ഒ.ഐ.സി.സി കലാമത്സരങ്ങള്‍ തുടങ്ങി

റിയാദ്: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിററിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ തുടങ്ങി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.എം കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. . പാചകമത്‌സരത്തില്‍ സമീര്‍ ബാബു ഫറോക്ക് ഒന്നാം സമ്മാനവും നിഷാദ് കോട്ടൂര്‍, ഷൗക്കത്ത് മഞ്ചേരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. റിയാദ് പാലസ് ഹോട്ടലിലെ ഷെഫ് അലി താമരശ്ശേരി, റംലത്ത് കോഴിക്കോട് എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു.
തുടര്‍ന്ന് നടന്ന ക്വിസ് മത്‌സരത്തില്‍ ഷുക്കൂര്‍ താനൂര്‍ ഒന്നാം സ്ഥാനവും സെലീന സൈഫ്, ബഷീര്‍ പൊന്നാനി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി. ഹഫ്‌സ ടീച്ചര്‍ ക്വിസ് മത്‌സരത്തിന് നേതൃത്വം നല്‍കി. നാടന്‍ പാട്ട് മത്‌സരത്തില്‍ നിസാര്‍ മമ്പാട്, ഷാജഹാന്‍ എടക്കര, മുജീബ് കോഴിക്കോട്, നിമാ ഹുസൈന്‍, ഹിബ ബഷീര്‍, സക്കീര്‍ മണ്ണാര്‍മല, തന്‍സീര്‍, നാസര്‍ കല്ലറ, സിദ്ദീഖ് മഞ്ചേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങില്‍ അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അനില്‍ പൂക്കോട്ടുംപാടം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post