Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Gulf. Show all posts
Showing posts with label Gulf. Show all posts

മ­ല­പ്പു­റം സ്വ­ദേ­ശി അ­ജ്­മാ­നില്‍ കുഴ­ഞ്ഞു വീ­ണ് മ­രിച്ചു

Written By Kasargodvartha on Friday, August 31, 2012 | 8:42 PM

Mohammed Kutty Malappuram, Kalppankancheri, Azapalli, Ajman
അജ്­മാന്‍: മ­ല­പ്പു­റം സ്വ­ദേ­ശി കുഴ­ഞ്ഞു വീ­ണ് മ­രിച്ചു. കല്പക­ഞ്ചേ­രി­യിലെ ആഴപ്പള്ളി താഴത്തേതില്‍ മു­ഹമ്മ­ദ് കുട്ടി(50)യാണ് മ­രി­ച്ചത്. പരേതനാ­യ കുഞ്ഞി മൊ­യ്ദീന്‍ കുട്ടിയുടെ­യും-കാവപ്പുര ഫാ­ത്തി­മയുടെയും മ­ക­നാണ്. അജ്മാന്‍ മുസ്‌രിഫില്‍ ജബല്‍നൂര്‍ സൂപ്പര്‍മാര്‍ക്ക­റ്റിലെ ജീ­വ­ന­ക്കാ­ര­നാ­യി­രുന്നു. 20 വര്‍ഷമായി പ്രവാസ ജീവിതം ന­യി­ച്ചുവരി­ക­യാ­യി­രുന്നു.

ഭാര്യ: ഖദിയാമു. മക്കള്‍: മന്‍സൂര്‍ അജ്മാന്‍, ജസീ­ല, യു­നു­സ്. മ­രു­മകന്‍: മു­സ്ത്വഫ വെട്ടിച്ചി­റ. സഹോദരങ്ങള്‍: അ­ബ്ദുര്‍ റസാഖ്, മുഹമ്മദ് ശാഫി (ഇ­രു­വരും റാസല്‍ഖൈമ), ഷമീര്‍ സഖാ­ഫി, കു­ഞ്ഞീര, മൈ­മൂ­ന.

മൃ­ത­ദേഹം അജ്മാന്‍ ഖലീ­ഫ ആശുപത്രിയില്‍ സൂ­ക്ഷി­ച്ചി­ട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോ­കാനു­ള്ള ഒരുകങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറി­യിച്ചു.

Reported by: മു­സ്ത്വഫ കന്മനം

Keywords: Ajman, Gulf, Malappuram, Kalppakancheri, Azappalli, Charamam.
8:42 PM | 0 comments

ഭീഷണിപ്പെടുത്തി യുവതിയെ അബോര്‍ഷനു പ്രേരിപ്പിച്ച ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്

Written By mvarthasubeditor on Wednesday, July 4, 2012 | 1:06 PM

ദുബായ്: കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഗര്‍ഭിണിയായ യുവതിയെ അബോര്‍ഷനു പ്രേരിപ്പിച്ച ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്.

യുവതിയെ ഇയാള്‍ കത്തിമുനയില്‍ നിറുത്തി അബോര്‍ഷനുള്ള ടാബ്‌ലറ്റുകള്‍ നല്‍കുകയായിരുന്നെന്ന്‌ യുവതി കോടതിയില്‍ വെളിപ്പെടുത്തി. 44കാരനായ ബംഗ്ലാദേശിയാണ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 

അബോര്‍ഷനു പ്രേരിപ്പിക്കുമ്പോള്‍ യുവതി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. വിവാഹിതരാകാത്ത ഇവര്‍ ഒരുമിച്ച് താമസിച്ചതിനും ശാരീരിക ബന്ധം പുലര്‍ത്തിയതിനും യുവതിക്കും കോടതി ശിക്ഷവിധിച്ചു. ആറ് മാസം തടവാണ്‌ യുവതിക്ക് വിധിച്ചത്.

