മലപ്പുറം: 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോഴിക്കോട് ഉള്ളേരിയിലെ പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ പി.സതീഷ് കുമാറാണ്. ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അധ്യാപകരും അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വിവിധ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്നാക്കി തീര്‍ക്കാനുള്ള യജ്ഞത്തിന് മാറ്റ് കൂട്ടുന്നതാണ് ലോഗോ. ഇന്ന് മുതല്‍ കലോത്സവത്തിന്റെ ആരവങ്ങള്‍ തീരുന്നതുവരെ ഈ ലോഗോ ആയിരിക്കും പത്ര-ദൃശ്യ- മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുക.നിരവധി പദ്ധതികള്‍ക്കും കോഴിക്കോട് ജില്ലാ കലോത്സവത്തിനും സതീഷ് കുമാറിന്റെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുക്കുന്നത്.
2004-05, 2005-06, 2010-11, 2012-13, കോഴിക്കോട് റവന്യൂ ജില്ലസ്‌കൂള്‍ കലോത്സവം, 2007-08 സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കലോത്സവം, 2011-12, 2012-13 ബാലുശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം,2011-12 കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം, കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി 100-ാം വാര്‍ഷികത്തിന്റെ ലോഗോ, കൂടാതെ കോഴിക്കോട് ജില്ലാ ഭരണ കൂടം നടപ്പിലാക്കുന്ന സ്‌നേഹസംഗമം(കുറ്റിച്ചിറ മിസ്‌ക്കാല്‍ പള്ളി+ തളി zമഹാശിവക്ഷേത്രം സംഗമം), സ്പര്‍ശം (സ്‌പെഷല്‍ പ്രോവെര്‍ട്ടി ഇറാഡിക്കേഷന്‍ പ്രഗ്രാം ഫോര്‍ മാറാട്), സ്വാഭിമാന്‍(മാന്യുല്‍ തൊഴിലാളികളെ ലഭ്യമാക്കുന്ന പ്രൊജക്റ്റ്), നോട്ട് ഔട്ട്(ഗവ.സര്‍വീസില്‍നിന്നും വിരമിച്ചവര്‍ക്കായുള്ള വേദി- പ്രൊജക്റ്റ്), പ്രിസം കോഴിക്കോട്(കോഴിക്കോട് 2 നിയമസഭാ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള സ്ഥലം എ.എല്‍.എയുടെ പ്രൊജക്റ്റ്) കൂടാതെ സ്വദേശത്തും വിദേശത്തും വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്കായും ലോഗോ രൂപകല്‍പന ചെയ്തിട്ടുണ്ട്.
P Satheesh Kumar |

Post a Comment