Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Gulf. Show all posts
Showing posts with label Gulf. Show all posts

സ്വീകരണം നല്‍കി

Written By mvarthasubeditor on Thursday, May 3, 2012 | 12:30 AM

അബുദാബി: മലയാളി സമാജത്തിന്റെ പരിപാടികളില്‍ സംബന്ധിക്കാന്‍ യു.എ.ഇ.ലെത്തിയ ടി.എന്‍.പ്രതാപന്‍ എം എല്‍ എയ്ക്ക് ദുബായ് ഒ.ഐ.സി.സി. ഭാരവാഹികള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. എന്‍.ആര്‍ മായിന്‍, ഇ.കെ.നസീര്‍, എന്‍.പി.രാമചന്ദ്രന്‍, ഗഫൂര്‍ തളിക്കുളം, താഹിര്‍, ബി.പവിത്രന്‍, ടി.വി.സുധന്‍, ശരീഫ് പാണ്ടികശാല നേതൃത്വം നല്‍കി.

Keywords: Abudabi, MLA, Welcome, Gulf, 
12:30 AM | 0 comments

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു

Written By Malappuram News on Tuesday, May 1, 2012 | 11:00 PM

അബുദാബി: തൃശ്ശൂര്‍ സ്വദേശി സി.എം. അഹമ്മദ് കുട്ടിയുടെ റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നൂതനമായ ആശയം ശ്രദ്ധേയമാകുന്നു. കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നവരെക്കുറിച്ചുള്ള ാര്‍ത്തകള്‍ വായിച്ച് മനസ്സ് മരവിച്ചാണ് അഹ്മദ്കുട്ടി ഇതിന് പരിഹാരം കണ്ടെത്തിയത്. തന്റെ നിര്‍ദേശങ്ങള്‍ ഡോക്യുമെന്ററികളിലൂടെയും ലഘുലേഖകളിലൂടെയും സംസ്ഥാനത്ത് പ്രചരിപ്പിക്കാന്‍ അവധിയെടുത്ത് നാട്ടില്‍പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ ഗള്‍ഫ് മലയാളി.
വായനശാലകള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്യുമെന്ററി വിതരണം ചെയ്യുമെന്ന് അഹമ്മദ്കുട്ടി പറഞ്ഞു.
കോളേജ് തലത്തിലും സ്‌കൂള്‍ തലത്തിലും സിഡി കാണാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, ഹൈസ്‌കൂളില്‍ ഗതാഗത നിയമങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി നിര്‍ബന്ധമാക്കുക, എല്ലാ ടി.വി. ചാനലുകളും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴിയും അപകടത്തിന്റെ കാരണങ്ങള്‍ കാണിക്കുന്ന രീതിയിലുള്ള ഷോര്‍ട്ട് സീനുകള്‍ പ്രദര്‍ശിപ്പിക്കുക, എല്ലാ മെയിന്‍ റോഡിലേക്കുള്ള പോക്കറ്റ് റോഡിലും കൃത്യമായി ഹമ്പുകളും അപകടസൂചന കൊടുക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുക, എല്ലാ കൊച്ചുപട്ടണങ്ങളിലും ആസ്പത്രി, സ്‌കൂള്‍ എന്നിവയുടെ മുന്നില്‍ 30 കി.മീ. സ്പീഡില്‍ മാത്രമേ വണ്ടി ഓടിക്കൂ എന്ന നിയമം കര്‍ശനമായും കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളാണ് സി.എം. അഹമ്മദ് കുട്ടി മുന്നോട്ടുവെക്കുന്നത്. വര്‍ഷങ്ങളായി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ട്രാഫിക് ബോധവത്കരണം നടത്താറുണ്ടെന്നും അഹമ്മദ് കുട്ടി പറഞ്ഞു.

Keywords: Road, Accident, Abudabi, Gulf, Malayalee
11:00 PM | 0 comments

തീരുമാനം മാറ്റേണ്ട ഗതികേടു ലീഗിനു വന്നിട്ടില്ല: ഹൈദരലി തങ്ങള്‍

ജിദ്ദ: എടുത്ത തീരുമാനം മാറ്റേണ്ട ഗതികേടു മുസ്‌ലിം ലീഗിനു വന്നിട്ടില്ലെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. ന്യായമായ അവകാശങ്ങള്‍ നേടാന്‍ ലീഗിന് എന്നും കഴിഞ്ഞിട്ടുണ്ട്. വികാരത്തിന് അടിപ്പെട്ടു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ലീഗ്. ഏറെ ആലോചിച്ച ശേഷമാണു തീരുമാനങ്ങള്‍ എടുക്കാറുള്ളത്.
മുസ്‌ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന് ആരോപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. വര്‍ഗീയ സംഘട്ടനങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ നിര്‍ണായക പങ്കാണ് എക്കാലവും പാര്‍ട്ടി വഹിച്ചിട്ടുള്ളത്. കെഎംസിസി ജിദ്ദ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Keywords: Panakkad Haidarali Shihab Thangal, Jeddah, Saudi Arabia, Gulf, 
11:27 AM | 0 comments

റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ പിടിയില്‍

Written By Malappuram News on Saturday, April 21, 2012 | 2:08 AM

കൊണ്ടോട്ടി: പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി റിയാദിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. പട്ടാമ്പി സയിദ് പറമ്പ് നസീറലിയെയാണ് (32) കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പാസ്‌പോര്‍ട്ട് പരിശോധനയിലാണ് വയസ് തിരുത്തിയതായി കണ്ടെത്തിയത്. പിന്നീട് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2:08 AM | 0 comments

തിരൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

Written By Malappuram News on Tuesday, April 17, 2012 | 9:42 AM

തിരൂര്‍ : തിരൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. ബി.പി അങ്ങാടി നോര്‍ത്ത് സ്വദേശി മുഹമ്മദ്കുട്ടി (58) ദുബായില്‍ മരിച്ചു. ഭാര്യ: സഫിയ. മക്കള്‍: സബഹല്‍ മുബാറക്, ജസ്‌ന, നിയാസ്. മരുമകന്‍: ഹമീദ് (വെട്ടം). സഹോദരങ്ങള്‍: മമ്മിക്കുട്ടി എന്ന കുഞ്ഞിബാപ്പു, മുഹമ്മദുപ്പ, അബ്ദുറഹ്മാന്‍, പരേതനായ കുഞ്ഞിപ്പ.  
9:42 AM | 0 comments

സ്വന്തം അശ്‌ളീല ചിത്രങ്ങള്‍ അയച്ച യുവതിക്കെതിരെ കേസ്

Written By Malappuram News on Saturday, April 7, 2012 | 4:00 PM

അബൂദബി: സ്വന്തം അശ്‌ളീല ചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ മറ്റൊരാള്‍ക്ക് അയച്ചതിന് യുവതിക്കെതിരെ കേസ്. ഫിലിപ്പീനി യുവതിയാണ് ഒരു യുവാവിന് ചിത്രങ്ങള്‍ അയച്ചത്. ഇത് സ്‌പോണ്‍സര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് തന്റെ ഇത്തരം ചിത്രങ്ങള്‍ യുവതിക്കും അയച്ചു.
കഴിഞ്ഞ ദിവസം ഈ കേസ് കോടതി പരിഗണിച്ചു. തന്റെ അശ്‌ളീല ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചതിലൂടെ യുവതി 'അടിസ്ഥാനപരമായി ചെകുത്താന്റെ പ്രവൃത്തി'യാണ് ചെയ്തതെന്ന് കോടതി അഭിപ്രായപ്പെട്ടു. തന്നെ നാടുകടത്താന്‍ ശിക്ഷിക്കുകയാണെങ്കില്‍ അത് എത്രയും വേഗം വേണമെന്ന് യുവതി കോടതിയോട് അപേക്ഷിച്ചു. ഏപ്രില്‍ 15ന് വിധി പറയും.
4:00 PM | 0 comments