English Summery
Driver jailed two years for forcing girlfriend abort two-month-old foetus
1:06 PM | 0 comments

വിവാഹത്തിന്റെ മൂന്നാം നാള്‍ ഫോണിലൂടെ ത്വലാഖ്; അറബ് യുവതി കോടതിയില്‍

Written By mvarthasubeditor on Thursday, June 28, 2012 | 11:07 PMറാസല്‍ ഖൈമ: വിവാഹദിനത്തിന്റെ മൂന്നാം നാള്‍ ഫോണിലൂടെ ത്വലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ അറബ് യുവതി കോടതിയില്‍.

ത്വലാഖ് തന്നെ ഞെട്ടിച്ചെന്നും നഷ്ടപരിഹാരമായി 30,000 ദിര്‍ഹവും ജീവനാംശവും വേണമെന്നാവശ്യപ്പെട്ടാണ്‌ യുവതി കോടതിയില്‍ കേസ് നല്‍കിയത്.

ആദ്യരാത്രി തന്നെ വീട്ടില്‍ തനിച്ചാക്കി വീടുവിട്ട ഭര്‍ത്താവ് ബന്ധുവിന്റെ വീട്ടിലാണ്‌ അന്തിയുറങ്ങിയതെന്ന്‌ യുവതി പരാതിയില്‍ പറഞ്ഞു. അന്ന്‌ വീടുവിട്ട ഭര്‍ത്താവ് പിന്നീട് ഫോണിലൂടെ തന്നെ ത്വലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി കോടതിയില്‍ അറിയിച്ചു. കേസ്‌ ഉടനെ പരിഗണിക്കുമെന്ന്‌ കോടതി വ്യക്തമാക്കി.

English Summery
Groom divorces bride 3 days after wedding in Ras Al Khaimah


11:07 PM | 0 comments

മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്

ദുബായ്: മരിച്ചയാളില്‍ നിന്നും 2000 ദിര്‍ഹം മോഷ്ടിച്ച പോലീസുകാരന്‌ ഒരു വര്‍ഷം തടവ്. ദുബായ് പോലീസിലെ ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്മെന്റിലെ പോലീസുകാരനാണ്‌ ശിക്ഷയ്ക്ക് അര്‍ഹനായത്. 

തടവ് ശിക്ഷ കൂടാതെ 2000 ദിര്‍ഹം പിഴയടയ്ക്കാനും 38കാരനായ സ്വദേശി പോലീസുകാരനോട് ന്യായാധിപന്‍ ആവശ്യപ്പെട്ടു. രണ്ട് മരിച്ച വ്യക്തികളില്‍ നിന്നുമാണ്‌ ഇയാള്‍ പണവും മറ്റ് വിലപിടിച്ച വസ്തുക്കളും മോഷ്ടിച്ചത്. 

4000 ദിര്‍ഹം, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, വിലപിടിപ്പുള്ള റിസ്റ്റ് വാച്ച്, വെള്ളിയുടെ ചെയിന്‍, എന്നിവ മരണപ്പെട്ട ഒരു ഇന്ത്യക്കാരന്റെ പക്കല്‍ നിന്നും 2000 ദിര്‍ഹം മറ്റൊരു മൃതദേഹത്തില്‍ നിന്നുമാണ്‌ ഇയാള്‍ മോഷ്ടിച്ചത്. 15 ദിവസത്തിനുള്ളില്‍ പ്രതിക്ക് കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന്‌ ജഡ്ജ് അറിയിച്ചു.

English Summery
Dubai policeman jailed a year for stealing valuables from dead bodies
10:59 PM | 0 comments

ദുബായില്‍ ചോക്ലേറ്റ് സിറിഞ്ചുകള്‍ വ്യാപകമാകുന്നു

Written By Malappuram News on Tuesday, June 26, 2012 | 11:30 PM

ദുബായ്: ദുബായില്‍ വ്യാപകമാകുന്ന ചോക്ലേറ്റ് സിറിഞ്ചുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മെസേജുകളിലൂടെയുമാണ്‌ മുനിസിപാലിറ്റി അധികൃതര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്. 


 പ്രമുഖ കമ്പനിയില്‍ നിന്നും വാങ്ങുന്ന ചോക്ലേറ്റ് മെഡിക്കല്‍ സിറിഞ്ചുകളിലാക്കി നിറച്ച് സ്റ്റിക്കറൊട്ടിച്ചാണ് വിപണികളിലെത്തുന്നത്. ഇത് ബ്രാന്‍ഡ് ഇമേജിനെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ ചോക്ലേറ്റ് കമ്പനി. ചികില്‍സാരംഗത്ത് മാത്രം ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന്‌ ദുബായ് ഫുഡ് കണ്ട്രോള്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് ഷെരീഫ് വ്യക്തമാക്കി. 


രക്തമെടുക്കാനും മരുന്ന്‌ കുത്തിവയ്ക്കാനുമായി ഉപയോഗിക്കുന്ന സിറിഞ്ചുകളില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ്‌ ചോക്ലേറ്റ് നിറച്ച് വിപണിയിലെത്തിക്കുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ഇത്തരം ആഹാരവസ്തുക്കള്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം കര്‍ശനമായി വിലക്കി.

English Summary
Dubai: The Dubai Municipality has issued a warning to people against consumption of unlicensed food products. The warning came after the civic body was apprised of a series of viral text messages on phone and social networking websites showing a chocolate product in medical syringes.
11:30 PM | 0 comments

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

ദുബായ്: ആറ് മാസങ്ങള്‍ക്ക് മുന്‍പ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ്‌ വിവാഹിതയും 29കാരിയുമായ യുവതിയെ 24കാരനായ യുവാവ് തട്ടിക്കൊണ്ടുപോയത്. അല്‍ ഐനിലെ ഒരു ഹോട്ടലില്‍ വച്ചാണ്‌ യുവതിയെ ബലാല്‍സംഗം ചെയ്തത്. പരീക്ഷയില്‍ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ്‌ യുവാവ് തന്റെ മുന്നില്‍ കത്തിയുമായി ചാടിവീണതെന്ന്‌ യുവതി പോലീസില്‍ മൊഴിനല്‍കി. കത്തി കഴുത്തില്‍ വച്ച് തന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയും അല്‍ ഐനിലെ ഹോട്ടലില്‍ കൊണ്ടുപോയി യുവാവ് തന്നെ മാനഭംഗപ്പെടുത്തിയെന്നും യുവതി പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്‌. ജൂലൈ 23ന്‌ യുവാവിനോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary
Dubai: A man was accused of kidnapping a woman at knife point from Dubai and raping her in Al Ain six months after her parents rejected his proposal and got her married to another man.
10:31 PM | 0 comments

ലൈംഗീക തൊഴിലിലേര്‍പ്പെട്ട യുവതിക്ക് ആറ് മാസം തടവ്

ദുബായ്: ലൈംഗീക തൊഴിലിലേര്‍പ്പെട്ട യുവതിക്ക് ആറ് മാസം തടവ്. അവധിക്കാലമാഘോഷിക്കാന്‍ ദുബായിലെത്തിയ യുവതിയെ ലൈംഗീകവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റവും യുവതിക്ക്മേല്‍ ചുമത്തിയിട്ടുണ്ട്. ജോര്‍ജ്ജിയ സ്വദേശിയാണ്‌ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. യുവതിക്ക് ജീവപര്യന്ത ശിക്ഷ നല്‍കാനാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചതെങ്കിലും തെളിവുകളുടെ അഭാവം മൂലമാണ്‌ ശിക്ഷ കഠിനമാകാതിരുന്നത്. ലൈംഗീക തൊഴിലില്‍ താന്‍ ഏര്‍പ്പെട്ടിരുന്നതായി യുവതി കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ തന്റെ മേല്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ യുവതി നിഷേധിക്കുകയാണുണ്ടായത്.

English Summary
Dubai: A woman was cleared of sexually exploiting and forcing a female holidaymaker into prostitution, although she herself was jailed for six months for working in the sex trade.
10:05 PM | 0 comments

പ്രവാസികള്‍ക്ക് ഇരുട്ടടിയായി പൈലറ്റ് സമരം

Written By mvarthasubeditor on Saturday, June 16, 2012 | 8:08 PM

മലപ്പുറം: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ പൈലറ്റ് സമരം ഇരുട്ടടിയായി. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കൊതിച്ചവര്‍ക്കു മുന്നില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാനം റദ്ദാക്കലും വന്‍മതില്‍ സൃഷ്ടിക്കുന്നു. സൗദിയില്‍ ഈ 20 മുതല്‍ ഓഗസ്റ്റ് അവസാനം വരെ അവധിക്കാലമാണ്. സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ഓഫിസുകള്‍ക്കും അവധിയാണ്. പ്രവാസികളില്‍ ഭൂരിഭാഗവും ഈ സമയത്തു നാട്ടിലേക്കു വരും. സാധാരണയായി അവധിക്കാലത്തു വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാറുണ്ടെങ്കിലും ഇത്തവണ പൈലറ്റ് സമരംമൂലം നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലേക്ക് 9,500 രൂപയ്ക്കുവരെ മുന്‍പ് ടിക്കറ്റ് ലഭ്യമായിരുന്നുവെങ്കില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ അരലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മാസം 1,500 റിയാല്‍ (21,000 രൂപ) ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ ഈ അവധിക്കാലത്ത് ടിക്കറ്റിനായി 2,500 റിയാല്‍ വരെ മുടക്കേണ്ട സ്ഥിതിയാണുള്ളത്. എയര്‍ ഇന്ത്യയുടെ റിയാദ് ഓഫിസ് പല ദിവസങ്ങളിലും തുറക്കുന്നില്ലെന്നും ചില പ്രവാസികള്‍ പരാതിപ്പെടുന്നു.

നിലവില്‍ കോഴിക്കോട്ടുനിന്ന് സൗദി എയറിനും എയര്‍ ഇന്ത്യയ്ക്കും മാത്രമാണ് ജിദ്ദയിലേക്കു സര്‍വീസുള്ളത്. ആറര മണിക്കൂറോളം വരും യാത്രാദൈര്‍ഘ്യം. ബാക്കിയുള്ളവയെല്ലാം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണുള്ളത്. ഷാര്‍ജ, ദുബായ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലൂടെ കറങ്ങി പോകുന്നതിനാല്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ സമയമെടുത്താണ് റിയാദിലോ ദമാമിലോ എത്തുന്നത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനം ഷാര്‍ജയില്‍ രാവിലെ എട്ടരയോടെ എത്തും.

എന്നാല്‍ അവിടെനിന്നു വിമാനം റിയാദിലേക്കു പറക്കുന്നത് രാത്രി ഏഴിനു മാത്രമാണ്. ഇതിനിടയിലുള്ള സമയത്ത് യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാന്‍പോലും പറ്റില്ല. ഭക്ഷണമോ വെള്ളമോപോലും വിമാനക്കമ്പനികള്‍ നല്‍കില്ലെന്നും പ്രവാസികള്‍ ആരോപിക്കുന്നു.
8:08 PM | 0 comments

വിളക്കുകള്‍ കണ്ണ് ചിമ്മി; എയര്‍പോര്‍ട്ട് റോഡ് ഇരുട്ടില്‍

Written By mvarthasubeditor on Friday, June 15, 2012 | 3:01 PM

കൊണ്ടോട്ടി: ദേശീയപാത 213 കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള റോഡ് ഇരുട്ടില്‍ രണ്ട് കിലോമീറ്റര്‍ ദൂരമുള്ള നാല്‌വരിപ്പാതയിലെ ഡിവൈഡറില്‍ സ്ഥാപിച്ച 200 ല്‍ അധികം വിളക്കുകളില്‍ ഒന്ന് പോലും കത്തുന്നില്ല.
കഴിഞ്ഞ വര്‍ഷം എറണാകുളം ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. കൊണ്ടോട്ടി പഞ്ചായത്തുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തെരുവ് വിളക്കുകള്‍ക്കായി സ്ഥാപിച്ച തൂണില്‍ കമ്പനികള്‍ക്ക് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വൈദ്യുതി കരവുംകമ്പനി അടക്കണമെന്നും കരാറിലുണ്ടായിരുന്നു.
വിളക്കുകള്‍ കണ്ണു ചിമ്മി മാസങ്ങളായിട്ടും ഇവ പുനഃസ്ഥാപിച്ചിട്ടില്ല. മലബാറിന്റെ അന്താരഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴി ഇരുട്ടിലാകുന്നത് എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് റോഡില്‍ ഓവുപാലം അറ്റകുറ്റപ്പണി നടത്തുന്നതും ഇരുട്ടില്‍ വാഹനങ്ങള്‍ക്ക് അപകട ഭീതി പരത്തുന്നു. എയര്‍പോര്‍ട്ട് റോഡില്‍ തന്നെയാണ് ഹജ്ജ് ഹൗസും നിലകൊള്ളുന്നത്. ഹജ്ജ് യാത്രക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എയര്‍പോര്‍ട്ട് റോഡ് ഇരുട്ടില്‍ മുങ്ങുന്നത് ഹാജിമാര്‍ക്കും പ്രയാസമുണ്ടാകും
.Keywords: Malappuram, Calicut, Air[port, 
3:01 PM | 0 comments

