കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് നറുക്കെടുപ്പ് തിങ്കളാഴ്ച
ഹജ്ജ് ഹൗസില്‍ നടക്കും. രാവിലെ 11.30 ന് ഹജ്ജ്കാര്യ വകുപ്പ് മന്ത്രികൂടിയായ
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 49429 അപേക്ഷകരുണ്ട് ഈ വര്‍ഷം.
ഇവരില്‍ 26 കുട്ടികളും ഉള്‍പ്പെടും. കേരളത്തിന്റെ ഹജ്ജ് ക്വോട്ട 6487
മാത്രം. ഹജ്ജ് അപേക്ഷകരില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഒരു
സഹായിക്കും നേരിട്ട് അവസരം നല്‍കിയിട്ടുണ്ട്. 3120 പേരാണ് ഈ വിധത്തില്‍
നേരിട്ട് ഹജ്ജിന് അവസരം നേടിയിട്ടുള്ളത്. ശേഷിക്കുന്ന റിസര്‍വ് കാറ്റഗറി
ബിയിലുള്ളവരുടെയും ജനറല്‍ കാറ്റഗറിയില്‍പ്പെട്ടവരുടെയും ലിസ്റ്റിലാണ്
തിങ്കളാഴ്ച നറുക്കെടുപ്പ് നടത്തുക.
Keywords: Hajj, Karippur, Kondotty, Malappuram, കേരള,
Keywords: Hajj, Karippur, Kondotty, Malappuram, കേരള,
Post a Comment