സി.കെ ചന്ദ്രപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക

റിയാദ്: സുതാര്യമായ പൊതു ജീവിതത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി.കെ ചന്ദ്രപ്പനെന്ന് റിയാദില്‍ ന്യൂ ഏജ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതിലുപരി അദ്ദേഹം കേരളത്തിന്റെ പൊതു സ്വത്തായിരുന്നെന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായിരുന്നു. പൊതുരംഗത്ത് ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതക്കെതിരെ പടപൊരുതി തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച സഖാവ് സി.കെ ചന്ദ്രപ്പന്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച പൊതു പ്രവര്‍ത്തകനായിരുന്നു. ഇന്ത്യന്‍ ദേശിയത മുറുകെപ്പിടിച്ച ഈ വലിയ കമ്യൂണിസ്‌ററ് ആചാര്യന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും റിയാദിലെ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സക്കരിയ പുറക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം. നസീര്‍ (കേളി), അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, സിദ്ധാര്‍ത്ഥനാശാന്‍, കമറുദ്ദീന്‍ തഴവ (ഒ.ഐ.സി.സി), റഫീഖ് പാറയ്ക്കല്‍ (കെ.എം.സി.സി), ബാലചന്ദ്രന്‍ (റിയ), ആര്‍. മുരളീധരന്‍ (ഫൊക്കാസ), കുമ്മിള്‍ സുധീര്‍ (റിയാദ് നവോദയ), നാസര്‍ കാരക്കുന്ന് (കൈരളി ടി.വി), ഇ.പി കുഞ്ഞാലി സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post