കിഡ്‌നി തകരാറിലായ യുവതി കാരുണ്യം തേടുന്നു

Written By mvarthasubeditor on Wednesday, June 13, 2012 | 4:18 PM


മഞ്ചേരി: ബംഗാളില്‍ നിന്നും ജോലി തേടി മഞ്ചേരിയിലെത്തിയ അക്ബറലിയുടെ ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശിനി ദില്‍സാദിയ (35) ഇരു വൃക്കകളും തകരാറിലായി സുമനസുകളുടെ കാരുണ്യം തേടുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മാതാവായ ദില്‍സാദിയക്ക് പ്രസവത്തോടെയാണ് രോഗം ബാധിച്ചത്. ചെരിപ്പുണ്ടാക്കി കടകളില്‍ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്ന അക്ബറലി ഭാര്യയുടെ അസുഖം മൂലം വിധിക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ല. ഭാര്യക്ക് വൃക്ക ദാനം ചെയ്യാന്‍ അക്ബറലി തയ്യാറാണെങ്കിലും ഇതിനു വരുന്ന ഭാരിച്ച ചെലവിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് ഇയാള്‍ പറയുന്നു. മേലാക്കത്ത് വാടക വീട്ടില്‍ താമസിച്ചു വരുന്ന ഇവര്‍ക്ക് നാട്ടില്‍ പോകാനുമാകുന്നില്ല. കാരണം നാട്ടില്‍ ഇവരുടെ താമസ സ്ഥലത്തു നിന്നും 20 കിലോമീറ്ററെങ്കിലും യാത്ര ചെയ്താലേ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെങ്കിലും എത്താനാകൂ. ദമ്പതികളുടെ ദയനീയ സ്ഥിതി ശ്രദ്ധയില്‍ പെട്ട മേലാക്കം ഒരു കൈ സഹായം ഹെല്‍ത്ത് കെയര്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. ഇവരുടെ പേരില്‍ ഇന്‍ഡ്യന്‍ ബാങ്ക് മഞ്ചേരി ശാഖയില്‍ 6039835364 എന്ന നമ്പരില്‍ എസ് ബി എക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഡോ. സി വി സത്യനാഥന്‍, കെ രാധാകൃഷ്ണന്‍, പി പി ദാമോദരന്‍, പി വി ഉമ്മര്‍, അബ്ദുല്‍ സലാം എന്നിവര്‍ അറിയിച്ചു.
Keywords:Malappuram, Manjeri,Kidney patient
4:18 PM | 0 comments

തിരിച്ചെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും : മന്ത്രി അനില്‍കുമാര്‍


വണ്ടൂര്‍: വിദേശത്ത് ജോലിചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
60 വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കാനും ക്ഷേമ നിധിയില്‍ ചേരാനുള്ള പ്രായപരിധി 60 വയസ്സായി ഉയര്‍ത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും പഴയകാല പ്രവാസികളെയും മന്ത്രി ആദരിച്ചു.യോഗത്തില്‍ ഇ റസാഖ്, കെസി കുഞ്ഞിമുഹമ്മദ്, സികെ മുബാറക്, കെപി ഉണ്ണികൃഷ്ണന്‍, അഷ്‌റഫ്, അബ്ദുല്‍സലാം, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ശരീഫ് തുറക്കല്‍ സംസാരിച്ചു.
Key words:Kerala, Malappuram,Nris,
3:41 PM | 0 comments

പൈലറ്റ് സമരം ഗള്‍ഫ് യാത്രക്കരെ വലച്ചു

Written By mvarthasubeditor on Friday, June 1, 2012 | 6:42 PM

കൊണ്ടോട്ടി: പൈലറ്റ് സമരം ഇന്നലെയും കോഴിക്കോട് നിന്നുള്ള ഗള്‍ഫ് യാത്രക്കരെ വലച്ചു. റിയാദ്, മസ്‌കത്ത് വിമാനങ്ങളുടെ സര്‍വീസ് ഇന്നലെയും മുടങ്ങി. ഈ വിമാനങ്ങള്‍ മുടങ്ങിയതോടെ തിരിച്ചുള്ള സര്‍വീസുകളും ഇല്ലാതായി.
ഇന്നലെ രാത്രി എട്ട് മണിക്കുളഅള എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദുബൈ സര്‍വീസും യാത്ര റദ്ദാക്കി.
പൈലറ്റ് സമരം കരിപ്പൂരില്‍ മാത്രം 20,000 പേരുടെ യാത്ര ഇതിനകം മുടക്കിയിട്ടുണ്ട്. പൈലറ്റ് സമരം അടിയന്തിരമായി ഗള്‍ഫിലെത്തേണ്ടവരെയും വിസ കാലാവധി കഴിയാനാവത്തവരെയും ഏറെ വിഷമിച്ചിരിക്കുകയാണ്. സമരം അനിശ്ചിതമായി നീളുന്നത് ആശങ്കയോടെയാണ് പ്രവാസികളും കുടുംബങ്ങളും വിഷമിക്കുന്നത്.

English Summery
Pilot strike troubled passengers 
6:42 PM | 0 comments

ഷോപ്പിങ് മാളില്‍ തീപിടിത്തം; 19 പേര്‍ മരിച്ചു

Written By Malappuram News on Tuesday, May 29, 2012 | 8:49 AM

ദോഹ: ദോഹയിലെ ഷോപ്പിങ് മാളിലുണ്ടായ വന്‍ തീപിടിത്തം. 13 കുട്ടികളടക്കം 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. പ്രാദേശിക സമയം ഇന്നലെ രാവിലെ പതിനൊന്നിനാണു സംഭവം. ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീപടര്‍ന്നത്. ഇത് അതിവേഗം മറ്റിടങ്ങളിലേക്കു പടരുകയായിരുന്നു. ൂറുകണക്കിനാളുകളുണ്ടായിരുന്നു മാളില്‍.

English Summary
DOHA - A fire that erupted at a nursery in a huge Venice-themed shopping centre in the expat-dominated Qatari capital of Doha on Monday killed 19 people including 13 children, the interior ministry said.
8:49 AM | 0 comments

യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി

Written By Malappuram News on Saturday, May 26, 2012 | 2:32 AM

റിയാദ്: യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി. 62 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്നു കാഴ്ച തടസപ്പെട്ടു പലയിടത്തും ഗതാഗതം നിര്‍ത്തിവച്ചു. അറേബ്യന്‍ തീരത്തു ബുധനാഴ്ച മുതല്‍ രൂപപ്പെട്ട ശക്തമായ തിരമാലകളെ തുടര്‍ന്നാണു പൊടിക്കാറ്റ് ആഞ്ഞുവീശിയത്. 10 അടിയോളം ഉയരത്തിലായിരുന്നു തിരമാലകള്‍. കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കരുതെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതേ കാലാവസ്ഥ തുടരുമെന്നും റിപ്പോര്‍ട്ട്.

Keywords: UAE, Riyadh, Gulf, അറബി നാടുകള്‍, 
2:32 AM | 0 comments

യു.എ.ഇയില്‍ പെട്രോള്‍ വില കുത്തനെ കുറയ്ക്കുന്നു

Written By Malappuram News on Thursday, May 24, 2012 | 3:10 PM

ദുബായ്: യു.എ.ഇയില്‍ പെട്രോള്‍ വില കുത്തനെ കുറയ്ക്കുന്നു . എണ്ണ വില കുറയ്ക്കുന്നതു സംബന്ധിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകരിച്ചു. 60 ശതമാനം കുറയ്ക്കാനാണ് ധാരണയായത്. പുതിയ തീരുമാന പ്രകാരം പെട്രോള്‍ ലിറ്ററിന് ഒരു ദിര്‍ഹത്തില്‍ താഴെ വില വരും. ഇപ്പോള്‍ വില ലിറ്ററിന് ഒരു ദിര്‍ഹം 72 പൈസയാണ്.
പുതുക്കിയ വില എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അറബ് രാജ്യങ്ങളില്‍ ഏറ്റവും കൂടിയ നിരക്കില്‍ പെട്രോള്‍ വിതരണം ചെയ്തിരുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നാണു യുഎഇ.

Keywords: Petrol, Price, UAE, Gulf, അറബി നാടുകള്‍, 
3:10 PM | 0 comments

കരിപ്പൂരില്‍ ആറ് സര്‍വീസുകള്‍ മുടങ്ങി

Written By Malappuram News on Monday, May 21, 2012 | 5:28 PM

കൊണ്ടോട്ടി: പൈലറ്റ് സമരം കരിപ്പൂരില അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചു. എയര്‍ ഇന്ത്യയുടെ ദമാം, കുവൈത്ത്, റിയാദ് വിമാനങ്ങള്‍ ഇന്നലെയും റദ്ദാക്കി. ഈ വിമാനങ്ങള്‍ യാത്ര മുടക്കിയതോടെ കരിപ്പൂരിലേക്ക് തിരിച്ചുള്ള സര്‍വീസുകളും നടന്നില്ല. കരിപ്പൂരില്‍ ആയിരക്കണക്കിന് പ്രവാസികളാണ് കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന പൈലറ്റ് സമരം മൂലം പ്രയാസപ്പെടുന്നത്.

Keywords: Karippur, Jeddah, Gulf, Kondotty, Malappuram, കേരള, 
5:28 PM | 0 comments

ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് നറുക്കെടുപ്പ് തിങ്കളാഴ്ച

Written By Malappuram News on Monday, May 14, 2012 | 10:49 AM

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് നറുക്കെടുപ്പ് തിങ്കളാഴ്ച ഹജ്ജ് ഹൗസില്‍ നടക്കും. രാവിലെ 11.30 ന് ഹജ്ജ്കാര്യ വകുപ്പ് മന്ത്രികൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 49429 അപേക്ഷകരുണ്ട് ഈ വര്‍ഷം. ഇവരില്‍ 26 കുട്ടികളും ഉള്‍പ്പെടും. കേരളത്തിന്റെ ഹജ്ജ് ക്വോട്ട 6487 മാത്രം. ഹജ്ജ് അപേക്ഷകരില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു സഹായിക്കും നേരിട്ട് അവസരം നല്‍കിയിട്ടുണ്ട്. 3120 പേരാണ് ഈ വിധത്തില്‍ നേരിട്ട് ഹജ്ജിന് അവസരം നേടിയിട്ടുള്ളത്. ശേഷിക്കുന്ന റിസര്‍വ് കാറ്റഗറി ബിയിലുള്ളവരുടെയും ജനറല്‍ കാറ്റഗറിയില്‍പ്പെട്ടവരുടെയും ലിസ്റ്റിലാണ് തിങ്കളാഴ്ച നറുക്കെടുപ്പ് നടത്തുക.Keywords: Hajj, Karippur, Kondotty, Malappuram, കേരള, 
10:49 AM | 0 comments

ആഭ്യന്തര സര്‍വീസ് 2013 ഏപ്രിലില്‍

Written By Malappuram News on Saturday, May 12, 2012 | 12:08 PM

റിയാദ്: സൗദി അറേബ്യയില്‍ 2013 ഏപ്രില്‍ മുതല്‍ വിദേശ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ 14 വിദേശ വിമാനക്കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത, സര്‍വീസ് എക്സ്പീരിയന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാകും ലൈസന്‍സ് അനുവദിക്കുക. സൗദി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സേവനം മെച്ചപ്പെടുത്തുക, ആവശ്യമായ സര്‍വീസുകള്‍ ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കിയാണു സര്‍ക്കാര്‍ നടപടി. സൗദി എയര്‍ലൈന്‍സും നാസ് എയറും മാത്രമാണ് സൗദിയില്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നത്.

Keywords: Riyadh, Saudi Arabia, Gulf, അറബി നാടുകള്‍, 
12:08 PM | 0 comments

ദുബൈ മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Written By Malappuram News on Wednesday, May 9, 2012 | 1:50 AM

 ദുബൈ: ദുബൈ മലപ്പുറം ജില്ലാ എസ് കെ എസ് എസ് എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ മൗലവി (പ്രസിഡന്റ്) എം പി നുഅമാന്‍,അബ്ദുല്‍ കരീം ഹുദവി,നൗഷാദ് ഫൈസി,സിറാജുധീന്‍ ഹുദവി (വൈസ് പ്രസിഡന്റുമാര്‍)ഇല്ല്യാസ് വെട്ടം (ജനറല്‍ സെക്രട്ടറി),അബ്ദുല്‍ ജലീല്‍ എടക്കുളം(ഓര്‍ഗനൈസിംഗ് സെക്രട്ടറി),മൂസക്കുട്ടി കൊടിഞ്ഞി,ഹമീദ് ചെറവല്ലൂര്‍,ഷബീറലി മടത്തില്‍,അബ്ദുല്‍ ഗഫൂര്‍ ഇരിമ്പു ചോല (ജോയിന്റ് സെക്രട്ടിമാര്‍)അബ്ദുല്‍ ഹമീദ് എം വി മമ്പുറം (ട്രഷറര്‍) സര്‍ഗധാര ചെയര്‍മാന്‍: അബ്ദുല്‍ ജബ്ബാര്‍ കെ.ടി, കണ്‍ വീനര്‍:ശിഹാബുധീന്‍ റഹ്മാനി, മീഡിയ ചെയര്‍മാന്‍:വി.കെ.റഷീദ്, കണ്‍ വീനര്‍:മുഹമ്മദ് സുഹൈല്‍ വാഫി
ഐ ടി ചെയര്‍മാന്‍: നാസര്‍ കുറുമ്പത്തൂര്‍ കണ്‍ വീനര്‍: എം പി സുഹൈല്‍, ഇബാദ് ചെയര്‍മാന്‍: അബ്ദുല്‍ ഷുകൂര്‍ ഹുദവികണ്‍ വീനര്‍:ഉമര്‍ മമ്പുറം., എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍, ഉല്‍ഘാടനം നിര്‍ വഹിച്ചു.പ്രസിഡന്റ് ഹംസ മൗലവി അധ്യക്ഷം വഹിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഷകീര്‍ കൊളയാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി,സെക്രട്ടറി അഡ്വ:ഷറഫുധീന്‍,അബ്ദുല്ല റഹ്മാനി, മന്‍സൂര്‍ മൂപ്പന്‍,മുസ്തഫ മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് വെട്ടം സ്വാഗതവും അബ്ദുല്‍ ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു.

Keywords: Malappuram, SKSSF, Dubai, Gulf, അറബി നാടുകള്‍, 
1:50 AM | 0 comments

കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Written By Malappuram News on Tuesday, May 8, 2012 | 12:16 AM

കുവൈറ്റ് സിറ്റി: കുവൈത്തില്‍ എല്ലാ കമ്പനികളിലെയും തൊഴിലാളികളുടെ വിസ രേഖകള്‍ ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങുന്നു. മേയ് 20 മുതല്‍ സംവിധാനം പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ റെസിഡന്റ് വിസ പുതുക്കാനാണു സൗകര്യമൊരുക്കുക. വിസ പുതുക്കാന്‍ മന്ത്രാലയ ഓഫിസുകളിലെ കാത്തു കിടപ്പിന് ഇതോടെ അറുതിയാകും. മന്ത്രാലയത്തിലെ ഓട്ടൊമേഷന്‍ വിഭാഗമാണു സംവിധാനമൊരുങ്ങുന്നത്.

Keywords: Online, Visa, Kuwait, Gulf, 
12:16 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers