Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Malappuram. Show all posts
Showing posts with label Malappuram. Show all posts

പാസ്‌പോര്‍ട്ട് അപേക്ഷ ജൂലൈ അഞ്ച് മുതല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം

Written By Malappuram News on Friday, July 5, 2013 | 12:59 AM

മലപ്പുറം: രാജ്യത്തെ 19 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ജൂലൈ അഞ്ച് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും.
കേരളത്തില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പയ്യനൂര്‍, വടകര, കൊല്ലം, നെയ്യാറ്റിന്‍കര, വഴുതക്കാട്, ആലപ്പുഴ, ആലപ്പുഴ, ആലുവ, കോട്ടയം, തൃശൂര്‍, തൃപ്പൂണിത്തുറയിലും മറ്റ് സംസ്ഥാനങ്ങളില്‍ പാറ്റ്‌ന, കൊല്‍ക്കത്ത, ജയ്പൂര്‍, ജോദ്പൂര്‍, സിക്കാര്‍ സേവാ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നത്. 58 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിലവില്‍ ഈ സംവിധാനം നിലവിലുണ്ട്. ഇടനിലക്കാര്‍ വന്‍തോതില്‍ പാസ്‌പോര്‍ട്ട് ബുക്കിംഗ് എടുത്ത് അപേക്ഷരെ ചൂഷണം ചയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത്. 
ഇതോടെ അപേക്ഷകര്‍ അപ്പോയ്‌മെന്റ് ബുക്ക് ചെയ്യണമെങ്കില്‍ പണമടച്ചതിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും. ഇതിലൂടെ യഥാര്‍ഥ അപേക്ഷകര്‍ക്ക് മാത്രമെ ബുക്കിംഗ് എടുക്കാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ സേവാകേന്ദ്രങ്ങളില്‍ ഹാജരാകുമ്പോള്‍ മാത്രം പണമടച്ചാല്‍ മതി. അപേക്ഷകര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് , ചലാന്‍ സംവിധാങ്ങളുപയോഗിച്ചും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് മുഖേനയോ പേയ്‌മെന്റ് നടത്താം. ചലാന്‍ വഴി പണമടക്കുന്നവര്‍ ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളില്‍ പണമടക്കാം. ഇത്തരം അപേക്ഷകര്‍ ചലാന്‍ അടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലെന്‍ ബുക്കിംഗ് സമയത്ത് നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം രാജ്യത്തെ മറ്റു പാസ്‌പോര്‍ട്ട് സേവാ കേന്ദങ്ങളില്‍ ഉടന്‍ പ്രബല്യത്തില്‍ വരും.
12:59 AM | 0 comments

അഗ്നിശമന സുരക്ഷ സേനയിലെ 1000 ഒഴിവുകള്‍ നികത്തും: മന്ത്രി തിരുവഞ്ചൂര്‍

തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും 
സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ 
രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
തിരൂര്‍: സംസ്ഥാന അഗ്നിശമന സേനയിലെ 100 ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് ആഭ്യന്തര വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരൂരില്‍ അഗ്നിശമന സുരക്ഷാ സേനയുടെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് പുതിയ അഗ്നിശമന സുരക്ഷാ സേന സ്റ്റേഷനുകള്‍ തുടങ്ങുമെന്നും തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പൊലീസ് ടവര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആപത്ത് ഘട്ടങ്ങളില്‍ ജനത്തിന് തുണയാകുന്ന അഗ്നിശമനസുരക്ഷ സേനക്ക് മികച്ച പ്രോത്സാഹനവും പിന്തുണയും നല്‍കും. അഗ്നി ശമന രക്ഷാ സേന ശക്തിപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് തികച്ചും നീതി പൂര്‍വമായ നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസിനെ മര്‍ദനോപകരണമായി കാണുന്ന പ്രാകൃത മനോഭാവം സര്‍ക്കാറിനില്ല. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരൂര്‍ നിയോജകമണ്ഡലത്തില്‍ 498 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി. മമ്മൂട്ടി എം.എല്‍.എ. പറഞ്ഞു. തിരൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം 74 സെന്റ് സ്ഥലത്ത് 3.72 കോടി ചെലവിലാണ് പുതിയ സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചത്. നാല് ഫയര്‍ എഞ്ചിന്‍, ഒരു ജീപ്പ്, മറ്റ് ആധുനിക രക്ഷാ സംവിധാനങ്ങളും 45 ജീവനക്കാരും സ്റ്റേഷനിലുണ്ട്. താനൂര്‍, കുറ്റിപ്പുറം, വേങ്ങര, എടരിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ തിരൂര്‍ സ്റ്റേഷന്റെ സേവനം ലഭിക്കും.
പൊതുമരാമത്ത് കെട്ടിടവിഭാഗം എഞ്ചിനീയര്‍ കെ.കെ. ഷൗക്കത്തലി, തിരൂര്‍ നഗര സഭാ ചെയര്‍ പേഴ്‌സന്‍ സഫിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ള കുട്ടി, നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്‍ സലാം, കേരള ഫയര്‍ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ ഭാസ്‌ക്കര്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. കെ. മുകുന്ദന്‍, അഗ്നിശമന രക്ഷാ സേന കമാന്റന്റ് ജനറല്‍ പി. ചന്ദ്രശേഖരന്‍, അഗ്നിശമന രക്ഷാ സേന പാലക്കാട് ഡിവിഷനല്‍ ഓഫീസര്‍ എന്‍.വി. ജോണ്‍, ഇ.മുഹമ്മദ് കുഞ്ഞി, വി.വി. പ്രകാശ്, പന്തോളി മുഹമ്മദലി, സി.വി. വേലായുധന്‍, എന്നിവര്‍ സംസാരിച്ചു.
12:46 AM | 0 comments

പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

നിലമ്പൂര്‍: പൂക്കോട്ടുംപാടം പുതിയ പൊലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പായപാട കെ.എസ്.ഇ.ബി ഓഫീസിന് സമീപമാണ് പുതിയ പോലീസ് സ്റ്റേഷന്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം പി, ഉത്തരമേഖല ഡി ഐ ജി എന്‍ ശങ്കര്‍ റെഡി, എസ് പി മഞ്ജുനാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവയര്‍ പങ്കെടുത്തു. 
12:41 AM | 0 comments

പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറത്ത്

മലപ്പുറം: പിഎംഎസ്എ പൂക്കോയ തങ്ങള്‍ അനുസ്മരണ സമ്മേളനം ജൂലൈ 6ന് മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെയോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, മംഗലം ഗോപിനാഥ് പ്രസംഗിക്കും. യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി സൈതലവി മാസ്റ്റര്‍, എംകെ ബാവ, ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍ പ്രസംഗിച്ചു.
12:33 AM | 0 comments

പ്രതിരോധ കുത്തിവെപ്പ്: ജനങ്ങള്‍ ജാഗ്രത പാലിക്കണം

മലപ്പുറം: പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ. ഡോ. വി.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ തിരൂര്‍ രണ്ട്, കുറ്റിപ്പുറം രണ്ട്, മങ്കട ഒന്ന്, താനൂര്‍ ഒന്ന് എന്നിങ്ങനെ ആറ് ടെറ്റനസ് കേസുകളും അരീക്കോട് ഒന്ന്, മൂര്‍ക്കനാട്, മങ്കട ഒന്ന്, തേവര്‍കടപ്പുറം ഒന്ന്, ഒഴൂര്‍ ഒന്ന് എന്നിങ്ങനെ അഞ്ച് ഡിഫ്തീരിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മങ്കടയിലെ ടെറ്റനസ് ബാധയേറ്റകുട്ടി മരണപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകള്‍ യാതൊരുവിധകുത്തിവെപ്പുകളും എടുക്കാത്തവരെയാണ് ബാധിച്ചിട്ടുള്ളത്.
ദേശീയ പ്രതിരോധ പട്ടിക പ്രകാരം കുത്തിവെപ്പ് നല്‍കുന്നതിലൂടെ അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളെ ഹെപ്പറ്റെറ്റിസ് ബി, ക്ഷയം, പിള്ളവാതം, തൊണ്ടമുള്ള്, ടെറ്റനസ്, വില്ലന്‍ചുമ, അഞ്ചാംപനി, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ ബി മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിഞ്ചൈറ്റിസ് എന്നീ മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാമെന്ന് ഡി.എം.ഒ. അറിയിച്ചു.
12:32 AM | 0 comments

മുസ്തഫ മാസ്റ്ററുടെ പിതാവ് നിര്യാതനായി

മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ മാസ്റ്ററുടെ പിതാവ് വെസ്റ്റ്‌കോഡൂര്‍ വരിക്കോട് പിച്ചന്‍മഠത്തില്‍ മൊയ്തീന്‍കുട്ടി (92)നിര്യാതനായി. മറ്റുമക്കള്‍: കോയ, അബ്ദുര്‍റഹ്മാന്‍, ഹബീബുര്‍റഹ്മാന്‍ അഹ്‌സനി, ഉനൈസ് ലത്വീഫി, സുഹ്‌റ, ബുഷ്‌റ. ഭാര്യ: സൈനബ. മരുമക്കള്‍: അവറാന്‍ പെരുങ്ങോട്ടുപുലം, അബൂബക്കര്‍ ഒതുക്കുങ്ങല്‍, സുലൈഖ, റസിയ, ഫാത്വിമത് തക്‌ലീമ, അസ്മാബി പരേതനായ കുഞ്ഞാലന്‍ രണ്ടത്താണി. കോഡൂര്‍ വരിക്കോട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹബീബ്‌കോയതങ്ങള്‍ ചെരക്കാപ്പറമ്പ് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കെ എം എ റഹീം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, അബ്ദുഹാജി വേങ്ങര, എന്‍ അലി അബ്ദുല്ല, ത്വാഹിര്‍ സഖാഫി മഞ്ചേരി, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് പറവൂര്‍, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി, ശിഹാബുദ്ദീന്‍ സഖാഫി, സൈനുദ്ദീന്‍ സഖാഫി, നൗഷാദ് അഹ്‌സനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ഖാദര്‍ അഹ്‌സനി മമ്പീതി എന്നിവര്‍ സന്ദര്‍ശിച്ചു.
12:30 AM | 0 comments

മഞ്ചേരി ട്രാഫിക് പരിഷ്‌കാരം: ബസ് ഉടമകളുടെ യോഗം ആറിന്

മലപ്പുറം: മഞ്ചേരി നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മഞ്ചേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന മിനി ബസുകളുടെ ഉടമസ്ഥര്‍ വാഹനത്തിന്റെ പെര്‍മിറ്റും ടൈം ഷീറ്റും സഹിതം ജൂലൈ ആറിന് ഉച്ചക്ക് മൂന്നിന് ആര്‍.റ്റി. ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ഇ. മോഹന്‍ദാസിനെ കാണണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.
12:00 AM | 0 comments

റാഫ് എക്‌സലന്‍സി അവാര്‍ഡ് സമ്മാനിച്ചു

Written By kvartha san on Thursday, June 20, 2013 | 1:18 AM

Raff, Excellence, Award, Manjeri, Traffic police officer, Philip Mambad, Malappuram, Kerala, Malayalam news
മലപ്പുറം: റോഡപകട നിവാരണ ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസിന്റെ '' സൂക്ഷിക്കുക; ജീവന്‍ വിലപ്പെട്ടതാണ്'' എന്ന നാടകത്തിലെ മികച്ച അഭിനേതാവിനുള്ള റാഫ് എക്‌സലന്‍സി പുരസ്‌കാരം മഞ്ചേരി ട്രാഫിക് പോലീസ് ഓഫീസര്‍ ഫിലിപ്പ് മമ്പാടന് സമ്മാനിച്ചു.

തൃശ്ശൂര്‍ റേഞ്ച് ഐ. ജി, പി. എസ്. ഗോപിനാഥ് ഐ. പി. എസ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ, പോലീസ് മേധാവി കെ. സേതുരാമന്‍, റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു, സെക്രട്ടറി പ്രകാശ്. പി നായര്‍, അസിസ്റ്റന്റ് കമാണ്ടന്റ് ടി. ടി. അബ്ദുല്‍ ജബ്ബാര്‍, ഡി. വൈ. എസ്. പി മാരായ വി. എസ.് രാജു, എം. പി. മോഹനചന്ദ്രന്‍, കെ. എസ്. വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Raff, Excellence, Award, Manjeri, Traffic police officer, Philip Mambad, Malappuram, Kerala, Malayalam news
1:18 AM | 0 comments

റോഡപകടം: റാഫ് പ്രദര്‍ശനസ്റ്റാള്‍ ശ്രദ്ധേയമായി

Written By kvartha san on Wednesday, June 12, 2013 | 1:17 AM

Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news
മലപ്പുറം: കലോത്സവവോദികളോടനുബന്ധിച്ച് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) ഒരുക്കിയ പവിലിയന്‍ പ്രത്യേകതകള്‍ കൊണ്ട് വേറിട്ടുനിന്നു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശന സ്റ്റാളില്‍ ലക്ഷത്തില്‍പരം ആളുകള്‍ സന്ദര്‍ശിച്ചു. തൃശ്ശൂര്‍ ഡി .വൈ. എസ്. പി വാഹിദിന്റെ ശേഖരണത്തില്‍ പെട്ടതും വ്യത്യസ്ത അപകടങ്ങളില്‍ പെട്ടതുമായ ഇറുന്നൂറില്‍ പരം ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാഫ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതിന്റെ ഒരംഗീകാരം കൂടിയായിരുന്നു വിദ്യാഭ്യാസ മന്ത്രി പ്രത്യേകം താല്‍പര്യമെടുത്ത് അനുവദിച്ച സ്റ്റാള്‍. മൂന്ന് ലക്ഷത്തില്‍പരം ആളുകളില്‍ ട്രാഫിക് നിയമ ലഘുലേഖകളടങ്ങിയ സന്ദേശങ്ങള്‍ എത്തിക്കാനായി വാളക്കുളം കെ. എച്ച്. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 120 ടാക്‌സ് ഫോഴ്‌സ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന അഞ്ച് ബെറ്റാലിയനുകളാണ് വിവിധ വേദികളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത്.

Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news
റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി റോഡു സുരക്ഷ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവരുന്നതായി സ്റ്റാള്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് സൂചിപ്പിച്ചു. കലോത്സവ വേദികളിലെ സ്റ്റാളുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചതും ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രയോജനപ്രദവുമായ ഒന്നായിരുന്നു റാഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഒരു ശ്രദ്ധ ഒരുപാട് ആയുസ് എന്ന സ്റ്റാള്‍.

റാഫ് സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു സെക്രട്ടറി പ്രകാശ് പി. നായര്‍, എം. ടി തെയ്യാല, രാജീവ് മാസ്റ്റര്‍, ഷാനിയസ് മാസ്റ്റര്‍, ബീരാന്‍കുട്ടി അച്ചമ്പാട്ട്, ശാഫി എടശ്ശേരി, എ. ടി. സൈതലവി, ബി. കെ. സൈദ്, മച്ചിങ്ങല്‍ മുഹമ്മദ് കുട്ടി, ഖാദര്‍ കെ. തേഞ്ഞിപ്പലം, കുഞ്ഞാലന്‍ വെന്നിയൂര്‍, പി. വി. ബദറുന്നീസ, ചെമുക്കന്‍ ബീരാന്‍, കെ. എം. സേതുമാധവന്‍, ഹംസ പുത്തൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആറ് ദിവസങ്ങളിലായി സംഘടിപ്പിച്ച കലോത്സവ സ്റ്റാളും പരിപാടികളും നടത്തിയത്.

Keywords: Road accident, Raff, Photo Exhibition stall, School kalolsavam, Malappuram, Kerala, Malayalam news
1:17 AM | 0 comments

'പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണം'

Written By Kasargodvartha on Tuesday, March 5, 2013 | 6:27 PM

മലപ്പുറം: പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയ വിലനിയന്ത്രണാധികാരം സര്‍ക്കാര്‍ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.

പെട്രോണിയം കമ്പനികള്‍ തോന്നുന്ന രീതിയില്‍ വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. രണ്ടാഴ്ച്ചകളില്‍ നാലു രൂപയോളമാണ് വില വര്‍ധിച്ചത്. ഇതു മൂലം നിത്യേപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതത്തെ തകിടംമറിക്കുന്ന ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായെടുക്കണം അദ്ദേഹം പറഞ്ഞു.

Keywords: Kerala, Malappuram, Youth League, Petroleum, Government,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:27 PM | 0 comments

അയേണ്‍ ഗുളിക വിതരണം ജില്ലാതല ഉദ്ഘാടനം ചെയ്തു

മലപ്പുറം: കൗമാരക്കാരുടെ വിളര്‍ച്ച രോഗം തടയുന്നതിന് അയേണ്‍ ഗുളികള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി ജല്‍സീമിയ അധ്യക്ഷയായി.
ആരോഗ്യ, വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പുകള്‍ സംയുക്തമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരിക്കലാണ് ഗുളിക വിതരണം ചെയ്യുക. പരിശീലനം ലഭിച്ച അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ കെ.സി ഗോപി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. സുബ്രമണ്യന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി. വിനോദ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. റോസ്‌മേരി, മലപ്പുറം എ.യു.പി സ്‌കൂള്‍ പ്രധാനധ്യാപിക പി. എം. സുജാത സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ കെ.പി സാദിഖലി നന്ദിയും പറഞ്ഞു.  
6:24 PM | 0 comments

'നബിയെ പോലെ പണ്ഡിതന്മാര്‍ അനീതിക്കും അക്രമത്തിനുമെതിരെ രംഗത്ത് വരണം'

Written By Kasargodvartha on Wednesday, February 27, 2013 | 8:22 PM

 Kerala, Malappuram, Imams council, Tirur, Muhammed Eesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ പ്രിയപ്പെട്ട നബി സംസ്ഥാന തല കാമ്പയിന്‍ സമാപന സമ്മേളനം
തിരൂരില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: മതപണ്ഡിതന്മാര്‍ സമൂഹത്തിലെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ പോലെ രംഗത്ത് വരണമെന്ന് ഇമാംസ് കൗണ്‍സില്‍ ദേശീയ ട്രഷറര്‍ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ. ഇമാംസ് കൗണ്‍സിലിന്റെ പ്രിയപ്പെട്ട നബി കാമ്പ്യന്റെ സംസ്ഥാനതല സമാപന സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും സാമൂഹ്യതിന്മകള്‍ക്കെതിരെ ശക്തമായി ശബ്ദിച്ച പ്രവാചകന്റെ അനന്തരാവകാശികളാണ് മതപണ്ഡിതന്മാര്‍. പീഡിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. അകാരണമായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനത്തിന് വേണ്ടി മതപണ്ഡിതന്മാര്‍ രംഗത്തിറങ്ങണം. അനീതികള്‍ക്കെതിരെ പടവാളുയര്‍ത്തിയ അന്ത്യപ്രവാചകന്റെ അനുയായികളും അനന്തരാവകാശികളുമാണെന്ന കാര്യം വിസ്മരിക്കരുത്. മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ജന്തുക്കളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും മുഹമ്മദ് നബി പ്രവര്‍ത്തിച്ചിരുന്നു. മതപണ്ഡിതന്മാര്‍ സത്യം പറയാന്‍ ഭയക്കുന്നതാണ് സാമൂഹ്യതിന്മകള്‍ അധികരിക്കാന്‍ കാരണം അഴിമതിക്കും കൈകൂലിക്കുമെതിരെ പടനയിക്കാന്‍ കാലഘട്ടം പണ്ഡിതന്മാരോട് ആവശ്യപ്പെടുകയാണ്. ആരേയും ഭയക്കാതെ താല്‍പര്യങ്ങള്‍ക്ക് അടിപ്പെടാതെ ആ ഉത്തരവാദിത്വം മതപണ്ഡിതന്മാര്‍ നിര്‍വ്വഹിക്കണം അദ്ദേഹം പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഇന്ത്യയില്‍ അക്രമമുണ്ടായപ്പോഴെല്ലാം പാര്‍ലമെന്റില്‍ ഖായിദേ മില്ലത്തും, സേട്ടുസാഹിബും, ബനാത്ത് വാലയും ശക്തമായി സംസാരിച്ചിരുന്നു. ഇന്നത്തെ നേതാക്കള്‍ അങ്ങനെ ചെയ്യുന്നില്ല. അതിനാലാണ് മഅ്ദനി ഉള്‍പ്പെടെ ആയിരകണക്കിന് നിരപരാധികള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കുന്നത് മൂലായം സിങിന്റെയും മായാവതിയുടെയും പാര്‍ട്ടികളാണ്. അധികാര നഷ്ടം ഭയപ്പെട്ടാണ് പലരും സമുദായത്തിന്റെ കാര്യം വിസ്മരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.

സമാപന സമ്മേളനത്തില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സഈദ് മദനി അദ്ധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാദത്ത് മാസ്റ്റര്‍ സംസ്ഥാന സമിതിയംഗം സലീം കരമന, എ.കെ. അബ്ദുല്‍ മജീദ്, വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ യൂനിവേഴ്‌സിറ്റി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായ നിസാര്‍ മൗലവി, അബ്ദുര്‍ റഹ്മാന്‍ ഫൈസി കടവല്ലൂര്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മൗലവി, മാധ്യമ പ്രവര്‍ത്തകനായ കീപ്പള്ളി ശ്രീകുമാര്‍ സംസാരിച്ചു.

സംസ്ഥാന തല കാമ്പയിന്‍ പ്രബന്ധരചനാ മത്സര വിജയികളായ ടി. ഹബീബ് റഹ്മാന്‍ മഞ്ചേരി, മഹബൂബ് നന്തി എന്നിവര്‍ക്ക് സാദത്ത് മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി. പ്രവാചകനെക്കുറിച്ചുള്ള സി.ഡി. മുഹമ്മദ് ഈസാ ഫാളില്‍ മമ്പഇ കീപ്പള്ളി ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. മൂവാറ്റുപുഴ അഷറഫ് മൗലവി പ്രിയപ്പെട്ട നബിയെക്കുറിച്ച് പ്രഭാഷണം നടത്തി.

Keywords: Kerala, Malappuram, Imam's council, Tirur, Muhammed Eesa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.8:22 PM | 0 comments

പാലിയേറ്റീവ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Written By Malappuram News on Tuesday, February 26, 2013 | 6:14 PM

മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രമാണിത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൈമറി, സെക്കന്‍ഡറി പാലിയേറ്റീവ് യൂനിറ്റുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് പരിശീലന കേന്ദ്രം സ്ഥാപിച്ചത്. ഫീല്‍ഡ് സ്റ്റാഫിനും പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ക്കുമുള്ള പരിശീലനം കേന്ദ്രത്തില്‍ നല്‍കും. പാലീയേറ്റീവ് കെയര്‍ നഴ്‌സിങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കേന്ദ്രത്തിലുണ്ട്. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ശശിധരന്‍, ഡെപൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. വിനോദ്, പി. ഫൈസല്‍, എ.കെ അബ്ദുല്‍ കരീം, കെ.സി ദേവാനന്ദ്, കെ. ലിജി, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു. 
6:14 PM | 0 comments

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും

Written By Malappuram News on Monday, December 3, 2012 | 8:25 AM

വണ്ടൂര്‍: 26-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച വണ്ടൂരില്‍ തിരശ്ശീല ഉയരും. കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് വണ്ടൂര്‍ ജില്ലാ കലോത്സവത്തിന് ആദ്യത്ത്യമരുളുന്നത്. ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന ജില്ലാ കലോത്സവം ഇനി നാല് നാള്‍ വണ്ടൂരിന്റെ കൂടി ഉത്സവമാണ്.
ഇന്ന് വൈകീട്ട് നാലിന് വിനോദ സഞ്ചാര മന്ത്രി എ പി അനില്‍കുമാര്‍ കലോത്സവം ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്്‌റ മമ്പാട് അധ്യക്ഷത വഹിക്കും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എം ഉമര്‍ എം എല്‍ എ കലോത്സവ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. തുടര്‍ന്ന് പോലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ നാടകവും അരങ്ങേറും.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രധാന വേദി. കൂടാതെ പന്ത്രണ്ട് വേദികളും 21 ഹാളുകളുമാണ് കലോത്സവത്തിനായി സജ്ജമാക്കിയിട്ടുള്ളത്. അറബി, സംസ്‌കൃതം, കലാ സാഹിത്യ മേളകള്‍ എന്നിവക്ക് പുറമെ ഉറുദു ഇനങ്ങളും ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യ ജില്ലാ കലോത്സവമാണിത്.
തുടര്‍ന്ന് പ്രധാന വേദിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കഥകളി നടക്കും. അതെസമയം വേദി രണ്ട് മുതല്‍ മറ്റു വേദികളില്‍ രാവിലെ മുതല്‍ക്കെ മത്സരങ്ങള്‍ ആരംഭി്ക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗം പൂരക്കളിയും പരിചമുട്ടുകളിയും എന്നിവയാണ് വേദി രണ്ടില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വേദി മൂന്നില്‍ ദഫ്്മുട്ട്, അറബന മുട്ടുമാണ് ഇന്ന് നടക്കുക.കൂടാതെ ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ട്ചവിട്ടുനാടകം എന്നിവ ആറാം വേദിയിലും ചെണ്ടമേളം,പഞ്ചവാദ്യം,മദ്ദളം എന്നിവ വേദി ഏഴിലും നടക്കു ം.കൂടാതെ മറ്റുള്ള 21 ഹാളുകളില്‍ വിവിധ രചനാമത്സരങ്ങളും നടക്കും.ഒരേ സമയം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വിധം വണ്ടൂര്‍ വി എം സി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഊട്ടുപുരയും നിര്‍മിച്ചിട്ടുണ്ട്.
8:25 AM | 0 comments

പാരലല്‍ കോളജ് സംസ്ഥാന കലോത്സവം തൃശൂരിന് ഓവറോള്‍ കിരീടം

പെരിന്തല്‍മണ്ണ: രണ്ട് ദിവസങ്ങളിലായി പെരിന്തല്‍മണ്ണയില്‍ നടന്നു വരുന്ന പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലോത്സവത്തിന് തിരശ്ശീല വീണു. തൃശൂര്‍ജില്ലക്ക് ഓവറോള്‍ കിരീടം(147), തൊട്ടടുത്ത് കണ്ണൂര്‍ (109), മലപ്പുറം (102) നേടി. കലാതിലകം പി അശ്വതി-ലക്ഷ്മിനാരായണ കോളജ് പാലക്കാട്, ചിത്ര പ്രതിഭ വിജില്‍ ടി-ജേബീസ് കോളജ് കണ്ണൂര്‍, സാഹിത്യപ്രതിഭ രാജലക്ഷ്മി രാജീവ്-സെന്റ്‌തോമസ് തൃശൂര്‍, കലാപ്രതിഭ സായന്ത് എ എസ്- സെന്റ്‌മേരീസ് മാനന്തവാടി. സമാപന ചടങ്ങ് വി ശശികുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ നിഷി അനില്‍രാജ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
12:47 AM | 0 comments

സ്വാതന്ത്ര്യ സമര സേനാനി ബാപ്പുട്ടി മാസ്റ്റര്‍ അന്തരിച്ചു


മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പുലാമന്തോളിലെ കെ എം ബാപ്പുട്ടി മാസ്റ്റര്‍ (99) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് 7.30ന് പുലാമന്തോളിലെ വസതിയിലായിരുന്നു അന്ത്യം. 1914 സെപ്തംബര്‍ ഒന്നിന് ജനിച്ച മാസ്റ്റര്‍ ഏതാനും വര്‍ഷമായി വാര്‍ധക്യ സഹജമായ രോഗത്താല്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തിരുനാരായണ പുരം പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
കുട്ടിക്കാലം മുതല്‍ സ്വാതന്ത്ര്യ സമരവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 1921ലെ മലബാര്‍ കലാപകാലത്ത് പിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ മമ്മദുവിനെ മാസ്റ്ററുടെ കണ്‍മുമ്പില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്നു. 1941 ആഗസ്റ്റ് 31ന് അര്‍ധരാത്രി രാജ്യദ്രോഹ കുറ്റം ചുമത്തി മാസ്റ്ററെ അറസ്റ്റ് ചെയ്തു. 15 ദിവസത്തിനു ശേഷം വിട്ടയച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്ത് വെല്ലൂര്‍ ജയിലിലയച്ചു. ഇവിടത്തെ ഒരുവര്‍ഷക്കാല തടവ് ജീവിതത്തിനിടയില്‍ ഇ എം എസ് നമ്പൂതിരിപ്പാട്, ഇ മൊയ്തു മൗലവി, അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നിവര്‍ സഹ തടവുകാരായിരുന്നു. സ്വതന്ത്ര്യ സമര സേനാനികള്‍ക്കുള്ള താമറ പത്രം ലഭിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി, എ പി ജെ അബ്ദുല്‍കലാം എന്നിവരുടെ അഥിതിയായി ഡെല്‍ഹിയില്‍ കഴിയാനും ബാപ്പുട്ടി മാസ്റ്റര്‍ക്ക് അവസരം ലഭിച്ചു.
1930 മുതല്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വിദേശവസ്ത്ര ബഹിഷ്‌കരണം, മദ്യവിരുദ്ധ സമരം തുടങ്ങിയവയിലൊക്കെ സജീവ പങ്കാളിയായിരുന്നു. 2003ല്‍ ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോയിരുന്നു. പുലാമന്തോള്‍ എല്‍ പി സ്‌കൂള്‍ മാനേജറായിരുന്നു. മഹല്ല് കമ്മിറ്റിയുടെയും മദ്‌റസയുടെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചു. പുലാമന്തോള്‍ സഹകരണ ബേങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കുഞ്ഞീരുമ്മ. മക്കള്‍: അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍, ഷാഹുല്‍ഹമീദ്, ഫാത്വിമ, മറിയക്കുട്ടി, പരേതരായ കുഞ്ഞാപ്പു, ശൈഖ് മുഹമ്മദ്. മരുമക്കള്‍: പരേതനായ മുഹമ്മദ് എന്ന ബാപ്പു ഏലംകുളം, മുഹമ്മദ്കുട്ടി മാസ്റ്റര്‍ മൂര്‍ക്കനാട്.
മന്ത്രി മഞ്ഞളാംകുഴി അലി, ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, സി പി മുഹമ്മദ് എം എല്‍ എ, ജില്ലാ ലീഗ് സെക്രട്ടറി പി അബ്ദുല്‍ഹമീദ്, സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
12:34 AM | 0 comments

വെളിച്ചെണ്ണ മില്ലുകള്‍ വിസ്മൃതിയിലേക്ക്

മലപ്പുറം: കേരളത്തിലെ പരമ്പരാഗത വ്യവസായമായ വെളിച്ചെണ്ണ മില്ലുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. പണ്ടുമുതല്‍ക്കേ കേരളത്തില്‍ കൊപ്ര വിപണിക്ക് പേരുകേട്ട കോഴിക്കോട്ടെ കൊപ്ര പാണ്ടികശാലകളും വടകരയിലെ ഉണ്ടകൊപ്ര വിപണിയും തകര്‍ചയുടെ വക്കിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണ ഇറക്കുമതിയും വര്‍ധിച്ച് വരുന്ന ചിലവുകളും തൊഴിലാളി പ്രശ്‌നങ്ങളും എല്ലാം ചേര്‍ന്ന് ഈ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ 75 ശതമാനം മില്ലുകളും ഇപ്പോള്‍ പൂട്ടികിടക്കുന്നു. ശേഷിക്കുന്ന മില്ലുകള്‍ കൂടി പൂട്ടിയാല്‍ ഭക്ഷ്യ ആവശ്യത്തിനുള്ള വെളിച്ചെണ്ണക്ക് പൂര്‍ണമായും നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. കൂലി ചിലവുകളും തൊഴിലാളി പ്രശ്‌നങ്ങളും പൊതുവിപണിയിലെ മത്സരവുമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. മാത്രവുമല്ല ഗുണനിലവാരം കുറഞ്ഞ എണ്ണ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. 65 രൂപ വിലയുള്ള ഒരു കിലോ വെളിച്ചെണ്ണക്ക് കേരള വിപണിയെക്കാള്‍ പത്ത് രൂപ കുറച്ചാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ ഗുണനിലവാരം കുറഞ്ഞ എണ്ണയാണ് തമിഴ്‌നാട് ദിനംപ്രതി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് കേരളത്തിലെ എണ്ണമില്ല് വ്യാപാരികള്‍ പറയുന്നത്. കൂലിചിലവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറി വാടക എന്നിവ താര്യതമ്യം ചെയ്യുമ്പോള്‍ യാതൊരു കാരണവശാലും 55 രൂപക്ക് വെളിച്ചെണ്ണ ഉദ്പാദിപ്പിക്കാന്‍ കഴിയില്ല. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്ന നാളികേരം കൊപ്രയാക്കി 80 ശതമാനം ഉത്തരേന്ത്യയിലേക്ക് കയറ്റിപോകുകയും ബാക്കി 20 ശതമാനമാണ് എണ്ണയാക്കുന്നത്. ഈ 20 ശതമാനം കൊപ്രകൊണ്ട് പ്രതിദിനം ശരാശരി 45 ടാങ്കര്‍ ലോറി എണ്ണ ഉദ്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ മില്ല് വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വെളിച്ചെണ്ണക്ക് നികുതി ഏര്‍പെടുത്തുകയും ഗുണനിലവാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാണ് കേരളത്തിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണക്ക് സബ്‌സിഡി അനുവദിക്കുക, സര്‍ക്കാര്‍ ഏജന്‍സികളില്‍ കൂടി വില്‍ക്കുന്ന എണ്ണ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തുക, അശാസ്ത്രീയമായ കൊപ്ര സംഭരണം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ തന്നെ ഈ മേഖല രക്ഷപ്പെടുമെന്ന് കോക്കനട്ട് ഓയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ആയത്‌കൊണ്ട് തന്നെ മില്ല് വ്യവസായം തകര്‍ന്നാല്‍ കൂടുതല്‍ ബാധിക്കുക കേരളത്തിലെ കേര കര്‍ഷകരെ ആയിരിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
12:29 AM | 0 comments

വീണ്ടും എടപ്പാള്‍...

Written By Kvartha Delta on Thursday, November 29, 2012 | 8:45 PM

Malappuram, School Kalolsavam, Kerala, Winners, Team, Spots, Malayalam News
ജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ എടപ്പാള്‍ സബ്ജില്ലാ ടീം
തിരൂര്‍: ഒടുവില്‍ കൗമാര കായിക മാമാങ്കത്തിന്റെ കിരീടമണിഞ്ഞ് എടപ്പാള്‍ ഉപജില്ല മൂന്നാമതും കരുത്ത് തെളിയിച്ചു. താഴെപ്പാലം മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിനിര്‍ത്തി പ്രതിഭകള്‍ ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങിയപ്പോള്‍ നീണ്ടകരഘോഷത്തിനൊപ്പം നടന്ന വെടിക്കെട്ടും മൈതാനത്തെ ത്രസിപ്പിച്ചു. കടകശ്ശേരി ഐഡിയല്‍ സ്‌കൂളിന്റെ അതിശക്തമായ പിന്തുണയോടെയാണ് എടപ്പാളിന് ഈ മിന്നും വിജയം സ്വന്തമായത്.

മേളയുടെ മൂന്ന് ദിനങ്ങളിലും ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞ് നിന്ന ഐഡിയല്‍ താരങ്ങള്‍ വേഗതയില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. 33 സ്വര്‍ണം, 28 വെള്ളി, 21 വെങ്കലം എന്നിവയടക്കം 286 പോയിന്റ് നേടിയാണ് എടപ്പാള്‍ ഒന്നാമതെത്തിയത്.

ഇതില്‍ 21 സ്വര്‍ണം, 17 വെള്ളി, 17 വെങ്കലം എന്നിവയടക്കം 173 പോയിന്റ് സംഭാവന ചെയ്തത് ഐഡിയലാണ്. ആതിഥോയരായ തിരൂരാണ് രണ്ടാംസ്ഥാനത്ത്. 11 സ്വര്‍ണം, 12 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 110 പോയന്റാണ് തിരൂര്‍ ഉപജില്ലയുടെ സമ്പാദ്യം. തിരുനാവായ നവാമുകുന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ആതിഥേയരുടെ മികവിന് ആധാരമായത്. പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസിന്റെ തോളിലേറിയാണ് മുന്നാം സ്ഥാനത്തെത്തിയ കിഴിശ്ശേരിക്ക് 88 പോയന്റ് നേടാനായത്. 11 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും ആണ് കിഴിശ്ശേരിയുടെ നേട്ടം.

വൈകിട്ട് അഞ്ച് മണിയോടെ തന്നെ മത്സരങ്ങള്‍ സമാപിച്ചു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗിരീഷ് ചോലയില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഡി.ഡി.ഇ. കെ.സി. ഗോപി, പ്രോഗ്രാം സെക്രട്ടറി ഹസന്‍കോയ, കണ്‍വീനര്‍ കെ.പി. പ്രശാന്ത്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Keywords: Malappuram, School Kalolsavam, Kerala, Winners, Team, Spots, Malayalam News, Edappal.
8:45 PM | 0 comments

പാസ്‌പോര്‍ട്ടിലെ പിഴവുകള്‍ ഡിസംബര്‍ ഒന്നിന് പരിഗണിക്കും

Malappuram, Passport, Minister E. Ahmad, Adalath, Complaint, Police Case, Officer,
മലപ്പുറം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ്, വിദേശകാര്യ അഡീഷനല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നവംബര്‍ 24 ന് നടത്തിയ അദാലത്തില്‍ ലഭിച്ച 400 പരാതികള്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുര്‍ റഷീദിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു.

ജനനതീയതി തെറ്റിയതും രേഖകളില്‍ തെറ്റ് വന്നതുമായ പരാതികള്‍ക്ക് പുറമെ കാലതാമസം നേരിടുന്നുവെന്ന പരാതികളും ലഭിച്ചിട്ടുണ്ട്. 132 പരാതികളില്‍ നിലവില്‍ പൊലീസ് കേസുളളതോ അന്വേഷണം നടക്കുന്നതോ ആണ്. ഇത്തരം പരാതികളൊഴിച്ച് ബാക്കിയുളളവ പരിഹരിക്കുന്നതിന്, ഡിസംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ 12 വരെ നവംബര്‍ 24 ലെ അദാലത്തില്‍ പരാതി നല്‍കിയവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറെ നേരില്‍ കാണാം.

Keywords: Malappuram, Passport, Minister E. Ahmad, Adalath, Complaint, Police Case, Officer, Malayalam News, Can correct mistakes in passport
8:44 PM | 0 comments

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

Written By Malappuram News on Sunday, November 18, 2012 | 7:11 PM

മലപ്പുറം: 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോഴിക്കോട് ഉള്ളേരിയിലെ പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ് കുമാറാണ്. ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അധ്യാപകരും അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വിവിധ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നാക്കി തീര്‍ക്കാനുള്ള യജ്ഞത്തിന് മാറ്റ് കൂട്ടുന്നതാണ് ലോഗോ. ഇന്ന് മുതല്‍ കലോത്സവത്തിന്റെ ആരവങ്ങള്‍ തീരുന്നതുവരെ ഈ ലോഗോ ആയിരിക്കും പത്ര-ദൃശ്യ- മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുക.നിരവധി പദ്ധതികള്‍ക്കും കോഴിക്കോട് ജില്ലാ കലോത്സവത്തിനും സതീഷ് കുമാറിന്റെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുക്കുന്നത്.
P Satheesh Kumar

2004-05, 2005-06, 2010-11, 2012-13, കോഴിക്കോട് റവന്യൂ ജില്ലസ്‌കൂള്‍ കലോത്സവം, 2007-08 സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കലോത്സവം, 2011-12, 2012-13 ബാലുശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം,2011-12 കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം, കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി 100-ാം വാര്‍ഷികത്തിന്റെ ലോഗോ, കൂടാതെ കോഴിക്കോട് ജില്ലാ ഭരണ കൂടം നടപ്പിലാക്കുന്ന സ്‌നേഹസംഗമം(കുറ്റിച്ചിറ മിസ്‌ക്കാല്‍ പള്ളി+ തളി zമഹാശിവക്ഷേത്രം സംഗമം), സ്പര്‍ശം (സ്‌പെഷല്‍ പ്രോവെര്‍ട്ടി ഇറാഡിക്കേഷന്‍ പ്രഗ്രാം ഫോര്‍ മാറാട്), സ്വാഭിമാന്‍(മാന്യുല്‍ തൊഴിലാളികളെ ലഭ്യമാക്കുന്ന പ്രൊജക്റ്റ്), നോട്ട് ഔട്ട്(ഗവ.സര്‍വീസില്‍നിന്നും വിരമിച്ചവര്‍ക്കായുള്ള വേദി- പ്രൊജക്റ്റ്), പ്രിസം കോഴിക്കോട്(കോഴിക്കോട് 2 നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള സ്ഥലം എ.എല്‍.എയുടെ പ്രൊജക്റ്റ്) കൂടാതെ സ്വദേശത്തും വിദേശത്തും വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്കായും ലോഗോ രൂപകല്‍പന ചെയ്തിട്ടുണ്ട്.

7:11 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers