്റ് മാഫിയകള്‍; മുട്ടപൊട്ടിക്കാന്‍ കഴിയാതെ എക്സൈസ്

Written By mvarthasubeditor on Wednesday, May 30, 2012 | 3:13 PM

നിലമ്പൂര്‍:  ലോറികളില്‍ കോഴിമുട്ടകളുടെ മറവില്‍ സ്പിരിറ്റ് കടത്തുന്നത് തടയാനാകാതെ പോലീസും എക്സൈസും കുഴങ്ങുന്നു. കമ്പിയിട്ടുകുത്തി പരിശോധിക്കാന്‍ കഴിയാത്തതാണ്‌ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ്‌ സ്പിരിറ്റ് മാഫിയ അടവൊന്നുമാറ്റിയത്. കോഴിമുട്ട ലോറിയില്‍ സ്പിരിറ്റ് കാനുകള്‍ കടത്തുക. സംശയം തോന്നിയാല്‍പ്പോലും കമ്പിയിട്ടു കുത്താന്‍ എക്സൈസുകാര്‍ തയാറാകില്ലെന്ന ഉറപ്പിലാണ് സ്പിരിറ്റ് മാഫിയയുടെ 'കോഴിമുട്ടപ്രയോഗം. ഓണക്കാലമാകുന്നതോടെ പരിശോധന കര്‍ശനമാക്കുമെന്നതിനാല്‍ സ്പിരിറ്റ് നേരത്തെ കേരളത്തിലേക്കു കടത്തിത്തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടെ പുറകില്‍ വന്ന ലോറി കോഴിമുട്ടലോറിയിലിടിച്ച് അപകടമുണ്ടായിരുന്നു. പൊള്ളാച്ചി, നാമക്കല്‍, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് കോഴിമുട്ട ലോറികള്‍ മലപ്പുറം ജില്ലയിലെത്തുന്നത്. തമിഴ്നാട്ടിലെ സ്പിരിറ്റ് മാഫിയയുടെ കേന്ദ്രങ്ങളും ഇവയാണെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍.

English Summery
Spirit mafia with 'egg tricks'
3:13 PM | 0 comments

അണ്ണാനുകള്‍ക്ക് വംശനാശ ഭീഷണി

നിലമ്പൂര്‍: കേരളത്തിലെ വനങ്ങളില്‍ കണ്ടുവരുന്ന അണ്ണാനുകള്‍ വംശനാശ ഭീഷണി നേരിടുന്നു. അണ്ണാന്‍ വര്‍ഗത്തിലെ പ്രധാന ഇനങ്ങളായ മൂക്കന്‍ അണ്ണാന്‍, ചാമ്പല്‍ മലയണ്ണാന്‍ എന്നിവയാണ് വംശനാശ ഭീഷണി നേരിടുന്നത്. എലി അണ്ണാന്‍ എന്ന പേരിലും മൂക്കന്‍ അണ്ണാന്‍ അറിയപ്പെടാറുണ്ട്. സാധാരണ അണ്ണാനേക്കാള്‍ ചെറുതും ഇരുണ്ട തവിട്ട് നിറവും മുതുകില്‍ നാല് കറുപ്പ് വരകളും അവയോട് ചേര്‍ന്ന് മൂന്ന് മങ്ങിയ വരകളും അല്‍പ്പം നീണ്ട മൂക്കുമാണ് ഇവയുടെ ശരീര പ്രത്യേകത. ചെറു ചെടികളുടെ കായ്കള്‍, പഴങ്ങള്‍, പൂക്കളിലെ തേന്‍, ചില മരങ്ങളുടെ തൊലികള്‍ എന്നിവയാണ് മൂക്കന്‍ അണ്ണാന്റെ പ്രധാന ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് കേരള വന്യജീവി വിഭാഗം പ്രത്യേകമായി പഠനം നടത്തിയിരുന്നെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇരവികുളം, നെല്ലിയാമ്പതി, തേക്കടി, ഗവ്വി എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഇവ കാണപ്പെടുന്നത്. കൂടാതെ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവന്നിരുന്നു.
അണ്ണാന്‍ വര്‍ഗത്തിലെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ചാമ്പല്‍ മലയണ്ണാനും നാശത്തിന്റെ വക്കിലാണ്. ചാര അണ്ണാന്‍ എന്നറിയപ്പെടുന്ന ചാമ്പല്‍ മലയണ്ണാന്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് കാണപ്പെടുന്നത്. സാധാരണ വലിയ മലയണ്ണാനേക്കാള്‍ ചെറുതാണ് ചാമ്പല്‍ മലയണ്ണാന്‍. കാട്ടുമാവിന്‍ പഴം, പുളി, ആലിന്‍പഴം, ചെറുകായ്കള്‍, നെല്ലിക്ക, ചെറുകീടങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. തമിഴ്‌നാട്ടിലെ പുത്തൂര്‍ വന്യജീവി സങ്കേതം ചാമ്പല്‍ മലയണ്ണാന്റെ പേരിലാണ് അറിയപ്പെടുന്നത്. കൂടാതെ മുതുമലയിലെ മലയോര കാടുകളിലും തേനിയിലും ഇവ കാണപ്പെടുന്നുണ്ട്. കേരളാ വന്യജീവി സംരക്ഷണത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയെ സംരക്ഷിക്കാനുള്ള നടപടികളൊന്നും വന്യജീവി വിഭാഗം കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ കാടുകളിലെ പാതയോരങ്ങളില്‍ ഉണ്ടായിരുന്ന മരങ്ങള്‍ ഇല്ലാതായതാണ് ഇവയുടെ ജീവന് നേരിടുന്ന പ്രധാന വെല്ലുവിളി.
ഉള്‍ക്കാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഈ അണ്ണാന്‍ വര്‍ഗങ്ങള്‍ ചെറുകാടുകളിലാണ് ജീവിക്കുന്നത്. ചെറുകാടുകളില്‍ അണ്ണാനുകള്‍ ഭക്ഷിച്ചിരുന്ന അപൂര്‍വയിനം സസ്യജാലങ്ങള്‍ ഇല്ലാതായതും കാടുകളിലെ കാട്ടരുവികള്‍ വറ്റിവരണ്ടതും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ വംശനാശനത്തിന് ആക്കം കൂട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇവയുടെ പേരില്‍ പ്രത്യേക സംരക്ഷണ മേഖലയുള്ളപ്പോള്‍ കേരളത്തില്‍ ഇവക്കുവേണ്ടി സംരക്ഷണ വന്യജീവി സങ്കേതങ്ങളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
12:32 PM | 0 comments

ചാലിയാര്‍പ്പുഴയില്‍ കുളിക്കാനിറങ്ങിയ 5 കുട്ടികള്‍ മുങ്ങിമരിച്ചു

Written By Malappuram News on Thursday, May 24, 2012 | 11:39 PM

നിലമ്പൂര്‍: ചാലിയാര്‍ പുഴയിലെ മൊടവണ്ണ അമ്പലക്കടവില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. വയനാട് വാഴവറ്റം കാരാപ്പുഴ വഴുതക്കാട്ടില്‍ സാലി എന്ന മാത്യു-ഓത്തായത്ത് ഫിലോമിന ദമ്പതികളുടെ മക്കളായ ജിനുമാത്യൂ(15), ജയ്‌നി മാത്യൂ(11), നിലമ്പൂര്‍ മണ്ണുപ്പാടം അത്തിക്കാടിലെ വേങ്ങാട്ടില്‍ വിനു.ജി. ജോര്‍ജ്ജ്, ഓത്തായത്ത് ലിസ ദമ്പതികളുടെ മക്കളായ അലീന(13), ഇരട്ടകളായ അമല്‍ (10), അജയ്(10) എന്നിവരാണ് മരിച്ചത്.
 ഇന്നലെ വൈകീട്ട് 3.30ഓടെയോടെയാണ് സംഭവം. ലിസയുടെ സഹോദരിയായ ഫിലോമിനയും രണ്ടുമക്കളും വിരുന്നിനെത്തിയതായിരുന്നു. ഫിലോമിനയോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ അമല്‍ കയത്തില്‍പ്പെടുകയായിരുന്നു. ഇത് കണ്ടതോടെ നീന്തലിറയാത്ത ഫിലോമിന കുട്ടിയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടി. ഫിലോമിന ചാടിയതോടെ അലമുറയിട്ട മറ്റുള്ള കുട്ടികളും പുഴയിലേക്ക് എടുത്തു ചാടികയായിരുന്നു. വെള്ളത്തില്‍ നിന്നും അമലിനെയുമെടുത്ത് ഫിലോമിന തിരികെ വന്നപ്പോള്‍ മറ്റുള്ള കുട്ടികളും മുങ്ങുന്നതായി കണ്ടു. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഇവരെ മുങ്ങിയെടുത്തത്. ഉടന്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് മുട്ടില്‍ കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയണ് ജിനു. ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജയ്‌നി.
 നിലമ്പൂര്‍ മൈലാടി അമല്‍ സ്‌കൂളില്‍ പഠിക്കുന്ന അലീന എട്ടാംതരത്തിലും, ഇരട്ട സഹോദരങ്ങളായ അമലും അജയും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളുമാണ്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ്, വയനാട് എംപി എംഐ ഷാനവാസ്, ജില്ലാപൊലീസ് മേധാവി കെ സേതുരാമന്‍, ഡിവൈഎസ്പി കെപി വിജയ്കുമാര്‍, നാര്‍കോട്ടിക് ഡിവൈഎസ്പി വിക്രമന്‍, തഹസില്‍ദാര്‍ അബ്ദുല്‍സലാം, മുന്‍ എംപി പി വി അബ്ദുല്‍ വഹാബ്, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ നിരവധി ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. 
മൃതദ്ദേഹങ്ങള്‍ വൈകീട്ട് 6.30ഓടെ അത്തിക്കാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. 7മണിയോടെ അത്തിക്കാടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. ജിനു, ജയ്‌നി എന്നിവരുടെ മൃതദ്ദേഹങ്ങള്‍ ഇന്ന് രാവിലെ 10ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലും, അലീന, അമല്‍, അജയ് എന്നിവരുടെ മൃതദ്ദേഹങ്ങള്‍ രാവിലെയോടെ നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന ദേവലായത്തിലും ഇന്ന് സംസ്‌കരിക്കും. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഓരോ കുട്ടിക്കും 10000രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചതായി ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ് അറിയിച്ചു.

Keywords: Obituary, Chaliyar, River, Nilambur, Malappuram, കേരള, 
11:39 PM | 0 comments

കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു

Written By mvarthasubeditor on Wednesday, May 23, 2012 | 11:31 PM

നിലമ്പൂര്‍: സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കര്‍ണ്ണാടക, കേരള, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നുദിവസങ്ങളിലായി കണക്കെടുപ്പ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് വ്യാഴാഴ്ച പൂര്‍ത്തിയാകും. കേരളത്തില്‍ വനം വകുപ്പും, പെരിയാര്‍ ഫൗേഷനും ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തുക. ബന്ദിപ്പൂര്‍ നാഷണല്‍ ടൈഗര്‍ പാര്‍ക്കില്‍ 10ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കാട്ടാനകളുടെ കണക്കെടുപ്പ്. ഒന്നാം ദിവസം ആനകളെ നേരില്‍ കണ്ടും, രണ്ടാംദിനത്തില്‍ ആനപിണ്ഡത്തിന്റെ പഴക്കവും, എണ്ണവും കണക്കിലെടുത്തും, മൂന്നാം ദിവസം വനത്തിനുള്ളിലെ ജലാശയങ്ങളില്‍ വെള്ളം കുടിക്കാനും നീരാട്ടിനുമായെത്തുന്ന ആനകളുടെ കണക്കും ശേഖരിക്കും. ഇതില്‍ ആനകളുടെ വലിപ്പം, എണ്ണം, ആണ്‍, പെണ്‍, കുട്ടികള്‍ എന്നിവ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതേ്യക ഡാറ്റയില്‍ രേഖപ്പെടുത്തും. 2010ലാണ് അവസാനമായി ഇത്തരത്തില്‍ സര്‍വേ നടന്നത്. അന്ന് ഈ മേഖലയില്‍ 614 ആനകളാണ് ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുെങ്കില്‍ ആനകള്‍ക്ക് ജീവിക്കാനാവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്തിയ പരിഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ നോര്‍ത്തില്‍ 21ഉം, സൗത്തില്‍ 29ഉം ബ്ലോക്കുകളാണ് ഉള്ളത്. ഇന്നലെ വഴിക്കടവ്, കരുളായി റെയ്ഞ്ചുകളില്‍ ആനകളെ നേരില്‍ കണ്ട് സംഘം കണക്കെടുപ്പ് നടത്തി. ഡിവിഷനുകള്‍ രൂപീകരിച്ച് അതിന്റെ കീഴില്‍ പ്രതേ്യക ബ്ലോക്കുകളായാണ് പരിശോധന നടത്തുക. 5മുതല്‍ 8വരെ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ബ്ലോക്കിന് 5മുതല്‍ 8വരെ ഉദേ്യാഗസ്ഥന്മാരാണ് ഉണ്ടായിരിക്കുക. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നതെങ്കിലും സംസ്ഥാനത്തെ അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത് വനഗവേഷണ കേന്ദ്രമായിരിക്കും. സംസ്ഥാനത്ത് നാല് എലിഫെന്റ് റിസര്‍വുകളാണ് ഉള്ളത്. നിലമ്പൂര്‍, പെരിയാര്‍, തേക്കടി, വയനാട് എന്നിവിടങ്ങളെയാണ് എലിഫെന്റ് റിസര്‍വാക്കിയിരിക്കുന്നത്. മണ്ണാര്‍ക്കാട്, സൈലന്റ് വാലിയുള്‍പ്പെടയുള്ളവ നിലമ്പൂര്‍ റിസര്‍വിനു കീഴിലാണ് ഉള്‍പ്പെടുന്നത്.
11:31 PM | 0 comments

മൂത്തേടത്ത് സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ല -പി.വി. വഹാബ്

Written By Malappuram News on Tuesday, May 22, 2012 | 9:26 AM

നിലമ്പൂര്‍:മുസ്‌ലിംലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റിനെ പുറത്താക്കിയ മൂത്തേടം ഗ്രാമപ്പഞ്ചായത്തില്‍ സി.പി.എമ്മുമായി ചേര്‍ന്ന് ലീഗ് ഭരണത്തിനില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പി.വി. അബ്ദുള്‍വഹാബ് പറഞ്ഞു. നിലമ്പൂര്‍ പ്രസ്‌ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂത്തേടത്ത് സംഭവിച്ചത് തികച്ചും പ്രാദേശികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ്. യു.ഡി.എഫ് സംവിധാനത്തെ അത് ബാധിക്കില്ല. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് പരമാവധി പിന്‍മാറാന്‍ അണികളില്‍ സമ്മര്‍ദം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
നഗരസഭയില്‍ ലീഗിന് കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നതയ്ക്ക് ഉടന്‍ പരിഹാരം കാണും. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരകളാകുന്നതും പ്രതികളാകുന്നതും സി.പി.എമ്മാണെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. ലീഗ് ഭരണത്തില്‍ വന്നതുമുതലാണ് മലബാറില്‍ വികസനമെത്തിയതെന്നും ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് തുല്യനാണ് കോണ്‍ഗ്രസ്സില്‍ ആര്യാടന്‍ മുഹമ്മദെന്നും വഹാബ് പറഞ്ഞു.
മൂത്തേടത്ത് ലീഗ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് ജില്ലാ നേതൃത്വമായതിനാല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതും ജില്ലാ കമ്മിറ്റിയാണെന്ന് ഒരു ചോദ്യത്തിനുത്തരമായി വഹാബ് പറഞ്ഞു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് ലാല്‍ ജോസഫ് അധ്യക്ഷത വഹിച്ചു.

Keywords: IUML, Nilambur, P.V Abdul Vahab, Malappuram, Politics, Congress, 
9:26 AM | 0 comments

ഗതാഗത നിരോധനം

Written By Malappuram News on Tuesday, May 15, 2012 | 11:16 AM

നിലമ്പൂര്‍: നിലമ്പൂര്‍ - കോടതിപ്പടി-കൊളകണ്ടം-വീട്ടികുത്ത്-രാമന്‍കുത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഓവ് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (മെയ് 15) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അരുവാങ്കോട് കോളനി-വരടേംപാടം റോഡിലൂടെ തിരിഞ്ഞുപോകണം.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ മുണ്ടിയന്‍ കാവ് ഇരുമ്പോത്തിങ്ങല്‍ കൂട്ടുമുച്ചി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നിന് മെയ് 16 മുതല്‍ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.

Keywords: Nilambur, Malappuram, Road, കേരള, 
11:16 AM | 0 comments

ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് രഹസ്യ നിര്‍ദേശം

Written By Malappuram News on Monday, May 14, 2012 | 10:33 AM

 നിലമ്പൂര്‍: മന്ത്രി ആര്യാടനും ലീഗും തമ്മിലുള്ള രഹസ്യ പോര്‍വിളികള്‍ക്ക് പുതിയ മാനം കൈവരുന്നു. ആര്യാടന്റെ പൊതുപരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ലീഗ് എം എല്‍ എ മാരോടും സീനിയര്‍ നേതാക്കളോടും രഹസ്യം നിര്‍ദേശം നല്‍കിയതായി അറിയുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടന്ന ഒരു ചടങ്ങില്‍ ലീഗ് എം എല്‍ എ യുടെ പേരടക്കം അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തിട്ടും സംഘാടകര്‍ നേരിട്ടഭ്യര്‍ഥിച്ചും എം എല്‍ എ പങ്കെടുത്തില്ല.
നിലമ്പൂര്‍ ചോലോട്, യു പി സ്‌കൂളില്‍ നടന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിട്ടും മന്ത്രി പങ്കെടുക്കാത്തത് ഈ തീരുമാനം തന്നെയാണെന്നാണറിയുന്നത്. തിരുവനന്തപുരത്ത് വെച്ച് ലീഗിനെ കൊച്ചാക്കി പ്രസംഗിച്ചതാണ് ഇതിന് കാരണമായി പറയുന്നത്.

Keywords: IUML, Muslim League, Aryadan Muhammed, Congress, Malappuram, Nilambur, കേരള, 
10:33 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers