നിലമ്പൂര്‍: സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു. കര്‍ണ്ണാടക, കേരള, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നുദിവസങ്ങളിലായി കണക്കെടുപ്പ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് വ്യാഴാഴ്ച പൂര്‍ത്തിയാകും. കേരളത്തില്‍ വനം വകുപ്പും, പെരിയാര്‍ ഫൗേഷനും ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തുക. ബന്ദിപ്പൂര്‍ നാഷണല്‍ ടൈഗര്‍ പാര്‍ക്കില്‍ 10ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന കാട്ടാനകളുടെ കണക്കെടുപ്പ്. ഒന്നാം ദിവസം ആനകളെ നേരില്‍ കണ്ടും, രണ്ടാംദിനത്തില്‍ ആനപിണ്ഡത്തിന്റെ പഴക്കവും, എണ്ണവും കണക്കിലെടുത്തും, മൂന്നാം ദിവസം വനത്തിനുള്ളിലെ ജലാശയങ്ങളില്‍ വെള്ളം കുടിക്കാനും നീരാട്ടിനുമായെത്തുന്ന ആനകളുടെ കണക്കും ശേഖരിക്കും. ഇതില്‍ ആനകളുടെ വലിപ്പം, എണ്ണം, ആണ്‍, പെണ്‍, കുട്ടികള്‍ എന്നിവ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതേ്യക ഡാറ്റയില്‍ രേഖപ്പെടുത്തും. 2010ലാണ് അവസാനമായി ഇത്തരത്തില്‍ സര്‍വേ നടന്നത്. അന്ന് ഈ മേഖലയില്‍ 614 ആനകളാണ് ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുെങ്കില്‍ ആനകള്‍ക്ക് ജീവിക്കാനാവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്തിയ പരിഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ നോര്‍ത്തില്‍ 21ഉം, സൗത്തില്‍ 29ഉം ബ്ലോക്കുകളാണ് ഉള്ളത്. ഇന്നലെ വഴിക്കടവ്, കരുളായി റെയ്ഞ്ചുകളില്‍ ആനകളെ നേരില്‍ കണ്ട് സംഘം കണക്കെടുപ്പ് നടത്തി. ഡിവിഷനുകള്‍ രൂപീകരിച്ച് അതിന്റെ കീഴില്‍ പ്രതേ്യക ബ്ലോക്കുകളായാണ് പരിശോധന നടത്തുക. 5മുതല്‍ 8വരെ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ബ്ലോക്കിന് 5മുതല്‍ 8വരെ ഉദേ്യാഗസ്ഥന്മാരാണ് ഉണ്ടായിരിക്കുക. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നതെങ്കിലും സംസ്ഥാനത്തെ അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത് വനഗവേഷണ കേന്ദ്രമായിരിക്കും. സംസ്ഥാനത്ത് നാല് എലിഫെന്റ് റിസര്‍വുകളാണ് ഉള്ളത്. നിലമ്പൂര്‍, പെരിയാര്‍, തേക്കടി, വയനാട് എന്നിവിടങ്ങളെയാണ് എലിഫെന്റ് റിസര്‍വാക്കിയിരിക്കുന്നത്. മണ്ണാര്‍ക്കാട്, സൈലന്റ് വാലിയുള്‍പ്പെടയുള്ളവ നിലമ്പൂര്‍ റിസര്‍വിനു കീഴിലാണ് ഉള്‍പ്പെടുന്നത്.
കാട്ടാനകളുടെ കണക്കെടുപ്പ് ആരംഭിച്ചു
mvarthasubeditor
0
Post a Comment