സി.കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക

Written By Malappuram News on Monday, March 26, 2012 | 2:00 AM

റിയാദ്: സുതാര്യമായ പൊതു ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി.കെ ചന്ദ്രപ്പനെന്ന് റിയാദില്‍ ന്യൂ ഏജ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതിലുപരി അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തായിരുന്നെന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായിരുന്നു. പൊതുരംഗത്ത് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതക്കെതിരെ പടപൊരുതി തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച സഖാവ് സി.കെ ചന്ദ്രപ്പന്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച പൊതു പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ദേശിയത മുറുകെപ്പിടിച്ച ഈ വലിയ കമ്യൂണിസ്‌ററ് ആചാര്യന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും റിയാദിലെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സക്കരിയ പുറക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നസീര്‍ (കേളി), അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, സിദ്ധാര്‍ത്ഥനാശാന്‍, കമറുദ്ദീന്‍ തഴവ (ഒ.ഐ.സി.സി), റഫീഖ് പാറയ്ക്കല്‍ (കെ.എം.സി.സി), ബാലചന്ദ്രന്‍ (റിയ), ആര്‍. മുരളീധരന്‍ (ഫൊക്കാസ), കുമ്മിള്‍ സുധീര്‍ (റിയാദ് നവോദയ), നാസര്‍ കാരക്കുന്ന് (കൈരളി ടി.വി), ഇ.പി കുഞ്ഞാലി സംസാരിച്ചു.
2:00 AM | 0 comments

ഒ.ഐ.സി.സി കലാമത്സരങ്ങള്‍ തുടങ്ങി

Written By Malappuram News on Thursday, March 22, 2012 | 12:17 PM

റിയാദ്: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിററിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ തുടങ്ങി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. . പാചകമത്‌സരത്തില്‍ സമീര്‍ ബാബു ഫറോക്ക് ഒന്നാം സമ്മാനവും നിഷാദ് കോട്ടൂര്‍, ഷൗക്കത്ത് മഞ്ചേരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. റിയാദ് പാലസ് ഹോട്ടലിലെ ഷെഫ് അലി താമരശ്ശേരി, റംലത്ത് കോഴിക്കോട് എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
തുടര്‍ന്ന് നടന്ന ക്വിസ് മത്‌സരത്തില്‍ ഷുക്കൂര്‍ താനൂര്‍ ഒന്നാം സ്ഥാനവും സെലീന സൈഫ്, ബഷീര്‍ പൊന്നാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ഹഫ്‌സ ടീച്ചര്‍ ക്വിസ് മത്‌സരത്തിന് നേതൃത്വം നല്‍കി. നാടന്‍ പാട്ട് മത്‌സരത്തില്‍ നിസാര്‍ മമ്പാട്, ഷാജഹാന്‍ എടക്കര, മുജീബ് കോഴിക്കോട്, നിമാ ഹുസൈന്‍, ഹിബ ബഷീര്‍, സക്കീര്‍ മണ്ണാര്‍മല, തന്‍സീര്‍, നാസര്‍ കല്ലറ, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അനില്‍ പൂക്കോട്ടുംപാടം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
12:17 PM | 0 comments

അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്


ജിദ്ദ: മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ചു വരുന്ന കെ.എം.സി.സി. ബസ്സാമി കായികോത്സവത്തോടനുബന്ധിച്ചുള്ള അബ്ദുഹാജി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. രാത്രി 9.30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഞ്ചേരിയും മങ്കടയും തമ്മില്‍ മല്‍സരിക്കും. 10.30 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പൊന്നാനിയും കോട്ടക്കലും തമ്മില്‍ മല്‍സരിക്കും. ശാര സിത്തീനിലെ തഹ്‌ലിയ ഐകിയക്ക് സമീപമുള്ള ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
12:05 PM | 0 comments

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Written By Malappuram News on Wednesday, March 21, 2012 | 6:56 PM

ദമാം: നവോദയ ദമാം സെന്റര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷട്ടില്‍, ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഏപ്രില്‍ 27 ന് നടത്താന്‍ തീരുമാനിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചായിരിക്കും ടൂര്‍ണമെന്റ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്നും ടീമുകളില്‍ നിന്നും കളിക്കാരെ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502106869, 0568854945
6:56 PM | 0 comments

വാഖ് കുടുംബ സംഗമം നടത്തി

Written By Malappuram News on Sunday, March 18, 2012 | 5:01 PM

ദോഹ: വാഴക്കാട് അസോസിയേഷന്‍ ഖത്തറി (വാഖ്) ന്റെ കുടുംബ സംഗമവും ജനറല്‍ ബോഡിയോഗവും നടന്നുനജ്മയിലുള്ള ഈസ്റ്റ് വെസ്റ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വാഖിന്റെ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മഖ്ബൂല്‍ മുണ്ടുമുഴിയുടെ പ്രസംഗത്തോടെ തുടങ്ങിയ യോഗം അലി ഇന്റര്‍നാഷണല്‍ എം.ഡി. മുഹമ്മദ് ഈസ്സ സാഹിബ് ഉദ്ഘാടനം ചെയ്തു. മശൂദ് തിരുത്തിയാട്, അലിക്കുട്ടി പൊന്നാനി, വാഖ് പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി സുഹൈല്‍, യൂസുഫ് ടി.വി., അബ്ദുറഹിമാന്‍ കാളൂര്‍, അക്ബര്‍ ടി.പി., സിദ്ദിഖ് കെ.കെ., നിയാസ്, ഖയ്യൂം സംസാരിച്ചു.
5:01 PM | 0 comments

കെ.കെ.എന്‍. കുറുപ്പിന് സ്വീകരണം നല്‍കി

ദോഹ: അറബ് കേരള സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ കേരള കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറായ ഡോക്ടര്‍ കെ.കെ.എന്‍. കുറുപ്പിന് സ്വീകരണം നല്‍കി. അല്‍ സഹ്‌റ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സമ്മേളനം മാര്‍ച്ച് 22 വ്യാഴാഴ്ച എം.ഇ.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
4:56 PM | 0 comments

സൗദിയില്‍ പരപ്പനങ്ങാടി സ്വദേശിയടക്കം രണ്ടുമലയാളികള്‍ മരിച്ചു


പരപ്പനങ്ങാടി: സൗദി അറേബ്യയിലെ അല്‍ജുബൈലിനടുത്ത് പനാത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി പി.പി. സൈതലവി (26) അടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടാള്‍ക്ക് പരിക്കേറ്റു. മലയാളി യുവാക്കള്‍ ജോലിസ്ഥലത്തേക്ക് പോകുന്ന വാഹനം എതിരെവന്ന ഈജിപ്തുകാരന്റെ കാറുമായി ഇടിക്കുകയായിരുന്നു. കോഴിക്കോട് മലാപ്പറമ്പ് മന്നിച്ചേരി രാജീവ്കുമാര്‍ (47) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍.
പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പി.പി. ഹുസൈന്റെ മകനാണ് മരിച്ച സൈതലവി. നാലുമാസം മുമ്പാണ് സൗദിയിലേക്ക്‌പോയത്.
4:45 PM | 0 comments

അബുദാബിയില്‍ ചങ്ങരംകുളം സ്വദേശി മരിച്ചു

ചങ്ങരംകുളം: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ കാളാച്ചാല്‍ കാളാച്ചാല്‍ സ്വദേശി മരിച്ചു. ഭഗവതി പറമ്പില്‍ പരേതനായ കേശവന്റെ മകന്‍ അശോകന്‍ (40) ആണ് മരിച്ചത്. അബുദാബിയിലെ ബനിയാസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് അശോകനും മൂന്ന് ബംഗാളികളും താമസസ്ഥലത്തേക്ക് കാറില്‍ വരുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെത്തുടര്‍ന്ന് അശോകന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മുകുട്ടിയാണ് അശോകന്റെ മാതാവ്. ഭാര്യ: രേഖ. മക്കള്‍: അഖിലേഷ്, അപര്‍ണ.
4:37 PM | 0 comments

ദുബായ് രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ ഏപ്രിലില്‍ തുടങ്ങും

Written By Malappuram News on Thursday, March 15, 2012 | 5:20 PM

ദുബായ് : ദുബായ് രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ ഏപ്രിലില്‍ ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ 14 വരെയാണു ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണു കണ്‍വെന്‍ഷന്‍ നടക്കുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമാധാന പുരസ്‌കാര സമിതിയും ദുബായ് അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററും ചേര്‍ന്നാണു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതരും പ്രതിനിധികളും പങ്കെടുക്കും.
5:20 PM | 0 comments

ഹജ് കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടു

ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും ഈ വര്‍ഷത്തെ ഹജ് കരാറില്‍ ഒപ്പിട്ടു. ഇന്ത്യയുടെ ഹജ് ക്വാട്ട 1,70,000 ആയി വര്‍ധിപ്പിച്ചു. 10,000 പേരുടെ വര്‍ധന. കൂടാതെ അധികമായി 10,000 പേര്‍ക്കു കൂടി ഹജ് ചെയ്യാന്‍ അനുമതി നല്‍കണമെന്നു വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സഘം ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചതായി ഇ. അഹമ്മദ് പറഞ്ഞു.
4:51 PM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers