നിലമ്പൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് പുഴ മധ്യത്തിലെ പാറക്കെട്ടില്‍ കുടുങ്ങി. മലപ്പുറം പാണക്കാട് കാരാതോട് സിജീഷ്(24)ആണ് ഇന്നലെ വൈകീട്ട് 6. 30ഓടെ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാര്‍ പുഴയിലെ കോവിലകം പാറക്കെട്ട് കടവില്‍ കുളിക്കാനിറങ്ങിയത്.
നീന്തുന്നതിനിടെ സിജീഷ് പുഴമധ്യത്തിലെ പാറയുടെ അരികിലെത്തി. തിരിച്ച് കരയിലേക്കാന്‍ നീന്താന്‍ കഴിയാതെ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. 7മണിയോടെ പൊലീസും നിലമ്പൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പുഴയിലൂടെ വടം കെട്ടി സിജീഷിനെ കരക്കെത്തിച്ചു. വിനോദത്തിനായാണ് സിജീഷും സുഹൃത്തുക്കളും നിലമ്പൂരിലെത്തിയത്.
English Summery
Youth trapped in river
Post a Comment