നിലമ്പൂര്‍: മഞ്ഞപ്പെട്ടി മൈലാടിചോലയില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു.
മങ്കട മൂച്ചിക്കല്‍പറമ്പ് സ്വദേശികളായ 35 വയസ്സ് പ്രായമുള്ള യുവതിയും 21 വയസ്സുള്ള യുവാവും പത്ത് വയസ്സ് പ്രായമായ ആണ്‍കുട്ടിയുമാണ് മഞ്ഞപ്പെട്ടിയില്‍ വാടക വീട്ടില്‍ താമസമാക്കിയിട്ട് നാല് മാസമായി. യുവതിയുടെ മക്കളാണെന്ന വ്യാജേനയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അയല്‍വാസികളായ ചില ആളുകളോട് യുവാവ് സഹോദരനാണെന്നും ആണ്‍കുട്ടി മകനാണെന്നും പറഞ്ഞിരുന്നു.
യുവാവിനെ തേടി വീട്ടുകാര്‍ മഞ്ഞപ്പെട്ടിയില്‍ എത്തിയപ്പോഴാണ് യുവതിയുടെ മകനോ, സഹോദരനോ അല്ല യുവാവ് എന്ന് അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ കാളികാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ യുവതി മകനുമൊത്ത് യുവാവിനേയും കൂട്ടി നാട് വിടുകയായിരുന്നുവെന്നും വീട്ടുകാര്‍ എത്തിയാല്‍ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണക്കടുത്ത ശാന്തപുരം കോളജില്‍ കൂടെ പഠിക്കുകയായിരുന്ന സുഹൃത്തുക്കളാണ് ഇവര്‍ക്ക് മഞ്ഞപ്പെട്ടിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതെന്ന് യുവാവ് പറഞ്ഞു.

Post a Comment